Tags » Freedom Struggle

മലബാർ കലാപം - തമസ്കരിക്കപെട്ട സത്യങ്ങൾ

വായു ജിത്ത്

തുർക്കിയിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയതിന്റെ പേരിൽ ആരംഭിച്ച കലാപം ഇതര മതവിശ്വാസികൾക്ക് നേരേ തിരിഞ്ഞതോടെ ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ഹിന്ദുക്കളുടെ ജീവിതം ദുരിതപൂർണമാവുകയായിരുന്നു .ജാതീയമായ വിവേചനങ്ങളുടെ പേരിൽ പരസ്പരം ദ്രോഹിച്ചിരുന്ന ഹിന്ദു സമൂഹം മാപ്പിളമാർ വരുന്നു എന്നു കേട്ടാൽ ഓടിരക്ഷപ്പെടുകയല്ലാതെ ഒരിക്കൽ പോലും ചെറുത്തു നിൽപ്പിനു തുനിഞ്ഞിരുന്നില്ല. മതഭ്രാന്തിളകിയ കലാപകാരികൾക്ക് പക്ഷേ ഒട്ടും വിവേചനമില്ലായിരുന്നു . നമ്പൂതിരിയേയും നായരേയും തീയനേയും ചാലിയനേയും ചെറുമനേയുമെല്ലാം ഒറ്റസ്വത്വത്തിലാണവർ കണക്കു കൂട്ടിയത്


കാഫിർ !

1921 ആഗസ്റ്റ് മാസത്തില്‍ തിരൂരങ്ങാടിയിലാണ് മാപ്പിളലഹള ആരംഭിച്ചതെങ്കിലും സെപ്റ്റംബര്‍ പകുതിയോടെയാണ് വേങ്ങര ഭാഗങ്ങളില്‍ അക്രമം ആരംഭിച്ചത്. സെപ്റ്റംബര്‍ അവസാനത്തോടെയാണ് ലഹളക്കാര്‍ മഞ്ചേരി ജയില്‍ ആക്രമിച്ച് രക്ഷപ്പെടുത്തിയ അബ്ദുള്ളക്കുട്ടിയും കുഞ്ഞലവിയും കണ്ണമംഗലത്ത് പടപ്പറമ്പില്‍കാരുടെ വീട്ടിൽ താമസമാക്കിയത്. ഇവർ ഹിന്ദുക്കളെ മതംമാറ്റാനും അതിനു സമ്മതിക്കാത്തവരെ കൊല്ലാനും തുടങ്ങി. മതം മാറാൻ തയ്യാറാകാത്തവർക്ക് ഉടനടി മരണമായിരുന്നു വിധി . മരിക്കാൻ ഭയമുള്ളവർ കണ്ണീരോടെ മതം മാറി . ലഹളത്തലവന്മാരായ കുഞ്ഞലവിയും ലവക്കുട്ടിയും മതം മാറ്റത്തിന് ചുക്കാൻ പിടിച്ചതിന്റെ നിരവധി വിവരണങ്ങൾ ഇരകളുടെ ഭാഗത്ത് നിന്ന് കോൺഗ്രസ് ഓഫീസിൽ ലഭിച്ചിരുന്നു.

1921 ഒക്ടോബർ 12 ന് വയമ്പുറം അധികാരിയുടെ വീട്ടിൽ സംഭവിച്ച ക്രൂരതകൾ അത്തരത്തിൽ വിവരിക്കപ്പെട്ടവയിൽ ഒന്നാണ് . നെല്ലു കുത്തിക്കൊണ്ട് നിന്ന സ്ത്രീകളെപ്പോലും വാളിനിരയാക്കിയ നരാധമന്മാർ പുരുഷന്മാരെ ഓടിച്ചിട്ട് പിടിച്ച് വെട്ടിക്കൊല്ലുകയായിരുന്നു . പട്ടാളം വരുന്നെന്ന് കേൾക്കുമ്പോൾ മാത്രമാണ് കലാപകാരികൾക്ക് അല്പം പേടിയുണ്ടാവുന്നത് . തങ്ങളുടെ അധീനതയിലുള്ള സംഘങ്ങളെ വിട്ട് ഇവർ പലപ്പോഴും ഓടിയൊളിക്കുമായിരുന്നു. മതം മാറ്റാൻ പിടിച്ചു കൊണ്ട് പോകപ്പെട്ട പലരും രക്ഷപ്പെട്ടത് അങ്ങനെയാണ്.

ലഹള സംഘങ്ങൾ വിവിധ വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു ആക്രമണം. ഒരുകൂട്ടർ വെട്ടിക്കൊല്ലുമ്പോൾ മറ്റൊരു കൂട്ടർ വീട് കൊള്ള ചെയ്യും . ഇനിയൊരു കൂട്ടരുടെ ജോലി പുരയ്ക്ക് തീവയ്ക്കലാണ് . വള്ളിക്കുന്നിൽ കലാപകാരികൾ കാണിച്ചത് മാപ്പർഹിക്കാത്ത ക്രൂരതകളായിരുന്നു. നൂറിലധികം വീടുകൾ തീയിട്ട് നശിപ്പിച്ചു , പുരുഷന്മായും കുട്ടികളേയും വെട്ടിക്കൊന്ന് പുഴയിൽ തള്ളി.ഗർഭിണിയുടെ വയറ്റിൽ വെട്ടേറ്റ് കുട്ടി പുറത്ത് വന്ന് മരിച്ച ദാരുണമായ സംഭവം നടന്നത് ഇവിടെയാണ് . കൊലയും കൊള്ളിവെപ്പും മാത്രമല്ല ഹിന്ദുസമൂഹത്തിന് കാണേണ്ടിവന്നത് . തങ്ങളുടെ കണ്മുന്നിൽ വച്ച് അമ്മ പെങ്ങന്മാരെ ലഹളക്കാർ ബലാത്സംഗം ചെയ്യുന്ന കാഴ്ചയും അവർക്ക് കാണേണ്ടീ വന്നു.

