Tags » Motors

വാഹന വായ്പ്പ കഴിഞ്ഞാലും വാഹനം സ്വന്തമാകാൻ ഈ കാര്യങ്ങൾ ചെയ്യണം !!!

ലോൺ എടുത്ത് വാഹനം വാങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും മാസാമാസം കൃത്യമായി ഇഎംഐ അടച്ചു തീർത്താൻ ബാധ്യത കഴിഞ്ഞു എന്നാണ് മിക്കവരും വിചാരിക്കാറ്. ലോൺ ക്ലോസ് ചെയ്തു കഴിഞ്ഞാലും നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാൽ ചിലപ്പോൾ അത് പലർക്കും അറിയില്ല. ലോൺ അടച്ചു തീർത്താലും വാഹനത്തിന്റെ ഹൈപ്പോത്തെറ്റിക്കൽ ഉടമ ലോൺ തരുന്ന ബാങ്ക് തന്നെയായിരിക്കും, ആർസി ബുക്കിൽ അത് മാറ്റിയാൽ മാത്രമേ വാഹനം പൂർണ്ണമായും നമ്മുടെ സ്വന്തമാകൂ.

വാഹനത്തിന്റെ ലോൺ ക്ലോസ്ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
  • നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ്: ലോൺ ക്ലോസ് ചെയ്താൽ രണ്ട് ആഴ്ചയ്ക്കുള്ള ബാങ്ക് എൻഒസി നൽകണം എന്നാണ്. ബാങ്കിന് നൽ‌കാനുള്ള ബാധ്യതകളെല്ലാം തീർത്തു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് എൻഒസി.
  •  ഹൈപ്പോത്തിക്കേഷൻ: ലോൺ എടുത്ത് വാഹനം വാങ്ങുമ്പോൾ തിരിച്ചടയ്ക്കാനുള്ള കഴിവ് മാത്രമല്ല നോക്കുന്നത്. വാഹനത്തിന്റെ ആർസി ബുക്കിൽ ഹൈപ്പോത്തിക്കേഷൻ വിവരങ്ങളിൽ ലോൺ നൽകുന്ന ബാങ്കിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാകും. ആർസി ബുക്കിൽ നിന്ന് ബാങ്കിന്റെ പേര് ഒഴിവാക്കിയാലെ വാഹനം പൂർണ്ണമായും ഉടമയുടേതാകൂ. ഇതിനായി ബാങ്കിൽ നിന്ന് അതാത് ആർടിഒയുടെ പേരിലേക്ക് ലഭിക്കുന്ന എൻഒസി സർട്ടിഫിക്കറ്റും ചേർന്ന് അപേക്ഷ സമർപ്പിക്കണം. കൂടാതെ ഇൻഷുറൻസ് കമ്പനിക്കും ഹൈപ്പോത്തിക്കേഷൻ മാറ്റിക്കിട്ടാൻ അപേക്ഷ സമർപ്പിക്കണം.
  • ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്: ഇഎംഐ അടച്ചു തീർത്താൽ ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്. കാരണം അടുത്ത തവണ ലോൺ എടുക്കുമ്പോൾ ആക്ടീവ് ലോൺ ഉണ്ടെങ്കിൽ സിബിൽ സ്കോർ കുറയും ഇതു ചിലപ്പോൾ ലോൺ ലഭിക്കുന്നതുവരെ തടഞ്ഞേക്കാം.
  • വാഹനം വിൽക്കുന്നതിനും വേണം എൻഒസി: ലോൺ എടുത്തു വാങ്ങുന്ന വാഹനം ലോൺ കാലാവധിക്ക് മുൻപായി വിൽക്കുന്നതിനായി ബാങ്കിൽ നിന്ന് നോ ഓബ്ജെക്ക്ഷൻ സർട്ടിഫിക്കറ്റ് വേണം അതു ലഭിച്ചില്ലെങ്കിൽ ആർസി ബുക്കിൽ പേരുമാറ്റാൻ സാധിക്കില്ല.
News

വരുന്നു ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ -പ്രൗഡിയോട് ഇനി ഓട്ടോറിക്ഷയിലും യാത്ര ചെയ്യാം !!!

രാജ്യത്തെ നാലാമത്തെ വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുടെ ഇലക്ട്രിക് മുച്ചക്ര വാഹനം മുന്‍ നിശ്ചയിച്ചതിനെക്കാള്‍ രണ്ടു വര്‍ഷം മുമ്പെ വിപണിയിലെത്തും. നേരത്തെ 2020-ഓടെ വിപണിയിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും അടുത്ത വര്‍ഷം തന്നെ ‘ഇലക്ട്രിക് ഓട്ടോറിക്ഷ’ വിപണിയിലെത്തും.

ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമായിരിക്കും വാഹനത്തിന്റെ വില പ്രഖ്യാപിക്കുക. എന്നാല്‍, ഇലക്ട്രിക് പതിപ്പിന്‌ പെട്രോള്‍ ഓട്ടോറിക്ഷയെക്കാള്‍ വില കൂടുതലായിരിക്കുമെന്നാണ് സൂചന.

