Tags » Malayalam Cinema

ബാലികാവേശ്യകള്‍ ഉണ്ടാകുന്നത്‌

ബാലികാവേശ്യകള്‍ ഉണ്ടാകുന്നത്‌

അടുത്തകാലത്ത് നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കാം. എന്നാലത് തൊട്ടാല്‍ പൊള്ളുന്ന ഒരു ജീവിതപ്രശ്‌നമാണെങ്കില്‍ സംവിധായകന്‍ ഒരു നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയിലായിത്തീരുന്നു. പ്രേക്ഷകര്‍ക്ക് ആ വിഷയം സ്വീകാര്യമാകുമോ എന്ന പ്രശ്‌നവുമുണ്ട്. ഈ രണ്ടുഘട്ടങ്ങളും വിജയകരമായി തരണംചെയ്ത ആശ്വാസത്തിലാണ് സംവിധായകനായ നാഗേഷ് കുകുന്നൂരും നിര്‍മാതാവായ ഇലേഹ ഹിപ്തുളയും. നാഗേഷ് കുകുന്നൂരിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഈയിടെ റിലീസ് ചെയ്ത ‘ലക്ഷ്മി’. ബാലികാവേശ്യകളുടെ കഥ പറയുന്ന ചിത്രം, തികച്ചും ‘ബോള്‍ഡായ’ ഒരു സംരംഭമാണ്.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവം. ഗുണ്ടൂരിലെ ഒരു ഗ്രാമത്തില്‍നിന്ന് ഇടനിലക്കാരന്‍ 14-കാരി പെണ്‍കുട്ടിയെ വിലയ്ക്കു വാങ്ങി മഹാനഗരത്തിലെ നക്ഷത്രവേശ്യാലയങ്ങളിലൊന്നില്‍ എത്തിക്കുന്നു. കൊടിയ പീഡനങ്ങള്‍ക്കു വിധേയയാകേണ്ടിവന്നുവെങ്കിലും അവള്‍ മനസ്സാക്ഷിയില്ലാത്ത സമൂഹത്തോട് പ്രതികരിക്കാന്‍ സന്നദ്ധയാവുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷം അപരാധികളെ കോടതിയില്‍എത്തിച്ച് ശിക്ഷ വാങ്ങിക്കൊടുത്തതിനുശേഷമേ ആ ഗ്രാമീണബാലികയുടെ പോരാട്ടം അവസാനിക്കുന്നുള്ളൂ. മൂന്നുവര്‍ഷം മുന്‍പ് ആന്ധ്രയിലെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഈ വാര്‍ത്തയില്‍നിന്നാണ് ‘ലക്ഷ്മി’ രൂപംകൊള്ളുന്നത്.

പിന്നണിഗായികകൂടിയായ മൊണാലി താക്കൂര്‍ ആണ് ‘ലക്ഷ്മി’യിലെ ലക്ഷ്മി. വേശ്യാലയനടത്തിപ്പുകാരനായി സതീശ് കൗശിക്കും കൂട്ടിക്കൊടുപ്പുകാരനായി സംവിധായകനും വേഷമിട്ടിരിക്കുന്നു. ലക്ഷ്മിക്കുവേണ്ടി വാദിക്കുന്ന വക്കീലായി രാംകപൂര്‍ വരുന്നു. ഈ പടത്തിന്റെ പ്രധാന മുതല്‍ക്കൂട്ടിലൊന്ന് ഇവരുടെ അഭിനയമാണ്. ലക്ഷ്മി പ്രേക്ഷകന് അന്യമോ അപരിചിതമോ ആയ കാര്യങ്ങളൊന്നും പറയുന്നില്ലായിരിക്കാം. പക്ഷേ, ചിത്രത്തിന്റെ വൈകാരിക, ബൗദ്ധിക സുവ്യക്തത ആരുടെയും മനസ്സില്‍ തറച്ചുനില്‍ക്കും. കുകുന്നൂരിന്റെ എല്ലാ ചിത്രങ്ങളുടെയും മുഖമുദ്രയാണ് ഈ വഴിമാറി സഞ്ചാരം. 1988-ല്‍ അമേരിക്കയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയ നാഗേഷ് സിനിമയോടുള്ള അഭിനിവേശം കാരണം അറ്റ്‌ലാന്റയിലെ ആക്ടേഴ്‌സ് തിയേറ്ററില്‍നിന്ന് അഭിനയത്തിലും സംവിധാനത്തിലും ഡിപ്ലോമ നേടി.

