Tags » Metaphysics

I Had To Forgive Him

When I speak of what society refers to as “paranormal,” I am not giving my opinion about the matter.

I am giving the facts.

There are very few humans on this planet who have gone through the training that I have endured – if any.  457 more words

Life

Telekinesis excerpt

As far back as her memory could go, she saw herself standing in her crib, staring at the nursery linoleum. There were red, green and blue circles on the floor. 47 more words

Work In Progress

Lag of the Cosmos

Theoretically, could the universe “lag” if there was too much matter or activity present? Well, if the answer is yes, we wouldn’t even notice it. We’d slow down or stop with it too. 435 more words

Philosophy

A Message From "The Family": On the Purpose of Life

Physical reality has no purpose save that of being itself. Processes of birth and death, burgeoning and decay, health and sickness, flow and ebb, all are descriptions of the energy transfers and formations that makes physical reality distinctive. 640 more words

Spirituality

MELLEN-THOMAS BENEDICT STORY - HIS DEATH EXPERIENCE

Although it is long, please try to read this man’s death not near death, but actual death experience. Many things that I have taught here he has experienced it. 6,842 more words

Daily Posts

The Body and Soul | പ്രത്യഭിജ്ഞാ ഹൃദയം

ക്ഷേമരാജന്‍

സൂത്രം നാല് : ചിതി സങ്കോചാത്മാ ചേതന്യോ ളപി

സങ്കുചിത വിശ്വമയം

ആവിര്‍ഭവിച്ച പ്രപഞ്ചത്തിന്‍റെ സ്വഭാവം എന്തെന്നു ഹ്രസ്വമായി വിവരിക്കുകയാണ് ആദ്യ മൂന്ന് സൂത്രങ്ങള്‍. ഈ പ്രപഞ്ചത്തില്‍ എത്തിപ്പെട്ട ജീവാത്മാവ് എന്താണെന്നും സ്വഭാവം എന്തെന്നും  നാലാം സൂത്രം വ്യക്തമാക്കുന്നു. അന്വേഷണം തുടരും മുന്‍പ്, സ്വയം ആരെന്നറിയാന്‍ അന്വേഷകന്‍ നിര്‍ബ്ബന്ധിതനാണ്. അതറിഞ്ഞാല്‍, ആത്മസാക്ഷാത്ക്കാരം ലക്ഷ്യമായുളള ഈ യാത്ര കൂടുതല്‍ സുഗമമാവുകയും ചെയ്യും. ഭൗതികലോകം മിഥ്യയും വൈരുദ്ധ്യാത്മകവുമാണ്. ഇവയുടെ ബന്ധനങ്ങളില്‍് നിന്നും  മോചിതനാകാന്‍ ‘ഞാനാര്’? എന്ന ചോദ്യത്തിനുത്തരം കൈവശപ്പെടുത്തിയാല്‍ മാത്രം മതി.

ആത്മസാക്ഷാത്ക്കാരം ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അന്വേഷകന് പ്രയോജനപ്പെടുന്ന ഒട്ടനവധി വിലപ്പെട്ട സൂചനകള്‍ സൂത്രം നാലില്‍ ലഭ്യമാണ്.ഒന്നാമതായി മനസ്സിലാക്കേണ്ടത്, അന്വേഷകന്‍ എന്താണോ അന്വേഷിക്കുന്നത് ആ വസ്തു  താന്‍ തന്നെയാണ് (താന്‍ അതില്‍നിന്നും വേര്‍പെട്ടവനോ ഭിന്നനോ അല്ല.) എന്നതാണ്. അതായത് വ്യക്തിസത്തയും  ആത്മസത്തയും തികച്ചും ഒന്നുതന്നെ; ഒരു തരത്തിലും ഒരു രീതിയിലും വ്യത്യസ്തമല്ല.വ്യക്തിസത്ത സങ്കുചിതരൂപത്തിലും ആത്മസത്ത വികസിതരൂപത്തിലും നിലനില്ക്കുന്നു എന്നേയുളളൂ. വ്യക്തിസത്ത, ഭൗതികതയുടെ മാസ്മരവലയത്തില്‍ കുടുങ്ങിക്കിടക്കുന്നു. ആത്മസത്തയെ കുടുക്കാന്‍  ഒരു ശക്തിക്കും സാദ്ധ്യമല്ലാത്തതിനാല്‍ അത് സര്‍വ്വദാ സ്വതന്ത്രമാണ്. വ്യക്തിസത്തയെ മനസ്സ് പരിമിതപ്പെടുത്തുകയും സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ തത്രപ്പെടുകയും ചെയ്യുന്നു.