കൈനറ്റിക് മോട്ടോഴ്സ് ഈയിടെ 1.28 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലെത്തിച്ചിരുന്നു. ഇരുചക്ര വാഹന വിപണിയിലും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ ബജാജ് ഓട്ടോയ്ക്ക് പദ്ധതിയുണ്ട്. മുചക്ര ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ശേഷം 2020-ഓടെ ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News

Motorsport returns to the Palace

LONDON’S Motorsport at the Palace, a two-day event celebrating all eras of motoring, returns on Sunday and Monday, August 27 & 28, for a Bank Holiday showdown with more than 200 cars spanning over 100 years of motoring. 181 more words

Cars

Rare Vtg Gm Engine Block Award Chevy Employee Brasil Brazil General Motors 1959

Rare Vtg Gm Engine Block Award Chevy Employee Brasil Brazil General Motors 1959
This Is For One Of Several Awards Like This That I Picked Up From The Estate Of A Man That Worked For GM For Over 35 Years And Of Which 20 Years Were Spent Overseas. 146 more words

Collectibles

Famous XK120 racer headlines Coys auction

INTERNATIONAL auctioneers Coys return to Fontwell House during Britain’s greatest classic motoring week with a high-octane auction of classic, sports and racing legends on September 7. 292 more words

Cars

Road Impressions – Hyundai Tucson 1.6 TGDI Executive Sport

More than one motor manufacturer has discovered slapping a ‘Sport’ moniker and some additional body kit onto a dog that battles to pull the skin off a rice pudding has the certainty of coming back to bite them in the rear end. 756 more words

Autos And More

സുസുക്കി ഇഗ്നീസ്.... വരുന്നു ഓഫ് റോഡർ മസിലുമായി

ജാപ്പനീസ് നിര്‍മാതാക്കളായ സുസുക്കിക്ക് മതിയായ വിജയം കൈവരിക്കാന്‍ സാധിക്കാത്ത മേഖലയാണ് ഓഫ് റോഡര്‍ വാഹന ശ്രേണി. എന്നാല്‍ ഇനി അങ്ങോട്ട് മസിലും പെരുപ്പിച്ച് നിരത്ത് കീഴടക്കുന്ന ഓഫ് റോഡര്‍ വാഹനങ്ങളിലും രണ്ടു കല്‍പ്പിച്ചൊരു കളിക്ക് ഇറങ്ങുകയാണ് സുസുക്കി. ഇതിന്റ ഭാഗമായി ജക്കാര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന 2017 ഗയ്ക്കിന്തോ ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയില്‍ ഇഗ്നീസ് ക്രോസ്ഓവര്‍ ഹാച്ച്ബാക്കിന്റെ അടിസ്ഥാനത്തില്‍ ഇഗ്നീസ് എസ്-അര്‍ബന്‍ കണ്‍സെപ്റ്റ് എന്ന് പേരിട്ട കിടിലന്‍ ഓഫ് റോഡര്‍ സുസുക്കി അവതരിപ്പിച്ചു.

ഓഫ് റോഡ് ഡ്രൈവിങ് കൂടുതല്‍ സുഖകരമാക്കാന്‍ സീറ്റ് ഹൈറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതൊഴികെ അകത്തളത്ത് വലിയ മാറ്റങ്ങള്‍ പ്രകടമല്ല. മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ മാറ്റമില്ല. 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. എസ്-അര്‍ബന്‍ കണ്‍സെപ്റ്റിനൊപ്പം ഇഗ്നീസ് ജി-അര്‍ബന്‍ കണ്‍സെപ്റ്റ് ഹാച്ച്ബാക്ക് പതിപ്പും സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്.

ഓഫ് റോഡര്‍ രൂപം കൈവശപ്പെടുത്താന്‍ റഗുലര്‍ ഇഗ്നീസിന്റെ പുറം മോഡിയില്‍ കാര്യമായ മിനുക്ക് പണികള്‍ വരുത്തിയിട്ടുണ്ട്. XA ആല്‍ഫ കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് ഓഫ് റോഡര്‍ ബംമ്പര്‍, ഹെഡ് ലൈറ്റ്, ഫ്രണ്ട് ഗ്രില്‍ എന്നിവ. സ്‌കിഡ് പ്ലേറ്റ്, പ്ലാസ്റ്റിക് ക്ലാഡിങ്, ബോണറ്റിലെ എയര്‍ സ്‌കൂപ്പ്, കസ്റ്റം ഓഫ് റോഡ് ടയര്‍ തുടങ്ങിയ അഡീഷണലായി നല്‍കി. ഇത്രയും ചേരുമ്പോള്‍ ഒറ്റനോട്ടത്തില്‍ പതിവ് സുസുക്കി കാറുകളുടെ മുഖഭാവം പൂര്‍ണമായും മാറി.

News