Tags » Hindi Movie Reviews

Hindi Movie Review: Jolly LLB

സൂപർ താരം സൽമാൻ ഖാന്റെ പ്രമാദമായ ഹിറ്റ് ആൻറ് റൺ കേസിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.. ഇതേ ഹിറ്റ് ആൻറ് റൺ തന്നെയാണ് മോഹൻലാൽ നായകനായ റെഡ് ചില്ലീസിലും കണ്ടത്..

സുഭാഷ് കപൂർ രചനയും സംവിധാനവും നിർവ്വഹിച്ച് 2013 ൽ ഇറങ്ങിയ ഒരു കോർട്ട് കോമഡി സിനിമ.. അർഷദ് വർസി, ബോമൻ ഇറാനി, സൗരഭ് ശുക്ല തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..

ജോളി കേസു ലഭിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഒരു വക്കീലാണ്.. കുറച്ചു കൂടി നല്ല അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ജോളി തന്റെ നാടായ മീററ്റിൽ നിന്നും ദില്ലിയിലേക്ക് തിരിക്കുന്നു.. പക്ഷെ അവിടവും ജോളിയെ കാത്തു നിന്നത് പഴയ അവസ്ഥ തന്നെയായിരുന്നു.. എങ്ങനെയെങ്കിലും പ്രശസ്തനാവണം അതുവഴി തനിക്ക് കൂടുതൽ കേസുകൾ ലഭിക്കും എന്ന ചിന്തയിൽ തളളിപ്പോയ ഒരു പ്രമാദ കേസിനു പി. ഐ. എൽ. ഫയൽ ചെയ്യുന്നു.. എന്നാൽ കോടതിയിൽ വാദം കേൾക്കുന്ന ആദ്യ നാൾ തന്നെ മതിയായ തെളിവുകളില്ലാത്ത കാരണത്താൽ ഹരജി സ്വീകരിക്കാതെ വരുന്ന അവസ്ഥ ഉണ്ടാവുന്നു.. കോടതി ജോളിക്ക് കുറച്ചു സമയം അനുവദിക്കുന്നു.. അന്നു രാത്രി കേസിന്റെ ദൃക്സാക്ഷിയെന്നു പറഞ്ഞ് ഒരാൾ ജോളിയെ കാണാൻ വരുന്നു.. അങ്ങനെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിക്കൊണ്ട് കേസ് വീണ്ടും ഉയർത്തെഴുനേല്കുന്നു.. വിചാരിച്ച പോലെ ജോളി പ്രശസ്തനാവുന്നു.. അപ്പോൾ പ്രതീക്ഷ്ക്കാത്ത ചില വഴിത്തിരിവുകൾ കേസിനു സംഭവിക്കുന്നു..

ജോളിയായെത്തുന്ന അർഷദ് വർസി നല്ല പ്രകടനം കാഴ്ചവെക്കുന്നു.. പ്രമുഖ വക്കീലായെത്തുന്ന ബോമൻ ഇറാനി മികച്ച പ്രകടനം കാഴ്ചവെക്കുന്നു.. (ഇന്ത്യൻ സിനിമയിൽ ഹനിബൽ ലെക്ടറെ അവതരിപ്പിക്കാൻ ഞാൻ കാണുന്ന താരം ഇങ്ങേരാണ്.. അവിവേകമാണെങ്കിൽ ക്ഷമിക്കണം 🙏) ജഡ്ജിയായെത്തുന്ന സൗരഭ് ശുക്ല ഗംഭീരമായിരുന്നു.. അമൃത രാവുക്ക് കാര്യമായി എന്തെങ്കിലും ചെയ്യാനുള്ളതായി തോന്നിയില്ല..

കൃഷ്ണയുടെ സംഗീതം ശരാശരിയിൽ ഒതുങ്ങി.. പശ്ചാത്തല സംഗീതത്തിനും സിനിമയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ ആയോ എന്നതും സംശയകരമാണ്.. ടെക്നികാലിറ്റി ബ്രില്ലിയൻസൊന്നും അവകാശപ്പെടാനില്ലാത്ത സിനിമയിൽ സംവിധായകന്റെ രചനയും അഭിനേതാക്കളുടെ പ്രകടനങ്ങളുമാണ് മേൽകൊയ്മ നേടുന്നത്..

