Tags » Financial Support

Child Support And Other Expenses?

All dependent children have a legal right to be financially supported by their parents. When parents live together with their children, they support the children together. 402 more words

For the Forty-Somethings

 and some Thirty-somethings

 plus a few Fifty-somethings

It’s time to step up.

By that I mean, it’s time to get out the checkbook (or chequebook… 514 more words

Christianity

υποστηρίζω την Κιβωτό Κορογώνα / support Korogonas Ark

For the English text, please scroll down this post.

Η Κιβωτός Κορογώνα αποτελεί ένα πρόταγμα εν εξελίξει που ενδυναμώνει ανθρώπους και δομές προς ένα καλύτερο μέλλον για όλους. 258 more words

Networks

Dunmore Fire Department Awarded SAFER Grant

U.S. Representative Matt Cartwright has announced the U.S. Department of Homeland Security awarded a Staffing for Fire and Emergency Response (SAFER) grant of $809, 621 to Dunmore Fire Department. 224 more words

Dunmore

സാമ്പത്തിക പരാധീനതകള്‍ സ്ത്രീ സംരംഭകരെ വലയ്ക്കുന്നു

ഒരു  സ്ത്രീ  ബിസിനസ്സ്  സംരംഭകയായി  മാറുന്നതോടെ ,സാമ്പത്തിക വളര്‍ച്ചയുടെ  മുഖ്യസ്രോതസ്സുകളില്‍   പങ്കാളിയാവുകയാണ്.  എന്നാല്‍  ബിസിനസ്  മാനേജ്മെന്‍റിലും ,പ്രശ്നപരിഹാരത്തിലും സ്ത്രീക്കുള്ള  പങ്ക്  നിര്‍വഹിക്കത്തക്ക രീതിയില്‍  ഗണ്യമായി ഒരു  പ്രാതിനിധ്യം   സ്ത്രീക്ക് ലഭിക്കുന്നില്ല  എന്നതാണ്  സത്യം.   ബിസിനസ് സം രം  ഭകരില്‍ ഒരു  ന്യൂനപക്ഷം മാത്രമാണ്  സ്ത്രീ ഇന്നും. ജെന്ഡര്‍  അധിഷ്ഠിതം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ചില    വിലങ്ങുതടികള്‍ ഇന്നും  അവരെബാധിക്കുന്നുണ്ട്.  സ്വത്തിന്‍റെ   അധികാരം, വിവാഹത്തോടനുബന്ധിച്ചുള്ള  വിലക്കുകള്‍,സാംസ്കാരിക  മേഖലയില്‍ സ്വാധീനമില്ലായ്മ  തുടങ്ങിയതടസ്സങ്ങള്‍  അവരെ  ബാധിക്കുന്നു. മുഖ്യമായുള്ളത്   സാമ്പത്തിക  സ്രോതസ്സുകളില്‍   സ്വാധീനമില്ലായ്മയാണ്. സ്ത്രീയുടെ  പങ്കാളിത്തം   കുടുംബത്തിന്‍റെയും  രാജ്യത്തിന്‍റെയും  സാമ്പത്തിക വികാസത്തെ  ത്വരിതപ്പെടുത്തും എന്ന  സത്യം നിലനില്‍ക്കുമ്പോഴും മേല്‍പ്പറഞ്ഞ  പരിമിതികള്‍   സ്ത്രീ അഭിമുഖീകരിക്കുന്നു.

