Tags » Abhimanyu

അപ്പോൾ, അഭിമന്യവിനെ കൊന്നത് ആരാണ്?

ഇരുപതു വർഷം മുന്നേ ഞാൻ പഠിച്ചിറഞ്ഞിയ കലാലയത്തിലെ കൊലപാതകം എനിക്കും താങ്ങാൻ പറ്റുന്നതിന്റെ അപ്പുറമായിരുന്നു. അവൻ ഏതു പാർട്ടി എന്നത് എനിക്കൊരു വിഷയമേ അല്ല. ടിവിയിലും സോഷ്യൽ മീഡിയകളിലും പലതവണ ആവർത്തിച്ച് വന്ന, അഭിമന്യുവിന്റെ വീഡിയോ കാണുമ്പോൾ, ആ ശരീര ഭാഷ, സ്വരം….. നിഷ്കളങ്കത തന്നെയാണ് ബോധ്യപ്പെടുന്നത്. നേരിട്ട് പരിചയം ഇല്ലാത്തതു ഒരു ആശ്വാസമായി തോന്നി. അത്രയും വേദന കുറയുമല്ലോ. ഇത് എന്റെ മാത്രം വികാരമാകില്ല. കേരളത്തിലെ മനഃസാക്ഷിയുള്ള ലക്ഷോപലക്ഷം ജനങ്ങൾ ഇതുപോലെത്തന്നെ ചിന്തിച്ചു കാണും. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിലേറെയായി, ഈ മരണത്തിന്റെ യഥാർത്ഥ പ്രതികളെ പിടികൂടാതെ, ഒരേസമയം ഒളിച്ചുകളിയും രാഷ്ട്രീയ മുതലെടുപ്പും നടത്തി വിപ്ലവ പാർട്ടി നിഷ്കളങ്കരായ അണികളെപ്പോലും വിഡ്ഢികളാക്കുമ്പോൾ ചില സംശയങ്ങൾ പങ്കുവയ്ക്കാതെ വയ്യ.

വർഗീയ വിഷം തീണ്ടുന്നു എന്ന് ആരോപിക്കപ്പെട്ട SDPI എന്ന പാർട്ടിയെയായിരുന്നു തുടക്കം മുതൽ പ്രതി സ്ഥാനത്തു ഏവരും നിർത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഒരു പാർട്ടിക്കെതിരെ, ഇത്തരം ഒരു ആരോപണം ഉന്നയിച്ചു പുകമറ സൃഷ്ടിക്കുന്നതിനേക്കാൾ ഏറെ എളുപ്പമാണ്, ആ പാർട്ടിയെ പറ്റിയുള്ള പരാതികൾ, തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയുടെ മുന്നിലും ഹാജരാക്കാൻ. തെളിവുകൾ ഹാജരാക്കേണ്ട ബാധ്യത പോലീസിനാണ്. നമ്മുടെ ആഭ്യന്തര വകുപ്പ് കയ്യാളുന്നത് മുഖ്യമന്ത്രി തന്നെയാണ്. എന്നിട്ടും എന്ത് കൊണ്ട് തെളിവുകൾ ഒന്നും പുറത്തു വരുന്നില്ല? ഇവിടെയാണ് പാർട്ടിയുടെ ഇരട്ട താപ്പ്. ആരോപണങ്ങളാണ് അണികളെ സന്നദ്ധരാക്കാനും തൃപ്തിപ്പെടുത്താനും നല്ലത്. കാര്യമറിയാനല്ല, കരി തേക്കാനാണ് പൊതുസമൂഹത്തിനു താല്പര്യം. ഈ ദൗർബല്യം പാർട്ടി മുതലെടുക്കുന്നു. സത്യം ഇവിടെ തെളിയിക്കപ്പെടേണ്ടത് ആരോപിക്കപ്പെടേണ്ടവന്റെ മാത്രം ആവശ്യവുമാണ്. എത്ര വിചിത്രം. പല പ്രാദേശിക ഘടകങ്ങളിലും SDPI എന്ന പാർട്ടിയുമായി ഭരണത്തിന് വേണ്ടി പണ്ടേ തന്നെ സമരസപ്പെട്ടു കഴിഞ്ഞു എന്നതിനാൽ, തുടക്കത്തിൽ നിരോധിക്കണം എന്ന് പറഞ്ഞവർ തന്നെ പിന്നീട് മലക്കം മറിഞ്ഞു. ഈ വിഷയത്തെ പറ്റി, ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ, റഹീം, സിറാജ്, എളമരം കരിം തുടങ്ങിയ മുസ്ലിം സഖാക്കളെ മാത്രം മുന്നിൽ നിർത്തി പാർട്ടി കളിച്ച നാടകവും നമ്മൾ കണ്ടു. ഇതോടനുബന്ധിച്ച് കേട്ട ഏറ്റവും വലിയ തമാശ എറണാകുളം ജില്ലാ പാർട്ടി സെക്രട്ടറിയുടേതാണ്. ” കൊലപാതകികൾ പ്രൊഫഷണലുകൾ” ആണെന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്. അതുകൊണ്ടാണ് പിടിക്കാൻ വൈകുന്നത് എന്നും. അതിനർത്ഥം, നമ്മുടെ പോലീസ് സംവിധാനങ്ങൾ അപര്യാപ്തമാണ് എന്നല്ലേ….? ഇതിനൊക്കെ എന്ത് മറുപടി പറയാൻ.