സമ്പന്നർക്കു വേണ്ടി എഴുതപ്പെട്ടതാണ് നിയമങ്ങൾ എന്ന് ഒരു സാധാരണക്കാരനു തോന്നിയാൽ അവനെ കുറ്റം പറയാൻ പറ്റില്ല.. കൂലിപ്പണി എടുത്തു ജീവിക്കുന്നവൻ കോടതി കയറിയിറങ്ങാൻ നിന്നാൽ അവന്റെ കഞ്ഞി കുടി മുട്ടും. അവർ ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതിനേക്കാളും കാഷാണ് ഒരു സിറ്റിങ്ങിനു പ്രമുഖ വക്കീലൻമാർ ഫീസായി ഈടാക്കുന്നത്.. ആടിനെ പട്ടിയാക്കാനും പട്ടിയ പേപ്പട്ടിയാക്കാനും കഴിവുള്ളവർ.. ആ പേപ്പട്ടിയെ പിന്നെ കൊല്ലുന്ന കാര്യം നിയമാധിപൻ നോക്കിക്കോളും.. അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന നിയമസംഹിതയെ ചിത്രം വരച്ചു കാട്ടുന്നു..

ഈയടുത്ത് വിധി പ്രസ്താവിച്ച ഒരു പാട് കേസുകളിൽ നമുക്ക് തോന്നിയിട്ടുള്ള കാര്യമാണ് നിയമാധിപന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നത്.. അഴിമതിയിൽ മുങ്ങിക്കുളിച്ച സംവിധാനമാണ് എങ്ങും അതിൽ നിന്ന് നിയമത്തിന്റെ കാവലാൾ ആവേണ്ട ആൾ പോലും ഒഴിയുന്നില്ല എന്നു നമ്മൾ വിചാരിച്ചിട്ടുണ്ട്.. കോടതി മുറിയിൽ പ്രതിഷ്ടിക്കപ്പെട്ട ദേവതയുടെ കണ്ണു മൂടിക്കെട്ടിയിരിക്കുകയാണ് അത് പോലെ തന്നെയോണാ നിയമാധിപന്റെ ?? അല്ല എന്നാണ് സിനിമയിൽ പറയുന്നത്.. ഒരു കേസ് തന്റെ മേശപ്പുറത്തു വരുന്ന ആദ്യ ദിനങ്ങളിൽ തന്നെ പ്രതിയെ തിരിച്ചചറിയാൻ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്.. എന്നാൽ അദ്ദേഹം കാത്തു നില്കുന്നത് തെളിവുകൾക്ക് വേണ്ടിയാണ്.. അത് ലഭിക്കാതെ വരുമ്പോൾ നിസ്സഹായനായി നോക്കി നില്ക്കാൻ മാത്രമേ നിയമാധിപനു സാധിക്കുന്നുള്ളു എന്നു ചിത്രം പറഞ്ഞു വെക്കുന്നിടത്ത് സാധാരണക്കാരന്റെ ഉള്ളിൽ ഭയം നിറയുമെങ്കിലും പ്രതീക്ഷയുടെ നേർത്ത ഒരു കിരണം ഇനിയും കെട്ടു പോയിട്ടില്ല എന്ന ആശ്വാസം പകരുന്നുണ്ട്..

നല്ല ഒരു പാട് നർമ്മരംഗങ്ങൾ സിനിമയിലുണ്ട്.. സൽമാൻ ഖാന്റെ പേര് എവിടെയെങ്കിലുമായി പ്രതിപാദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.. പ്രമുഖ വക്കീലുമാരായ സിബലിനെയും ജേത്മെലാനിയെയും പരാമർശിച്ച് പോവുന്നുമുണ്ട്.. സാധാരണ സിനിമയിൽ കാണുന്നത് പോലെയല്ല, കോടതിയിൽ അതിന്റേതായ ചിട്ടവട്ടങ്ങളുണ്ടെെന്ന് പറയുന്ന സിനിമ അവസാനം നാടകീയത കൊണ്ടുവന്ന് നേരത്തെ പറഞ്ഞ വാക്കിനോട് നീതി പുലർത്താത്തത് പോലെ തോന്നി..

