Tags » Malayalam Cinema

In Conversation with Malayalam Filmmaker Salim Ahamed: On working with Mammootty, his latest hit Pathemari and More

Salim Ahamed shot to fame with his multiple National Award winning Malayalam film, Adaminte Makan Abu. He has since then gone on to make… 1,260 more words

Regional Tadka

ഒറ്റാൽ - ഉള്ളിൽ നീറ്റലായി ഒരു ദൃശ്യ കാവ്യം

കുട്ടപ്പായി: എന്നെ എന്തിനാ പഠിക്കാൻ വിടുന്നെ?

വല്യപ്പച്ചായി: എല്ലാരുമെന്തിനാ പഠിക്കാൻ പോകുന്നേ? ആർക്കറിയാം…

(മൗനം) (നേർത്ത പശ്ചാത്തല സംഗീതം)

ജീവിതം വളരെ സ്ലോ ആണ്; അത് പച്ചയായ ഒരു യാഥാർത്ഥ്യം കൂടിയാണ്… അവിടെ നിങ്ങൾക്ക് ക്യാമറയോ, എഡിറ്റിങ്ങോ ഒന്നും കാണാൻ കഴിയില്ല; അതുകൊണ്ടുതന്നെ പലപ്പോഴും കണ്മുന്നിൽ കാണുന്ന ദൃശ്യങ്ങൾ വളരെ വരണ്ടതായിരിക്കാം, ചിലത് അപ്രതീക്ഷിതമാം വിധം അതിമനോഹരവും! ചിലപ്പോൾ നമ്മൾ എല്ലാം മറന്നു ചിരിക്കും, മറ്റു ചിലപ്പോൾ ആരുമറിയാതെ ആ ഇരുട്ടിൽ തേങ്ങലടക്കി കരയാം…

മുകളിൽ എഴുതിയ തിരക്കഥാശകലം അരികുവൽക്കരിക്കപ്പെട്ടു പോകുന്ന കഥാപാത്രങ്ങളുടെ കൂട്ടുകാരൻ ജയരാജിന്റെ മികച്ച സൃഷ്ടികളിലൊന്ന്‌ എന്ന് ഞാൻ വിലയിരുത്തുന്ന “ഒറ്റാൽ” എന്ന ചിത്രത്തിലേതാണ്‌; തുടർന്നെഴുതിയ നിരീക്ഷണങ്ങളും ആ ചിത്രത്തോടുള്ള എന്റെ പ്രതികരണങ്ങളിൽ പെടുന്നു.

തീയറ്റർ എത്തുമ്പോൾ അന്തരീക്ഷം ശൂന്യം, മൂകം! ചുമ്മാ ആ ഒഴിഞ്ഞ കോണിൽ പോയിരുന്ന് നെറ്റ് സർഫ് ചെയ്തപ്പോൾ ചിത്രത്തിനു അടിസ്ഥാനമായ ആങ്കലേയ കഥാകാരൻ ആന്റൻ ചെഖോവിന്റെ VANKA എന്ന ചെറുകഥ കിട്ടി, അപ്പൊത്തന്നെ വായിച്ചു… കഥയിൽ വരച്ചിട്ട അതെ മൗലികതയോടെ “ഒറ്റാൽ” അഭ്രപാളികളിൽ ജീവിതത്തിന്റെ നേരിനെയും നശ്വരതയെയും തുല്യമായി സമ്മേളിപ്പിച്ച് ഒരു സുന്ദര ദൃശ്യ കാവ്യം തന്നെ ഒരുക്കിയിട്ടുണ്ട്. കുട്ടനാടിന്റെ വശ്യ സൗന്ദര്യത്തിൽ പൊലിഞ്ഞു പോകാതെ വല്യപ്പച്ചായിയും കുട്ടപ്പായിയുമായി കുമരകം വാസുദേവനും അശാന്ത് കെ ഷാ-യും തങ്ങളുടെ പകർന്നാട്ടങ്ങൾ ഭദ്രമാക്കിയിരിക്കുന്നു. ജോഷി മംഗലത്തിന്റെ തിരക്കഥയും, എം ജെ രാധാകൃഷ്ണന്റെ ക്യാമറയും, ശ്രീവത്സൻ ജെ മേനോന്റെ പശ്ചാത്തല സംഗീതവും തമ്മിൽ കടുത്ത പ്രണയമാണെന്ന് തീർച്ച…

ഒന്നേ കേട്ടുള്ളുവെങ്കിലും, കാവാലം നാരായണ പണിക്കരുടെ വരികൾക്കും ഈണങ്ങൾക്കുമൊത്ത് കാവാലം വിശ്വംഭരന്റെ ശബ്ദമാധുരി മധുരോദാത്തമായി കാതുകൾക്ക് ഇംബമേകിയെന്ന് പറയാതെ വയ്യ.