മലബാർ കലാപ കാലത്തെ ചരിത്രസ്മാരകങ്ങൾ മിക്കതും സംരക്ഷിക്കപ്പെട്ടു . പക്ഷേ ഇരകളുടെ ഭാഗത്ത് നിന്നും ഒരു സ്മാരകം പോലും സംരക്ഷിക്കപ്പെട്ടില്ല . ഭാവി തലമുറയ്ക്ക് ഞെട്ടലോടെ മാത്രം കാണാൻ കഴിയുമായിരുന്ന തൂവൂർ കിണറാണ് അതിലൊന്ന് . അർദ്ധരാത്രി തൂവൂരിലെ നൂറോളം വീടുകൾ വളഞ്ഞ കലാപകാരികൾ എല്ലാവരോടും പുറത്തിറങ്ങാൻ കൽപ്പിച്ചു.പുരുഷന്മാരെ ചേരിക്കമ്മൽ കുന്നിലെത്തിച്ച് അതിനു ശേഷം പാങ്ങോട്ടേക്ക് കൊണ്ടു പോയി. അവിടെ വച്ച് പുരുഷന്മാരെ വിചാരണ ചെയ്തു. മുസ്ലിം കലാപകാരികളെ എതിർത്ത പട്ടാളക്കാരെ സഹായിച്ചു എന്ന കുറ്റം ചുമത്തി . എല്ലാവരുടേയും തലവെട്ടാൻ തീരുമാനിച്ചു. അവിടെയുള്ള കിണറിന് സമീപത്തേക്ക് കുഞ്ഞാടുകളെയെന്ന പോലെ ആട്ടിത്തെളിച്ചു കൊണ്ടുവന്ന ബന്ധനസ്ഥരായ ആ പാവങ്ങളെ ഓരോരുത്തരെയായി കഴുത്ത് വെട്ടി കിണറ്റിലിട്ടു. ആറു മാസത്തിന് ശേഷം സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാവും ഖിലാഫത്ത് സമര നായകനുമായ കെ മാധവൻ നായർ ഇരുപതിലധികം തലയോട്ടികൾ കിണറ്റിൽ കണ്ടുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്

ഹിന്ദുക്കൾക്ക് മാത്രമല്ല ക്രിസ്ത്യാനികൾക്കും മലബാർ ലഹളയുടെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ഉദാഹരണമാണ് 1921 ഒക്ടോബറിൽ നടന്ന കൊടക്കൽ സംഭവം. ഒക്ടോബർ 2 ന് രാത്രി 11 മണിയോടെ ആയുധധാരികളായ ഒരു കൂട്ടം ലഹളക്കാർ കൊടക്കലിൽ എത്തി ഒരു ചായക്കടയുടെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ജേക്കബ്ബ് , ഐസക്ക് എന്നിവരെ വെട്ടിക്കൊന്നു. പിന്നീട് യേശുമിത്രൻ എന്ന അദ്ധ്യാപകനേയും അയാളുടെ കുടുംബത്തേയും ആക്രമിച്ചു. യേശുമിത്രൻ മരിച്ചു. തുടർന്ന് വീട്ടിലുള്ളതെല്ലാം കൊള്ളയടിച്ചു. പട്ടാളം വരുന്നെന്ന് കേട്ടതോടെ ലഹളക്കാർ പലായനം ചെയ്തതാണ് ക്രിസ്ത്യാനികൾക്ക് രക്ഷയായത് . എങ്കിലും കൂടുതൽ ലഹളകൾ ഭയന്ന് കൊടക്കലിലെ ക്രിസ്ത്യാനികൾ നാടുവിടുകയായിരുന്നു.

മലബാർ കലാപ കാലത്ത് ഏറ്റവുമധികം ക്രൂരകൃത്യങ്ങളിൽ ഏർപ്പെട്ടത് കൊന്നാറ തങ്ങളും വാരിയൻ കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു. ചെമ്പ്രശ്ശേരി തങ്ങളും ഒട്ടും മോശമായിരുന്നില്ല . ലഹളത്തലവന്മാരായിരുന്ന കുഞ്ഞലവിയും ലവക്കുട്ടിയും ഇവർക്ക് പറ്റിയ സേനാനികളുമായിരുന്നു . മാപ്പിള ലഹളക്കാലത്ത് മതം മാറ്റപ്പെട്ടവരിൽ വലിയൊരു വിഭാഗത്തെയും മാറ്റിയത് കൊന്നാറ തങ്ങളും വാരിയം കുന്നനുമാണ്.

.1921 ൽ നടന്ന കലാപത്തിനു മുൻപ് അൻപതോളം കലാപങ്ങൾ മലബാറിൽ നടന്നിട്ടുണ്ട്. ജന്മിമാർക്കെതിരെ കുടിയാന്മാരുടെ സമരമായിരുന്നു ഇതെന്ന് പിൽക്കാലത്ത് വ്യാഖ്യാനിക്കപ്പെട്ടുവെങ്കിലും ഈ കലാപങ്ങളിലെല്ലാം മതം പ്രധാന ഘടകമായിരുന്നു. ഇസ്ലാമിലേക്ക് മതം മാറിയ ഒരാൾ തിരിച്ച് സ്വധർമ്മത്തിലേക്ക് വന്നതിനു പോലും കലാപങ്ങൾ നടന്നിട്ടുണ്ട്. ജന്മി – കുടിയാൻ പ്രശ്നത്തിൽ മതം മാറ്റത്തിനെന്ത് പ്രസക്തിയാണുള്ളത് ? .

