Tags » Article

എന്റെ ചില പ്രതികരണങ്ങൾ ഭാഗം 30 (ലേഖനം)

എന്റെ ചില പ്രതികരണങ്ങൾ ഭാഗം 30 (ലേഖനം)
രചന: സുനിൽ എം എസ്

“ആംബെലോക്കിപ്പിയിൽ ഒരു ഒമ്പത് മണി യാത്ര” എന്ന ബ്ലോഗിനെപ്പറ്റി
=====================================================

ഒരു വിദേശരാജ്യസന്ദർശനത്തെക്കുറിച്ചുള്ള ലേഖനത്തിലെ ഓരോ വാക്കും വായനക്കാരുടെ മനസ്സിൽ ആ രാജ്യത്തെപ്പറ്റിയുള്ള അഭിപ്രായം രൂപം കൊള്ളാൻ കാരണമാകും. അതുകൊണ്ടു വിദേശയാത്രയെപ്പറ്റിയെഴുതുമ്പോൾ ഇന്ത്യയ്ക്കകത്തെ യാത്രാവിവരണമെഴുതുമ്പോളുള്ളതിനേക്കാൾ വളരെയേറെ ശ്രദ്ധയാവശ്യമുണ്ട്. പൊറ്റെക്കാടിനും വീരേന്ദ്രകുമാറിനുമെല്ലാം തങ്ങളുടെ വിദേശയാത്രകൾക്കിടയിൽ തിക്താനുഭവങ്ങൾ പലതുമുണ്ടായിക്കാണണം. എങ്കിലും അവിടങ്ങളിലെ  ജനതകളുടെ മാഹാത്മ്യം അവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് അവരുടെ യാത്രാവിവരണങ്ങൾ പ്രസാദാത്മകങ്ങളായിരുന്നു. അവർ സന്ദർശിച്ച രാജ്യങ്ങളെപ്പറ്റി സ്നേഹത്തോടെ, ആദരവോടെ ചിന്തിയ്ക്കാൻ അവ വായനക്കാരെ പ്രേരിപ്പിച്ചു. മോഹന്റെ ഈ ലേഖനവും ആ ജനുസ്സിൽത്തന്നെ പെടുന്നു. പ്രസാദാത്മകത ഈ യാത്രാവിവരണത്തിന്റെ മുഖമുദ്രയാണ്; അതു വായിച്ച ശേഷം സ്നേഹത്തോടെ മാത്രമേ ആംബെലോക്കിപ്പിയെപ്പറ്റിയും, ഗ്രീസിനെപ്പറ്റിത്തന്നെയും സ്മരിയ്ക്കാനാവൂ.

ആംബെലോക്കിപ്പിനിവാസികളുടെ ആഹ്ലാദിപ്പിയ്ക്കുന്നൊരു ചിത്രമാണു ലേഖനത്തിൽ വരച്ചിരിയ്ക്കുന്നത്. എല്ലാ ചോദ്യങ്ങൾക്കും ഗ്രീക്കുഭാഷയിൽ അവരുത്തരം തരുന്നതും, ഉത്തരങ്ങൾ ക്ഷമയോടെ ആവർത്തിയ്ക്കുന്നതും രസമായിട്ടുണ്ട്. അമിതവണ്ണമുള്ളവർ ആംബെലോക്കിപ്പിയിൽ ധാരാളമുണ്ടെന്നും മനസ്സിലാകുന്നു. അമിതവണ്ണമുള്ളവരുടെ ശതമാനം ഗ്രീസിൽ താരതമ്യേന ഉയർന്നതാണ്: 18.1%. അമിതവണ്ണം അവരുടെ മുഖത്തിന്റെ ആകർഷകത്വത്തിനു കോട്ടം വരുത്തുന്നില്ല (“…ഗ്രെക്കോ പാൽപ്പുഞ്ചിരി പരന്നൊഴുകി…”). അമിതവണ്ണമുള്ളവർ ഗ്രീസിൽ ധാരാളമുണ്ടെങ്കിലും, ഗ്രീക്കുകാരുടെ ആയുസ്സു വളരെ ഉയർന്നതാണ്: 80.3 വർഷം; ഇന്ത്യയിലേത് 68 വയസ്സു മാത്രവും.