ആത്മസത്ത നിലനില്‍ക്കുന്നത് ശൂന്യതയിലാണ്. അപാരമായ ഈ ശൂന്യതയിലൂടെ എങ്ങോട്ടുവേണമെങ്കിലും  സഞ്ചരിക്കാനും സഞ്ചരിക്കാതെ സ്ഥിരമായി നില്‍ക്കുവാനും  ആത്മസത്തയ്ക്ക് സ്വാതന്ത്ര്യമുണ്ട്. വ്യക്തിസത്ത നിലനില്ക്കുന്നത് സ്ഥലത്തിന്‍റേയും സമയത്തിന്‍റേയും പരിമിതിയ്ക്കുള്ളിലാണ്. അതിനാല്‍ സഞ്ചാരസ്വാതന്ത്ര്യം പരിമിതപ്പെടുന്നു. വ്യക്തിസത്ത താന്‍ ആത്മസത്ത തന്നെയെന്നു തിരിച്ചറിയുക മാത്രമേ വേണ്ടൂ, വ്യക്തിസത്തയുടെ പരിമിതികള്‍ തകര്‍ത്തെറിഞ്ഞു ആത്മസത്തയുടെ അനന്തവിഹായസ്സിലേയ്ക്കു പറന്നുയരാന്‍!

ഹോളോഗ്രാഫിക് ചിന്താപദ്ധതിയനുസരിച്ച് അപരിമിതവും അനന്തവുമായി കാണപ്പെടുന്ന ഈ മഹാപ്രപഞ്ചത്തിന്‍റെ സംക്ഷിപ്ത രൂപമാണ് സൗരയൂഥം . സൗരയൂഥത്തിന്‍റെ സംഗൃഹീതരൂപമാണ് ഭൂമി. ഭൂമിയുടെ ചുരുങ്ങിയ രൂപമാണ് മനുഷ്യശരീരത്തിലെ ഓരോ കോശവും. അതായത്, പ്രപഞ്ചത്തില്‍ എന്തൊക്കെയുണ്ടോ അവയെല്ലാം തന്നെ സൂക്ഷ്മരൂപത്തില്‍ സ്വശരീരത്തിലുണ്ട് എന്ന് വ്യക്തി തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രപഞ്ചത്തെ പഠിക്കുക എന്നാല്‍ സ്വശരീരത്തെ പഠിക്കുക എന്നാണര്‍ത്ഥം. ജീവനില്ലാത്ത മറ്റൊരു ശരീരത്തെ കീറിമുറിച്ച് പഠിക്കുന്നതുകൊണ്ട്  യാതൊരു പ്രയോജനവുമില്ല. ജിവനുളള സ്വശരീരത്തെ,കീറാതെ മുറിക്കാതെ പഠിക്കാനാവും. ഈ പഠനമാണ് വിലപ്പെട്ടതും പ്രയോജനപ്രദവും. ചേതന്യോളപി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതിതാണ്.

അടിസ്ഥാനപരമായി രണ്ടു തത്വങ്ങളാണ് ഈ പ്രപഞ്ചം ഭരിക്കുന്നത്. ഒന്ന്, ചൈതന്യം രണ്ട്, ജഡം. ജഡം മാറ്ററും ചൈതന്യം നോണ്‍ മാറ്ററുമാണ്. ചൈതന്യം ബോധമാണ്, വ്യക്തിയിലെ ബോധം. ബോധത്തിനു ജീവന്‍ എന്നും അര്‍ത്ഥമുണ്ട്. ജഡം ജീവനില്ലാത്തത്. ജീവന്‍റെ നിലനില്പിന് ആധാരം ജീവനില്ലാത്ത ജഡം ആണ്. ആത്മാവ് പ്രപഞ്ചമായി ആവിര്‍     ഭവിച്ചപ്പോള്‍ ജീവനും ജഡവും തമ്മില്‍ കെട്ടുപിണഞ്ഞു. ഇവ തമ്മിലുളള പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും നിമിത്തം എണ്ണമറ്റ പ്രകൃതി രൂപങ്ങള്‍ ഉണ്ടായിവന്നു. വ്യക്തിയില്‍ നിലനില്ക്കുന്ന ബോധവും പ്രപഞ്ചിതാവബോധവും ഒന്നുതന്നെ എന്ന തിരിച്ചറിവാണ് ആത്മസാക്ഷാത്കാരം, അല്ലാതെ വേറൊന്നുമല്ല.