ലോ ബജറ്റില്‍ നിര്‍മിച്ച് സംവിധാനംചെയ്ത് അഭിനയിച്ച ‘ഹൈദരാബാദ് ബ്ലൂസ്’ കലാപരമായും സാമ്പത്തികമായും വിജയമായിരുന്നു. ഇന്ത്യയിലെ ആദ്യ ‘ന്യൂജനറേഷന്‍’ സിനിമയായിരുന്നു ‘ഹൈദരാബാദ്’ എങ്കില്‍ രണ്ടാമത്തെതായ ’3 ദീവാരീന്‍’ വ്യക്തിബന്ധങ്ങളിലെ കാപട്യങ്ങളിലേക്ക് കടന്നുചെല്ലലായിരുന്നു. 2006-ലെ ‘ഡൊറി’ല്‍ വ്യത്യസ്ത പശ്ചാത്തലത്തില്‍നിന്നു വരുന്ന രണ്ടു യുവതികളെ വിധി പരസ്പരം ബന്ധിപ്പിക്കുന്നതിന്റെ കഥ പറഞ്ഞു. മലയാളത്തില്‍ കമലിന്റെ ‘പെരുമഴക്കാല’ത്തിന്റെ റീമേക്കായിരുന്നു ഇത്. സമകാലീന സാമൂഹികവ്യവസ്ഥ മോഹഭംഗത്തിലേക്ക് തള്ളിവിടുന്നവരെക്കുറിച്ചായിരുന്നു കുകുന്നൂരിന്റെ മികച്ച സൃഷ്ടിയായ ‘ഇഖ്ബാല്‍’ 2009-ലെ ’8ന്ദ10 തസ്‌വീറാ’വട്ടെ ഒരു ത്രില്ലറും.

തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വൈവിധ്യമാണ് കുകുന്നൂരിന്റെ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. ഒരേ പാതയില്‍ സഞ്ചരിക്കാന്‍ സംവിധായകന്‍ ഇഷ്ടപ്പെടുന്നില്ല. അനുരാഗ് കാശ്യപ്, മധുര്‍ ഭണ്ഡാര്‍കര്‍, ദിബാകര്‍ ബാനര്‍ജി തുടങ്ങിയ സമകാലീന സംവിധായകരില്‍നിന്ന് നാഗേഷ് കുകുന്നൂരിനെ വേര്‍തിരിച്ചുനിര്‍ത്തുന്ന ഘടകവും ഇതുതന്നെ!

Kerala News Bytes

കൊഞ്ചിക്കൊഞ്ചിച്ചിരിച്ചാല്‍ പുഞ്ചിരിത്തോട്ടം

പ്രണയം പെയ്യുന്ന മനസ്സുമായി മാധവനും മണിമേഘയും. കുട്ടനാടന്‍ കായല്‍ത്തീരത്തിലൂടെ അവര്‍ പ്രണയിനിപ്രാവുകളായി ആടിപ്പാടുകയാണ്.

”കൊഞ്ചിക്കൊഞ്ചിച്ചിരിച്ചാല്‍ പുഞ്ചിരിത്തോട്ടം
നെഞ്ചില്‍ അഞ്ചിച്ചിരിച്ചാല്‍ നീ പഴംകുലകാറ്റ്.”

മാധവനില്‍ നിന്ന് പാട്ടൊഴുകിയെത്തിയപ്പോള്‍ മണിമേഘയുടെ നുണക്കുഴികളില്‍ നാണം വിരിഞ്ഞു.

ദിലീപ് -ജോഷി ടീമിന്റെ ‘അവതാരത്തിലെ കേന്ദ്രകഥാപാത്രങ്ങളാണ് മാധവനും മണിമേഘയും. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്കിയ ഗാനങ്ങള്‍ക്കൊപ്പം മാധവനായും മണിമേഘയുമായി ജീവിച്ചത് ദിലീപും ലക്ഷ്മിമേനോനുമാണ്. ബൃന്ദാമാസ്റ്ററാണ് ഇരുവര്‍ക്കും ചുവടുകള്‍ പകര്‍ന്നു നല്കിയത്. ഗ്രാമത്തിന്റെ സ്വച്ഛതയും സ്വാസ്ഥ്യവും പരിചയിച്ച ഒരു ചെറുപ്പക്കാരന്റെ നഗരത്തിലേക്കുള്ള യാത്ര. നഗരത്തിലെത്തിയ ചെറുപ്പക്കാരന്‍ ദിവസവും പുതിയ പുതിയ ആളുകളെയാണ് പരിചയപ്പെടുന്നത്. മാധവന്‍ മഹാദേവന്‍ എന്ന ചെറുപ്പക്കാരന്‍ പരിചയപ്പെട്ട അമ്പത്തിരണ്ടിലേറെ ആളുകളില്‍ ഒരാള്‍ മാത്രമായിരുന്നു മണിമേഘ, പക്ഷേ, ഒരിക്കല്‍ മാധവന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു സംഭവം അരങ്ങേറിയപ്പോള്‍ മുതല്‍ മണിമേഘയും ഒപ്പമുണ്ട്.

