Tags » Classics

Giveaway: Austen in August-Pride and Prejudice Novel Journal

I received a box of beautiful and unique books and journals from Thunder Bay Press. Their selection of journals and classic books make great gifts for those who love literature, writing and journaling. 299 more words

Classics

Kagemusha (1980)

സമ്പന്നമായ ഒരു സംസ്കാരത്തിന്റെ ശക്തമായ സ്വാധീനത്തില്‍നിന്നും പുറത്തുകടന്ന് പാശ്ചാത്യരീതികളെ തന്റെ ആവിഷ്കാരശൈലിയില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞതാണ് അകിര കുറൊസാവയെന്ന ജീനിയസിന്റെ കാലദേശങ്ങള്‍ക്കതീതമായ സ്വീകാര്യതക്ക് കാരണം.ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളില്‍പ്പെട്ട് തനതായ ഒരു സിനിമാസംസ്കാരം രൂപപ്പെടുത്താന്‍ ജപ്പാനിലെ ആദ്യകാല സിനിമാസംവിധായകര്‍ നിര്‍ബന്ധിതരായപ്പോള്‍ കുറോസാവയുടെ ചിത്രങ്ങള്‍ ഷേക്സ്സ്പിയര്‍ സാഹിത്യത്തില്‍നിന്നും ഹോളീവുഡ് ആവിഷ്കാരശൈലികളില്‍നിന്നും പ്രജോദനമുള്‍ക്കൊണ്ട് പുതിയൊരു ശൈലി ലോകത്തിനു പരിചയപെടുത്തി .സമീപകാല ചരിത്രം പശ്ചാത്തലമാക്കിയത് വഴി പ്രേക്ഷകന് കുറച്ചുകൂടി പരിചിതമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തെ അവതരിപ്പിക്കാന്‍ ഷേക്സ്പിയറിനു കഴിഞ്ഞിരുന്നു .ഇതേ “advantage” ആണ് കിംഗ്‌ ലിയറും മാക്ബത്തുമൊക്കെ സമുറായി സംസ്കാരത്തിലേക്ക് പറിച്ചുനട്ടപ്പോള്‍ കുറോസവക്ക് ലഭിച്ചതും.നോ തീയറ്റര്‍ പോലെയുള്ള ജപ്പാന്റെ തനത് ദ്രിശ്യകലാസംസ്കാരത്തിന്റെ സ്വാധീനവും കുറോസവയുടെ ഐതിഹാസിക സൃഷ്ടികളില്‍ പ്രകടമായിരുന്നു ..