പതഞ്ജലിയുടെ യോഗസൂത്രപ്രകാരമുളള ചിത്തവൃത്തി നിരോധനം തന്നെയാണ് ആത്മസാക്ഷാത്ക്കാരത്തിനുളള വഴി. ചിത്തം എന്നാല്‍ മനസ്സ്. ചിത്തവൃത്തി മനസ്സിന്‍റെ  പ്രവൃത്തി. സര്‍വ്വദാ ചിന്തിച്ചുകൊണ്ടിരിക്കുക, എന്നതാണ് മനസ്സിന്‍റെ ഏക പണി. ചിന്തകളുടെ ആകെത്തുകയാണ് മനസ്സ്. ചിത്തവൃത്തി നിരോധിക്കുക എന്നാല്‍ മനസ്സിനെ ഒഴിവാക്കുക എന്നാണര്‍ത്ഥം.

ആത്മദര്‍ശനത്തിന് മറയായി നില്ക്കുന്നത് മനസ്സാണ്.  അതുകൊണ്ടാണ്, ആത്മദര്‍ശനമാണ് ലക്ഷ്യമെങ്കില്‍ മനസ്സിനെ ഒഴിവാക്കുക തന്നെ വേണമെന്ന് ആചാര്യന്മാര്‍ ആവശ്യപ്പെടുന്നത്. താന്‍ പറയുന്ന കാര്യങ്ങള്‍ സത്യം തന്നെയെന്ന്, സ്വാനുഭവത്തിലൂടെ തെളിയിച്ച ആളാണ് ആചാര്യന്‍. ആചാര്യന്‍മാരുടെജീവിതം തന്നെ സത്യത്തിന്‍റെ ആചരണമാണ്. അതിനാല്‍ ആചാര്യന്മാരുടെ ഉപദേശങ്ങള്‍ മുഖവിലക്കെടുക്കുന്നതില്‍ ഒരു തെറ്റുമില്ല. അനുഭവജ്ഞാനമില്ലാതെ, അറിവുമാത്രം കൈമുതലാക്കി സംസാരിക്കുകയും ഉപദേശിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നവരെ പിന്തുടരരുത്.

ഗുരുവിനെ തെരഞ്ഞെടുക്കുമ്പോള്‍, ഈ അടിസ്ഥാനത്തിലുളള ഒരു ത്യാജ്യഗ്രാഹ്യ വിവേചനം അന്വേഷകന്‍ നടത്തേണ്ടതുണ്ട്. ആത്മദര്‍ശനത്തിന് ഉദ്യമിക്കുന്നവര്‍, ആത്മദര്‍ശനമുണ്ടായ ഒരാളെത്തന്നെ ഗുരുവായി സ്വീകരിക്കണം. അല്ലാതെ, അതിനുളള വഴിമാത്രം പറഞ്ഞുതരുന്നവരെ അവഗണിക്കുക.  ആത്മബോധമുണ്ടായവരും അതുണ്ടാകാത്തവരും ഒരേ ഭൗതികലോകത്തില്‍ തന്നെയാണ് ജീവിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ വീക്ഷണകോണുകളിലൂടെയാവും അവര്‍ ലോകത്തെ നോക്കിക്കാണുന്നത്, എന്നുമാത്രം!

(തുടരും)

Take Our Poll

Archives

Dialogue of the Nihilist and the Chaotician

by KD Rose

From Heavy Bags of Soul by KD Rose

Nihilist: I’ve lost faith in the Work.

Chaote: Good. What use is faith in the Work? 1,930 more words

Philosophy