ഇതിനോട് കിടപിടിക്കും, അധ്യാപകർ ഉൾപ്പെടെയുള്ള ഇടതുപക്ഷ ബുദ്ധിജീവികളുടെ ‘കൊലപാതക’ വിലയിരുത്തൽ. ഒറ്റവാചകത്തിൽ, ഏകപക്ഷീയം. ‘വർഗീയത തുലയട്ടെ’ (ഇതാണ് ഇപ്പോഴത്തെ സി പി എമ്മിന്റെ ടാഗ്ലൈൻ) എന്ന ആരോപണം ഉന്നയിച്ചതിനാണ് അഭിമന്യുവിനെ വെട്ടിക്കൊന്നത് എന്ന്, കഴിഞ്ഞ ദിവസം, ചുള്ളിക്കാട് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലും ആരോപിക്കുന്നു. ഡിഗ്രി രണ്ടാം വർഷത്തിലേക്കു കടന്ന അഭിമന്യു മഹാരാജാസിലെ ഒരു വിദ്യാർത്ഥി നേതാവാണ് എന്ന് എവിടെയും ആരും പറഞ്ഞിട്ടില്ല. SFI യുടെ കറകളഞ്ഞ ഒരു പ്രവർത്തകൻ ആയിരുന്നു എന്നതിൽ തർക്കമില്ല. എന്നാൽ കൊന്നവർക്ക് ദേഷ്യം തോന്നാൻ മാത്രം ഒരു പ്രവർത്തനം വർഗീയതയ്ക്കെതിരെ അഭിമന്യു കാമ്പസിൽ നടത്തി എന്ന് ആരും വിശ്വസിക്കില്ല. രാത്രിയിൽ പോസ്റ്റർ ഒട്ടിക്കാൻ പോയവരിൽ ഒരാളെ കൊല്ലാൻ ശ്രമിച്ചു…ഗതികേടിനു അഭിമന്യുവിന് മൃത്യു സംഭവിച്ചു എന്ന് പാർട്ടിക്ക് അണികളെ വിശ്വസിപ്പിക്കാം. എന്നാൽ, SFI യുടെ ഇത്ര പ്രബലമായുള്ള യൂനിറ്റുള്ള മഹാരാജാസിൽ, അകത്തുള്ളവരുടെ സഹായമില്ലാതെ ഒരു ഇത്തരം ഒരു പ്രവൃത്തി അസാധ്യമാണ്. അതിനും പുറമെ, എന്തുകൊണ്ടാണ് അവരുടെ കൂടെ യൂണിറ്റ് സെക്രട്ടറിയോ മറ്റു സീനിയേഴ്സോ ഇല്ലാതെ പോയി? നിങ്ങൾ മുന്നിൽ നടക്കു, ഞങ്ങൾ പുറകെ വരം എന്ന് പറഞ്ഞു അവരെ ആരെങ്കിലും മുന്നിൽ പറഞ്ഞു വിട്ടതാണോ? മഹാരാജാസിലെ പാർട്ടി നേതാക്കൾക്ക് രാത്രിയിൽ ഏതെങ്കിലും പ്രശ്ങ്ങൾ ഉണ്ടാകും എന്ന് സൂചന ലഭിച്ചിരുന്നുവോ? സംശയിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. പൊതുവിൽ കണ്ണൂർ ശൈലി എന്ന് വിളിക്കപ്പെടുന്ന തരത്തിൽ തന്നെയാണ്, കാമ്പസ് രാഷ്ട്രീയ പ്രവർത്തനം ഇപ്പോൾ നടന്നു പോകുന്നത്. ഒട്ടു മിക്ക കാമ്പസുകളിലും ജനാധിപത്യം ഇല്ല. ആർക്കാണോ ഭൂരിപക്ഷം അവർ എതിരാളികളെ പ്രവർത്തിക്കാൻ അനുവദിക്കുകയില്ല. അതിനു, എന്ത് ശക്തിയും പ്രയോഗിക്കും. ഈ ഒരു പ്രവണത വളർന്നു വന്നതിൽ, ഓരോ പാർട്ടിയും തങ്ങളുടേതായ പങ്കു വഹിച്ചിട്ടിട്ടുണ്ട്. എതിരാളികളെ കായികമായി നേരിടുക എന്ന പദ്ധതിയാണ് കണ്ണൂർ ശൈലി എന്നതുകൊണ്ട് പൊതുവിൽ അർത്ഥമാക്കുന്നത്. നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ രൂപവും ഭാവവും മാറിയ, തൊണ്ണൂറുകൾക്കു ശേഷം അനവധി പ്രവർത്തകർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്നല്ലാതെ ഒരു പാർട്ടിയുടെയും ജില്ലാ തലത്തിലുള്ള നേതാവോ അവരുടെ മകനോ മകളോ കൊലപാതക രാഷ്ട്രീയത്തിന് ഇരയായിട്ടില്ല. എന്ത് കൊണ്ടാവും അത്…? ചില കേന്ദ്രങ്ങളിലെ ചില ധാരണകൾ തന്നെ ആ രഹസ്യം. ഈ ശൈലി കാമ്പസിലേക്കും പകർന്നുവോ? സി പി എം എം എൽ എയുടെ ഭാര്യ തന്നെയാണ്, ചില സഖാക്കൾ ഈ വിവരം നേരത്തേ അറിഞ്ഞിരുന്നു എന്ന ആരോപണം ആദ്യമായി ഉന്നയിച്ചത്. ഭരണം ഉണ്ടായിട്ടും, പ്രതികൾ പിടിക്കപ്പെടാതിരിക്കുന്നതും ഗൂഢാലോചനയുടെ ചുരുൾ അഴിക്കാൻ ശ്രമിക്കാത്തതും, ദിവസം കഴിയും തോറും ഈ ആരോപണത്തെ ശക്തിപ്പെടുത്തുന്നു.