തനിക്ക് നഷ്ടപ്പെട്ട ജ്യേഷ്ഠന്റെ ഇന്‍ഷുറന്‍സ് തുക മുതല്‍ പലതും ചേട്ടത്തിക്ക് വാങ്ങിച്ചു നല്കാനായിരുന്നു മാധവനെത്തിയത്. ഹൈറേഞ്ചിലെ ഒരു ഗ്രാമത്തില്‍നിന്നാണ് മാധവന്‍ മഹാദേവന്‍ എന്ന സാധാരണക്കാരനായ യുവാവ് എറണാകുളം നഗരത്തിലെത്തുന്നത്. നഗരത്തില്‍ എല്ലാവര്‍ക്കും അവരുടേതായ കാര്യം മാത്രം. എന്നാല്‍, അല്പം സാമൂഹ്യബോധവും സാമൂഹ്യപ്രതിബദ്ധതയും മനസില്‍ സൂക്ഷിക്കുന്ന മാധവന് ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് അവതാരത്തിലെ പ്രധാന ഫോക്കസ്
ദിലീപിനൊപ്പം ലക്ഷ്മി മേനോന്‍ അഭിനയിക്കുന്ന ‘അവതാര’ത്തിന്റെ തിരക്കഥ വ്യാസന്‍ എടവനക്കാടിന്റേതാണ്.

”മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്ന മാധവന്‍മാര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. അവര്‍ സ്വന്തം കാര്യങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കില്ല. അങ്ങനെയുള്ള ഒരാളുടെ കഥ ആലോചിച്ചപ്പോഴാണ് അവതാരത്തിലേക്ക് എത്തുന്നത്. ജോഷിസാറിന്റെ സിനിമകളുടെ ഫ്ലേവര്‍ കാത്തു സൂക്ഷിക്കുന്ന ഒരു ഫാമിലി ത്രില്ലറായിട്ടാണ് അവതാരം ഒരുക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ മണിമേഘയെന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യ ലക്ഷ്മിമേനോനാണെന്ന് ജോഷി സാര്‍ പറഞ്ഞു. അങ്ങനെയാണ് തമിഴിലെ ഹിറ്റ്‌നായിക മലയാളിയായ ലക്ഷ്മിമേനോന്‍ അവതാരത്തിലെത്തുന്നത്”, വ്യാസന്‍ എടവനക്കാട് പറയുന്നു.

ജോയ് മാത്യു, ഗണേശ്കുമാര്‍. കലാഭവന്‍ ഷാജോണ്‍, ബാബു നമ്പൂതിരി, സാദിഖ്, മിഥുന്‍ രമേശ്, ഷമ്മി തിലകന്‍, കണ്ണന്‍ പട്ടാമ്പി , വിനയപ്രസാദ്, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു, ശ്രീജയ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം ശ്രീജയ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

മാധവന് തന്റെ യാത്രയില്‍ പല പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരുമ്പോള്‍ പ്രതിയോഗിയായെത്തുന്നവരില്‍ പ്രമുഖനാണ് കരിമ്പന്‍ജോണ്‍. ജോയ് മാത്യുവാണ് കരിമ്പന്‍ ജോണായി സ്‌ക്രീ്‌നിലെത്തുന്നത്. ആരെയും വശീകരിക്കുന്ന സ്വഭാവവും സംസാര രീതിയുമായെത്തുന്ന കരിമ്പന്‍ ജോണിനൊപ്പം അനുജന്‍ ജോബിയുമുണ്ടാകും. കൊച്ചി നഗരത്തിന്റെ സ്പന്ദനമറിയുന്ന അണ്ടര്‍വേള്‍ഡ് കിങ്ങിന്റെ മറ്റൊരു ജീവിതവും അവതാരത്തിന്റെ പ്രമേയത്തിലുണ്ട്. ഫോര്‍ ബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉദയകൃഷ്ണ- സിബി കെ. തോമസ്, ദിലീപ് കുന്നത്ത് എന്നിവര്‍ ചേര്‍ന്ന് ‘അവതാരം’ നിര്‍മ്മിക്കുന്നു. ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ-സിബി.കെ തോമസ് ടീം നിര്‍മ്മാണ രംഗത്തും ചുവടുറപ്പിക്കുകയാണ്. ജൂലായ് 31 ന് അവതാരം ഫോര്‍ ബി റിലീസ് പ്രദര്‍ശനത്തിനെത്തിക്കും.