ഇടതൂർന്ന ഓറഞ്ചുമരങ്ങളുടെ ചുവട്ടിൽ നിരനിരയായി കാറുകൾ ഇരുവശവും പാർക്കു ചെയ്തിരിയ്ക്കുന്ന തെരുവിന്റെ ചിത്രം അതിമനോഹരമാണ്. ഗ്രീസിന്റെ മനോഹാരിതയുടെ ദൃഷ്ടാന്തമായിരിയ്ക്കണമത്. നിർജീവവസ്തുക്കളിൽപ്പോലും ഭാവങ്ങൾ സങ്കല്പിയ്ക്കുന്ന രീതി മോഹന്റെ ഗദ്യത്തെ ഹൃദ്യമാക്കുന്നു. “ചാരുബഞ്ചുകൾ ഭക്തരുടെ വരവു കാത്ത് സങ്കടപ്പെടുന്നുണ്ട്”, “മഞ്ഞമണിത്തുടുപ്പുമായി ചോളസുന്ദരികൾ”, “കോഴിക്കുരവകളുടെ സിംഫണി”, “സൂര്യവെളിച്ചം പിശുക്കി താഴേക്കു വിടുന്ന മേപ്പിൾ…” – പള്ളിയിൽ ഒഴിഞ്ഞുകിടക്കുന്ന ബെഞ്ചുകളും വഴിയരികിൽ വിൽക്കാൻ വച്ചിരിയ്ക്കുന്ന ചോളവുമെല്ലാം കണ്ടുപഴകിയ ദൃശ്യങ്ങളാണ്. അവയ്ക്കുപോലും ലേഖനത്തിൽ പുതിയ ഭാവം കൈവന്നിരിയ്ക്കുന്നു. ഇത്തരം പ്രയോഗങ്ങളെ മോഹന്റെ തന്നെ വാക്കുകൾ കടമെടുത്താൽ, “ഒരു വളവു തിരിയുമ്പോൾ ജീവിതാവസാനം വരെ മനസ്സിലിരിക്കുന്ന ഒരു അതിസുന്ദരൻ കാഴ്ച” എന്നു വിശേഷിപ്പിയ്ക്കാവുന്നതാണ്.

സത്യത്തേയും അഹിംസയേയും മുറുകെപ്പിടിച്ച ഗാന്ധിജിയെപ്പറ്റി കേട്ടിട്ടുള്ള വിദേശികൾ സന്ദർശനത്തിനെത്തുമ്പോൾ, അവർ കാണുന്ന ഓരോ വ്യക്തിയിലും ഗാന്ധിജിയുടെ മഹത്വത്തിന്റെ അംശം പ്രതീക്ഷിയ്ക്കും. ഗാന്ധിജി ഓർമ്മയായിട്ട് ഏഴു പതിറ്റാണ്ടു പോലും തികഞ്ഞിട്ടില്ലെങ്കിലും, നൂറ്റിരുപത്തിനാലു കോടിയോളം വരുന്ന സമകാലീന ഭാരതജനതയിൽ ഗാന്ധിജിയുടെ മഹത്വം പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നു സഞ്ചാരികൾ താമസിയാതെ മനസ്സിലാക്കാനാണിട. ഭാരതത്തിലെ കാര്യം ഇങ്ങനെയായിരിയ്ക്കെ, സഹസ്രാബ്ദങ്ങൾക്കു മുമ്പു മൺ‌മറഞ്ഞുപോയ ഗ്രീക്കു ദാർശനികരുടെ മഹത്വം ഇന്നത്തെ ഗ്രീക്കു ജനതയിൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. എങ്കിലും ഗ്രീക്കു ജനതയെപ്പറ്റി അധികം നിരാശപ്പെടേണ്ടതില്ലെന്നാണ് ഈയടുത്ത കാലത്തു ഗ്രീസിലുണ്ടായ സംഭവവികാസങ്ങൾ നേരിട്ടും, മോഹന്റെ യാത്രാവിവരണം പരോക്ഷമായും സൂചിപ്പിയ്ക്കുന്നത്.

