Tags » General News

ഇറാഖിൽ ചാവേറാക്രമണം

ഇറാഖിൽ ബാഗ്ദാദിന് സമീപം നടന്ന ചാവേറാക്രമണത്തിൽ 11 പേർ മരിച്ചു. 34 പേർക്ക് പരിക്കേറ്റു. ബാഗ്ദാദിന് സമീപം മൂന്നിടങ്ങളിലാണ് അപകടം നടന്നത്. അക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

ശനിയാഴ്ച രാവിലെ സുരക്ഷാ പോയന്റുകൾക്ക് നേരെ സ്‌ഫോടന വസ്തുക്കൾ നിറച്ച ട്രക്ക് ഓടിച്ച് കയറ്റുകയായിരുന്നു.

General News

ഇന്ത്യ പ്രകോപനം സൃഷ്ടിക്കുന്നു: പാക്ക് വിദേശകാര്യ മന്ത്രാലയം

അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന്പാക് വിദേശകാര്യ മന്ത്രാലയം. പാക് നഗരങ്ങളിൽ ഇന്ത്യ ഭീകരവാദികൾക്ക് സഹായം നൽകുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഭീകരവാദം  കയറ്റുമതി ചെയ്യുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു.

ഈ വിമർശങ്ങൾക്ക് മറുപടിയുമായി പാക് വാർത്താ വിനിമയ മന്ത്രി പർവേസ് റാഷിദും രംഗത്തെത്തിയിട്ടുണ്ട്.കശ്മീരിലെ ജനങ്ങളോട് ക്രൂരത കാണിക്കുന്നത് ഇന്ത്യയാണെന്നാണ് പർവേസ് റാഷിദ് പറഞ്ഞത്. കശ്മീർ വിഷയത്തിൽ പാകിസ്താൻ ചർച്ചക്ക് തയ്യാറാണ്. പക്ഷേ ഇന്ത്യ കൂടി മുൻകൈ എടുക്കണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യ ഉത്തരവാദിത്തം കാണിക്കണമെന്നും പർവേസ് റാഷിദ് പറഞ്ഞു.

General News

ബി.ജെ.പി ദേശിയ കൗൺസിൽ തുടങ്ങി

ബിജെപി ദേശീയ കൗണ്‍സില്‍ കോഴിക്കോട് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി. കോഴിക്കോട് എത്തിയ നരേന്ദ്രമോഡി ശ്രീകണ്ഠേശ്വര ക്ഷേത്രം സന്ദര്‍ശിച്ചു. ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിയേയും ജാനുവിനേയും കാണും എന്നാണ് സൂചന. ബിജെപി കേന്ദ്രനേതൃത്വത്തെ പിണക്കേണ്ട എന്ന നിലപാടിലാണ് ബി.ഡി. ജെ.എസും, ജനാധിപത്യ രാഷ്ട്രീയ സഭയും . എങ്കിലും പാര്‍ട്ടിയ്ക്ക് നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന അമര്‍ഷം ജനാധിപത്യ രാഷ്ട്രീയ സഭയക്കും ബിഡിജെഎസിനും ഉണ്ട്.

General News

പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് മോദി

പാക്കിസ്ഥാനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാക്കിസ്ഥാൻ അശാന്തിയുടെ രാഷ്ട്രീയം വിതയ്ക്കുന്നുവെന്നും ഈ രാജ്യമാണ് ഏഷ്യയിൽ ഭീകരവാദം കയറ്റുമതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഏഷ്യൻ രാജ്യങ്ങളും ഈ രാജ്യത്തെ കുറ്റവാളിയായി കാണുന്നു. ഭീരവാദത്തിന് മുന്നിൽ ഇന്ത്യ മുട്ട്മടക്കില്ല.

ഉറി ആക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ല. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിൽ മോഡി വ്യക്തമാക്കി.

General News

Iom Monthly

Six skippers entered the regatta.

The wind was from the southeast blowing at 30mph.

We enjoyed a good day’s racing but someone has to win and John Owens did just that . 23 more words

General News