Kerala News Bytes

ലാലിന്റെ ഓര്‍മ്മകള്‍

നിറഞ്ഞ പുഞ്ചിരിയോടെ മാത്രമേ ശശികുമാര്‍ സാറിനെ ഞാന്‍ കണ്ടിട്ടുള്ളൂ. ആ പുഞ്ചിരി ഈ ലോകത്തോട് വിടവാങ്ങി എന്നറിയുമ്പോള്‍ നന്മയും സ്‌നേഹവും വാരിക്കോരി നല്‍കിയ ഒരു വലിയ മനുഷ്യന്റെ വേര്‍പാടുമാത്രമായി എനിക്കതിനെ കാണാനാകില്ല. മലയാളത്തിലെ മാത്രമല്ല, ലോക സിനിമയിലെ തന്നെ ഒരത്ഭുതമാണ് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞത്.

Kerala News Bytes

സൗഹൃദക്കഥയുമായി പിക്കറ്റ്-43

പൃഥ്വിരാജ് പട്ടാളക്കാരനാവുന്നു. മേജര്‍ രവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പിക്കറ്റ് – 43′ എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്റെ പുത്തന്‍ വേഷപ്പകര്‍ച്ച.

”ഇതൊരു പട്ടാളക്കഥയോ യുദ്ധ ചിത്രമോ അല്ല. പട്ടാളക്കാരന്റെ ഹൃദയതുടിപ്പാണ്. രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി കാക്കാന്‍ വിധിക്കപ്പെട്ട രണ്ട് പട്ടാളക്കാരുടെ സൗഹൃദത്തിന്റെ കഥയാണ്. ഇവിടെ യുദ്ധവും യുദ്ധഭീഷണിയും അവസാനിക്കുന്നു. നഷ്ടപ്പെട്ടുപോയ സ്‌നേഹത്തെ തിരിച്ചറിയുകയാണ് പഠിച്ച പാഠങ്ങളിലൂടെ…” സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിനുശേഷം ഫിലിം ബ്രുവറി എന്റര്‍ടൈയ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഒ.ജി. സുനില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജാവേദ് ജെഫ്രി, രണ്‍ജി പണിക്കര്‍, മേഘനാഥന്‍, അനുമോഹന്‍, സുധീര്‍ കരമന, മദന്‍മോഹന്‍, ഹരീഷ് പേരടി, പുതുമുഖ നായിക അനുഷ, ശോഭാ മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കാശ്മീര്‍ അതിര്‍ത്തിയിലുള്ള സോഫിയാനിലാണ് തുടക്കമിട്ടത്.

ഒരു സാധാരണ പട്ടാളക്കാരനായ ഹരീന്ദ്രന്‍ നായര്‍ക്ക് ഇനി ഡ്യൂട്ടി കാശ്മീരിലെ ഏറ്റവും സംഘര്‍ഷഭരിതമായ പാകിസ്താന്‍-ഇന്ത്യന്‍ അതിര്‍ത്തിയിലാണ്. ഇനി എട്ടുമാസം അവിടെ തന്നെയാണെന്നറിഞ്ഞപ്പോള്‍ മനസ്സില്‍ ഭയവും ആശങ്കയും മറ്റു വിചാരങ്ങളുമെല്ലാം കുമിഞ്ഞുകൂടി.

എല്ലുപോലും മരവിച്ചുപോകുന്ന കൊടും തണുപ്പില്‍ ഹരീന്ദ്രന്‍ നായര്‍ നിര്‍ദിഷ്ട സ്ഥാനത്തെത്തി ചാര്‍ജ് എടുക്കുമ്പോള്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ തോക്കും ചൂണ്ടി നില്‍ക്കുന്ന പട്ടാളക്കാരനെയാണ് കണ്ടത്. അടിവയറ്റില്‍ നിന്നൊരു ഇരമ്പല്‍ ഇരച്ചുയര്‍ന്നു. പെട്ടെന്ന് ഹരീന്ദ്രന്‍നായരും ഭയംകൊണ്ട് തോക്കും ചൂണ്ടിനിന്നു.