പ്രാചീനലോകസംസ്കാരം വിഷയമാകുന്നിടത്തെല്ലാം സിന്ധുനദീതടസംസ്കാരത്തോടൊപ്പമോ അതിന്റെ തെല്ലു മുന്നിലോ ഗ്രീക്കു സംസ്കാരവുമുണ്ടാകാറുണ്ട്. മൂവായിരം മുതൽ അയ്യായിരം വരെ വർഷങ്ങൾ മുമ്പു ഗ്രീസിലെ ജനത എങ്ങനെ ജീവിച്ചിരുന്നുവെന്നു ചൂണ്ടിക്കാണിക്കുന്നവയാണ് ആതെൻസിലെ അക്രൊപ്പോളിസ് (ഇതേപ്പറ്റി മോഹന്റെ ലേഖനത്തിൽ ഹ്രസ്വമായ പരാമർശമുണ്ട്) എന്നറിയപ്പെടുന്ന പ്രാചീനകെട്ടിടസമുച്ചയം.

ചരിത്രരേഖകളും ഗ്രീക്കു സാംസ്കാരികസമ്പന്നതയുടെ തെളിവുകളാണ്. ലോകം ഇന്നും ആദരവോടെ മാത്രം ഓർമ്മിയ്ക്കുന്ന ദാർശനികരായിരുന്നു, സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവർ. എല്ലാവരും ഗ്രീക്കുകാർ. തത്വചിന്ത എവിടെയൊക്കെ വിഷയമായാലും, അവിടെയൊക്കെ ഈ മൂവരുടേയും ദർശനങ്ങൾ കടന്നുവരാറുണ്ട്. ഭരണകൂടത്തെ സോക്രട്ടീസ് നിർഭയം, നിശിതമായി വിമർശിച്ചു. വിഷം കുടിച്ചുള്ള മരണം വിമർശനത്തിനുള്ള ശിക്ഷയായി സോക്രട്ടീസിനു വിധിയ്ക്കപ്പെട്ടു. അദ്ദേഹം നിർഭീകനായി വിഷക്കോപ്പ കൈയിലെടുത്തു, വിഷം കുടിച്ചു, മരിച്ചു. അഭിപ്രായപ്രകടനസ്വാതന്ത്ര്യം പിൽക്കാലത്തു മൌലികാവകാശമായിത്തീർന്നതിന്റെ പ്രേരകങ്ങളിലൊന്ന് സോക്രട്ടീസിന്റെ നിലപാടായിരുന്നിരിയ്ക്കണം. ജനാധിപത്യത്തിന്റെ ഉറവിടവും ഗ്രീസായിരുന്നു.

ആംബെലോക്കിപ്പിയിലെ ഏതാനും തെരുവുകളുടെ ചിത്രങ്ങൾ കണ്ടപ്പോൾ ആർക്കിമിഡീസിനെ ഓർത്തുപോയി. പണ്ട് ആർക്കിമിഡീസ് ഗ്രീസിന്റെ ഭാഗമായിരുന്ന സിറക്യൂസയിലെ തെരുവിലൂടെ “യുറേക്കാ” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ഓടിയിരുന്നു. ഒരു വസ്തു വെള്ളത്തിൽ മുങ്ങുമ്പോളുണ്ടാകുന്ന ഭാരനഷ്ടം അതു നീക്കം ചെയ്യുന്ന വെള്ളത്തിന്റെ ഭാരത്തിനു തുല്യമായിരിയ്ക്കുമെന്ന് ആർക്കിമിഡീസു കണ്ടെത്തിയിരുന്നു. അതിനെ അടിസ്ഥാനമാക്കിയ ‘ആർക്കിമിഡീസ് പ്രിൻസിപ്പിൾ’ നമ്മുടെ സ്കൂളുകളിലും പഠിപ്പിയ്ക്കുന്നുണ്ട്. രാജാവിന്റെ കിരീടനിർമ്മാണത്തിനുപയോഗിച്ച സ്വർണത്തിന്റെ ശുദ്ധി കണക്കാക്കാൻ ഈ കണ്ടെത്തൽ ആർക്കിമിഡീസിനെ സഹായിച്ചു.

