Tags » "Mourid Barghouti"

മറ്റു രാത്രികൾ പോലല്ലാത്ത ഒരു രാത്രി

അവന്റെ വിരൽ ബെല്ലിന്മേൽ
തൊട്ടു തൊട്ടില്ലെന്നായപ്പോഴേക്കും
വാതിൽ, വളരെപ്പതുക്കെ തുറന്നു..
അവൻ അകത്തുകേറി.
ബെഡ്‌റൂമിലെത്തി..

അവിടെ :
കുഞ്ഞുകിടക്കയ്ക്കരികിൽ
ഫ്രെയിമിട്ട അവന്റെ ഫോട്ടോ,
ഇരുട്ടിൽ ഉണർന്നിരിക്കുന്ന സ്കൂൾബാഗ്,
അവിടെ ഉറങ്ങിക്കിടക്കുന്നു അവൻ.
രണ്ടു സ്വപ്നങ്ങൾകിടയിൽ
രണ്ടു കൊടികൾ.

അവനോടിച്ചെന്ന്
ഓരോ മുറിയുടെയും വാതില്ക്കൽ മുട്ടുന്നു
അല്ല, മുട്ടാനാഞ്ഞ്,
മുട്ടാതെ പിൻവലിയുന്നു.

അവരൊക്കെ പിടഞ്ഞെണീറ്റുണർന്നുവന്നു,
“ അവൻ.. അവൻ വന്നു..
എന്നുറക്കെ വിളിക്കുന്നു.
പക്ഷേ, അവരുടെയൊന്നും
ഒച്ച പുറത്തുവരുന്നില്ല.

മുഹമ്മദിനെ പുണരാൻ
അവർ കൈകൾ നീട്ടുന്നു.
പക്ഷേ, ആ കൈകളൊന്നും
അവന്റെ ചുമലോളമെത്തുന്നില്ല.

അവർക്കൊക്കെ എങ്ങനുണ്ടെന്ന് ചോദിക്കാൻ
അവനുകൊതിയുണ്ട്..
രാത്രിയിലെ ഷെല്ലിങ്ങിന്റെ ബഹളത്തിൽ
അവന്റെയൊച്ച പൊന്തുന്നില്ല.

അവരുമെന്തൊക്കെയോ പറയുന്നുണ്ട്.
അവർക്കും ഒന്നും മിണ്ടാനാവുന്നില്ല.

അവൻ അടുത്തേക്ക് ചെല്ലുന്നു,
അവരും അടുത്തേക്കുവരുന്നു.
അവൻ അവർക്കുള്ളിലൂടെ അപ്പുറം പോവുന്നു.
അവർ നിഴലുകൾ മാത്രമാവുന്നു,
ഒരിക്കലും തമ്മിൽച്ചേരാതെ പോവുന്നു.

അവൻ അത്താഴം കഴിച്ചോ
എന്നവർക്ക് ചോദിക്കണമെന്നുണ്ട്.
മണ്ണിനടിയിൽ അവന്‌
തണുക്കുന്നുണ്ടാവുമോ..?
അവന്റെ ഹൃദയത്തിൽ നിന്നും
വെടിയുണ്ട പുറത്തെടുത്ത ഡോക്ടർമാർ
അവന്റെ പേടിയും
വലിച്ചുപുറത്തിട്ടുവോ..?
അവനിപ്പോഴും പേടി തോന്നുന്നുണ്ടോ?
അടുത്തനാൾ ടീച്ചർക്ക്
വിഷമം തോന്നാണ്ടിരിക്കാനവൻ,
അന്നുതന്ന രണ്ടു വഴിക്കണക്കും
ചെയ്തുതീർത്തോ..?
ചെയ്തിരുന്നോ അവൻ..?

അവനു പറയണമെന്നുണ്ടായിരുന്നു അവരോട്..
ഞാൻ വെറുതേ വന്നതല്ലേ..
നിങ്ങൾക്കൊക്കെ സുഖമാണോ
എന്നന്വേഷിക്കാൻ..

അവൻ പറഞ്ഞു :
അച്ചൻ, പതിവുപോലെ
പ്രഷറിനുള്ള ഗുളിക കഴിക്കാൻ
മറന്നുകാണും, അല്ലേ..?
ഞാൻ ഓർമ്മിപ്പിക്കാൻ വന്നതാ..

അവൻ പറഞ്ഞു :
എന്റെ തലയിണ ഇവിടെയാ..
അവിടെയല്ല.