ഇനി, രക്ത സാക്ഷി ഫണ്ട്. നമ്മുടെ ഏറ്റവും വലിയ തെറ്റിദ്ധാരണ, പണമാണ് ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഘടകം എന്നാണ്. മകൻ നഷ്ടപ്പെട്ട രക്ഷിതാക്കൾക്ക് എത്ര രൂപ നൽകിയാലാണ് പകരമാവുക? ഒരു റിപ്പോർട്ടിൽ ഞാൻ കണ്ടത്, SFI മാത്രം രണ്ടു കോടി പതിനൊന്നു ലക്ഷം പിരിച്ചു എന്ന ഒരു റിപ്പോർട്ട് കണ്ടിരുന്നു. പാർട്ടിയുടെ പല തലങ്ങളിലും പിരിവു നടക്കുന്നുണ്ട്. എത്ര കോടികൾ ഇനിയും പിരിച്ചെടുക്കപ്പെടും? എത്ര കോടികൾ അഭിമന്യുവിന്റെ കുടുംബത്തിലേക്കെത്തും? കോടികളോ ലക്ഷങ്ങളോ കൊണ്ട് അമ്മാനമാടിയ ഒരു കുടുംബമല്ല അഭിമന്യൂവിന്റെത്. അത്തരം പാവങ്ങൾക്ക് കോടികൾ അവരുടെ സ്വസ്ഥത കെടുത്താനുള്ള ഉപാധിയായി മാത്രമേ മാറൂ. കുറഞ്ഞ പക്ഷം കമ്മ്യൂണിസ്റ് പാർട്ടി എങ്കിലും ഈ പണം കൊടുത്തു പ്രശ്നം പരിഹരിക്കാൻ മുതിരരുതായിരുന്നു. ഭരിക്കുന്നവർക്ക് ഒരു കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനുള്ള വഴികളാണോ അറിയാതെ പോകുന്നത്? അതല്ല പ്രശ്നം, പിരിവ് നടത്തണം, നാടും നഗരവും അഭിമന്യുവിന്റെ പേര് പറഞ്ഞു, സഹതാപതരംഗം സൃഷ്ടിക്കുക…. അനുസ്മരണ യോഗം കൂടണം.. നിമിഷ കവികൾ തൊണ്ട പൊട്ടി പാടും….. മുതലക്കണ്ണീർ പൊഴിക്കും…. ഒരു സെൻസിറ്റീവ് പാർട്ടി പ്രവർത്തനം….കഷ്ടം…. ജനം മറക്കുമ്പോൾ, ഓരോ ഇടവേളകളിൽ ഓരോ പ്രതികളെ പിടിച്ചതായി പ്രഖ്യാപിക്കാം… എത്ര നല്ല മാർക്കറ്റിംഗ്…!! അഭിമന്യുവിനെ ഇത്രമാത്രം സർക്കാർ, പാർട്ടി സ്നേഹിക്കുന്നെണ്ടകിൽ കൊലയാളികളെ എന്നേ പിടിക്കാം? നിർഭാഗ്യവശാൽ അഭിമന്യവിന്റെ മരണം ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്; ഒരു രക്ത സാക്ഷിയെക്കിട്ടാൻ ഉഴിഞ്ഞിരുന്നത് പോലെ. തങ്ങളിൽ ഒരുത്തൻ പോയിട്ടും, നാളുകൾ ഏറെയായിട്ടും, കുട്ടി സഖാക്കൾ പാലിക്കുന്ന മൗനം സഹതാപം മാത്രം അർഹിക്കുന്നു.