കൊളുത്തിയ വിളക്കുമായി പകൽ‌വെളിച്ചത്തിൽ ആതെൻസിലെ തെരുവിലൂടെ നടന്നുപോയ ഒരാളെക്കൂടി ഓർത്തുപോകുന്നു: ഡയോജനീസ്. സത്യസന്ധനായ ആരെയെങ്കിലും കണ്ടെത്താനായിരുന്നു അദ്ദേഹം പകൽ വിളക്കുകൊളുത്തി നടന്നത്. ആ തിരച്ചിലിൽ സത്യസന്ധനായ ഒരാളെപ്പോലും കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അത്തരമൊരു തിരച്ചിലിന്റെ ഫലം ഇന്നും വ്യത്യസ്തമാകാനിടയില്ല!

യവനസുന്ദരിയായ ഹെലനെച്ചൊല്ലി ഗ്രീസും ഇപ്പോൾ തുർക്കിയിൽപ്പെട്ട ട്രോയ് നഗരവും തമ്മിലുണ്ടായ യുദ്ധത്തെപ്പറ്റി കേട്ടിട്ടാകാം, കുഞ്ചൻ നമ്പ്യാർ “കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം” എന്നു നിരീക്ഷിച്ചത്. യുദ്ധം ജയിയ്ക്കാൻ വേണ്ടി ഗ്രീക്കുകാർ സ്വീകരിച്ച തന്ത്രമായിരുന്നു, “ട്രോജൻ കുതിര”. ട്രോയ് ആ തന്ത്രത്തിൽ വീണുപോകുകയും ചെയ്തു. ആതെൻസും സ്പാർട്ടയും തമ്മിലും ദീർഘകാലം യുദ്ധമുണ്ടായി. ഹോമറിന്റെ ഇലിയഡ്, ഒഡിസ്സി എന്നീ രചനകളിലൂടെ ഇക്കഥകളെല്ലാം ഇന്ത്യയിലും പരിചിതമാണ്.

ഗ്രീക്കു ദേവന്മാരും നമുക്കപരിചിതരല്ല. ഗ്രീക്കു പുരാണത്തിലും ഭാരതപുരാണത്തിലും സമാനരായ കഥാപാത്രങ്ങൾ പലതുമുണ്ട്. ഇടിവെട്ടിനും മഴയ്ക്കും കവിതയ്ക്കും സംഗീതത്തിനുമെല്ലാം ഗ്രീക്കു പുരാണത്തിൽ പ്രത്യേകം ദൈവങ്ങളുണ്ട്. സൌന്ദര്യത്തിനു പോലും പ്രത്യേകം വകുപ്പുണ്ടവിടെ; ആഫ്രൊഡൈറ്റ്; ഈ ദേവതയെപ്പറ്റിയും ലേഖനത്തിൽ പരാമർശമുണ്ട്. അപ്പോളോയും ഹെർക്യുലീസും അറ്റ്ലസും ഗ്രീക്കുദേവന്മാരായിരുന്നു. പിന്നീടാണ് അവരുടെ പേരുകളിൽ ടയറും സൈക്കിളുകളും ഇന്ത്യയിലുണ്ടാകാൻ തുടങ്ങിയത്.

ഇന്ത്യൻ രാജാവായിരുന്ന പുരൂരവസ്സുമായി ഗ്രീക്കുകാരനായിരുന്ന അലക്സാണ്ടർ ചക്രവർത്തി ഘോരയുദ്ധം ചെയ്തെന്നു ചരിത്രം പറയുന്നു. ജയിച്ചതു അലക്സാണ്ടറായിരുന്നെന്നും, അല്ല, പുരൂരവസ്സായിരുന്നെന്നും തർക്കമുണ്ട്. അന്ന്, അലക്സാണ്ടർ ചക്രവർത്തിയുടെ സാമ്രാജ്യത്തിന് ഇന്ത്യയുടെ ഇരട്ടിയോളം വലിപ്പമുണ്ടായിരുന്നു. പുരൂരവസ്സുമായുള്ള യുദ്ധത്തോടെ സാമ്രാജ്യവിപുലീകരണം അവസാനിപ്പിച്ച് അലക്സാണ്ടർ മടങ്ങിപ്പോയി.