അവർ പറഞ്ഞു.
അവൻ പറഞ്ഞു.
ഒച്ചയില്ലാതെ തന്നെ.

ഡോർ ബെൽ ഒരിക്കലും അടിച്ചില്ല.
വിരുന്നുകാരൻ അവന്റെ കുഞ്ഞുകിടക്കയിലില്ലായിരുന്നു.
അവർ അവനെ കണ്ടിരുന്നില്ല.

പിറ്റേന്ന്,
അയൽവക്കത്തുള്ളവർ പിറുപിറുത്തു,
ഒക്കെ തോന്നിയതാവും..

അവന്റെ സ്കൂൾബാഗ് അവിടെയുണ്ട്.
അതിലെ വെടികൊണ്ട
ഓട്ടകളോടെ, അതുപോലെത്തന്നെ.
അവന്റെ ചോരക്കറപെട്ട പുസ്തകങ്ങളും.

ആശ്വസിപ്പിക്കാൻ വന്നവരൊന്നും
അവന്റമ്മയെ വിട്ടുപോയില്ലൊരിക്കലും.

അതുമല്ല,
മരിച്ചൊരു കുട്ടിയെങ്ങനെയാണ്‌
കുടുമ്മത്തേക്കിങ്ങനെ തിരിച്ചു വരിക..?
അതും, ഇതുപോലെ ഷെല്ലുവീഴുന്നൊരു
നീണ്ട രാത്രിയിൽ,
ഒന്നു കാലൊച്ചപോലും കേൾപ്പിക്കാതെ…? 

Poetry Of Palastine

പോലീസുകാരൻ: ഈ കവിതയിൽ നിങ്ങൾ തെളിച്ചുപറയുന്നുണ്ടല്ലോ.. എന്റെ ഭാര്യയ്ക്ക് നിങ്ങളെയാണിഷ്ടമെന്ന്..

കവി : ഞാൻ എന്റെ നാടിനെയാണു സാർ, എന്റെ കാമുകിയെന്ന് കവിതയിലെഴുതിതിലെഴുതിയിരിക്കുന്നത്. നിങ്ങളെക്കാൾ എത്രയോ മുമ്പേ, ഞാൻ ഇന്നാട്ടുകാരനാണ്‌.. അതുകൊണ്ട് അവൾ എന്നെപ്പറ്റിയേ ആദ്യം ചിന്തിക്കൂ.. നിങ്ങളിന്ന് അവളുടെ ഭർത്താവായിരിക്കാം.. ആയിക്കോട്ടെ. നിങ്ങൾക്കുമുമ്പേ അവളെ സ്നേഹിച്ചത് ഞാനായിരുന്നു. അവളുടെ ഹൃദയത്തിൽഎന്നും ആദ്യത്തെ അവകാശം എനിക്കുമാത്രമാണ്‌. നിങ്ങളവൾക്ക് വിലകൂടിയ അത്തറും മറ്റും വാങ്ങിക്കൊടുക്കുന്നുണ്ടാവും… മിനുമിനുത്ത പട്ടുകുപ്പായങ്ങൾ തുന്നിച്ചുകൊടുക്കുന്നുണ്ടാവും. പക്ഷേ, അവൾ അതൊക്കെ ഇടുന്നത് എനിക്കായിട്ടായിരിക്കും.. ഞാൻ അവളുടെ മടിയിൽക്കിടന്ന് എത്ര സിഗരറ്റുവലിച്ചിട്ടുണ്ടെന്നറിയുമോ..? നിങ്ങളുടെ വിവാഹരാത്രിയിൽപ്പോലും ഞാൻ നിങ്ങളുടെ കിടക്കയിൽ വന്നെന്നിരിക്കും, നിങ്ങൾക്കിടയിൽ.. നിങ്ങളവളുടെ വരനൊക്കെ ആയിരിക്കും.. എന്നാലുമവൾ കെട്ടിപ്പിടിക്കുന്നതെന്നെയായിരിക്കും.കാമിക്കുന്നതും എന്നെ മാത്രമായിരിക്കും.. നിങ്ങൾക്കിടയിൽ ഞാനെന്നുമുണ്ടാവും.. വിഷമം തോന്നരുത് സാർ… ഇവിടെ ആദ്യം വന്നത് ഞാനാണ്‌.. ഞാൻ തന്നെയാണ്‌..

Poetry Of Palastine

Great words, clear thinking, strong light

Colleagues from the Journalism School at Eduardo Mondlane University in Maputo visited our J-school during the winter break for a workshop designed by Jeanne du Toit… 272 more words

Lights Witch