കുറോസവയുടെ ,ഷേക്സ്പിയര്‍ രചനകളുടെ adapatationകളല്ലാത്ത സിനിമകളിലും ഷേക്സ്പീരിയന്‍ ശൈലിയുടെ,കഥാസന്ദര്ഭങ്ങളുടെ സ്വാധീനം കാണാന്‍കഴിയും .1980ല്‍ പുറത്തിറങ്ങിയ Kagemusha എന്ന ചിത്രം ഇതിന് മികച്ച ഒരുദാഹരണമാണ്.പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദയ്മോ ഷിന്‍ഗെനെന്ന ജാപ്പനീസ് വാര്‍ലോഡിന്റെ കഥയാണ് കുറൊസാവ ഈ ചിത്രത്തിന് പശ്ചാത്തലമാക്കിയത്.കഗേമുഷ എന്ന വാക്കിന് ജാപ്പനീസ് ഭാഷയില്‍ അപരന്‍ എന്നാണര്‍ത്ഥം .തകെട വംശത്തിന്റെ തലവനായ ഷിന്‍ഗന്‍ തെകെടയുടെ അപരനായി ജീവിക്കേണ്ടിവന്ന ഒരു കള്ളന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.ശത്രുക്കളുടെ പേടിസ്വപ്നമായ ഭരണാധികാരിയും യുദ്ധവീരനുമായിരുന്നു ഷിന്‍ഗന്‍ തകെട .ക്യോട്ടോ കീഴടക്കുക്ക എന്ന സ്വപ്നസാക്ഷാത്കാരത്തിനരികയാണ് ഷിന്‍ഗന്‍ തെകെട ശത്രുക്കളുടെ വെടിയേറ്റ്‌ ഗുരുതരാവസ്ഥയിലാവുന്നത് .മരണം തൊട്ടടുത്തെത്തിയെന്നു മനസിലാക്കിയ ഷിന്‍ഗന്‍ തന്റെ വിശ്വസ്തരായ പടനായകരോട് തന്റെ മരണം കുറഞ്ഞത്‌ മൂന്നുവര്‍ഷമെങ്കിലും മറച്ചുവെക്കണം എന്നാവശ്യപ്പെടുന്നു.ഒരു കാരണവശാലും ശത്രുക്കളുമായി ഒരു ആക്രമണത്തിനു മുതിരരുതെന്നും ഷിന്‍ഗന്‍ അവരോട് ആജ്ഞാപിക്കുന്നു.ശത്രുപക്ഷത്തെ ചാരന്മാരില്‍ നിന്നും ഷിന്‍ഗന്റെ മരണം മറച്ചുവെക്കാനായി അദ്ദേഹവുമായി രൂപസാദ്രിശ്യമുള്ള ഒരു കള്ളനെ ഉപയോഗിക്കാമെന്ന് ഷിന്‍ഗന്റെ വിശ്വസ്തര്‍ കണക്കുകൂട്ടുന്നു .അങ്ങനെ കഴുമരത്തില്‍ നിന്നും ഷിന്‍ഗന്റെ സഹോദരന്‍ രക്ഷിച്ച ആ കള്ളന്‍ മരണത്തില്‍നിന്നും രക്ഷപെട്ട ഷിന്‍ഗന്‍ തകെടയായി കൊട്ടാരത്തില്‍ തിരിച്ചെത്തുന്നു .”ഷിന്‍ഗന്റെ ” ഈ തിരിച്ചുവരവ് ശത്രുക്കളെ എന്നപോലെ മകനായ കറ്റ്സുയോരിയേയും ഭ്രാന്ത് പിടിപ്പിക്കുന്നത് .തനിക്ക് പകരം തന്റെ മകനെ കിരീടാവകാശിയാക്കിയത്തില്‍ എതിര്‍പ്പുണ്ടായിരുന്ന കറ്റ്സുയോരി പുതിയ ഷിന്‍ഗന്റെ വരവോടെ കൂടുതല്‍ ഇടയുന്നു.അതെ സമയം കള്ളനാവട്ടെ തന്റെ അഭിനയമികവുകൊണ്ട് ഷിന്‍ഗന്‍ തെന്നയാണ്‌ താനെന്നു കൊട്ടാരവാസികളെ പോലും വിശ്വസിപ്പിക്കുന്നു.ഇതേ സമയം തകെട വംശത്തിന്റെ ശത്രുക്കള്‍ ഷിന്‍ഗന്റെ മരണം സ്ഥിതീകരിക്കാന്‍ പദ്ദതികള്‍ മെനയുകയായിരുന്നു ….നേരിട്ടുള്ള അന്വേഷണത്തില്‍ പ്രയോജനമൊന്നുമില്ല എന്ന് മനസിലാക്കിയ അവര്‍ തകെട വംശത്തിന്റെ ശക്തി കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിക്കുന്നു …….ചതി,വഞ്ചന,പ്രതികാരം ,വിശ്വസ്തരായ,ആദര്‍ശത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന കഥാപാത്രങ്ങള്‍ എന്നിങ്ങനെ ഷേക്സ്പിയര്‍ കൃതികളില്‍ സ്ഥിരം കടന്നുവരാറുള്ള എലമന്റുകള്‍ കഗേമുഷ എന്ന ഈ കുറോസവിയന്‍ മാസ്റ്റെര്‍പീസിലും കാണുവാന്‍ സാധിക്കും . ടെന്‍ഷന്‍ നിറഞ്ഞ ഈ കഥാഗതിയുടെ വിവിധ ഘട്ടങ്ങളെളുടെ വേഗത പലപ്പോഴും വ്യത്യാസപ്പെട്ടിരിക്കുന്നു .ഷിന്‍ഗന്റെ മരണത്തിനു മുന്‍പുള്ള ഘട്ടം സാധാരണപോലെ വികസിക്കുന്നു .ഇവിടെ അയാളുടെ വ്യക്തിത്വത്തെക്കുറിചുള്ള നേരിയ സൂചന മാത്രമാണ് പ്രേക്ഷകന് ലഭിക്കുന്നത് .ഇവിടെനിന്നു ചിത്രം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഷിന്‍ഗന്‍ തകെട എന്ന കഥാപാത്രത്തിന്റെ ഇമ്പാക്റ്റ് ശരിക്കും അനുഭവിച്ചറിയാന്‍ കഴിയുന്നത് .മരിച്ചുപോയ ഒരാളുടെ വ്യക്തിപ്രഭാവം അയാളോട് അടുപ്പമുള്ളവരിലും ശത്രുക്കളിലും അവശേഷിപ്പിക്കുന്ന സ്വാധീനിക്കുന്നതാണ് ഈ രണ്ടാം ഘട്ടത്തില്‍ സംവിധായകന്‍ കാണിച്ചുതരുന്നത്.ഇതോടൊപ്പം കള്ളന്‍, കറ്റ്സുയോരി എന്നീ കഥാപാത്രങ്ങള്‍ക്ക് വരുന്ന മാറ്റങ്ങളും അവക്ക് കഥാഗതിയിലുണ്ടാവുന്ന സ്വാധീനവും എടുത്തു പറയേണ്ടതാണ്‌ .മൂന്നാംഘട്ടത്തിനെക്കുറിച്ച് ഇവിടെനിന്നും ലഭിക്കുന്ന സൂചനകള്‍ സിനിമയുടെ അവസാനത്തെക്കുറിച്ച് ഒരു ഏകദേശധാരണ തരും.സാങ്കേതികതികവിന്റെ കാര്യത്തില്‍ പാഠപുസ്തകങ്ങളാണ് കുറോസോവ ചിത്രങ്ങള്‍ .ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല .യുദ്ധരംഗങ്ങള്‍ ആവിഷകരിച്ച രീതിയും തകവോ സെയിറ്റോയുടെ മാസ്മരിക ഫ്രെയിമുകളും കാഘട്ടത്തിനോടും സംസ്കാരതിനോടും നീതിപുലര്‍ത്തുന്ന കലാസംവിധാനവുമെല്ലാം “കഥ”യെ ഫോളോ ചെയ്യാത്ത ഒരു പ്രേക്ഷകനെപ്പോലും സിനിമയില്‍ മുഴുകിയിരിക്കാന്‍ പ്രേരിപ്പിക്കും.