ഇനി മഹാരാജാസിലെ കോളേജ് ഹോസ്റ്റൽ/ രാഷ്ട്രീയത്തെപ്പറ്റി രണ്ടു വാക്ക്,
കോളേജ് ഹോസ്റ്റൽ അക്രമികളുടെ താവളം ആണെന്ന് പി ടി തോമസ് എം എൽ എ നിയമസഭയിൽ തന്നെ പറഞ്ഞിട്ടുണ്ട്. പറഞ്ഞു കേട്ടിട്ടുണ്ട്, ഇരുപതു വർഷം മുമ്പും അങ്ങനെ തന്നെയായിരുന്നു. രാത്രി ആകുമ്പോൾ, ഹോസ്റ്റൽ പലരുടെയും താവളം ആകും, അതിന്റെ ഒരേയൊരു യോഗ്യത അവർ പാർട്ടിക്കാർ ആയിരിക്കണം എന്നുള്ളതാണ്. ഇവരുടെ വാക്കുകൾ കേട്ടു പ്രവൃത്തികൾ കേട്ടു, തനിക്ക്, തന്റെ പുറകിൽ ഒരു വൻശക്തി അണിനിരക്കുന്നുണ്ട് എന്ന് വിശ്വസിച്ചു അമിത ആവേശം കാട്ടുന്ന, ഒപ്പം പ്രായത്തിന്റെ ചൂടും, ഒട്ടനവധി പേരെ ഞാനും കണ്ടിട്ടുണ്ട്. വരും വരായ്ക തിരിച്ചറിയാത്ത ഇവരുടെ ശാപം, എല്ലാ വൃത്തികേടുകൾക്കും വളം വച്ച് കൊടുക്കുന്ന ഒരുപറ്റം അധ്യാപകർ ആണ്… മഹാരാജാസിലെയും മറ്റു പല കലാലയങ്ങളിലെയും ഓരോ പാർട്ടിയുടെയും കുട്ടി പ്രവർത്തകരെ ഈ നിലയിൽ അധഃപതിപ്പിച്ചതിനു പുറകിൽ ഒരു പറ്റം അദ്ധ്യാപകർക്ക് നല്ല പങ്കുണ്ട്. ആ അധ്യാപകർ കുട്ടികളെ എന്നും തിരിച്ചറിഞ്ഞത് കോടിയുടെ നിറം നോക്കി മാത്രമാണ്. ഇതെല്ലം ചക്രവ്യൂഹങ്ങൾ സൃഷ്ടിക്കപ്പെടാൻ കാരണമാകുന്നുണ്ട്. അതിൽ പെട്ടുപോകുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചറിവ് വരുമ്പോഴേക്കും ഏറെ വൈകിപ്പോയിക്കാണും. ഇനിയെങ്കിലും അഭിമന്യുമാർ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ.