സര്‍ക്കാര്‍ തലത്തിലുള്ള  ഇടപെടലുകള്‍ കൊണ്ടുമാത്രമേ    ഈ തടസ്സങ്ങള്‍   നീക്കാന്‍ കഴിയുകയുള്ളു.  മൈക്രോ,സ്മോള്‍ &മീഡിയം എന്‍റര്‍പ്രൈസസ് ഡെ വലപ്മെന്‍റ്   ഓര്‍ഗനൈസേഷനുകള്‍ , സംസ്ഥാനതലത്തിലുള്ള  സ്മോള്‍  ഇന്ഡസ്ട്രീസ്  ഡെ വലപ്മെന്‍റ്   കോര്‍പ്പറേഷനുകള്‍ ,ദേശസാല്‍കൃത   ബാങ്കുകള്‍  തുടങ്ങിയ  സ്ഥാപനങ്ങള്‍  സജീവമായി     സ്ത്രീകളുടെ  ബിസിനസ്  സം രഭകത്വത്തെ  പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. നയപരിപാടികളിലൂടെയും   സ്കീമുകളിലൂടെയുമാണ്  ഇത് ചെയ്യുന്നത്. പല  സ്ഥാപനങ്ങളും ഇതിനുവേണ്ടി പ്രത്യേക   വിമണ്‍  സെല്ലുകളും തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി  റോസ് ഗാര്‍യോജന പോലുള്ള പദ്ധതികള്‍സ്ത്രീകള്‍ക്ക്    ഉചിതമായ പ്രാധാന്യം  കൊടുക്കുന്നു.  ഇളവുകളും സാമ്പത്തിക പിന്തുണകളും   വഴിയാണ്  ഇത്  ചെയ്യുന്നത്.  എന്‍റര്‍പ്രണര്‍ഷിപ്പ്  അസിസ്റ്റന്സ് ആന്‍റ്    ഡെ വലപ്മെന്‍റ്   സ്കീം, മഹിളകൊയര്‍  യോജന, സ്വയം സിദ്ധ,  സപ്പോര്‍ട്ട്  റ്റു   ട്രെയിനിംഗ്  ആന്‍റ്   എം പ്ലോയ്മെന്‍റ്    പ്രോഗ്രാം  ഫോര്‍  വിമണ്‍,  സെല്‍ഫ്     എം പ്ലോയ്മെന്‍റ്    ലോണ്‍ പ്രോഗ്രാംസ്,എജ്യുക്കേഷണല്‍  ലോണ്‍സ്കീമുകള്‍,    സിംഗിള്‍ വിമണ്‍ ബെനെഫിറ്റ്  സ്കീമുകള്‍, ജോബ്  ഓറിയെന്‍റഡ്   ട്രെയിനിംഗ്  പ്രോഗ്രാമുകള്‍, മാര്‍ക്കറ്റിംഗ് സപ്പോര്‍ട്ട്   ഫോര്‍  വിമണ്‍  എന്‍റര്‍ പ്രെണേഴ്സ്,  സ്ത്രീ ശക്തി പ്രൊജക്റ്റുകള്‍,    ബാങ്കുകളുടെ     ഫിനാന്സിംഗ്   സ്കീമുകള്‍ ഇങ്ങനെ  നിരവധി   സ്ത്രീ സഹായ പദ്ധതികള്‍     കേന്ദ്ര തലത്തിലും സംസ്ഥാനതലത്തിലും  വാഗ്ദാനം ചെയ്യുന്നുണ്ട്.

Women Empowerment

ധനസമ്പാദ്യവൈഭവം സ്ത്രീക്കുതന്നെ !