വല്യൊരു റിവ്യൂ എഴുതി മുഷിപ്പിക്ക്യല്ലാട്ടോ…
എന്നെ സംബന്ധിച്ച് ഈ സിനിമയിൽ ജീവിതമുണ്ടായിരുന്നു, ഞാനുണ്ടായിരുന്നു, എന്റെ മുത്തച്ഛനുണ്ടായിരുന്നു, എന്റെ കുട്ടിക്കാലവും, കളിക്കൂട്ടുകാരും ഉണ്ടായിരുന്നു. ഒരു ടെക്നിക്കൽ വർക്ക്‌ എന്നതിനപ്പുറം ജീവിതം എന്ന പച്ചയായ യാഥാർത്ഥ്യത്തിനു എതിരെ പിടിച്ച ഒരു കണ്ണാടിയെന്ന നിലയിൽ ഈ ചിത്രം എനിക്ക് പ്രിയങ്കരമാകുന്നു.

ആ ദൃശ്യങ്ങളുടെ ഓർമ്മകളിലേക്ക് എത്തി നോക്കുമ്പോൾ ചില സംഭാഷണ ശകലങ്ങൾ കൂടി കടന്നുപോയ നിമിഷങ്ങളെ പുറകിലാക്കി എന്നിലേക്ക് ഓടിയെത്തുന്നു:

കുട്ടപ്പായി: കത്തില്ലാത്ത പോസ്റ്റ്‌മാൻ ചേട്ടാ, കുട്ടനാട്ടിലാർക്കേലും കത്തുണ്ടോ?
പോസ്റ്റ്‌ മാൻ: കുട്ടനാട്ടിലാർക്കും കത്തില്ലാ…

മുകളിൽ വാരി വിതറിയ വാക്കുകൾക്ക് വിരാമമിടുമ്പോൾ ഒന്നുകൂടി പറയട്ടെ: പ്രതീക്ഷ; നിലനിൽപ്പ്‌… ഇവക്കിടയിലെ ഒറ്റത്തുഴയുള്ള തോണിയിൽ സ്വയം തുഴഞ്ഞു ദിശ കണ്ടു കരയെത്താൻ നോക്കുന്ന എല്ലാ സഹജീവികൾക്കും എന്റെയീ വാക്കുകളും, ഒപ്പം നിറഞ്ഞ സ്നേഹവും ഞാൻ സമർപ്പിക്കുന്നു…!!!

വല്യപ്പച്ചായിയോടൊപ്പം കുട്ടപ്പായിയുടെ അഭാവ-വിഷാദത്തിൽ ഞാനും ചേർന്ന് പാടുന്നു:

“നിന്നാണേ, നേരാണേ,
നീയെന്റെ തങ്കാണേ…
നിന്നാണേ, നേരാണേ,
നീയെന്റെ തങ്കാണേ…”

India

മൊയ്ദീൻ എന്ന പുഴയും കാഞ്ചനയെന്ന കടലും

നിങ്ങൾ എന്നെങ്കിലും അവളെപ്പോലൊരുവളെ ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടോ?
മറ്റെല്ലാത്തിനും മീതെ നിങ്ങളോടൊപ്പം ക്ഷണികമായൊരു ജീവിതം ജീവിക്കാനുള്ള അവളുടെ ഉള്ളിലെ ആശയെ നിങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ?
ശരിയാണ്, ഇത് മതത്തിന്റെയും കീഴ്വഴക്കങ്ങളുടെയും ദുഷിച്ച കാലമാണ്… പക്ഷേ ഇവക്ക് മീതെ സർവ്വ ത്യാഗികളായി സ്വജീവിതങ്ങളെ തങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിനായി ഉഴിഞ്ഞുവെച്ച അപൂർവ്വ ആത്മാക്കളും ഈ മണ്ണിൽ ജീവിച്ചിട്ടുണ്ട്… അതെ, മൊയ്ദീനും കാഞ്ചനമാലയും കേവലം സങ്കല്പങ്ങളായിരുന്നില്ല.

