Tags » Publisher

Now Write This!

Having goals or dreams, setting your life in one (maybe several!) positive direction is never a bad thing. I always believe it’s better to try and fail than to just be afraid. 357 more words

Byword what is it?

Byword what is it?
Its a markup text editor available for the mac from the Appstore.
This short piece is written using it too.
It costs £6.99 plus £2.99 upgrade to get the blog publishing features. 136 more words

How To Make Inventory More Profitable

By: Cortland J. Fondon

As a publisher, advertising inventory is of the utmost importance. With the right strategies, your inventory can become part of an international, multidimensional and buyer-seller ecosystem. 537 more words

RTB

How to write GREAT characters


Laura Kajpust
Graphic Designer

Good characters can make or break your fiction. How can you be sure your novel’s people are multi-faceted and believable? Check your draft for the following: 510 more words

Publishing

Visual Interview: Josh Raab

For Visual Interviews we send a writer a disposable camera and a list of ideas to photograph along with a few short questions. Once the camera is mailed back, we develop the photos and arrange them collage style to give you a unique glimpse into the life of the writer we’ve selected. 175 more words

Visual Interview

KAZCHA കാഴ്ച

ചോരപുരണ്ട തലപ്പാവ്

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ തിരുവനന്തപുരത്തെ ഒരു കൊലക്കേസ് പ്രതി തലപ്പാവണിയിച്ച സംഭവം സുരക്ഷാവിവാദം മാത്രമല്ല.  വിദേശത്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചുമതലകൂടി വഹിക്കുന്ന കേന്ദ്രആഭ്യന്തരമന്ത്രി വിശദീകരിക്കേണ്ട രാഷ്ട്രീയവും നിയമപരവുമായ അതിഗൗരവമായ വിഷയംകൂടിയാണത്.  കേവലം  ബി.ജെ.പി – സി.പി.എം പാര്‍ട്ടികള്‍ തമ്മിലുള്ള രാഷ്ട്രീയ വിവാദമായി അതിനെ ചുരുക്കിക്കാണുന്നതു ശരിയല്ല.

സുരക്ഷാ വ്യവസ്ഥകളും അതു നടപ്പാക്കാനുള്ള  സംവിധാനങ്ങളും തൃണവല്‍ഗണിച്ച് നിയമത്തിന്റെ മുമ്പില്‍ ക്രിമിനലായി നില്‍ക്കുന്ന ഒരാള്‍ക്ക് ആഭ്യന്തരമന്ത്രിക്കു തത്തുല്യമായ വി.വി.ഐ.പി പരിഗണന നല്‍കിയതാണ് പ്രശ്‌നം. ഇസഡ് കാറ്റഗറി സുരക്ഷ കാറ്റില്‍ പറത്തിയതും നടപ്പാക്കാന്‍ ബാധ്യസ്ഥരായ ഉന്നത സുരക്ഷാ ഉദ്യേഗസ്ഥരെ നോക്കുകുത്തികളാക്കി മാറ്റിയതും കേന്ദ്ര ആഭ്യന്തര മന്ത്രിതന്നെ.  സുരക്ഷാ വ്യവസ്ഥകള്‍ അട്ടിമറിച്ചതിന്റെ തെളിവുകളാണ് സംസ്ഥാന ഗവണ്മെന്റിന്റെ   വിവര – പൊതുജന സമ്പര്‍ക്ക വകുപ്പ് വിതരണം ചെയ്ത, മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഇതു സംബന്ധിച്ച  ചിത്രങ്ങള്‍.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിനു നിശ്ചയിച്ച സുരക്ഷാ വഴിയിലോ സുരക്ഷിത മേഖയായി പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്ര പരിധിക്കകത്തോ ക്രിമിനല്‍ പശ്ചാത്തലവും സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്ന ഒരാള്‍ക്ക് പ്രവേശംതന്നെ അനുവദനീയമല്ല.  അത് ലഭ്യമാക്കിയത് പ്രതിയുടെ രാഷ്ട്രീയ ബന്ധവും ആഭ്യന്തരമന്ത്രിയുടെ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക പിന്‍ബലവുമാണെന്നു വ്യക്തം.  സ്വന്തം പാര്‍ട്ടിക്കാരുടെ ശുപാര്‍ശ നിയമത്തിനും നിയമപാലകര്‍ക്കുംമേല്‍ സ്വേച്ഛാപരമായി അടിച്ചേല്‍പ്പിക്കുകയായിരുന്നു  കേന്ദ്ര ആഭ്യന്തരമന്ത്രി.  ഈ നടപടി യഥാര്‍ത്ഥത്തില്‍ മന്ത്രിയുടെ  സത്യപ്രതിജ്ഞാ ലംഘനമാണ്.