പൊതുവേ  സാമ്പത്തിക നിയന്ത്രണത്തിലും  മണി  മാനേജ്മെന്‍റിലും   സ്ത്രീകള്‍ക്ക്  വൈഭവമേറുമെന്ന പ്രബലമായ  ഒരഭിപ്രായമുണ്ട്. അതിന്‍റെ   പല  കാരണങ്ങളും  വിദഗ്ദ്ധര്‍  മുന്നോട്ട് വെക്കുന്നു. അതില്‍ വളരെ സുപ്രധാനപ്പെട്ട ഒന്ന്   റിസ്ക്  ഫാക്റ്ററുമായി ബന്ധപ്പെട്ടതാണ്. പുരുഷനെ അപേക്ഷിച്ച്  റിസ്കുകളെ അഭിമുഖീകരിക്കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നില്ല.  അനാവശ്യം എന്ന് ബോധ്യമാകുന്ന റിസ്കുകളെയെല്ലാം സ്ത്രീ  അകറ്റിനിര്‍ത്തുന്നു. അതുകൊണ്ടുതന്നെ അബദ്ധങ്ങളില്‍  വീഴാതിരിക്കാന്‍  സ്ത്രീ  പ്രത്യേകം ശ്രദ്ധിക്കുന്നു.   വ്യക്തിജീവിതത്തിലും   ബിസിനസ് ജീവിതത്തിലും ഇതുതന്നെയാണ്  സ്ത്രീകളുടെ പൊതുരീതിയെന്ന്   വിദഗ്ദ്ധര്‍  അഭിപ്രായപ്പെടുന്നു. അനാവശ്യമത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുള്ള  പ്രവണതയും സ്ത്രീകളുടെ സ്വഭാവത്തില്‍ പെടുന്നു. കാര്യങ്ങള്‍  അറിയാനും പഠിക്കാനുമുള്ള ക്ഷമയും മനസ്ഥിതിയും സ്ത്രീകള്‍ക്കുള്ളതിനാല്‍   മണി  മാനേജ്മെന്‍റില്‍ അവര്‍  കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു.  പുരിഷനോളം   സാഹസിക  ബുദ്ധിയില്ലാത്തതുകൊണ്ട് സാമ്പത്തികമായ അപകടങ്ങളില്‍  വീഴാനുള്ള  സാധയ്തയും വളരെ കുറവ്. വലിയ സാമ്പത്തിക ബാധ്യതകള്‍ തലയില്‍ ചുമക്കാന്‍  പൊതുവേ സ്ത്രീകള്‍ തയ്യാറാകാറില്ല.  അതുകൊണ്ടുതന്നെ വന്‍ കടക്കെണികളില്‍ വീഴാറുമില്ല. പുരുഷന്‍റെ  അമിത  വിശ്വാസം  സ്ത്രീക്കില്ല.  അതിനാല്‍  അവളുടെഓരോ  ചുവടുവെപ്പും വളരെ കരുതലോടെയായിരിക്കും.  സാഹസികതയിലല്ല,വസ്തുനിഷ്ഠതയിലാണ്  അവള്‍ ഊന്നല്‍ നല്‍കുന്നത്.  ഷകരണത്തിലൂടെ   തന്‍റെ  സുരക്ഷിതത്വം  ഉറപ്പിക്കാനുള്ള കഴിവ് സ്ത്രീകള്‍ക്ക്  കൂടുതലാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോഴും  മറ്റുള്ളവരുടെ ഉപദേശങ്ങളെ  അവള്‍ മാനിക്കുന്നു.   മണി  മാനേജെമെന്‍റിലാണ്  ഇതവള്‍ക്ക്  കൂടുതല്‍ തുണയാകുന്നത്. കഠിനമായി പ്രവര്‍ത്തിക്കാനുള്ള  സ്ത്രീയുടെ   മനോഭാവം അവളുടെ സമ്പത്തിനെ കൂടുതല്‍ പ്രബലമാക്കുകയും   വളര്‍ച്ചയിലേക്ക്   നയിക്കുകയും ചെയ്യും.  ദുര്‍ബലമായ   നിമിഷങ്ങളില്‍   ഉചിതമായ സഹായങ്ങള്‍ക്ക്  ശ്രമിക്കാനും  സ്ത്രീയാണ് കൂടുതല്‍  മുന്നോട്ട് വരിക.അതുകൊണ്ടുതന്നെ സാമ്പത്തിക  പ്രതിസന്ധികളില്‍   അതിജീവനസാധ്യതകളും   സ്ത്രീയുടെ മുന്നില്‍  കൂടുതല്‍  തെളിയുന്നു. ഊഹക്കച്ചവടങ്ങളില്‍  വ്യാപരിക്കാനും  സ്ത്രീകള്‍ അധികം  തയ്യാറാകാറില്ല.  53 ശതമാനം  സ്ത്രീകളും  പ്രൊഫഷണല്‍  ഫിനാന്ഷ്യല്‍   അഡ്വൈസര്‍മാരെ  കണ്സള്‍ട്ട്  ചെയ്യാന്‍  തയ്യാറാകുമ്പോള്‍     44  ശതമാനം പുരുഷന്മാര്‍ മാത്രമെ അതിനു തയ്യാറാകുന്നുള്ളു. ധനനിയന്ത്രണത്തിലും   സ്ത്രീ തന്നെയാണ്  മുന്നില്‍.  ഒരു ലക്ഷ്യം    മുന്‍കൂട്ടി നിശ്ചയിച്ച് അതിനുവേണ്ടി ശ്രമിക്കാന്‍  സ്ത്രീകള്‍ക്കുള്ള   കഴിവ് ചെറുതല്ല. പണത്തിന്‍റെ  ഓരോ  ചെറിയ യൂണിറ്റും  അവള്‍  കരുതലോടെ കൈകാര്യം ചെയ്യുന്നു. അനിശ്ചിത സാഹചര്യങ്ങളില്‍    പണം  കൂടുതല്‍ ശ്രദ്ധിച്ച്  പുറത്തിറക്കുന്നു. നിയമങ്ങളെ   അനുസരിച്ചുകൊണ്ട്   പണം  കൈകാര്യം ചെയ്യാനും  സ്ത്രീകള്‍ക്കാണ്   കഴിവ്കൂടുതല്‍.  അതുകൊണ്ടുതന്നെ സാമ്പത്തിക കാര്യങ്ങളില്‍   ഉള്ള  നിയമപരമായ ഊരാക്കുടുക്കുകളില്‍ അവള്‍ വീഴാറില്ല. ക്ഷമ പലപ്പോഴും അവളുടെ പണപ്പെട്ടിയെ  കൂടുതല്‍  സുരക്ഷിതമാക്കുന്നു. വസ്തുതകളെ കൂടുതല്‍ വിശദമായി പഠിച്ചേ അവള്‍ ഒരു  പുതിയ  ഇന്‍വെസ്റ്റ് മെന്‍റിന്  തയ്യാറാവൂ. പണനഷ്ടത്തെ  സം ബന്ധിച്ച  ആ ലോചനകള്‍    പല  അപകടങ്ങളില്‍ നിന്നും  സ്ത്രീയെ  രക്ഷിക്കാറുണ്ട്. ചിട്ടയോടെയും   സുരക്ഷിതവുമായ കരുനീക്കങ്ങളിലൂടെ  കൂടുതല്‍   ധനലാഭമുണ്ടാക്കാനും, തന്‍റെ   സമ്പാദ്യത്തെ   ഇരട്ടിപ്പിക്കാനും   സ്ത്രീകള്‍ക്കുള്ള   കഴിവ്  ഒന്നുവേറെതന്നെ.