രണ്ടോ മൂന്നോ പേർ ചേർന്നാണ് ലഹള തുടങ്ങുന്നതെങ്കിലും ക്രമേണ സംഖ്യ കൂടുന്നു. യാത്രാമധ്യേ കാണു അമുസ്ലീങ്ങളെ തൊപ്പിയിടീക്കുകയോ വധിക്കുകയോ ചെയ്യും. പിന്നീട് ക്ഷേത്രങ്ങൾ നശിപ്പിക്കും. തുടർന്ന് ഇത് ഒരു ഹിന്ദുവിരുദ്ധ ലഹളയായി മാറും. പലപ്പോഴും നോമ്പുകാലത്താണ് ലഹളകൾ നടക്കാറുള്ളത്. ലഹളക്കാർ വരുന്നു എന്നു കേട്ടാൽ ഓടി രക്ഷപ്പെടുകയല്ലാതെ ഹിന്ദുക്കൾ ചെറുത്തുനിന്ന സംഭവങ്ങൾ തീരെ ഇല്ല എന്നു തന്നെ പറയാം.

1836 നും 1853 നും മധ്യേ 22 മുസ്ലീം കലാപങ്ങളാണ് മലപ്പുറത്തും പരിസരത്തും നടത്. വേങ്ങര, മങ്കട, പള്ളിപ്പുറം, ഇരുമ്പൂഴി എിവിടങ്ങളിലാണ് ആദ്യലഹളകൾ നടന്നത്. 1849ലാണ് സാമാന്യം വലിയ ഒരു മാപ്പിള ലഹള നടക്കുന്നത്. തോരങ്ങൽ അത്തൻ കുരിക്കൾ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം മുസ്ലീങ്ങള്‍ 1849 ആഗസ്റ്റ് 28 ന് മരനാട് നമ്പൂതിരിപ്പാടിനെയും തിയ്യ സമുദായത്തിൽപ്പെട്ട’ ഒരാളെയും കൊല്ലുകയും മഞ്ചേരി കുത്തമ്പലം കൈയടക്കുകയും ചെയ്തു. 32 പേരാണ് ലഹളക്കാരിൽ ഉണ്ടായിരുന്നത്. ക്ഷേത്രം അവര്‍ നശിപ്പിക്കുകയും ചെയ്തു. പിന്നീട് പട്ടാളമെത്തിയപ്പോൾ ലഹളക്കാർ അവരോടേറ്റു മുട്ടി മരിക്കുകയാണുണ്ടായത് .

തുർക്കിയിലെ ഖിലാഫത്തിനു മുന്നിൽ ലോകം മുഴുവൻ കീഴടങ്ങണം എന്ന ഭാന്തമായ ചിന്ത മലപ്പുറം മേഖലയിലെ മുസ്ലിങ്ങളിലെ ന്യൂനപക്ഷത്തെ സ്വാധീനിച്ചതാണ് മിക്ക കലാപങ്ങൾക്കും കാരണം . മലപ്പുറം ആണ്ടു നേർച്ച എന്ന പേരിൽ ഇന്നും നടത്തുന്ന ആഘോഷത്തിന്റെ പിന്നിലും ഇത്തരമൊരു കഥയുണ്ട് . സാമൂതിരിയുടെ അനുയായിയായ പാറനമ്പിയുടെ അധീനതയിലുള്ള പ്രദേശമായിരുന്നു മലപ്പുറം . കടത്തനാട്ട് രാജാവുമായുള്ള യുദ്ധത്തിൽ തന്നെ സഹായിച്ചതിന് ആലി മരയ്ക്കാരേയും അനുയായികളേയും പാറ നമ്പി കൂടെ കൂട്ടി . അവർക്കായി ഒരു പള്ളിയും നിർമ്മിച്ചു. നികുതി പിരിവ് വിശ്വസ്തനായ ആലി മരയ്ക്കരെ നമ്പി ഏൽപ്പിച്ചു .

ആ നമ്പിയുടെ കാലം കഴിഞ്ഞ് അടുത്ത നമ്പി വന്നപ്പോഴും ആലി മരയ്ക്കാരുടെ സ്ഥാനത്തിന് ഇളക്കം തട്ടിയില്ല . എന്നാൽ യമനിൽ നിന്നും എത്തിയ ചില മത പണ്ഡിതന്മാർ നാട്ടിൽ ഖിലാഫത്തിന്റെ പവിത്രതയെപ്പറ്റി പഠിപ്പിച്ചു തുടങ്ങി. ഇത്തരമൊരാളെ ആലി മരയ്ക്കാർ പള്ളിയിൽ നിയമിച്ചു. മുസ്ലിങ്ങളിൽ അന്യമതവിദ്വേഷം പടർത്തിയത് ഇയാളായിരുന്നു . ഖിലാഫത്ത് പോലൊരു സാമ്രാജ്യം മലപ്പുറത്തും വരണമെന്ന് ഇയാൾ ഉദ്ബോധിപ്പിച്ചു തുടങ്ങി . മതത്തിനു വേണ്ടി മരിച്ചാൽ കിട്ടുന്ന സ്വർഗത്തെപ്പറ്റി പറഞ്ഞ് നിരവധി പേരെ മതഭ്രാന്തരാക്കാൻ ഇയാൾക്ക് കഴിഞ്ഞു. മതത്തിനു വേണ്ടി മരിയ്ക്കാൻ തയ്യാറായി ചിലരെ കിട്ടുകയും ചെയ്തു.