ഒളിമ്പിക്സ് ജനിച്ചതും ഗ്രീസിൽത്തന്നെ. ക്രിസ്തുവിന് എഴുനൂറിലേറെ കൊല്ലം മുമ്പു ഗ്രീസിൽ തുടക്കമിട്ട ഒളിമ്പിക്സ് ലോകരാഷ്ട്രങ്ങൾ മുഴുവനുമേറ്റെടുത്തു കൂട്ടായി, ഉത്സാഹത്തോടെ നടത്തിപ്പോരുന്നതിലൂടെ, ലോകം മുഴുവൻ ഗ്രീസുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇത്തരത്തിൽ ബന്ധമുള്ള മറ്റേതെങ്കിലും രാഷ്ട്രമുണ്ടെന്നു തോന്നുന്നില്ല. ലോകരാഷ്ട്രങ്ങളെ ഒരുമിച്ചണിനിരത്തുന്ന ഒളിമ്പിക്സ് ലോകസമാധാനത്തിലും കാതലായ പങ്കുവഹിയ്ക്കുന്നുണ്ട്. വാസ്തവത്തിൽ അതിമഹത്തായ രാജ്യം തന്നെ ഗ്രീസ്.

“ഒറിജിനൽ ബെഗ്ഗർ” ചിന്തോദ്ദീപകമാണ്. ഗ്രീസ് സമ്പന്നരാഷ്ട്രമാണ്: പ്രതിശീർഷവരുമാനം ഏകദേശം പതിനേഴു ലക്ഷം രൂപ. കേരളത്തിന്റെ മൂന്നിരട്ടിയിലേറെ വലിപ്പമുണ്ട്, ജനസംഖ്യയാകട്ടെ, കേരളത്തിന്റെ മൂന്നിലൊന്നു മാത്രവും. എന്നിട്ടും ദാരിദ്ര്യം തുടച്ചുനീക്കാൻ ഗ്രീസിനിതുവരെ കഴിയാഞ്ഞതു ദുഃഖകരം തന്നെ. സമ്പന്നരാഷ്ട്രമായ ഗ്രീസിൽപ്പോലും പ്രതിശീർഷവരുമാനം സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്കു ലഭ്യമാകുന്നില്ലെങ്കിൽ, ഇന്ത്യയിലതു ലഭ്യമാകാൻ തലമുറകൾ തന്നെ കഴിയേണ്ടി വന്നേയ്ക്കാമെന്ന സൂചന “ഒറിജിനൽ ബെഗ്ഗറി”ലുണ്ട്.

മോഹന് ഓറഞ്ചു പൊട്ടിച്ചുകൊടുത്ത യുവസുഹൃത്തിന്റെ വാക്കുകൾ ഞാനിവിടെ ഉദ്ധരിയ്ക്കുന്നു: “തിംഗ്സ് ആർ നോട്ട് ഗുഡ് ആസ് ഇറ്റ് ലുക്സ്. ദിസ് ബിറ്റർ ഓറഞ്ച്. ആതെൻസ്. ഗ്രീക്ക് ഇക്കോണമി”. മാസങ്ങൾക്കു മുമ്പു ഗ്രീസു നേരിട്ട സാമ്പത്തികപ്രതിസന്ധിയെപ്പറ്റി 2014 ജൂലായിലുണ്ടായ മുന്നറിയിപ്പായിരുന്നു, ആ വാക്കുകൾ. കടങ്ങളില്ലാത്ത രാഷ്ട്രങ്ങളില്ല. പക്ഷേ, കടത്തിന്റെ തിരിച്ചടവിൽ രാജ്യങ്ങൾ മുടക്കം വരുത്തുന്നത് ആധുനിക കാലഘട്ടത്തിൽ ഉണ്ടായിട്ടില്ല. അർജന്റീന വീഴ്ച വരുത്തുന്ന സ്ഥിതിയിലെത്തുന്നതിനു മുമ്പു തന്നെ, ഋണബാദ്ധ്യത കുറച്ചുകൊടുത്ത്, ഋണദാതാക്കാൾ അർജന്റീനയെ രക്ഷപ്പെടുത്തിയിരുന്നു. സമ്പന്നരാഷ്ട്രമല്ലാത്ത ഇന്ത്യ കടം തിരിച്ചടവിൽ ഒരിയ്ക്കലും വീഴ്ച വരുത്തിയിട്ടില്ല. എന്നാൽ, സമ്പന്നരാഷ്ട്രമായ ഗ്രീസ് തങ്ങളുടെ കടം തിരിച്ചടവിൽ ഈയിടെ വീഴ്ച വരുത്തി.

ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിൽക്കുരുങ്ങിയ ഗ്രീസിലെ ബാങ്കുകളും ഏടി‌എമ്മുകളും ആഴ്ചകളോളം അടഞ്ഞുകിടന്നെങ്കിലും, കൊള്ളയും കലാപവുമൊന്നുമുണ്ടായില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. കുറച്ചുകാലം മുമ്പു ബ്രിട്ടനിൽപ്പോലും കൊള്ളയടി നടന്നിരുന്നു. അതിൽ നിന്നു വ്യത്യസ്തമായി, ഗ്രീസിൽ ജനം ക്ഷമയോടെ കാത്തു നിന്നെന്നു മാത്രമല്ല, ഋണദാതാക്കളുടെ വ്യവസ്ഥകളെ തിരസ്കരിയ്ക്കാൻ വോട്ടുചെയ്യുക പോലും ചെയ്തു. ആ സന്ദിഗ്ദ്ധാവസ്ഥയിലും ഗ്രീസ് ജനാധിപത്യത്തിൽ നിന്നു വ്യതിചലിച്ചില്ല, അവർ ജനതയുടെ ക്ഷേമത്തിനു മുൻ‌തൂക്കം നൽകി. മറ്റു പല രാഷ്ട്രങ്ങളും ഇത്തരം സന്ദർഭങ്ങളിൽ ഋണദാതാക്കളുടെ വ്യവസ്ഥകൾ, അവ ജനവിരുദ്ധമായിരുന്നിട്ടും, ഇരുകൈയും നീട്ടി സ്വീകരിച്ച സംഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ട്.

സമ്പന്നൻ സംസ്കാരസമ്പന്നനല്ലെന്നു വരാം, സംസ്കാരസമ്പന്നൻ സമ്പന്നനല്ലെന്നും വരാം. അതിസമ്പന്നരാഷ്ട്രങ്ങളിൽപ്പലതും സാംസ്കാരികതയുടെ കാര്യത്തിൽ ഗ്രീസിനോളം മുന്നിലല്ല. സാംസ്കാരികതയിൽ ചരിത്രപരമായി മുന്നിൽ നിൽക്കുന്നൊരു രാഷ്ട്രത്തിന് സാമ്പത്തികമായും മുന്നിൽ നിൽക്കാനാകണമെന്നില്ല. എന്നിരുന്നാലും, സംസ്കാരസമ്പന്നർ ദാരിദ്ര്യത്തിലാണ്ടു പോയാലതു സാംസ്കാരികത വെടിഞ്ഞും സമ്പത്തിന്റെ പിന്നാലെ പോകാൻ ലോകത്തെ പ്രേരിപ്പിച്ചേയ്ക്കാം. ഗ്രീസ് താത്കാലിക വൈഷമ്യങ്ങൾ പരിഹരിച്ച്, എണ്ണപ്പെട്ടൊരു സാമ്പത്തികശക്തിയായി മാറേണ്ടിയിരിയ്ക്കുന്നു.

