Tags » Madhu

വഴി തെറ്റുന്ന മലയാളി ചർച്ചകൾ

പഴയ ഭാഷയിൽ പറഞ്ഞാൽ, ആളുകളെ കരി തേക്കാൻ, പുതിയ ഭാഷയിൽ പറഞ്ഞാൽ “ബ്രാൻഡിംഗ്”നു മലയാളികളേക്കാൾ മികച്ച ഒരു വർഗം ഉണ്ടെന്നു തോന്നുന്നില്ല. ഈ ഒരു മനോരോഗം ഒട്ടുമിക്ക മലയാളിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. തനിക്ക് അനുകൂലമല്ലാതെ സംസാരിക്കുന്നവനെ എങ്ങനെ എനിക്കിലും നിഷ്കാസനം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന, ബഹുസ്വരത്തെയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന, മനസ്സിൽ ആറാം തമ്പുരാന്മാർ ഉറങ്ങി കിടക്കുന്ന, എന്നാൽ സോഷ്യലിസ്റ്റ് ആണെന്ന് അവകാശപ്പെടുന്ന വെറും ഫ്യൂഡലുകളാണ് നാം. കേരളത്തിൽ, ബുദ്ധിജീവിയായി, സിനിമാക്കാരനായി, സാഹിത്യകാരനായി, സാമ്പത്തിക വിദഗ്ദ്ധനായി എന്ന് വേണ്ട ഒരു നല്ല മനുഷ്യനായി ചിത്രീകരിക്കപ്പെടണമെങ്കിൽ ആദ്യത്തെ കടമ്പ നിങ്ങൾ ഒരു ഇടതുപക്ഷക്കാരൻ ആയിരിക്കണം എന്നുള്ളതാണ്. അങ്ങനെ ആണെങ്കിൽ നിങ്ങളെ സംരക്ഷിക്കാൻ, നിങ്ങളെ വളർത്താൻ ഒരു വൻ സജ്ജീകരണം ഇവിടെ തയ്യാറാണ്. കൂടെ ആളുകൾ വേണം എന്ന് ആഗ്രഹമുള്ളവർക്കു ഇപ്പോൾ, മോഡി തരംഗത്തിന് ശേഷം, കേരളത്തിൽ ഈ കളികളുടെ കുങ്കുമ പതിപ്പും ഇറങ്ങിയിട്ടുണ്ട്. വലതു പക്ഷത്താണെങ്കിൽ, നിങ്ങൾ തനിച്ചാണ്. ഇടത്താണെകിലും വലത്താണെങ്കിലും ബി ജെ പി ആണെകിലും മലയാളിയുടെ സ്വത്ത്വവും തത്ത്വവും ഒന്ന് തന്നെ എന്ന സത്യം വിസ്മരിച്ചു കൊണ്ടാണ് ഈ പോർ വിളി എന്നതാണ് വിചിത്രം.

എത്ര സൗമ്യമാർ മരിച്ചാലും, ട്രെയിനിൽ വരുന്ന ഭിക്ഷക്കാർക്കു നമ്മൾ പണം കൊടുക്കും, എത്ര പേർക്ക് കാൻസർ വന്നാലും പ്ലാസ്റ്റിക് വീണ്ടും വീണ്ടും പുകയ്ക്കും, സദാചാരം പ്രസംഗിക്കും, തരപ്പെടുമ്പോൾ ഒളിഞ്ഞു നോക്കും, പരിസ്ഥിതി പ്രേമം പറയും കുന്നിടിക്കും; കാട് തെളിക്കും, എത്ര വേനൽ വന്നാലും പാടം നിരത്തും റോഡ് പണിയും വീടിനു ചുറ്റിലും ടൈലുകളിടും, കമ്മൂണിസം പ്രസംഗിക്കും മുതലാളിത്തത്തിൽ ലയിക്കും, വൃത്തിയുള്ളവൻ എന്ന് അവകാശപ്പെടും, പൊതുസ്ഥലത്തു പുക വലിക്കും, മൂത്രം ഒഴിക്കും, മൂക്കു ചീറ്റും, ഒന്നും അറിയില്ലെങ്കിലും എല്ലാറ്റിനെപ്പറ്റിയും അഭിപ്രായം പറയും, ജോലിയില്ലെന്നു നിലവിളിക്കും, കൊടുത്താൽ അവനിട്ടു പണി കൊടുക്കും, സോഷ്യലിസം പറയും കല്യാണം വരുമ്പോൾ ജാതിയും പണവും നോക്കും, അഴിമതിയെക്കുറിച്ചു വാതോരാതെ പറയും, സ്വന്തം കാര്യം വരുമ്പോൾ ആരും കാണാതെ എന്തും ചെയ്യും, മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും വിമർശിക്കും, സ്വന്തം മക്കളെപോലും നേർവഴിക്കു നടത്താൻ പറ്റില്ല,…… മലയാളിയുടെ പ്രത്യേകതകൾ അവസാനിക്കുന്നില്ല.. ഇത്രയും എഴുതിയത് വല്ലപ്പോഴും അവനവനിലേക്ക് തിരിഞ്ഞു നോക്കേണ്ടതുണ്ട് എന്ന് ഓർമപ്പെടുത്താൻ മാത്രമാണ്. സാക്ഷരതയും സാംസ്കാരിക മുന്നേറ്റവും ഉണ്ട് എന്ന അഹങ്കാരത്തിമർപ്പിന്റെ മറുഭാഗമാണ് അട്ടപ്പാടിയിൽ നമ്മൾ അടിച്ചു കൊന്ന മധുവും തൃശ്ശൂരിൽ തീ വച്ച് കൊല്ലപ്പെട്ട യുവതിയും ഒക്കെ എന്ന് വല്ലപ്പോഴും ഓർക്കുന്നത് നന്ന്.

