Tags » Andaman And Nicobar Islands

സ്കൂബ ഡൈവിംഗ് II

20 മിനുട്ട് ട്രെയിനിങ്ങിനിടയിൽ ഭയമോ , വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ ഉണ്ടാകുന്ന മറ്റു  ശാരീരികമോ , മാനസികമോ ആയ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നവരെ ഗൈഡ് സ്കൂബ ചെയ്യുന്നതിൽ നിന്നും പൂർണ്ണമായി വിലക്കും.അവരിൽ നിന്നും വാങ്ങിയ ഫീസ്‌ തിരിച്ചു നൽകുകയും ചെയ്യും .” സ്വിമ്മിംഗ് പൂൾ സ്വിമ്മിംഗ് ” ശീലമുള്ള ഞാൻ പരിശീലനം പെട്ടൊന്ന് പൂർത്തിയാക്കി ഡൈവിനായി തയ്യാറെടുത്തു.

ഇനി ശരിക്കും കടലിലേക്ക്‌ .

‘വിശ്വാസം’ എന്ന വാക്കിന്റെ അർഥം എത്രത്തോളം പവിത്രവും,  മഹത്തരവും ആയ രീതിയിൽ പ്രകടിപ്പിക്കാമോ  അതായിരിക്കണം ആദ്യമായി ഡൈവ് ചെയ്യുന്ന ആൾ തന്റെ ഗൈഡിനോട് ചെയ്യേണ്ട ഏക കാര്യം. Trust the guide !

ഇതിനിടയിൽ ഒന്ന് പറഞ്ഞോട്ടെ . സ്കൂബ ഡൈവിംഗ്  ചെയ്യുമ്പോൾ (ഗൈഡ്  ഉണ്ടെങ്കിൽ) നീന്തൽ അറിയേണ്ട ആവശ്യം ഇല്ല .

ഗൈഡ്  ആണ് അവിടെ എല്ലാം .ഈശ്വരനിൽ  വിശ്വസിക്കുന്നത് പോലെ അയാളെ വിശ്വസിക്കുക . ഒരമ്മ തന്റെ കുഞ്ഞിനെ   സംരക്ഷിക്കുന്നത് പോലെ ; ഒരച് ഛൻ കുട്ടിക്ക്  പുതിയ പാഠങ്ങൾ പകർന്ന് നല്കുന്നത് പോലെ കടലിനടിയിൽ  ഗൈഡ് നമുക്ക് ഒരു പുതുലോകം കാണിച്ചു തരും .ഈ  ഭൂമിയ്ക്കടിയിലുള്ള  വിസ്മയിപ്പിക്കുന്ന മറ്റൊരു ലോകം ! സമുദ്രത്തിനു വെളിയിലുള്ള ലോകത്തെക്കാളും പതിന്മടങ്ങ്‌ സുന്ദരമാണ് സമുദ്രാന്ധർഭാഗത്തുള്ള ഈ ലോകം !

രാജ് എന്നായിരുന്നു എന്റെ  ഗൈഡിന്റെ പേര്. ‘ഒരു ബംഗാളി ‘ . കറുത്ത് , കൊലുന്നനെയുള്ള ചാവാലി  ശരീരവുമായി രാജ് എന്റെ മുന്നിൽ നിന്നപ്പോൾ , പിന്നീട് ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാൾ ആയി മാറും അയാൾ ,എന്ന് ഞാൻ അറിഞ്ഞതേ ഇല്ല .

അത്രയും നല്ല ഒരു ഗൈഡിനെ എന്റെ ആദ്യ ഡൈവിൽ ലഭിച്ചില്ലായിരുന്നെങ്കിൽ , ഒരു പക്ഷെ ,പിന്നീട് ഒരിക്കലും ( പേടി കാരണം) ഞാൻ ഡൈവിംഗ്   ചെയ്യില്ലായിരുന്നു .അത്ര “പേടിത്തൂറി “( വാക്കിന് ‘സാഹിത്യ ഭംഗി’ ഇല്ല എന്നറിയാം .എന്റെ അവസ്ഥ പ്രതിപാതിക്കാൻ മറ്റൊരു വാക്ക് ചേരില്ല) ആയിരുന്നു ഞാൻ .

രാജ് എന്റെ ശരീരത്തിൽ ധരിച്ച എയർ ബാഗ് ഇൻഫ്ലേ റ്റ് ചെയ്യുകയും ,എന്നോട് വെള്ളത്തിൽ

Travelogue (Malayalam)

പോർട്ട്‌ ബ്ലയർ III--- സ്കൂബ ഡൈവിംഗ്

ആൻഡമാൻ ദ്വീപ്‌ സമൂഹത്തെ കുറിച്ച് എഴുതുമ്പോൾ, ഏതൊരു മലയാളിക്കും സുപരിചിതമായ ഭാഗമാണ് സെല്ലുലാർ ജയിൽ . ആയതിനാൽ സെല്ലുലാർ ജയിലിലെ എന്റെ സന്ദർശനത്തെക്കുറിച്ച് ഞാൻ പിന്നീട് പറയാം .മറിച്ച്, ആൻഡമാൻ ദ്വീപ്‌ സമൂഹത്തിൽ വളരെ പ്രചാരത്തിലുള്ള രണ്ടു സാഹസികവിനോദങ്ങളെക്കുറിച്ച് ആദ്യം പറയാം .

