Tags » Mollywood Movies | Movie Reviews In Malayalam | Latest

ലൂസിഫറിന് പിന്നാലെ മധുരരാജയും ആമസോണില്‍? മമ്മൂട്ടി ആരാധകരുടെ ആകാംക്ഷയ്ക്കുള്ള മറുപടി ഇങ്ങനെ!

മെഗാസ്റ്റാര്‍ ആരാധകരുടെ പ്രിയപ്പെട്ട സിനിമയായി മാറിയിരിക്കുകയാണ് മധുരരാജ. വിഷുവിന് മുന്നോടിയായി ഏപ്രില്‍ 12നാണ് ചിത്രം റിലീസ് ചെയ്തത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാജ രണ്ടാമത് അവതരിച്ചപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മിനിസ്റ്റര്‍ രാജയുമായി മൂന്നാമത് എത്തുന്നതിന്റെ സൂചനയും നല്‍കിയാണ് ചിത്രം അവസാനിച്ചത്. 33 more words

NEWS & UPDATES

ട്രോളുകൾ കണ്ടപ്പോഴാണ് അതിനെ കുറിച്ച് ചിന്തിച്ചത്!! ചുംബന രംഗങ്ങളെ കുറിച്ച് ഷെയ്ൻ നിഗം

ബാലതാരമായി മിനിസ്ക്രീനിൽ എത്തി പിന്നീട് മലയാള സിനിമ മേഖലയിൽ തന്റോതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഷെയ്ൻ നിഗം. മലയാളത്തിലെ യുവതാരങ്ങളുടെ പട്ടികയിലേയ്ക്ക് വളരെ വേഗം സ്ഥാനം കണ്ടെത്താനും ഷെയ്നു കഴിഞ്ഞിരുന്നു. താന്തോന്നി, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, ബാല്യകാലസഖി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും കിസ്മത്ത് എന്ന ചിത്രമായിരുന്നു താരത്തിന്റെ തലവരമാറ്റിയത്. 23 more words

NEWS & UPDATES

ടൊവിനോയും വാമിഖയും രണ്‍ജി പണിക്കരും തകര്‍ത്താടിയ സിനിമ! ഗോദ പുറത്തിറങ്ങി രണ്ട് വര്‍ഷം! കാണൂ

ടൊവിനോ തോമസിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ സിനിമകളിലൊന്നായിരുന്നു ഗോദ. 2017ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ബേസില്‍ ജോസഫായിരുന്നു സംവിധാനം ചെയ്തിരുന്നത്. ഗോദ പുറത്തിറങ്ങി ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. 2017 മെയ് 19നായിരുന്നു സൂപ്പര്‍ ഹിറ്റ് ചിത്രം റിലീസ് ചെയ്തിരുന്നത്. 31 more words

NEWS & UPDATES

ലോനപ്പന്റെ മാമോദീസയ്ക്കു ശേഷം ജയറാം! കൂടെ ഉണ്ണി മുകുന്ദനും! മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ ട്രെയിലര്‍!

ലോനപ്പന്റെ മാമോദീസയ്ക്ക് ശേഷം ജയറാം നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍. കോമഡിയും സസ്‌പെന്‍സും എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് സിനിമയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. 35 more words

NEWS & UPDATES

മമ്മൂക്കയുടെ ഉണ്ടയുമായി ന്യൂട്ടന് ഒരു ബന്ധമുണ്ട്!! വെളിപ്പെടുത്തലുമായി തിരക്കഥകൃത്ത് ഹര്‍ഷദ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ഉണ്ട. പോലീസ് ഗെറ്റപ്പിലാണ് ചിത്രത്തിൽ മമ്മൂക്ക എത്തുന്നത്. മമ്മൂക്കയെ കൂടാതെ ചിത്രത്തിന്റെ പേരായിരുന്നു പ്രേക്ഷകരെ ചിത്രത്തിലേയ്യ്ക്ക് ആകർഷിച്ചത്. ഉണ്ട എന്ന പേര് പ്രേക്ഷകരുടെ ഇടയിൽ അത്രമാത്രം ആകാംക്ഷ ജനിപ്പിച്ചിരുന്നു. 34 more words

NEWS & UPDATES

നിഷ സാരംഗിനൊപ്പം ഉപ്പും മുളകിലെ മക്കള്‍! അതീവ സന്തോഷത്തോടെ ഒരു കുടുംബചിത്രം! കാണൂ!

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് നിഷ സാരംഗ്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായ ഉപ്പും മുളകിലെ നീലുവിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. പടവലം പൊട്ടിയെന്നാണ് ബാലു ഇടയ്ക്ക് നീലുവിനെ വിളിക്കാറുള്ളത്. ബാലുവിന്റെ മടിയും ഉഴപ്പുമൊക്കെ കാരണം കുടുംബ ഭരണം നടത്തുന്നത് നീലുവാണ്. 32 more words

NEWS & UPDATES

വിജയ്-അജിത്ത് ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പില്‍ ആരാധകര്‍! സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചെത്തുമോ? കാണൂ

തമിഴകത്തെ സൂപ്പര്‍ താരങ്ങളില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് നടന്മാരാണ് വിജയും അജിത്തും. കോളിവുഡ് താരരാജാക്കന്മാരുടെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യാറുളളുവെങ്കിലും അതിനെല്ലാം ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. 33 more words

NEWS & UPDATES