ഈ രണ്ടു പട്ടാളക്കാര്‍ അല്ലാതെ അവിടെ മറ്റാരുമില്ല. എത്രനാള്‍ ഇങ്ങനെ നില്‍ക്കും. ദിവസം ചെല്ലുന്തോറും മനസ്സ് അയയാന്‍ തുടങ്ങി. ഒരു ചെറുചിരിയില്‍ തുടങ്ങിയ പരിചയം ഇരുവരുടെയും സൗഹൃദത്തില്‍ കലാശിച്ചു. അങ്ങനെ പാകിസ്താന്‍ പട്ടാളക്കാരനായ റെയ്ഞ്ചര്‍ മുഷറഫ് ഹരീന്ദ്രന്‍നായരുടെ ആത്മസുഹൃത്തായി. വിശേഷങ്ങള്‍, വീട്ടുകാര്യങ്ങള്‍, നാട്ടുകാര്യങ്ങള്‍, സ്വപ്നങ്ങളൊക്കെ പരസ്പരം കൈമാറി. ശത്രുക്കള്‍ മിത്രങ്ങളായി. പരസ്പരം സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഇവിടെ യുദ്ധവും യുദ്ധഭീഷണിയും അവസാനിക്കുകയാണ്. ഇത്രയും വര്‍ഷത്തെ യുദ്ധംകൊണ്ട് ആര്‍ക്കാണ് ലാഭവും നേട്ടവും ഉണ്ടായിട്ടുള്ളത്. ഇരുവരും നല്ലൊരു ഭാവി സ്വപ്നം കാണാന്‍ തുടങ്ങി. സമാധാനപൂര്‍വം ജനങ്ങള്‍ ജീവിക്കുന്ന യുദ്ധഭയമില്ലാത്ത മനസ്സും ലോകവും…

ഇവിടെ മേജര്‍ രവിയുടെ ‘പിക്കറ്റ് 43′ തുടരുകയാണ്. ഹരീന്ദ്രന്‍ നായരായി പൃഥ്വിരാജും, റെയ്ഞ്ചര്‍ മുഷറഫായി ജാവേദ് ജെഫ്രിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സംഗീതം: രതീഷ് വേഗ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ, കല: എം.ബാവ, മേക്കപ്പ്: രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം:സായ്, സ്റ്റില്‍സ്: ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഡെന്നി തോമസ്, സംവിധാന സഹായികള്‍: പി. സുന്ദര്‍, സന്തോഷ് ലക്ഷ്മണന്‍, മനോജ് ടി. പിള്ള, വിഷ്ണുദേവ്, അസോസിയേറ്റ് ക്യാമറാമാന്‍: അനീഷ് രവീന്ദ്രന്‍, അസോസിയേറ്റ് സ്‌ക്രിപ്റ്റ് റൈറ്റര്‍: ജിയോ ക്രിസ്റ്റി ഈപ്പന്‍, പ്രൊഡക്ഷന്‍ മാനേജര്‍: റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജോണ്‍ കുടിയാന്‍മല, ജിതേഷ് അഞ്ചുമന. പി.ആര്‍.ഒ.:എ.എസ്.
ദിനേശ്.

Kerala News Bytes

പ്രഭുദേവയ്ക്ക് ശേഷം നയന്‍താരയ്ക്ക് വീണ്ടും പ്രണയസാഫല്യം……

നയന്‍താര എന്ന സുന്ദരിയെ കുറിച്ചുളള ഗോസിപ്പുകള്‍ക്ക് അവസാനമില്ലേ? നയന്‍സ് പുതിയ കാമുകനെ കണ്ടെത്തിയെന്ന് വാര്‍ത്തകള്‍. കോളിവുഡ് മാധ്യമങ്ങളിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഗണേശ് വെങ്കടരാമന്‍ എന്ന യുവ നടനാണത്രേ നയന്‍സിന്റെ പുതിയ ‘കാമുകന്‍’. ജയം രവി നായകനാവുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നയന്‍സ്.

Cinema

P&A The Curse or The Boon: A Look at the Trends down South!!

The Current story of the South Indian cinema is that of unprecedented growth and rapid change. Let’s take a look at the key component which is driving this growth, the very same component which is today the biggest deterrent for the Hindi Cinema, The dreaded P&A .

Author's Corner

Biju Menon and Family

ബിജുമേനോനും ഫാമിലിയും

Malayalam Cinema