സിനിമയുടെ തുടക്കഭാഗത്തെ പട്ടാളക്കാരുടെ മാര്‍ച്ച്ചിംഗ് സീന്‍ ,കള്ളന്റെ സ്വപ്നം എന്നീ സീനുകള്‍ കുറൊസാവയുടെ ക്ലാസിന്റെയും ക്രാഫ്റ്റിന്റെയും തെളിവാണ്.20th സെഞ്ചുറി ഫോക്സിനോപ്പം ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയും ജോര്‍ജ് ലൂക്കസും നിര്‍മാണപങ്കാളികളായ ഈ ചിത്രം കാന്‍സിലെ ഗോള്‍ഡന്‍ പാമും ബാഫ്റ്റ അവാര്‍ടുമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടുകയുണ്ടായി .

Review

Literature is Life

I’ve said this so many times that it’s a wonder it isn’t basically my catchphrase. I’ve been in love with literature for my whole life, and that has shown itself in my writing as well as my everyday life. 646 more words

Books

JOURNEY TO THE CENTRE OF THE EARTH

Journey to the Centre of the Earth

Bibliographic Information
Title: Journey to the Centre of the Earth
Author: Jules Verne
ISBN: 9781402743375
Publisher: (original edition) … 645 more words

Young Adult Fiction

808 State - Pacific State (ZTT)

A member of experimental Jazz/Rock band Biting Tongues once signed to Factory Records, Graham Massey, went on to form 808 State back in 1988 along with Manchester legendary Easter Bloc record shop owner… 67 more words

Classics

Go Set A Watchman (Book 10 Of 20)

I’ve reached the halfway point in my reading challenge for this year, I only have 10 more to go… Although I have a lot more books that I want to read! 506 more words

Reviews

Go Set a Watchman (Harper Lee)

Why did you choose this book?

I would hazard a guess that I chose this for the same reason the 1.1 million people who bought it the first day it was available chose it.   536 more words