Tags » Naseeha & Raqaa'iq

Telelink - ഷെയ്ഖ് അബ്ദുർറസാഖ് അൽ-നിഹ്‌മി

ഇന്ത്യയിലെ സലഫി സഹോദരങ്ങൾക്ക് മക്കയിൽ നിന്നും ഷെയ്ഖ് അബ്ദുർറസാഖ് അൽ-നിഹ്‌മി (حفظه الله) നൽകിയ ഉപദേശം.

ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക (വേറെ പേജ് തുറക്കുന്നതാണ്)

Naseeha & Raqaa'iq

ഭാര്യാഭർത്താക്കന്മാർക്കിടയിൽ കളവ് പറയൽ അനുവദനീയമോ?

ചോദ്യം: ഭാര്യയുടെ അടുക്കൽ കളവ് പറയുന്നത് അനുവദനീയമാണോ? പിന്നെ ഭാര്യയുടെ അടുക്കൽ പറയാൻ അനുവദനീയമായ കളവ് ഏതാണ്?

ഉത്തരം: ഭാര്യയോട് കളവ് പറയുന്നതിനെ തൊട്ട് വന്നിട്ടുള്ള ഹദീഥ് “മു’അൽ” (ന്യുനതയുള്ളത്) ആണ്. അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇനി സ്ഥിരീകരിക്കപ്പെട്ടതാണെന്നു വന്നാലും, അതിൽ ഉദ്ദേശിക്കപ്പെടുന്നത് കളവല്ലെന്നും എന്നാൽ അർദ്ധസത്യമോ, ദ്വയാർത്ഥപ്രയോഗമോ (المعراض) ആണെന്നും ശൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യ (رحمه الله) വിശദീകരിച്ചിട്ടുണ്ട്.

Naseeha & Raqaa'iq

ചില തുല്ലാബുകൾക്ക് നാശം വന്നു ഭവിക്കുവാനുള്ള പ്രധാന കാരണങ്ങൾ

എഴുതിയത്: ഷെയ്ഖ് യഹ്‌യ അൽ-ഹജൂരി (حفظه الله)

വിവർത്തനം: ഉമ്മു അബ്ദില്ലാഹ് (وفقها الله)

1-ധനത്തിനോടുള്ള അമിതമായ താല്പര്യം – റസൂൽ ﷺ പറഞ്ഞു: “എല്ലാ ഉമ്മത്തിനും ഒരു പരീക്ഷണമുണ്ട്, എന്റെ ഉമ്മത്തിന്റെ പരീക്ഷണം, അത് ധനമാകുന്നു 13 more words

Naseeha & Raqaa'iq

Telelink - ഷെയ്ഖ് ജമീൽ അൽ-സിൽവി

കേരളത്തിലെ സലഫി സഹോദരങ്ങൾക്ക് മക്കയിൽ നിന്നും ഷെയ്ഖ് ജമീൽ അൽ-സിൽവി (حفظه الله) നൽകിയ ഉപദേശം.

ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക (വേറെ പേജ് തുറക്കുന്നതാണ്)

Naseeha & Raqaa'iq

Telelink - ഇബ്നു അബ്ബാസിന്റെ അഥർ

ഇബ്നു അബ്ബാസിന്റെ (رضي الله عنهما) പ്രസിദ്ധമായ അഥറിൽ, സുന്നത്തിന് ആളുകളുടെ അഭിപ്രായങ്ങൾക്കു മുകളിൽ പരിഗണന നൽകുന്നതിന്റെ നിർബന്ധത്തെ കുറിച്ചു വന്നത്, കേരളത്തിലെ സലഫി സഹോദരങ്ങൾക്കായി  ഷെയ്ഖ് നവാസ് അൽ-ഹിന്ദി (حفظه الله), വിശദീകരിക്കുന്നു.

