Tags » Autorickshaw

ഏയ് ഓട്ടോ

ആംബ്രോസ് ചേട്ടൻ കൊച്ചിയിലെ ഗാന്ധി നഗറിലാണ് താമസം. ഓട്ടോ ഡ്രൈവർ ആണ്. ഓരോ ദിവസവും പല തരം ആൾക്കാരെ കാണുന്നു, അവരെ എത്തിക്കേണ്ട ഇടത്തു എത്തിക്കുന്നു. ജീവിത മാർഗം ഇതാണെങ്കിലും യാത്രക്കാർ ഇല്ലാത്ത ഇടവേളകൾ ആണ് ചേട്ടന് കൂടുതൽ ഇഷ്ടം.

ഇതിന്റെ കാരണക്കാരൻ ആരാണ് എന്ന് അറിഞ്ഞാൽ എല്ലാരും സമ്മതിക്കുകയും ചെയ്യും – ദാസേട്ടൻ!!! ഓരോ മണിക്കൂറിലും മൂഡ് അനുസരിച്ചു ചേട്ടൻ ഓട്ടോയിൽ പാട്ടു വെച്ച് കേട്ട് കൊണ്ടിരിക്കും. ഓട്ടോയുടെ അകത്തു ഇരുന്നു തന്നെ പാട്ടു കേൾക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. പുറമെ നിന്ന് കണ്ടാൽ മനസിലാകില്ല….പക്ഷെ ദാസേട്ടന്റെ എല്ലാ ഭാഷയിലെയും സിനിമ ഗാനങ്ങൾ, ലളിത ഗാനങ്ങൾ, ഭക്തി ഗീതങ്ങൾ, തരംഗിണി ഗീതങ്ങൾ അങ്ങിനെ എല്ലാം കളക്ഷനിൽ ഉണ്ട്. യാത്രക്കാർ മിക്കവാറും ഫോണിൽ ആയിരിക്കും….അത് കൊണ്ട് ഓട്ടോയിൽ ആളെ കേറ്റികഴിഞ്ഞാൽ പാട്ടു ഓഫ് ആക്കും.

സംഗീതം അദ്ദേഹത്തിന്റെ സിരകളിൽ കൂടി ഒഴുകി നടക്കുന്നു. മലയാളം , തമിഴ്, ഹിന്ദി അങ്ങനെ എല്ലാ ഭാഷകളിലെയും പാട്ടുകൾ ഇഷ്ടമാണ്. ജാനകിയമ്മ, സുശീലാമ്മ, ആശാ ഭോസ്ലെ, ലത മങ്കേഷ്‌കർ, പി.ജയചന്ദ്രൻ, കിഷോർ കുമാർ, ഇളയരാജ, എം.എസ്.സുബ്ബലക്ഷ്മി അങ്ങനെ നീളുന്നു ചേട്ടന്റെ ഇഷ്ട ഗായകർ. എന്നാൽ അംബ്രോസിന്റെ ഹൃദയത്തിൽ ഏറ്റവും വലിയ ഇടം നേടിയിരിക്കുന്നത് എക്കാലത്തെയും ഭാവഗായകനായ ദാസേട്ടൻ തന്നെ.

ഓട്ടോയുടെ മുന്നിൽ ദാസേട്ടന്റെ ചിരിക്കുന്ന രണ്ടു പടങ്ങൾ വെച്ചിട്ടുണ്ട്. നേരിൽ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും അതിനായി ശ്രമിച്ചിട്ടില്ല. അകലെ നിന്ന് ആരാധിച്ചിട്ടേയുള്ളൂ. പാട്ടുകൾ ഇഷ്ടപെടുന്ന ആംബ്രോസ് ചേട്ടൻ അതിന്റെ സംഗീത സംവിധായകർ, രചയിതാക്കൾ അങ്ങനെ എല്ലാരേയും ആരാധിക്കുന്നു.

“വയലാർ, ഓ.എൻ.വി., ബിച്ചു തിരുമല….ഈ പേരുകൾ ഒക്കെ എല്ലാരും കേട്ടിട്ടുണ്ടെങ്കിലും പലരും അവരെ കണ്ടിട്ടില്ല. നേരിട്ട് വന്നാൽ തിരിച്ചറിയുക പോലും ഇല്ല. അത് കൊണ്ടാണ് എന്റെ ഓട്ടോയുടെ പുറകിൽ ഞാൻ ഇങ്ങനെ ഒരു പടം ഒട്ടിച്ചത്. ഇൻറർനെറ്റിൽ നിന്നും ഓരോന്നും തേടിയെടുത്തു ഇത് പോലെ ആക്കി പ്രിൻറ് ചെയ്തതാണ്. ശരിക്കു പറഞ്ഞാൽ സ്ഥലം തികയുന്നില്ല.”

സംസാരം മതിയാക്കി ഞങ്ങൾ പാട്ടു വെച്ചു……ആംബ്രോസ് ചേട്ടന് വളരെ ഇഷ്ടമുള്ള ഒരു പാട്ടു…..”ശങ്കര ധ്യാന പ്രകാരം ഗ്രഹിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരം….കയ്യിൽ പ്രസാദവും കണ്ണിൽ പ്രകാശവുമായി സുന്ദരീ നിന്നെ ഞാൻ കണ്ടു….. ആദ്യമായി കണ്ടു……”

എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി.

Daily travels of a Chennaite.

(All Pictures do not belong to me)

Travelling in Chennai can be a dangerous idea if you don’t know how to move through its roads. Navigating the heavy traffic-laden roads can be a pain. 169 more words

India Unlimited!

The NO Gang!

I was leaving for work when I heard someone wish me.

कैसे हो सर?

An exciting voice made my day. At least, I thought so. They all were in a holiday mood.

214 more words
Human

Dreaming of a TukTuk holiday in India?

Inputs by Sahil Kanojiya (an intern at LittleBitIndia), Edited by Team LBI

Let’s discover India in style, on a Tuk Tuk

India is a land of vivid contrasts. 388 more words

Travel Stories

Transit-Media Just Got an IoT Makeover

Outdoor and Transit Media in the Current Economic and Business Scenario

The Indian population is literally out-of-home – today, 70% of the time we are not in our homes, but outdoors – be it malls, offices, picking up kids, seeking entertainment, etc – where we consume OOH. 1,064 more words

3 things I missed as an Indian student in Hong Kong

I lived in Beijing, Hong Kong and London during the MBA journey. I spent the maximum time in Hong Kong – 8 months – my first living abroad experience. 1,101 more words

Hong Kong

Socio-Economic Empowerment of the Autorickshaw Community While Redefine Standards of Urban Mobility in India

telematics4u service pvt. ltd. (t4u) is a global deployer of end-to-end IoT-enabled platform solutions for real-world applications, in the cross sectoral convergence space of the emerging 4th sector (a hybrid of the traditional 3 sectors). 494 more words