ഇതിന്റെ ഫലമായി നാട്ടിൽ പ്രശ്നങ്ങളുണ്ടായതോടെ ആലി മരയ്ക്കാരും പാറ നമ്പിയും തമ്മിൽ തെറ്റി . അതിനിടെ ഒരു കുടിയാനെ ആലി മരയ്ക്കാർ അടിമയാക്കി വിറ്റു എന്ന വാർത്തയും വന്നു . ഇതോടെ പാറ നമ്പി ആലി മരയ്ക്കാരെ വിളിപ്പിച്ചു. എന്നാൽ ആയുധധാരികൾക്കൊപ്പമെത്തിയ ആലി മരയ്ക്കാർ പാറ നമ്പിയെ വെട്ടുകയും നമ്പിക്ക് മുറിവേൽക്കുകയും ചെയ്തു . തുടർന്ന് ഘോരയുദ്ധം നടക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തു. തുടർന്ന് പാറ നമ്പിയുടെ സൈന്യവുമായി പള്ളിയിലുണ്ടായിരുന്ന ചാവേറുകൾ യുദ്ധം ചെയ്യുകയും 44 പേർ മരിക്കുകയും ചെയ്തു. ഇവരെ ശുഹദാക്കളായി അംഗീകരിച്ചു കൊണ്ട് എല്ലാ വർഷം നടത്തുന്ന ആഘോഷമാണ് മലപ്പുറം ആണ്ടു നേർച്ച.

ഈ ആണ്ടുനേർച്ചയുടെ ഭാഗമായി വന്ന പടപ്പാട്ടുകളിൽ ഏറെയും മതത്തിനു വേൺടി മരിക്കുന്നവരെ പ്രകീർത്തിച്ചു കൊണ്ടുള്ളതായിരുന്നു . അല്പമെങ്കിലും മതചിന്തയുള്ള ഒരാളുടെ രക്തത്തിനു ചൂടുപിടിക്കുന്ന വിധം ആവേശകരമായിരുന്നു ഈ പടപ്പാട്ടുകൾ . മലബാറിലുണ്ടായ ലഹളകൾക്ക് ഇതും ഒരു ഉത്പ്രേരകമായി വർത്തിച്ചു എന്നതിൽ സംശയമില്ല .

പാടാത്ത വീരഗാഥകൾ - ഗദർ പ്രസ്ഥാനം

Shaji Kuttithodiyil

“ആവശ്യമുണ്ട് ”

“ഗദറിന് വേണ്ടി പൊരുതാൻ ഉത്സാഹികളും ധീരരും ആയ പടയാളികളെ.

പ്രതിഫലം: മരണം

സമ്മാനം : രക്തസാക്ഷിത്ത്വം

പെൻഷൻ : സ്വാതന്ത്ര്യം

പ്രവർത്തന രംഗം : ഹിന്ദുസ്ഥാൻ ”

1914 ൽ ഗദർ പാർട്ടിയുടെ അമേരിക്ക ആസ്ഥാനമാക്കി പുറത്തിറങ്ങിയ ഗദർ എന്ന മുഖപത്രത്തിൽ വന്ന ഒരു പരസ്യമാണ് ഇത് .

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരം കേവലം കൊണ്ഗ്രസ്സിന്റെയും ഗാന്ധിജിയുടെയും ചരിത്രത്തിലൂടെയാണ് പ്രചരിപ്പിച്ചു വന്നിട്ടുള്ളത്. എന്നാൽ കോണ്ഗ്രസ്സിന്റെ ഗാന്ധിയൻ മാർഗങ്ങളിലല്ലാതെ നടന്ന സായുധ സ്വാതന്ത്ര സമര ചരിത്രത്തെ മൂടിവയ്ക്കാനോ അല്ലെങ്കിൽ ശരിയായ രീതിയിൽ അല്ലാതെ അവതരിപ്പിക്കാനോ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ അതാതു കാലഘട്ടത്തിൽ വന്ന ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുള്ളത്.

അഹിംസാ മാർഗത്തിൽ അല്ലാതെയുള്ള നിരവധി വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും വ്യക്തികളുടെ ജീവത്യാഗങ്ങളും ഉൾപെടാത്ത ചരിത്രം ഒരിക്കലും പൂർണമല്ല.

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ഭാരതത്തിൽ മാത്രമല്ല വിപ്ലവ പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചിട്ടുള്ളത്. വിദേശങ്ങൾ കേന്ദ്രമാക്കിയും സ്വാതന്ത്ര്യം എന്ന ലക്‌ഷ്യം മുൻനിർത്തി വിപ്ലവ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. അത്തരത്തിൽ പ്രവർത്തിച്ച ഒരു വിപ്ലവ പ്രസ്ഥാനമായിരുന്നു ഗദർ.

ലാലാ ഹർദയാൽ ആണ് ഗദറിന്റെ സ്ഥാപകൻ എന്നാണു പൊതുധാരണയെങ്കിലും ഡോ സദാശിവ ഖാൻ ഖോജെ, പണ്ഡിറ്റ്‌ കാശിറാം എന്നിവർ ചേർന്നാണ് ഗദർ സ്ഥാപിച്ചത്. ഹർദയാൽ പിന്നീട് ഈ പ്രസ്ഥാനത്തിന്റെ നെടുംതൂണ്‍ ആവുകയായിരുന്നു.

ഖാൻ ഖോജെ നാഗ്പൂർ സ്വദേശിയായിരുന്നു. ബാലഗംഗാധര തിലകന്റെ നിർദേശ പ്രകാരം സൈനിക ശിക്ഷണത്തിനു വേണ്ടി നാടുവിട്ട അദ്ദേഹം ജപ്പാനിലെത്തി.അവിടുത്തെ വിപ്ലവകാരികളുമായി ബന്ധപെട്ടു കുറേ കാര്യങ്ങൾ എല്ലാം പഠിച്ചതിനു ശേഷം അമേരിക്കയിൽ എത്തി. അവിടെ മിലിട്ടറി അക്കാദമിയിൽ പ്രവേശനം നേടി. നവീനയുദ്ധമുറകളെ കുറിച്ച് നല്ല അറിവുനേടി ഡിപ്ലോമയോടു കൂടി പുറത്ത് വന്നു.