India

'ഞാൻ' - അലിഖിതമായ ഒരു ആത്മാന്വേഷണ യാത്ര

സിനിമ എന്നത് കേവലം ഒരു ദൃശ്യ വിരുന്നോ ആശയ വിനിമയ മാധ്യമമോ മാത്രമല്ല. അതൊരു സങ്കീർണ്ണമായ പരീക്ഷണം കൂടിയാണ്. പ്രേക്ഷകരോട് എങ്ങനെയൊക്കെ വ്യത്യസ്തമായ രീതികളിൽ സംവദിക്കാം എന്നതിന്റെ ഒരു തനത് പരീക്ഷണശാല. കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ നിങ്ങൾ കാണാറുള്ളത് രണ്ടു തരത്തിലുള്ള ‘ഞാൻ’ ആണ്: ഒന്ന്, നിങ്ങളൊരുപാട് ആരാധിക്കുന്ന, നിങ്ങളുടെ ശരീര സൗന്ദര്യം സുലഭമായി പ്രകടമാക്കുന്ന ‘ഞാൻ’. രണ്ട്, നിങ്ങൾക്ക് ചുറ്റുമുള്ളവരെല്ലാം അളവറ്റ് സ്നേഹിക്കുന്ന ‘ഞാൻ’ എന്ന വ്യക്തി. ഇതൊന്നുമല്ലാതെ മൂന്നാമതൊരു ‘ഞാൻ’ ഉണ്ട്, കണ്ടിട്ടുണ്ടോ നിങ്ങൾ? നിങ്ങളൊരുപാട് ഭയക്കുന്ന, ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത, കണ്ടാലും മനസ്സ് അംഗീകരിക്കാൻ വിസ്സമ്മതിക്കുന്ന ഒരു ‘ഞാൻ’. ആ ‘ഞാൻ’ എന്ന സ്വരൂപത്തിലേക്കുള്ള സാഹസികമായ ആഴ്ന്നിറങ്ങലുകളാണു മലയാളത്തിന്റെ അനുഗ്രഹീത എഴുത്തുകാരൻ ടി.പി. രാജീവന്റെ ‘കെ.ടി.എൻ. കോട്ടൂർ: എഴുത്തും ജീവിതവും’ എന്ന സൃഷ്ടിയെ ആസ്പദമാക്കി നിഗൂഡതകളുടെ സഹയാത്രികൻ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഞാൻ’ എന്നാ ചിത്രം മുന്നോട്ടു വെക്കുന്നതെന്ന് പറയാം.

പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് ‘Self Portrait’ എന്ന ടാഗ് ലൈൻ സിനിമയെ അവനവന്റെ അസ്ഥിത്വത്തിലെ സത്യത്തിന്റെ വിവിധ മുഖങ്ങളെ തേടിയുള്ള ഗഹനമായ യാത്രയാക്കി മാറ്റുന്നു. നാടകവും സിനിമയും ജീവിതവും ഒരുപോലെ ബിഗ്‌ സ്ക്രീനിൽ അരങ്ങുവാഴുന്ന ഇന്ദ്രജാലം ചിത്രത്തെ ദൃശ്യചാരുതയുടെ പണിപ്പുരയിൽ സസൂക്ഷ്മം പ്രതിഷ്ഠിക്കുന്നു.

ഒരു മനുഷ്യനെക്കുറിച്ച് വായിക്കുന്നു; അറിയുന്നു; പിന്നിട്ട വഴികളിലെങ്ങും ആരോടും തോന്നാത്ത അടുപ്പവും സ്നേഹവും ആ വ്യക്തിക്കു പുറകെ സഞ്ചരിക്കുവാൻ മനസ്സിനെ പ്രേരിപ്പിക്കുന്നു. ഒപ്പം ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ആവിഷ്കാര വേദിയായ നാടകത്തിന്റെ ഹൃദയത്തിലേക്ക് ആ വ്യക്തിജീവിതത്തെ അല്പാല്പ്പമായി ഉരുക്കിയോഴിക്കാനും തീരുമാനിക്കുന്നു. എത്ര തീവ്രമാണ് യാത്രയെന്ന വീഞ്ഞിന്റെ മധുരം അല്ലെ?