മേല്പറഞ്ഞ സമാനതകൾക്ക് നടുവിൽ നിൽക്കുമ്പോഴാണ് ദേശീയ അവാർഡ്, യോശുദാസിന്റെ സെൽഫി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു ആദർശ ധീരരെപ്പോലെ ചേരി തിരിഞ്ഞു നാം വിവാദങ്ങൾ ഉയർത്തുന്നത്. ഈ അന്തി ചർച്ചകളും വിവാദങ്ങളും കൊണ്ട് മലയാളിയുടെ ജീവിതത്തിനു എന്തെങ്കിലും ഗുണം ലഭിക്കുന്നുണ്ടോ? ദേശീയ അവാർഡിന്റെ പതിവ് മാറുമ്പോൾ ന്യായമായും അവാർഡ് ജേതാക്കളെ അറിയിക്കാമായിരുന്നു. അതായിരുന്നു മര്യാദ. എന്നാൽ, അവാർഡ് വാങ്ങാതെ വന്നത് ആദർശത്തിന്റെയും അഭിമാനത്തിന്റെയും ലക്ഷണമായി വിലയിരുത്തുന്നത് കഷ്ടമാണ്. വാക്കുകൾ അർത്ഥമറിഞ്ഞ് ഉപയോഗിക്കാനുള്ളതാണ്. മലയാളത്തിലെ ഒരു ഡസനിലേറെ സ്പോൺസേർഡ് അവാർഡ് പരിപാടികളിൽ വേഷം കെട്ടി, അവാർഡ് “വാങ്ങി” ജനങ്ങളെ പറ്റിക്കുന്ന ഈ താരങ്ങൾ എന്ത് ആദർശമാണവോ പകർന്നു തരുന്നത്? അല്ലെങ്കിലും, സിനിമയ്ക്ക്, സിനിമ താരങ്ങൾക്കു, അർഹിക്കുന്നതിലധികം പ്രചാരം ഇപ്പോൾ തന്നെ കിട്ടുന്നുണ്ട്. രാഷ്ട്രപുനനിർമാണത്തിനു സിനിമ അവിഭാജ്യ ഘടകമൊന്നുമല്ല. ഭരിക്കുന്ന പാർട്ടിയാണ് നമ്മുടെ നാട്ടിൽ സർക്കാരിനെ പ്രതിനിധീകരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ അപരാധമല്ല. ഭരിക്കുന്ന സർക്കാരിനോട് വിയോജിപ്പുണ്ടെങ്കിൽ, അവാർഡിന് സിനിമകൾ അയക്കാതിരിക്കാമായിരുന്നു.