കാലിഫോർണിയയിൽ അദ്ദേഹം Indian Independence League ആരംഭിച്ചു. പിന്നീട് പോർട്ട്ലാൻഡിൽ പോയപ്പോൾ അവിടമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് അനുയോജ്യമായത് എന്ന് മനസ്സിലാക്കി തന്റെ പ്രവർത്തന കേന്ദ്രം അങ്ങോട്ട്‌ മാറ്റി.അവിടെ വച്ചാണ് ഒരു തടിമിൽ ജീവനക്കാരൻ ആയ പണ്ഡിറ്റ്‌ കാശിറാമിനെ പരിചയപെടുന്നത്. ഈ ബന്ധമാണ് ഗദർ എന്ന വിപ്ലവ പ്രസ്ഥാനത്തിന് രൂപം നൽകിയത് . 1909 ൽ കുടിയേറ്റ നിയമങ്ങൾ അമേരിക്ക കർശനമാക്കിയപ്പോൾ അതിനെതിരെ രൂപം കൊണ്ട പ്രതിഷേധത്തെ ഉപയോഗപെടുത്തി കാശിറാമും ഖാൻ ഖോജെയും തങ്ങളുടെ പ്രവർത്തനത്തിനു ആക്കം കൂട്ടി.

ഈ സമയത്താണ് പ്രമുഖ വിപ്ലവകാരിയായ വിഷ്ണു ഗണേഷ് പിംഗളെ അമേരിക്കയിൽ എത്തിയത്. അദ്ദേഹം കൂടെ വന്നപ്പോൾ ഭാരതീയരിൽ നിന്ന് ഒരു വിപ്ലവ സേനയെ സംഘടിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി. തടിമിൽ കരാറുകളിൽ കൂടെ നേടിയെടുത്ത മുഴുവൻ സമ്പാദ്യവും കാശിറാം ഗദറിനു സമർപിച്ചു

1912 ൽ ആണ് ലാലാ ഹർദയാൽ അമേരിക്കയിൽ എത്തുന്നത്. പക്ഷെ അതിനും നാലഞ്ചു വർഷം മുൻപ് തന്നെ ഗദർ സ്ഥാപിതമായി കഴിഞ്ഞിരുന്നു. സവർക്കറിന്റെ ജയിൽ വാസം മൂലം നിരാശനായി കഴിഞ്ഞിരുന്ന അദ്ദേഹത്തെ ഭായി പരമനന്ദ് ആണ് പുതിയ സംഭവ വികാസങ്ങളെ കുറിച്ച് പറഞ്ഞു ഗദറിന്റെ നേതൃത്വം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. താമസിയാതെ ആയിരത്തോളം വരുന്ന ഗദറിന്റെ നേതൃത്വം ഹർദയാൽ ഏറ്റെടുത്തു. അദ്ദേഹം അവിടെ വിപ്ലവപ്രവർത്തകരുടെ വലിയ ഒരു സമ്മേളനം വിളിച്ചു കൂട്ടി. യുഗാന്തർ എന്നപേരിൽ സ്വതന്ത്ര അച്ചടിശാല സ്ഥാപിച്ചു.അനുഭാവികളുടെ മാത്രമല്ല അനുഭാവികളല്ലാത്തവരുടെ ഹൃദയങ്ങളെ പോലും വിപ്ലവത്തിലേക്കാഘർഷിക്കാൻ പോന്ന വാഗ് വൈഭവത്തിനുടമയായിരുന്നു ഹർദയാൽ .

1913, നവംബറിൽ ൽ യുഗാന്താറിൽ നിന്നും ഗദർ എന്ന പേരിൽ സംഘടയുടെ പത്രത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങി. ഇംഗ്ലിഷ്, ഹിന്ദി, ഉർദു , മറാത്തി, ഗുജറാത്തി,ബംഗാളി, ഗുരുമുഖി തുടങ്ങിയ ഭാഷകളിൽ ഗദർ പ്രസിദ്ധീകരിക്ക പെട്ടു . ആദ്യ ലക്കത്തിൽ നിന്നുള്ള ലേഖന ഭാഗം താഴെ

” ഭാരത ചരിത്രത്തിലെ ഒരു പുതുയുഗം ഇന്നാരംഭിക്കുന്നു, 1913 നവംബർ ഒന്നിന് , ഇന്നാണ് വിദേശ രാജ്യത്തുനിന്നും , ബ്രിട്ടീഷ് ഭരണത്തിനെതിരെ നമ്മുടെ ഭാഷയിൽ ഒരു യുദ്ധം ആരംഭിക്കുന്നത്.

“എന്താണ് ഞങ്ങളുടെ പേര് – വിപ്ലവം! എന്താണ് നമ്മുടെ പ്രവർത്തനം , വിപ്ലവം! എവിടെയാണ് ആ വിപ്ലവം പൊട്ടി പുറപ്പെടുക ? ഭാരതത്തിൽ ! എപ്പോൾ ? ഏതാനും വർഷങ്ങൾക്കകം ! എന്തിനു ? ബ്രിട്ടീഷ് ഭരണകൂടം അവിടെ നടത്തുന്ന മർദ്ദനവും ഭീകരവാഴ്ചയും ജനങ്ങൾ ഇനിയും സഹിക്കാൻ തയ്യാറല്ല! ”

ഗദർ അക്ഷരാർത്ഥത്തിൽ ബ്രിടീഷ് സർക്കാറിനെ വെല്ലുവിളിച്ചു. ഓരോ ലക്കത്തിലും ഭാരതത്തിനെ കൊള്ളയടിക്കുന്ന, ജനങ്ങളെ ക്രൂരമായ മദ്ദനങ്ങൾക്ക്ഇരയാക്കുന്ന ബ്രിട്ടന്റെ ചിത്രം ഗദർ ജനങ്ങളുടെ മുന്നിൽ വച്ചു .ഇതേ സമയത്ത് തന്നെയായിരുന്നു ജർമനിയും ബ്രിട്ടനും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ഗദർ ജർമനിയുമായി ബന്ധം സ്ഥാപിച്ചു. യുദ്ധം സംജാതമാകുമ്പോൾ ബ്രിട്ടന്റെ അവസ്ഥ മുതലെടുത്ത് ഭാരതത്തിൽ വിപ്ലവം നടത്താം എന്ന കണക്കുകൂട്ടലിലായിരുന്നു അത്. 1913 ഡിസംബർ 3 സാക്രമെന്റായിൽ ചേർന്ന യോഗത്തിൽ ഈ പദ്ധതി വിശദമായി ചർച്ച ചെയ്തു.ഈ യോഗത്തിന് ശേഷം ജർമനിയുടെ സഹായം ഗദറിന് ലഭിച്ചു .