നിയമവാഴ്ച നിഷ്പക്ഷമായും കൃത്യവിലോപമില്ലാതെയും ഉറപ്പുവരുത്താന്‍ ഭരണഘടനാപരമായി ബാധ്യതയുള്ള ഒരാള്‍ അദ്ദേഹത്തിന്റെ അധികാര സ്ഥാപനത്തിന്റെയും നിയമവാഴ്ചയുടേയും വിശ്വാസ്യതയും ആദരവും തകര്‍ക്കുകയാണ് സ്വന്തം പാര്‍ട്ടിക്കാരോടുള്ള വാത്സല്യത്തിന്റെ പേരില്‍ ചെയ്തത്.

കേന്ദ്ര ആഭ്യന്തരമന്ത്രി കേരളം സന്ദര്‍ശിച്ചതുതന്നെ ഒരു ആര്‍.എസ്.എസ് കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ്.  കണ്ണൂരില്‍ കൊല്ലപ്പെട്ട മറ്റ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനുമാണ്.  തീര്‍ച്ചയായും ഏതൊരു വിഭാഗത്തില്‍ പെട്ടവരായാലും രാഷ്ട്രീയ പകയുടെ പേരില്‍ കൊല്ലപ്പെടുന്നവര്‍ക്ക് സമാശ്വാസം പകരാന്‍ ഭരണതലത്തിലിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിക്കുന്നതിനെ കുറ്റപ്പെടുത്താനാകില്ല.  എന്നാല്‍ അവര്‍ അത് നിര്‍വ്വഹിക്കുമ്പോള്‍ അധികാര സ്ഥാപനത്തിന്റെ ഭരണഘടനാപരമായ പരിശുദ്ധിയും വിശ്വാസ്യതയും അതിസൂക്ഷ്മമായി നിലനിര്‍ത്തിയും ജനങ്ങളെ ബോധ്യപ്പെടുത്തിയും വേണം.

മാനുഷിക പരഗണനവെച്ച് ഈ സന്ദര്‍ശനത്തെ ന്യായീകരിക്കാന്‍ മന്ത്രിക്കും കേരളത്തിലെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അവകാശമുണ്ട്.  എന്നാല്‍ എക്‌സിക്യൂട്ടീവില്‍നിന്ന് സ്വതന്ത്രമായി തീരുമാനമെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സ്വതന്ത്ര സ്ഥാപനമാണ് സി.ബി.ഐ. അതിനെ തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യം ഉറപ്പുവരുത്താന്‍ ഉപയോഗപ്പെടുത്തുകയാണെന്ന് ആക്ഷേപിക്കാന്‍  കേന്ദ്ര ആഭ്യന്തരമന്ത്രി അവസരമുണ്ടാക്കാന്‍ പാടില്ലാത്തതായിരുന്നു.