നല്ല അഭിപ്രായങ്ങൾ ഒരുപാട് കേട്ടത് കൊണ്ടാവാം എന്റെ പ്രതീക്ഷക്കൊത്ത് വന്നില്ല എന്ന സങ്കടമുണ്ട്..
കണ്ടിരിക്കാം !!

Review

Aiyaary Book Launch Is All Set to Reinforce Your Love For The Nation

Well for all Bollywood buffs who constantly follow the entertainment world, you might not be unaware of the news that Aiyaary is all set to release this Friday, 16th of February. 358 more words

Delhi Events

Hindi Movie Review : Barfi!

ഒരിക്കലും അളന്നു നോക്കാൻ പാടില്ലാത്ത സംഗതിയാണ് സ്നേഹം.. പണം, പ്രശസ്തി, സൗന്ദര്യം, കുലമഹിമ എന്നിവ കൊണ്ടാണ് സ്നേഹത്തെ അളക്കാൻ ആളുകൾ ശ്രമിക്കുന്നത്.. ഒരു വേള സ്നേഹം എന്നുള്ളത് ഒന്നും അല്ല എന്നുകൂടി നിങ്ങൾക്ക് തോന്നാം.. പക്ഷെ യാഥാർത്ഥ്യം മനസ്സിലാക്കാൻ ആളുകൾ സമയം ഒരുപാടെടുക്കും.. അതെന്താണെന്ന് വച്ചാൽ സ്നേഹത്തിന്റെ തട്ട് എന്നും താഴ്ന്നു തന്നെയിരിക്കും..

അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ 2012ൽ ഇറങ്ങിയ കോമഡി – ഡ്രാമ എന്നു വിശേഷിപ്പിക്കാവുന്ന സിനിമ.. രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, ഇല്യാന ഡിക്രൂസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.. ഇല്യാനയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ സിനിമ.. പ്രിതം ആണ് സിനിമക്ക് സംഗീതം നല്കിയിരിക്കുന്നത്..

ഡാർജിലിങ്ങിൽ മരണാസന്നനായിക്കിടക്കുന്ന ബർഫിയുടെ വിവരം കോൽക്കത്തയിലുള്ള ശ്രുതിയെ തേടിയെത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.. സിനിമയുടെ സിംഹഭാഗം ഫ്ളാഷ് ബാക്കുകളാണ്.. ശ്രുയിലൂടെയാണ് കഥ മിക്കതും പറയുന്നത്.. ബർഫിയെ കണ്ടുമുട്ടുന്നതും പിന്നെ അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമ..

ബധിരനും മൂകനുമായ ബർഫിയെന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺബീർ കപൂർ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.. സ്റ്റിരിയോടൈപ്പ് റോളുകൾക്ക് പിറകെ പോവാതെ എപ്പോഴും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്ന രൺബീരിന്റെ പരിശ്രമം പ്രശംസനീയമാണ്.. ഓട്ടിസം ബാധിതയായ ജിൽമിൽ ആയെത്തുന്ന പ്രിയങ്കാ ചോപ്രയും തന്റെ കഥാപാത്രം മികവുറ്റതാക്കി.. ഒരു ടിപ്പിക്കൽ പ്രിയങ്കയെ എവിടെയും കാണാനില്ലായിരുന്നു.. ഇല്യാനയും നല്ല പ്രകടനം കാഴ്ചവെക്കുന്നു.. സൗരഭ് ശുക്ലയുടെ പൊലീസ് വേഷം രസകരമായിരുന്നു..

പ്രിതം ഒരുക്കിയ ഗാനങ്ങൾ മോശമാണെന്ന് തോന്നിയില്ല.. എന്നാൽ സിനിമയുടെ പശ്ചാത്തല സംഗീതം ഗാനങ്ങളെെക്കാൾ മികച്ചു നില്ക്കുന്നു..
ഛായാഗ്രഹണം നിർവ്വഹിച്ച രവി വർമൻ നല്ല ഭംഗിയുള്ള ഫ്രേമുകൾ സമ്മാനിക്കുന്നു..