1857ലെ വിപ്ലവത്തിന് ശേഷം ഇന്ത്യൻ സേനയിൽ പ്രാദേശിക വിഭാഗീയത വളർത്തു ന്നതിൽ ബ്രിട്ടൻ ശ്രദ്ധ ചെലുത്തിയിരുന്നു. 1857ലെ വിപ്ലവം പരാജയപെടാനുള്ള കാരണം ശരിക്കും പഠിച്ച ഹർ ദയാൽ അത്തരം സാഹചര്യങ്ങളെ മറികടന്നു കൊണ്ട് തങ്ങളുടെ ലക്ഷ്യം നേടാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി. ഗദറിന്റെ മുദ്രാവാക്യ ങ്ങ ൾ അഖില ഭാരതീയ സ്വഭാവം ഉള്ളതായിരുന്നു. ഈ മുദ്രാവാക്യങ്ങൾ ലോകപ്രസിദ്ധി നേടി. എന്നാൽ സർക്കാറിന്റെ ചാരൻമാർഗദറിൽ നുഴഞ്ഞു കയറി. ഇത് ദൃഷ്ടിയിൽ പെട്ട ഗദർ ഉടനെ ജാഗരൂകരായി. ഉടൻ തന്നെ സംഘടനക്ക് രണ്ട് ഭാഗങ്ങളുണ്ടായി. ലാലാ ഹർദയാലിന്റെ നേതൃത്വത്തിൽ പ്രചാരണ വിഭാഗവും ഡോ. ഖാൻഖോ ജെയുടെ നേതൃത്വത്തിൽ കർമ്മ പരിപാടികളും നടപ്പിലാക്കി. സൈനിക പരിശീലനങ്ങളും മററും ഈ വിഭാഗത്തിന്റെ കീഴിൽ ആയിരുന്നു. മെക്സിക്കൻ സർക്കാർ വിപ്ലവകാരികൾക്ക്‌ സൈനിക സഹായം നൽകാം എന്ന് വാഗ്‌ദാനം നൽകി . പ്രവർത്തനങ്ങൾ ഈ രീതിയിൽ പോകവേ വിവരങ്ങൾ ചോർന്ന് കിട്ടിയ ബ്രിട്ടീഷ് സർക്കാർ ഹർദയാലിനെ തങ്ങൾക്ക് കൈമാറാൻ അമേരിക്കൻ സർക്കാറിൽ സമർദ്ദം ചെലുത്തി.1914 മാർച്ച് 14 ന് അദ്ദേഹത്തെ അമേരിക്കൻ സർക്കാർ അറസ്റ്റ് ചെയ്തു. പിന്നീട് സുഹൃത്തുക്കളുടെ ശ്രമഫലമായി അദ്ദേഹത്തെ വിട്ടയച്ചുവെങ്കിലും അദ്ദേഹത്തിന് അമേരിക്ക വിടേണ്ടി വന്നു.

ഹർദയാൽ പോയെങ്കിലും ഗദർ അനുദിനം വളർന്നു കൊണ്ടിരുന്നു. രാമചന്ദ്രയും ബർക്കത്തുള്ളയും ഗദറിന്റെ നേതൃത്വം ഏറ്റെടുത്തു. ഇന്ത്യൻ സൈനികരെ യൂറോപ്യൻ യുദ്ധരംഗത്ത് പൊരുതാൻ കയറ്റി അയക്കുന്ന വിവരം ഗദർ പ്രസിദ്ധീകരിച്ചു. ഇതിൽ ക്ഷുഭിതരായ ഗദർ അംഗങ്ങൾ വിപ്ലവത്തിനുള്ള നീക്കങ്ങൾ ദ്രുതഗതിയിലാക്കി. ജർമനിക്കെതിരെ യുദ്ധം ചെയ്യാതിരിക്കാൻ അവർ ഇന്ത്യൻ സൈനികരോട് ആഹ്വാനം ചെയ്തു. ഗദർ അംഗങ്ങൾ കൂട്ടത്തോടെ ഭാരതത്തിൽ തിരിച്ചെത്തി. 1915 ഫെബ്രുവരിയിൽൽ മാത്രം 3125 ഗദർ അംഗങ്ങൾ ഇവിടെയെത്തി.പഞ്ചാബായിരുന്നു വിപ്ലവ വേദി. ജതിൻ മുഖർജി, സചിന്ദ്ര സന്യാൽ, റാഷ് ബിഹാരി ബോസ്, ഭായി പരമാനന്ദ് എന്നിവർ വിപ്ലവത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ഭായി പരമാനന്ദിന്റെ വരികളിലേയ്ക്ക് –

” ഇന്ത്യയിലേക്ക് വരുന്ന ഓരോ കപ്പലിലും നൂറുകണക്കിന് ആളുകൾ എത്തി ചേർന്നു. വമ്പിച്ച സമ്പത്തു നേടിയവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. കപ്പലണഞ്ഞ സ്ഥലങ്ങളിൽ ഒക്കെ തന്നെ അവർ കരക്കിറങ്ങി അവിടത്തെ ഭാരതീയ സൈനികരിൽ ബ്രിട്ടീഷുകാരോട് വെറുപ്പ് വളർത്തി. സിംഗപ്പൂരിൽ യുദ്ധരംഗത്തേക്ക് തയ്യാറാക്കി നിർത്തിയിരുന്ന ഒരു റെജിമെന്റ് കൂറുമാറി കലാപം ഉണ്ടാക്കി. നിരവധി ബ്രിട്ടീഷുകാർക്ക് ജീവൻ നഷ്ടപെട്ടു.”