ഓഡിയോ ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  (വേറെ പേജ് തുറക്കുന്നതാണ്)

Naseeha & Raqaa'iq

ഷെയ്ഖ് ഉതൈമീൻ (رحمه الله)-യോടുള്ള നോമ്പ് സംബന്ധമായ ചോദ്യങ്ങൾ

അഞ്ചാമത്തെ ചോദ്യം: റമദാനിൽ ഒരുപാട് ജനങ്ങളുടെ ആശങ്ക ഭക്ഷണമെത്തിക്കുന്നതിലും ഉറക്കത്തിലും മാത്രം ആയിത്തീർന്നിരിക്കുന്നു, അങ്ങിനെ റമദാൻ അലസതയുടെയും ഉപേക്ഷയുടെയും മാസമായി മാറിയിരിക്കുന്നു, ചിലർ രാത്രികാലങ്ങളിൽ വിനോദത്തിലേർപ്പെടുകയും പകൽ സമയം ഉറങ്ങുകയും ചെയ്യുന്നു, ഇക്കൂട്ടർക്ക് താങ്കൾ നൽകുന്ന നിർദ്ദേശമെന്താണ്?

ഉത്തരം: നിശ്ചയമായും ഇത് യഥാർത്ഥത്തിൽ സമയവും സമ്പത്തും പാഴാക്കലാണെന്ന് ഞാൻ അഭിപ്രായപ്പെടുന്നു, ജനങ്ങൾക്ക് ഭക്ഷണ വൈവിധ്യവൽക്കരണത്തിലും പകൽ ഉറക്കങ്ങളിലും അവർക്ക് ഉപകരിക്കാത്ത കാര്യങ്ങളിൽ രാത്രി കഴിച്ചുകൂട്ടുന്നതിലും മാത്രം ആണ് ആശങ്കയെങ്കിൽ നിശ്ചയമായും മനുഷ്യന് തന്റെ ജീവിതത്തിൽ ഒരുപക്ഷേ തിരിച്ചു വരാത്ത വിലയേറിയ ഒരു അവസരം പാഴാക്കലാണ് എന്നതിൽ സംശയമില്ല.

ദൃഡനിശ്ചയമുള്ളയാൾ എന്നാൽ റമദാനിൽ രാത്രിയുടെ ആദ്യഘട്ടത്തിൽ അവന് വേണ്ടത്ര ഉറക്കവും തറാവീഹ് നമസ്കാരവും സാധിക്കുമെങ്കിൽ രാത്രിയുടെ അവസാന ഘട്ടത്തിൽ ഉള്ള നമസ്കാരവും ക്രമീകരിക്കുന്നവനാണ്.

അതുപോലെ ഭക്ഷണത്തിലും പാനീയങ്ങളിലും അതിരുകവിയരുത്. കഴിവുള്ളവൻ പള്ളിയിലോ അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിലോ നോമ്പ് തുറപ്പിക്കുന്നതിൽ താല്പര്യം കാണിക്കുകയും വേണം، കാരണം നിശ്ചയമായും നോമ്പ് തുറപ്പിച്ചവന് ആ നോമ്പുകാരന്റെ അതേ പ്രതിഫലം ലഭിക്കുന്നതാണ്, ആയതിനാൽ ഒരാൾ തന്റെ നോമ്പുകാരായ സഹോദരന്മാരെ നോമ്പ് തുറപ്പിച്ചാൽ അവരുടെ അതേ പ്രതിഫലം അവനുമുണ്ട്.

അതിനാൽ ഒരുപാട് പ്രതിഫലം കൈവരിക്കുന്നതിന് വേണ്ടി അള്ളാഹു തനിക്ക് നൽകിയ അവസരം അവൻ മുതലെടുക്കേണ്ടതുണ്ട്.

كتاب ٤٨ سؤال في الصيام: ص ١٩-٢٠ :
വിവർത്തനം :ياسر بن أيوب الهندي

Naseeha & Raqaa'iq