Women Empowerment

സാമ്പത്തിക ശക്തിയിലൂടെ സ്ത്രീമുന്നേറ്റം തുടരുക

വനിതാബിസിനസ്സുകാര്‍ക്ക്  ലോക  സാമ്പത്തിക വളര്‍ച്ചയെ    സ്വാധീനിക്കാനുള്ള പ്രാപ്തിയുണ്ടെന്ന് യു  എന്‍   വിമണ്‍   ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്റ്ററായ   ലക്ഷ്മി പുരി അഭിപ്രായപ്പെടുന്നു.   ചൈനയിലെ   ഹാങ്ഷൂവില്‍  നടന്ന  ഗ്ലോബല്‍  കോണ്‍ഫറന്‍സ്  ഓണ്‍വിമണ്‍  ആന്‍റ്    എന്‍റ്രപ്രണര്‍ഷിപ്പ്  പരിപാടിയില്‍  സംസാരിക്കുകയായിരുന്നു അവര്‍. എന്നാല്‍  ആഗോള സമൂഹവുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പ്   സ്ത്രീ  സം രംഭകര്‍ക്കുണ്ടാകണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും    സാധ്യതയുള്ള   നിക്ഷേപ മേഖലകള്‍ ,  വിപണിമേഖലകള്‍ എന്നിവയുമായി സ്ത്രീശാക്തീകരണപദ്ധതികളെ  ഏകീഭവിപ്പിക്കണം. ശാക്തീകരണംഎന്നത്  കേവലം പദവിയുമായി മാത്രം ബന്ധപ്പെട്ടതല്ല.  സാമ്പത്തിക അവകാശങ്ങളുമായി  അതിന് നേരിട്ട ബന്ധമുണ്ട്. സാമ്പത്തിക സമത്വം എന്ന സങ്കല്‍പ്പത്തിന്‍റെ   പിന്‍ ബലമ്മുണ്ടെങ്കിലേ  സ്ത്രീയുടെ  ശാക്തീകരണം സം  ഭവിക്കുകയുള്ളു.  ആസ്തികള്‍,   ഭൂസ്വത്ത്, മറ്റ് റിസോഴ്സുകള്‍ ഇവയിലെല്ലാം സ്ത്രീക്ക്  അവകാശവും സ്വാധീനവുമുണ്ടായിരിക്കണം. ഏതെങ്കിലും ഒരു  മേഖലയില്‍ പിന്തള്ളപ്പെട്ടാല്‍  സ്ത്രീയുടെ  വളര്‍ച്ച  സംഭവിക്കുകയില്ല. സ്ത്രീയുടെ   മുഴുവന്‍ പങ്കാളിത്തം സംഭവിച്ചാല്‍ മാത്രമേലോകത്ത്  ദാരിദ്ര്യ  നിര്‍മാര്‍ജ്ജനം   നടപ്പില്‍ വരുത്താന്‍ കഴിയുകയുള്ളു എന്നും ലക്ഷ്മി പുരിപറയുന്നു. ഘടനാപരമായി പല  മേഖലകളിലുള്ള തടസ്സങ്ങള്‍ ദൂരീകരിക്കപ്പെടണം.  നിയമപരമായ  പരിരക്ഷ ഉറപ്പുവരുത്തിയാല്‍ മാത്രമേ  ഇത്  നേടാന്‍ കഴിയൂ. ഒറ്റക്കെട്ടായ   അവകാശപ്രഖ്യാപനത്തിലൂടെ മാത്രമേ    സ്ത്രീശക്തിക്ക് തങ്ങളുടെ    സ്ഥാനം ഉറപ്പിക്കുവാന്‍ കഴിയുകയുള്ളുവെന്നും  ലക്ഷ്മി  പുരി  അഭിപ്രായപ്പെട്ടു.

Women Empowerment