സിംഗപ്പൂർ സംഭവം സർക്കാറിനെ ജാഗരൂഗരാക്കി ഭാരതത്തിലേക്ക് വരുന്ന എല്ലാ കപ്പലുകളിലും തിരച്ചിൽ ഊർജിതമാക്കി. നിരവധി അറസ്റ്റുകൾ നടന്നു. ഒളിവിലിരുന്നു കൊണ്ട് റാഷ് ബിഹാരി ബോസ് എത്തിയ അംഗങ്ങളെ വിവിധ സ്ഥലങ്ങളിലേക്ക് വിന്യസിച്ചു. ഗവൺമെന്റ് വിശാലമായ ചാരവലയത്തെ ഉണ്ടാക്കിയെങ്കിലും ബിഹാരി യെ പിടിക്കാൻ സാധിച്ചില്ല. അതേ സമയം തന്നെ വിഷ്ണു ഗണേശ്പിംഗളേ ഭാരതത്തിലെത്തി സ്ഥോടക വസ്തുക്കൾ ഉണ്ടാക്കാനുള്ള സാധനങ്ങളും ഗദർസാഹിത്യവും കൂടെ വിദേശത്തു നിന്നും കലാപത്തിനായി തയ്യാറാക്കി നിർത്തിയവരുടെ കണക്കും റാഷ് ബിഹാരിക്കു കൈമാറി. 1915 ഫെബ്രുവരി 21 ന് വിപ്ലവം തുടങ്ങാനുള്ള ദിവസമായി തിരഞ്ഞെടുത്തു. നിർദ്ദേശങ്ങൾ എല്ലായിടത്തേക്കും പോയി. അമൃത്‌സർ, സാബോവാൻ, ലോഹത് വാഡി എന്നിവിടങ്ങളിൽ ബോംബ് ഫാക്ടറി തുടങ്ങി. പട്ടാള താവളങ്ങളിൽ നുഴഞ്ഞു കയറി ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള പദ്ധതി തയ്യാറാക്കി അതിനുള്ള അംഗങ്ങളെ തയ്യാറാക്കി നിർത്തി.

മുമ്പൊരിക്കലും ഇല്ലാത്ത വിധം ആവേശവും ധൈര്യവും അലതല്ലിയ സമയമായിരുന്നു അത് .പഞ്ചാബ്‌ ഗ്രാമങ്ങൾ വിപ്ലവത്തിന് വേണ്ടി ആവേശം കൊണ്ടു. ആയുധങ്ങൾക്ക് ഒരു ക്ഷാമവും ഉണ്ടായില്ല. ആയിരക്കണക്കിന് ദേശീയ പതാകകൾ തയ്യാറായി. ഗദർ വിദേശത്ത് നിന്നും കൊണ്ടുവരാൻ സാധിക്കാഞ്ഞതിനാൽ ഇവിടെ തന്നെ ഒരു പ്രസ്സ് തുടങ്ങി.

ഇതിനിടെ ഗദറിനു വേണ്ട സാമ്പത്തികമായ ആവശ്യങ്ങൾ നിറവേറ്റാൻ ചില അംഗങ്ങൾ ചേർന്ന് സർക്കാർ ഖജനാവും ചില ധനികരുടെ വീടും കൊള്ള ചെയ്തു. ഈ കേസ് മായി ബന്ധപെട്ട് ഗദറിന്റെ സ്ഥാപക നേതാവായ കാശിറാം ഉൾപെടെ 7 പേരെ അറസ്റ്റ് ചെയ്തു.കാശിറാമിന്റെ സ്വത്ത്‌ സർക്കാറിലേക്ക് കണ്ടുകെട്ടി. 7 പേരെയും വധശിക്ഷക്ക് വിധേയമാക്കി. എന്നാൽ പിന്നീട് തൂക്കിലേറ്റ പെട്ട ഏഴുപേർക്കും ഈ സംഭവവുമായി ബന്ധമില്ല എന്ന് കണ്ടെത്തി. ഭായി ഗന്ധാസിങ്ങിനെ ഈ കേസിൽ അറസ്റ്റ് ചെയ്യുകയും തൂക്കിലേറ്റുകയും ചെയ്തു. നേരത്തെ തൂക്കിലേറ്റപെട്ടവർ നിരപരാധികളായിരുന്നു എന്ന് വിധിന്യായത്തിൽ പ്രസ്താവിച്ചു.

കർത്താർ സിംഗ്, യതീന്ദ്ര നാഥ മുഖർജീ , സചീന്ദ്ര സന്യാൽ , എന്നിവരെ കലാപത്തിന്റെ നേതൃത്വം ഏല്പിച്ചു. കലാപത്തിന്റെ പരിപാടി തയ്യാറായി.ആദ്യ ലക്‌ഷ്യം സൈന്യത്തിലെ ബ്രിടീഷു കാരായ ഉദ്യോഗസ്ഥരായിരുന്നു.തടവുകാരെ മോചിപ്പിക്കുക, പട്ടാളകേന്ദ്രങ്ങൾ കൊള്ളചെയ്ത് വെടികൊപ്പുകൾ സ്വന്തമാക്കുക, ടെലിഗ്രാഫ് ബന്ധം നശിപ്പിക്കുക അതെല്ലാം ഗദറിന്റെ പ്രാദേശിക ഘടകങ്ങളെ ഏൽപ്പിച്ചു നേതാക്കൾ പഞ്ചാബിൽ ഒത്തു ചേരുക , ഇതായിരുന്നു പദ്ധതി.