സ്ത്രീ എന്നാ മഹനീയ സാന്നിധ്യത്തെ അടക്കിവാണു പൊള്ളയായ ക്ഷണിക സന്തോഷങ്ങളിൽ ഏർപ്പെടുന്ന ഓരോ പുരുഷനും മനസ്സാലെയോ പ്രവർത്തിയാലെയൊ ഏതോ അജ്ഞാതമായ പാപ-രതി പരമ്പരകളുടെ തുടർച്ചയാണെന്നും, എത്ര ശ്രമിച്ചാലും അഴിച്ചെടുക്കാനാവാത്ത ഒരു കുരുക്കായി ആ തുടർച്ചയുടെ പരിസ്ഫുരണം ആവിർഭവിക്കുന്നത് എത്ര വിസ്മയകരവും അവിചാരിതവുമാണെന്നും ‘ഞാൻ’ എന്ന ആത്മ വിശകലനത്തിന്റെ കണ്ണാടിയുടെ സൂക്ഷമങ്ങളായ കണ്ണുകളിലൂടെ സംവിധായകാൻ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നത് തീർച്ച. മറ്റൊരു രീതിയിൽ, വീട്ടിലെ പുരുഷാധിപത്യത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട പെണ്‍രോഷങ്ങൾ കടന്നുപോയ നിമിഷങ്ങളുടെ ചില്ലു കഷ്ണങ്ങളിൽ തെളിഞ്ഞു വരുമ്പോൾ, നിറവും ഗന്ധവുമില്ലാത്ത മിഴിനീരിനാൽ പശ്ചാത്താപത്തിന്റെ വ്യർത്ഥ പ്രയത്നങ്ങൾ നടത്തുന്ന പുരുഷന്മാരായി തങ്ങൾ മാറുന്നത് കെ.ടി. നാരായണനിലൂടെയും കൃഷ്ണനിലൂടെയും എല്ലാം വളരെ വ്യക്തമായി സമർത്ഥിക്കപ്പെടുന്നുണ്ട്.

ബ്ളോഗ് എന്ന വിശാലമായ അഭിപ്രായ-പ്രകടന ലോകത്തിൽ സ്വത്വത്തിനു (Identity) എത്രത്തോളം പ്രാധാന്യമുണ്ടെന്ന് രവി ചന്ദ്രശേഖറിന്റെ ‘കോട്ടൂർ’ എന്ന അപര വ്യക്തിത്വത്തിന്റെ ചിത്രണത്തിലൂടെ പ്രേക്ഷകന് മനസ്സിലാവുന്നു. ഒരേ സമയം രവി ചന്ദ്രശേഖറായും, കെ.ടി. നാരായണനായും, അഭ്രപാളികാളിൽ മറ്റൊരു ‘ഞാൻ’ ആയി മികവുറ്റ പ്രകടനം തന്നെയാണ് യുവനടൻ ദുൽക്കർ സൽമാൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. സുരേഷ് കൃഷ്ണ, സുനിൽ, രഞ്ജി പണിക്കർ, തുടങ്ങിയവരുടെ തന്മയത്തായ അഭിനയ മുഹൂർത്തങ്ങൾ വിസ്മരിക്കാനാവാത്ത അനുഭവം തന്നെ.

എന്തായാലും കാണാനും വായിക്കാനും നമ്മൾ ഏറെയിഷ്ടപ്പെടുന്ന ഇത്തരം പ്രമേയങ്ങളോട് സംവിധായകൻ രഞ്ജിത്തിനുള്ള പ്രണയം മലയാള സിനിമക്ക് ദൃശ്യ വസന്തത്തിന്റെയും വാക്ചാതുരിയുടെയും സുവർണ്ണ നിമിഷങ്ങളാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നതെന്നു നിസ്സംശയം പറയട്ടെ.

India

An experience named moideen

Yesterday I went to see a Malayalam movie in town that goes by the name ” ennu Ninte moideen”. I am a big lover of Malayalee cinema. 1,423 more words

Cindma

How to revive the Malayalam film industry?

Kerala is a film loving state, it was the only state in India where one could see Baahubali in Hindi, Tamil, Telugu and Malayalam. It has film societies and a film festival which is better than IFFI and on par with MAMI, yet the Malayalam film industry continues to struggle.Kerala is a state where Hollywood movies, Tamil, Bollywood and even Telugu films are accepted. 1,603 more words

Author's Corner

AMMA ARIYAN (Report to Mother) Dir. John Abraham, 1986, Malayalam

You know me, Mother, don’t you.
You know everything about me.
I will keep you informed about everything that I come across,
until the end of the journey.

1,244 more words
Indian CInema