Travelogue (Malayalam)

പോർട്ട്‌ ബ്ലയർ II

രാവിലെ ചെന്നൈ എയർപോർട്ടിൽ എത്തിയപ്പോൾ , പഴയ കുറേ സുഹൃത്തുക്കളെ കണ്ട് സംസാരിച്ച് സമയം കളഞ്ഞതിനാൽ ,”എയർ പോർട്ടിൽ  ചെന്ന് ഭക്ഷണം കഴിക്കാം “–എന്ന എന്റെ പദ്ധതി അട്ടിമറിക്കപ്പെട്ടുപോയി. ഇപ്പോൾ ഫോറിൻ സർവീസിൽ ഉള്ള അവരും, പോർട്ട്‌ ബ്ലയറിലേക്കുള്ള യാത്രയിൽ ആയിരുന്നു .

വിമാനത്തിലേക്കുള്ള ഗേറ്റ് ഓപ്പണ്‍ ആക്കുന്ന സമയം , ഞാൻ എയർ പോർട്ടിൽ ഉള്ള ഒരു കാപ്പിക്കടയിൽ കോൾഡ് കോഫി ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നു.പൈസയും കൊടുത്തു പോയി ! മുഖത്ത്ഫിറ്റ്‌ ചെയ്ത മാർക്കറ്റിങ്ങ് ചിരിയുമായി ,കോൾഡ് കോഫി നീട്ടിയ ആ തമിഴ് പെണ്ണിന്റെ കയ്യിൽ നിന്നും, കാപ്പി തട്ടിപ്പറിച്ച് ,ഞാൻ ഗേറ്റ് ലക്ഷ്യമാക്കി ഓടി .ഞാൻ ആണ് അവസാനം വിമാനത്തിൽ കയറിയത് എന്ന് സുഹൃത്തുക്കളുടെയും ,യാത്രക്കാരുടെയും  തുറിച്ചു നോട്ടത്തിൽ നിന്നും മനസ്സിലായി .

സീറ്റിൽ ഇരുന്നപ്പോൾ ആണ് അടുത്ത പുലിവാൽ .എയർ സിക്ക്നെസ്സും , ഭയവും കൂടുതൽ ആയതു കൊണ്ട്,എപ്പോഴും ഞാൻ ‘ഐൽ സീറ്റ്’ ചോദിച്ചു വാങ്ങിക്കുക പതിവാണ് .ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോൾ തന്നെ സീറ്റ് ബുക്കിംഗ് ഓപ്ഷൻ ഉണ്ടെങ്കിൽ ,അപ്പോൾ തന്നെ ഞാൻ ‘ഐൽ സീറ്റ്’ ബുക്ക്‌ ചെയ്തിരിക്കും.ഇല്ലെങ്കിൽ ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് സീറ്റ് പ്രിഫറൻസ്സ് ചോദിച്ചു വാങ്ങും .

ഈ യാത്രയിൽ എനിക്ക് പാരയായത്‌ ഒരു ന്യൂലി മാരീഡ് ആയ തമിഴ് കപ്പിൾസ് ആണ് . അവർ ‘കുടുംബസമേതം’ ഹണിമൂണ്‍ യാത്രയിൽ ആണ്.എന്റെ തൊട്ടടുത്ത മിട്ഡിൽ സീറ്റിൽ ഇരുന്നത് ഈ പറഞ്ഞ കപ്പിൾസിലെ പയ്യൻ. അവന് ,ഞാൻ മാറി ,പിറകിലെ മിട്ഡിൽ സീറ്റിൽ ചെന്നിരിക്കണം ! അങ്ങനെയാണെങ്കിൽ   അവന്റെ  ‘പുതിയ ഭാര്യക്ക് ‘ ഞാൻ ചോദിച്ചു വാങ്ങിയ ‘ഐൽ സീറ്റിൽ’  വന്നിരിക്കാം .

എന്നെ സ്വാധീനിച്ച് സീറ്റ് തരപ്പെടുത്താൻ ,ആ പയ്യനുൾപ്പെടെ  ,ആ യാത്രാ സങ്കത്തിലുണ്ടായിരുന്ന, അവരുടെ ബന്ധുക്കളെല്ലാം ഓരോരുത്തരായി വന്ന് ശ്രമിച്ചു കൊണ്ടേയിരുന്നു .ഞാൻ ആകട്ടെ , മുല്ലപ്പെരിയാരും ,കാവേരി വിഷയങ്ങളും ഒക്കെ ഒന്ന് കൂടി മനസ്സിൽ ആലോചിച്ച് , കല്ലിനെ കാറ്റ് പിടിച്ചതുപോലെ നിർനിമേഷയായി എന്റെ ഐ പാഡിൽ കളിച്ചുകൊണ്ടിരുന്നു .ആ ബന്ധുൾ  ഓരോരുത്തരും ,ഇടയ്ക്ക്  ആ പയ്യന്റെ അടുത്ത് വരികയും, ഭാര്യയുടെ അടുത്ത് ഇരിക്കാൻ കഴിയാത്ത അവന്റെ ദുര്യോഗത്തെ അപലപിക്കുകയും , എന്നെ രൂക്ഷമായി നോക്കുകയും( പ്രാകുകയും) ചെയ്യുന്നത് ഞാൻ കണ്ടില്ല എന്ന് നടിച്ചു.