എല്ലാ കേന്ദ്രങ്ങളിലും നേതാക്കൾ അടയാളത്തിന് വേണ്ടി ഉത്‌കണ്ഠ യോടെ കാത്തിരുന്നു. എന്നാൽ വിധി മറ്റൊരു ദിശയിലേക്കായിരുന്നു പോയ്കൊണ്ടിരുന്നത്. 1857 ലെ വിപ്ലവം നിശ്ചയിച്ചതിൽ നിന്നും നേരത്തെ തുടങ്ങിയത് കാരണം പരാജയപെട്ടുവെങ്കിൽ ഇത്തവണ ത്തെ പരാജയത്തിനു പറയാനുണ്ടായിരുന്നത് ഒരു ചതിയുടെ കഥയാണ്. ബ്രിടീഷ് ചാരനായി സംഘടനയിൽ നുഴഞ്ഞു കയറിയ കൃപാൽ സിംഗ് എന്നയാളെ വകവരുത്തുവാൻ ഉള്ള രാഷ് ബിഹാരി ബോസിന്റെ നിർദേശത്തെ മറികടന്നു വിപ്ലവകാരികൾ അദ്ദേഹത്തെ തടവിൽ വച്ചു .തടവിൽ നിന്നും തടിതപ്പിയ കൃപാൽ സിംഗ് നേരെ തന്റെ യജമാനന്മാരുടെ അടുത്ത് പോയി വിപ്ലവത്തിന്റെ പദ്ധതികൾ വിവരിച്ചു. ഉടനെ തന്നെ റെയ്ഡുകൾ അരങ്ങേറി നിരവധിപേർ അറസ്റ്റിലായി ആയുധങ്ങൾ പിടിചെടുക്കപ്പെട്ടു. സുരക്ഷ ശക്തമാക്കി.

ക്രൂരമായ മർദ്ദന പരമ്പര അരങ്ങേറി. കലാപത്തിനായി ആവേശ പൂർവ്വം കാത്തിരുന്നവർ പുതിയ അവസ്ഥ കണ്ടു നിരാശരായി. കത്തിജ്വലിക്കേണ്ടിയിരുന്ന ഗദർ പുകഞ്ഞു ചീറ്റി. കർത്താർ സിംഗ്, പിംഗളെ തുടങ്ങി നിരവധി പേരെ വിചാരണ ചെയ്തു തൂക്കിലേറ്റി. ഭായ് പരമാനന്ദ്‌ അടക്കം നിരവധിപേരെ നാടുകടത്തി അതിലും അധികം പേർ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു. രാഷ്ബിഹാരി ബോസ് രാജ്യം വിട്ടു.
പോലീസ് പിന്തുടർന്ന യതീന്ദ്രനാഥ് നാലു സ്നേഹിതർക്കൊപ്പം ബാലസോർ കാടുകളിൽ അഭയം തേടി. എന്നാൽ പോലീസുകാർ കാടു വളഞ്ഞു. നിരവധി ദിവസങ്ങൾ നീണ്ടു നിന്ന നായാട്ടിന്നൊടുവിൽ ഭക്ഷണവും ഉറക്കവുമില്ലാതെ യതീന്ദ്രനാഥ് അത്യാസന്ന നിലയിലായി താമസിയാതെ അദ്ദേഹത്തെ പിടികൂടി ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം അവിടെ മരണത്തിനു കീഴ്പെട്ടു.

വർഷങ്ങൾ നീണ്ട വിപ്ലവകാരികളുടെ ജീവത്യാഗങ്ങൾ, കഠിനപ്രയത്നങ്ങൾ ഒരു ഒറ്റുകാരനിൽ ഒടുങ്ങി.

ഗദറിനു ലക്ഷ്യം നേടാൻ സാധിചില്ലായിരിക്കാം, അവരുടെ വഴികൾ വേറിട്ടതായിരിക്കാം എന്നിരുന്നാലും ദേശത്തിന്റെ സ്വാതന്ത്ര്യം എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള അവരുടെ പ്രവർത്തനത്തിന് മാഹാത്മ്യം കുറയുന്നില്ല.

ഇന്നും സിഖ് റെജിമെന്റിൽ കർത്താർ സിംഗിന്റെ ഈ വരികൾ മുഴങ്ങുന്നു.

” ചലോ ചലിയേ ദേശ്നു യുദ്ധകരാൻ
യെഹോ ആഖ്‌രി വചൻ തേ ഫർമാൻ ഹോ ഗയേ ”

(വരൂ ദേശത്തിനു വേണ്ടി യുദ്ധം ചെയ്യാൻ
അന്തിമ ആജ്ഞ വന്നു കഴിഞ്ഞൂ.)

ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുള്ളത്.

സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും

Krishna K. Variath

പാർട്ടി സമ്മേളനങ്ങളിൽ ഭഗത്സിങ്ങിന്റെ ചിത്രം വച്ച ഫ്ലെക്സുകൾ കാണുമ്പോൾ , സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ച് അറിയാൻ ചരിത്ര കുതുകികള്ക്ക് സ്വാഭാവികമായും താത്പര്യം ഉണ്ടാവും. കാരണം പില്ക്കാലത്ത് പാര്ട്ടി ആ അധ്യായങ്ങളെ കുറിച്ച് നിഗൂഡമായ മൌനം പാലിച്ചു എന്നത് തന്നെ. 26 more words

Fact: ‘Jana Gana Mana’ was adopted as the Indian National Anthem on 24 January 1950; with an official singing duration of 52 seconds. It was first sung at the Calcutta session of the Indian National Congress on 27 December, 1911.

Amazing Facts

The History and Evolution of the Indian "Tiranga"

The national flag owes an utmost importance for any free nation. Each country carries a national flag which symbolises the nation. Throughout the history, national flag has always been a symbol of pride. 481 more words

Freedom Struggle