ഇതിന്റെ തുടർച്ചയാണ് യേശുദാസിന്റെ സെൽഫി പ്രശനം. അദ്ദേഹത്തിന്റെ ഗാനാലാപനത്തിൽ മതിമറന്നു ഗന്ധർവ്വൻ എന്ന് നമ്മൾ വിളിച്ചു ഓരോന്ന് സങ്കൽപ്പിച്ചു കൂട്ടിയത് നമ്മുടെ തെറ്റ്. മാധ്യമങ്ങളും അദ്ദേഹത്തിന്റെ തന്നെ പ്രസംഗങ്ങളും ഇത്തരം ഒരു തെറ്റിദ്ധാരണ വളർത്താൻ ഇടയാക്കി എന്നത് വാസ്തവം. എങ്കിലും മറക്കരുതായിരുന്നു, യേശുദാസ് ഒരു മനുഷ്യനാണ്; മലയാളിയുമാണ്. ഓരോ കലാകാരനും ബ്രാൻഡ് ചെയ്യപ്പെടാനായി ഓരോ വഴികൾ തിരഞ്ഞെടുക്കും. രാഷ്ട്രീയം കുലത്തൊഴിൽ ആക്കിയവർ ഇവരിൽ നിന്ന് വ്യത്യസ്തമാകും, എങ്കിലും,ഓരോരുത്തരെയും അവരുടെ സ്വകാര്യതയെ മാനിച്ചു പെരുമാറുക തന്നെയാണ് നമ്മൾ ചെയ്യേണ്ടത്. യേശുദാസിനും ക്ഷമിക്കാമായിരുന്നു. നമ്മെ അനുഭൂതിയിൽ ആഴ്ത്തിയ പാട്ടുപാടി, ജനത്തെ വിസ്മയിപ്പിച്ച് അഭിനയിച്ചു എന്നതൊന്നും അവരുടെ സ്വകാര്യത കളയാനുള്ള, നമുക്കുള്ള, ലൈസൻസ് അല്ല. അവരും നമ്മെ പോലെ, എന്നാൽ നമ്മെക്കാൾ ചില കഴിവുകൾ മാത്രം കൂടുതലുള്ള മനുഷ്യരാണ് എന്ന വകതിരിവ് ഇല്ലാതെ പോകരുത്. അത് കൊണ്ട് തന്നേ, ചില സമയങ്ങളിൽ ഇത്തരം തെറ്റുകൾ ആർക്കും പറ്റാം. ഇപ്പോൾ, ദേശീയ അവാർഡ് പരിപാടി ഫഹദിനെപ്പോലെ ബഹിഷ്കരിച്ചിരുന്നു എങ്കിൽ നമ്മൾ യേശുദാസിന്റെ സെൽഫി പ്രശനം ഒരു വിഷയമാക്കുകയെ ഇല്ല. മറിച്ചു അദ്ദേഹത്തെ പാടി പുകഴ്ത്തിയേനെ. അത് നല്ല ഒരു പ്രവണതയല്ല. അത്തരത്തിൽ ചർച്ചകൾ വഴിമാറുന്നത് കൊണ്ട് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മനസ്സിൽ ഇരുട്ട് നിറയ്ക്കുകയെ ഉള്ളൂ. ജയവും തോൽവിയുമല്ല, പുതിയ, അല്ലെങ്കിൽ, നല്ല ആശയങ്ങൾക്കുള്ള പിറവികൾ ആകണം ഓരോ ചർച്ചയുടെയും ലക്ഷ്യങ്ങൾ.

Wretched Repeats

I was planning to write something about the problem aroused in Kerala a few months ago. It was a murder of a man for taking something from a store because of his hunger. 390 more words

Arunachal Pradesh

The battle of the brothers in Soraba: Which Bangarappa will the voter choose?

Over the years the Soraba constituency in Shivamogga has always provided for an interesting fight. Once the stronghold of former Karnataka chief minister, S Bangarappa, the battle then on has been fought between his two sons, Madhu and Kumar and also their relative Hartalu Halappa.

Read more 

Vicky Nanjappa

एक दोस्त मेरी...

आज तुम्हारा जन्मदिन है.. पता नहीं तुम मुझे याद करती हो या नहीं… लेकिन मैं अक्सर तुम्हें याद करती हूं, तुम्हारी किसी भी बात को मैं आज तक नहीं भुली, बहुत याद आती है तुम्हारी… कभी- कभी आंसू भी छलक उठते हैं तुम्हें याद करते हुए… तुम पता नहीं कैसी होगी.. मगर जानती हूं कि तुम ठीक हो.. खुश हो या नहीं ये मुझे नहीं पता लेकिन इतना जरूर पता है कि तुम भी हर किसी के चेहरे की मुस्कान हो… काश की कभी फिर तुमसे मिलना हो पाए तो जी भरकर इन 8 सालों के किस्से मैं तुम्हें सुनाऊंगी… तुम मुझे देखोगी तो शायद पहचान नहीं पाओगी… लेकिन मेरी आवाज़ तो तुम्हें याद होगी…. बस मेरी आंखें नम हो रही है अब… देखो फिर आज तुम्हारी यादों ने मुझे रूला दिया…. हमेशा खुश रहना.. जहां भी रहो हिम्मत बांटना.. कभी किसी भी बात का दुःख न मनाना… मेरा दिल कहता है कि एक दिन जरूर फिर मुलाकात होगी तुमसे और तब मैं तुम्हें कहीं भी जाने नहीं दुंगी… मेरी सबसे प्यारी दोस्त मधु तुम्हें जन्मदिन की ढेरों शुभकामनाएं….

Poem: For Madhu

By Sumit Ray

So what if he stole some rice?
How deaf are we
not to hear his cries?

Did you tell him his crime? 132 more words

India's New Trend- #Group_Murderers

By Tanya Yadav

Our nation doesn’t only trend in social media, its trending in mob-lynchings too.  According to physiologists, people show “herd like behavior” and act according to the herd(mob). 440 more words

Hate crimes vs Stealing for survival

It’s wrong to equate hate crime of shambhu lal regar and the murder of tribal man madhu.

One is motivated based on hate and another on survival. 183 more words

Social