കതിരൂരില്‍ കൊല്ലപ്പെട്ട മനോജിന്റെ കുടുംബാംഗങ്ങള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ക്രമസമാധാന ചുമതലയുള്ള സംസ്ഥാന സര്‍ക്കാര്‍ അത് ശുപാര്‍ശ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ വിഷയം രാഷ്ട്രീയവത്ക്കരിക്കാന്‍ മന്ത്രി ശ്രമിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടേയും കൊലപാതക രാഷ്ട്രീയത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിനപ്പുറം നിലകൊള്ളുന്ന ജനങ്ങളുടേയും ന്യായമായ ആവശ്യത്തെ അതു പ്രതികൂലമായി ബാധിച്ചു.  മന്ത്രിയുടെ ഇടപെടലില്‍നിന്ന് ഉത്ഭവിച്ച  രാഷ്ട്രീയവത്ക്കരണം ആ ആവശ്യത്തിന്റെ വിശ്വാസ്യത തകര്‍ത്തു.   അന്വേഷണത്തെ ഭയപ്പെടുന്ന എതിര്‍ രാഷ്ട്രീയക്കാര്‍ക്ക് വിഷയം വിവാദമാക്കി രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ സഹായകമായി.

സി.പി.എം ആസൂത്രിതമായി ആര്‍.എസ്.എസ്‌കാരെയോ രാഷ്ട്രീയ എതിരാളികളെയോ  കൊലചെയ്യുംപോലെ പൈശാചികവും മനുഷ്യത്വത്തിനു നിരക്കാത്തതുമാണ് സി.പി.എമ്മിനെയോ മറ്റു വിശ്വാസികളായവരെയോ  ആര്‍.എസ്.എസ്‌കാര്‍ നരഹത്യ നടത്തുന്നതും.  അത്തരം കൊലപാതകികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ തലപ്പാവും കിരീടവും അണിയിക്കുന്നു എന്നുവരുമ്പോള്‍ അതിന്റെ പ്രത്യാഘാതം വലുതാണ്. അത്തരം രാഷ്ട്രീയ നീക്കങ്ങള്‍  ജുഡീഷ്യല്‍ – ഭരണ  സംവിധാനങ്ങളെ മാത്രമല്ല ജനാധിപത്യത്തിന്റെയും സമൂഹത്തിന്റെയും നിര്‍ണ്ണായക തലങ്ങളെ പ്രതികൂലമായി ബാധിക്കും.

മന്ത്രി രാജ്‌നാഥ് സിങും തന്റെ കന്നി കേന്ദ്രമന്ത്രിസഭയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും ഈ മൗലിക വസ്തുത മനസ്സിലാക്കേണ്ടതുണ്ട്.  രാഷ്ട്രീയ ലക്ഷ്മണരേഖ ലംഘിക്കാതെ അപ്പുറംനില്‍ക്കാന്‍ ചരിത്രം നിര്‍ബന്ധിതമാക്കിയിട്ടുള്ള സംഘടനയാണ് ആര്‍.എസ്.എസ്.  അതിനെ ബി.ജെ.പിക്കു തുല്യമായ രാഷ്ട്രീയ പാര്‍ട്ടിയായി വിശേഷിപ്പിക്കുകയും അതിന്റെ നേതാക്കളാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രിമാരെന്ന് ന്യായീകരിക്കുകയും ചെയ്യുന്ന ബി.ജെ.പി വക്താക്കള്‍ തങ്ങള്‍ പറയുന്നതിന്റെ പ്രത്യാഘാതം മനസ്സിലാക്കിയിട്ടുണ്ടോ ആവോ!

Publisher

The collapse of alliances in Maharashtra and its impacts in other states മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സഖ്യങ്ങള്‍ പൊളിയുമ്പോള്‍

മഹാരാഷ്ട്രയില്‍ രണ്ടു രാഷ്ട്രീയ സഖ്യങ്ങള്‍ പൊളിഞ്ഞതിനെ തുടര്‍ന്നുള്ള ധ്രുവീകരണം അവിടെ അവസാനിക്കുന്നില്ല.  കോണ്‍ഗ്രസ് ഐ മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ തന്റെ കൂട്ടുകക്ഷി മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചതില്‍ അത് ഒതുങ്ങുന്നില്ല.  കേരളമടക്കം  മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തില്‍  ബി.ജെ.പിയെ കേന്ദ്രീകരിച്ചും കോണ്‍ഗ്രസ് ഐയെ കയ്യൊഴിഞ്ഞും  പുതിയ രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ക്ക് അത് വേഗവും കരുത്തും കൂട്ടും.

കോളം