ബർഫിയെ പോലീസ് ഓടിക്കുമ്പോൾ ഒരു ഇടുക്കിൽ കയറി ഒളിക്കുന്നു.. പോലീസ് കണ്ടെത്തുന്നതും അവനെ പിടികൂടാൻ ശ്രമിക്കുമ്പോൾ അത് പ്രതിരൂപമായി പിന്നിലൂടെ ഓടുന്നു ബർഫി.. ഇതിനു മുന്നേ ഏതെെങ്കിലും സിനിമയിൽ ഈ സീൻ വന്നിട്ടുണ്ടോന്ന് അറിയില്ല.. എന്നാലും വളരെ ഇഷ്ടപ്പെട്ടു..
അതുപോലെ താൻ സ്നേഹിക്കുന്ന ആളെ വിട്ടു പിരിയുന്നോൾ ബർഫി അനുഭവിക്കുന്ന വിഷമം വളരെ ഭംഗിയായി സംവിധായകൻ അവതരിപ്പിക്കുന്നു..

സിനിമയിൽ ആരായിരിക്കും വില്ലൻ എന്നത് ഏതൊരു പ്രേക്ഷകനും എളുപ്പത്തിൽ പ്രവചിക്കാൻ കഴിയുന്ന ഒരു സംഗതിയായിരുന്നു.. എന്നാൽ അതിനെ എന്തോ ഭയങ്കരമായ ട്വിസ്റ്റ് കൊണ്ട് വന്ന രീതിയിൽ വിവരിക്കുന്നത് ഒട്ടും ഇഷ്ടായില്ല..

ചിരി പടർത്തുന്ന ഒരു പാട് രംഗങ്ങളാൽ സമ്പന്നമാണ് സിനിമ എങ്കിലും ചിലയിടങ്ങളിൽ പ്രേക്ഷകരുടെ കണ്ണു നിറക്കാനും സാധിക്കുന്നു.. കഥാപാത്രത്തിന്റെ ആഴം അളന്നു നോക്കുകയാണെങ്കിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് ശ്രുതിയാണ്.. വേദനയോെടെയല്ലാതെ ശ്രുതിയെ ഓർക്കാൻ പറ്റില്ല.. ഒരു വേള തിരശീലയുടെ മുന്നിൽ വെള്ളി വെളിച്ചത്ത് നിന്നിരുന്ന ശ്രുതി പിന്നീട് എത്ര ആഗ്രഹിച്ചിട്ടും മടങ്ങി വരാൻ സാധിക്കാത്ത നിസ്സഹായത ഇത് ശ്രുതിയുടെ കൂടി സിനിമയാക്കുന്നു..

മികച്ചൊരു സിനിമാ അനുഭവം !!

Review

Ittefaq Hindi Movie Review - 2.5/5

Language : Hindi
Genre : Thriller (Murder Mystery)
Run Time : 107mins U/A
Directed by Abhay Chopra

Somewhere in Mumbai, in the rainy night. The famous London Based Novelist Vikram Sethi (Sidharth Malhotra) is running away from the police in his classy Mercedes Benz. 431 more words

Indiblogger

Shubh Mangal Savdhan Hindi Movie Review

Shubh Mangal Savdhan – It’s a Witty Tale Again by RS Prasanna – 3.5/5

Genre : Rom-Com

Run Time : 119 U/A

Directed by R. S. 304 more words

Hindi Movies

A Gentleman Hindi Movie Review

A Gentleman : Sundar, Susheel, Risky – 2.5/5

Genre : Action, Comedy.

Runtime : 132 Minutes

Directed by Raj & D. K
Raj Nidimoru and Krishna DK, the duo who gave movies like Shor in the City, 99, Go Goa Gone, Happy Ending., is up with the new action comedy movie A Gentleman. 353 more words

Hindi Movies

Simran

Review for SIMRAN (U/A):

Language: Hindi

Genre: Comedy, Thriller

Duration: 124 Minutes

Theatre: Aries Plex: Screen 3

Status: 80%

Pros:

1: Direction

2: Story

3: Performance of lead actors… 869 more words

Hindi Movie Reviews