അഭിമന്യുവിനെ എന്തിന് കൊന്നു?

ഡി.എച്ച്.ആര്‍.എം. മാതൃകയില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ വരവറിയിക്കാന്‍ കൃത്യതയോടെ ആസൂത്രണം ചെയ്തു നടപ്പാക്കപ്പെട്ടതാണ് അഭിമന്യുവിന്റെ കൊലപാതകം. അതിലവര്‍ വിജയിച്ചുവെന്നാണ് തോന്നുന്നത്. ആരുമറിയാത്ത ക്യാമ്പസ് ഫ്രണ്ടിനെ ഇപ്പോള്‍ കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം. Negative publicity is also publicity.

അഭിമന്യു കൊല ചെയ്യപ്പെടാന്‍ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവനാണ്. അവന്റെ നന്മ തന്നെയാണ് അവന്റെ കൊലയിലേക്കു നയിച്ചത്. നന്മയുടെ പേരില്‍ മാത്രം ഒരുവന്‍ കൊല ചെയ്യപ്പെടുന്നുവെങ്കില്‍ അത് ഫാസിസത്തിനും അപ്പുറമാണ്. അതിനാല്‍ ഈ കൊലപാതകം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പടണം. കൊലപാതകികളെ ഒറ്റപ്പെടുത്തണം.
….read more

V S SYAMLAL

ஏலே பித்துக்குளி-சுக துக்கம்!

ஏலே பித்துக்குளி -சுக துக்கம்?

‘ஏன்டா, துக்கம் வரும்போது, சிலர் கடவுளையே திட்றாங்களே?’
“உண்மைதான்!
‘Sukha Dhukhe Samekirthva ‘ன்னு
என்னதான் பகவான்
சொன்னாலும்,
நமக்குன்னு வரும்பொழுது,
நம்மால் துக்கத்தை
தாங்ககூடிய சக்தி இருப்பதில்லை!

42 more words
General

Race Wins ... Life Kills

Clock ticks at 7:30 AM still Abhimanyu has been sleeping.His class is at 8:00 AM.Do you think does he bunk the class?? No not at all…Because for his girl,Uttara who texted & went on talking till 2 AM. 429 more words

“ Aukaat “ Apani – Apani

  • The (Hindi) word ‘Aukaat ‘is a very useful word – though currently much maligned, due its usage in a derogatory way.
    • Many use it specifically to ‘ remind ‘ some one of his / her low standing , to denigrate , to humiliate – to express self , relative hierarchical superiority…
  • 604 more words
Management Column

जयद्रथ-वध - मैथिलीशरण गुप्त

Complete Book – Jaidratha Vadh (source – archive.org)

उत्तरा विषाद

प्रिय-मृत्यु का अप्रिय महा-संवाद पाकर विष-भरा,
चित्रस्थ-सी निर्जीव मानो रह गई हट उत्तरा!
संज्ञा-रहित तत्काल ही फिर वह धरा पर गिर पड़ी, 79 more words

Victor Arjuna