മോഹന്റെ ബ്ലോഗിന്റെ ദൈർഘ്യത്തെപ്പറ്റിയല്പം. എന്റെ മോണിറ്ററിൽ ലേഖനം മുഴുവനും വായിയ്ക്കാൻ വേണ്ടി ഇരുപത്തിനാലു തവണ പേജ് ഡൌൺ അമർത്തേണ്ടി വന്നു. വർഷങ്ങൾക്കു മുമ്പ്, മലയാളം ബ്ലോഗുലോകം ശൈശവാവസ്ഥയിലായിരുന്ന കാലത്ത് ഹ്രസ്വരചനകളോടായിരുന്നു വായനക്കാർക്കു പ്രിയം. എട്ടുവരി മാത്രമുള്ളൊരു ബ്ലോഗിന് (എന്റേതല്ല!) ഒരിടത്തു നൂറിലേറെ പ്രതികരണങ്ങളും ആയിരത്തിലേറെ വ്യൂകളും കിട്ടിയിരിയ്ക്കുന്നതു കാണാനിടയായിട്ടുണ്ട്. 140 അക്ഷരങ്ങളിലൊതുങ്ങുന്ന ട്വീറ്റുകളും, എഴുത്തിനേക്കാൾ ചിത്രങ്ങളിലൂന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളും, പിന്നെ തലങ്ങും വിലങ്ങും പറക്കുന്ന എസ്എംഎസ്സുകളുമെല്ലാം ഹ്രസ്വരചനകളെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകും. ബ്ലോഗുലോകം വളർന്ന് അച്ചടിമാദ്ധ്യമത്തോടു കിടപിടിയ്ക്കണമെങ്കിൽ, അച്ചടിമാദ്ധ്യമത്തിലുള്ളതു പോലെ, ദൈർഘ്യമുള്ള രചനകളും ബ്ലോഗുലോകത്തേയ്ക്കു കടന്നു വരേണ്ടിയിരിയ്ക്കുന്നു. ആറായിരത്തിലേറെ വാക്കുകളുള്ള രചനകൾ മാതൃഭൂമി വാരികയിൽ വിരളമല്ല. അത്രത്തോളമോ അതിലേറെയുമോ ദൈർഘ്യമുള്ള ബ്ലോഗുകളുണ്ടാകണം. ഗുണമേന്മയുള്ള ബ്ലോഗുകൾ, അവയെത്ര ദൈർഘ്യമുള്ളതായാലും, വായിയ്ക്കാനേറെപ്പേരുണ്ടാകുമെന്നു മോഹന്റെ രചന തെളിയിച്ചിരിയ്ക്കുന്നു. അതുകൊണ്ട്, ബ്ലോഗുലോകത്തിന്റെ വളർച്ചയുടെ ഒരു നാഴികക്കല്ലായി അതിനെ കണക്കാക്കാം.

സുനിൽ‌എം‌എസ്

Why street photography?

For me it was simple, I got a good new camera just months ago and had a ticket to New York, what was I gonna do, ride a tourist bus? 191 more words

Streetphotography

스트레스 호르몬.. 면역력 떨어뜨려

현대인들은 언제나 많은 스트레스를 받으면서 살아가고 있는데요,

스트레스를 받게되면 코르티솔이라는 호르몬의 수치가 올라가서

면역력을 떨어트리고 고혈압과 비만, 심장질환을 초래할 수 있다고 하네요ㅠㅠ

“코르티솔은 우리 몸이 스트레스를 받았을 때 이를 회복하고 생리적인 복원력을 다시 얻는데 도움을 주기 위해 분비되는 호르몬으로, 스트레스 호르몬으로 알려져있다.

Article

Recent Articles in Ethnomusicology Forum

The journal Ethnomusicology Forum‘s recent edition (Vol. 24, Issue 3) contains several pieces that will be of interest to scholars of Indian music:

Jim Sykes… 545 more words

News

Helpful Studying Hacks That Every Student Should Know

If you’re one of those people who lose focus and interest in a short span of time, then you’re in luck. In this article, we’ve listed some of the things that will help you study better: 530 more words

Blog

Pope to Duterte: There's no need for an apology satire article.

Amid the controversy of Rudy “Digong” Duterte for allegedly “cursing the pope” there has been this satire article that has been circulating around the internet. 283 more words

HOME