മേൽ പറഞ്ഞ  രണ്ടു ഭാഗങ്ങളിലായി  പ്രതിപാദിച്ച , പ്രക്ഷുബ്ധമായ യാത്രയുടെ അവസാനം , ഉച്ചക്ക് മുൻപ് ഞാൻ പോർട്ട്‌ ബ്ലയർറിൽ എത്തി ചേർന്നു.

(തുടരും)

Travelogue (Malayalam)

പോർട്ട്‌ ബ്ലയർ

ചെന്നൈയിൽ നിന്ന് രാവിലെയുള്ള വിമാനത്തിലാണ് പോർട്ട്‌ ബ്ലയറിൽ എത്തിയത് .മണ്‍സൂണ്‍ സമയമായതുകൊണ്ട്‌ ടർബുലൻസ് കൂടുതൽ ആയിരുന്നു .സ്വതവേ വിമാന യാത്ര ഭയപ്പെടുന്ന ഞാൻ , ടർബുലൻസ് കൂടി ആയപ്പോൾ അതിഭീകരമായി ഭയന്ന് വിറച്ച്, ജീവൻ പോകാറായി എന്ന അവസ്ഥയിലാണ് പോർട്ട്‌ ബ്ലയറിൽ വന്ന് ഇറങ്ങിയത്‌ .

തലേന്നാൾ കൊച്ചി -ചെന്നൈ യാത്രയിലാണ് ഞാൻ ആദ്യമായി ശക്തമായ ഒരു എയർ പോക്കറ്റിൽ വീഴുന്നത് .എയർ ഹോസ് റ്റസ് ഒക്കെ തെറിച്ചു പോയി എന്ന് ,സുഹൃത്തുക്കൾ പറഞ്ഞ് പിന്നീട് അറിഞ്ഞു .പേടിച്ചു കണ്ണുകൾ ഇറുക്കി അടച്ചിരുന്നതിനാൽ ഒരു വലിയ കിലുക്കത്തോടെ വിമാനം താഴെക്ക് പതിക്കുന്നതെ എനിക്ക് അനുഭവപ്പെട്ടുള്ളൂ .(കുട്ടിക്കാലം മുതലേ , പേടി തോന്നിയാൽ കണ്ണുകൾ ഇറുക്കി അടക്കുന്ന ശീലം,  മുതിർന്നിട്ടും ഇതുവരെ മാറിയിട്ടില്ല .)എല്ലാവരും അലറിക്കരയുന്ന ശബ്ദം എന്നെ ഒരു MIയുടെ (Myocardial Infarction) വക്കിൽ എത്തിച്ചു എന്ന് പറയുന്നതിൽ അതിശയോക്തി  ഒട്ടും തന്നെ ഇല്ല .

കൊച്ചിയിൽ നിന്നും ചെന്നൈയിൽ എത്തി , അവിടെ ഒരു ദിവസം തങ്ങിയതിന് ശേഷമാണ് , ആൻഡമാനിലേക്ക്   തിരിച്ചത് . കൊൽക്കത്തയിൽ നിന്നും ,ചെന്നെയിൽ നിന്നുമാണ് ആൻഡമാനിലേക്കുള്ള വിമാന സർവ്വീസ് എന്നതിനാലാണ് ഈ റൂട്ട് തിരഞ്ഞെടുത്തത് .ഇതിനിടെ കിട്ടിയ ഒരു സായാഹ്നം പ്രസിദ്ധമായ മെറീന ബീച്ചിൽ ചിലവിടുകയും ചെയ്തു .

(തുടരും)

Travelogue (Malayalam)

Andaman and Nicobar Islands

Andaman islands have been blessed with unique attractions that conspire to make perfect trip for people visiting Andaman and Nicobar Islands. The only Island in India, which is visited by a lot of travelers worldwide. 239 more words

Andaman And Nicobar Islands

Kingfisher Blue Mile- Andaman Islands

This article was first published on kingfisherworld.com

Imagine 7 days of sheer bliss, adventure and good times in the Andamans. For Shibani, Craig, Ravi , Vinay , Roycin and me it will no longer be just a mere figment of our imagination. 563 more words

Travel

Top 4 Places making India Incredible!!

Have you still not decided where you are going to spend your summer holidays in India in 2015?Most of us head out to a hill station with our families and one thing that knits a beautiful bond between the family members is when they are out traveling together. 341 more words

Chaitanya Holidays