Tags » Nostalgia

അതൊക്കെ ഒരു കാലം!

        രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോഴാണ് പുറത്തു ബാഗും കഴുത്തിൽ വാട്ടർ ബോട്ടിലും തൂക്കിയിട്ടു സ്കൂളിൽ പോകുന്ന കുട്ടികളെ കണ്ടത്. അതു കാണുന്ന ആരായാലും അറിയാതെ ഒരു നിമിഷം ആ പ്രായത്തിലേക്ക് ഒന്ന് പോകും. ആ പോക്കിൽ നമ്മൾ കാണുന്ന ബാഗും വാട്ടർ ബോട്ടിലും ചിലപ്പോ ഇന്നത്തെ പോലെ ആയിരിക്കില്ലെന്നുമാത്രം. കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ അപ്പൊ തന്നെ അത് പങ്കിടുകയും പണ്ട് സ്കൂളിൽ പോയ കഥകൾ അയവിറക്കുകയും ചെയ്യും. അങ്ങനെ അയവിറക്കി കൊണ്ടിരുന്നപ്പോഴേക്കും ബസ്‌ എത്തി. നേരെ ബസിൽ കേറി സീറ്റിലെക്കു നടക്കാൻ തുടങ്ങിയപ്പോഴാണ് ടിക്കറ്റ്‌ എടുക്കാൻ കിളി വരില്ല എന്ന കാര്യം പെട്ടെന്ന് ഓർത്തത്‌. കയ്യിലെ ബസ്‌ പാസ് എടുത്തു ഡ്രൈവറെ കാണിച്ചിട്ട് വേഗം പോയി ബാക്ക് സീറ്റിൽ ഇരുന്നു. അവിടെ കുറേ കുട്ടികൾ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുന്നത് കണ്ടു . സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴുമൊക്കെ കളിക്കാറുള്ള കളികളെ പറ്റിയായി പിന്നെ ചിന്ത. അന്നു ക്രിക്കറ്റ് ആയിരുന്നു പ്രധാന കളി. ബസിൽ ഇരിക്കുമ്പോ ബാറ്റും ബോളും ഇല്ലാതെ കൈ മാത്രം ഉപയോഗിച്ചുള്ള ക്രിക്കറ്റ്‌. ടൂർണമെന്റു വരെ നടത്തിയിട്ടുണ്ട് അങ്ങനെ. സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ പാടത്ത് ബാറ്റും ബോളും കൊണ്ടുള്ള ക്രിക്കറ്റ്‌.ഓണക്കാലം ആകുമ്പോഴാണ് മറ്റു പല കളികളും പുറത്തു വരുന്നത്. കിളിത്തട്ട്, കുറ്റിയും കോലും അങ്ങനെ പലതും. അങ്ങനെ കളിച്ചുകൊണ്ടിരുന്നപ്പോഴേക്കും റെയിൽവേ സ്റ്റേഷൻ എത്തി. 9:30 കു മുന്നേ ഓഫീസിൽ കയറണമെങ്കിൽ ഇപ്പൊ തന്നെ ഓടി പ്ലാറ്റ്ഫോമിൽ കിടക്കുന്ന ട്രെയിൻ പിടിക്കണം. അങ്ങനെ ഓടി ട്രെയിനിൽ കയറിയപ്പോൾ  അസെംബ്ലിക്ക് ഫസ്റ്റ് ബെൽ അടിക്കുന്നതിനു മുന്നേ എത്തിയ ഒരു പ്രതീതിയായിരുന്നു. എന്റെ മുഖത്ത് ഒരു ചെറു ചിരി വിടർന്നു. അടുത്ത് നിന്നവർ സൂക്ഷിച്ചു നോക്കുന്നതൊന്നും വകവെക്കാതെ ഞാൻ വീണ്ടും ആ കാലഘട്ടത്തിലേക്ക് വഴുതി വീണു. ചുറ്റും മൊബൈൽ നോക്കി നിൽക്കുന്നവർ പരീക്ഷക്ക്‌ വേണ്ടി പഠിക്കുന്നവരും കഷ്ടപ്പെട്ട് കോപ്പി അടിക്കാൻ തുണ്ട് എഴുതുന്ന കൂട്ടുകാരുമായി. നിനക്കൊന്നും പഠിക്കാൻ ഇല്ലേടാ എന്ന മട്ടിൽ ഒരു അമ്മൂമ്മ ഇടക്ക് എന്നെ നോക്കി പേടിപ്പിക്കണ പോലെ തോന്നിയപ്പോ അറിയാതെ ഞാൻ എന്റെ അധ്യാപകരെയും ഓർത്തു. സ്റ്റേഷനിൽ ഇറങ്ങി വേഗം ഓഫിസിലേക്കു നടന്നു. പോകുംവഴിയുള്ള സകുര മരങ്ങളിലൊക്കെ മാങ്ങ കുലച്ചു നിൽക്കുന്നു. കണ്ണുകൾ ഒരു കല്ലിനായി വെറുതേ തറയിൽ ഒക്കെ പരതി. അപ്പൊ തന്നെ അടുത്ത കടയിൽ കയറി ഒരു മംഗോ ജൂസും വാങ്ങി ഓഫീസിൽ എത്തി.

മാനേജർ അടുത്തേക്ക് വരുന്നത് കണ്ടു ഞാൻ ഒരു ഗുഡ് മോർണിംഗ് പറഞ്ഞു. ആ പറച്ചിലിനു ഗുഡ് മോ…..ണിങ്ങു ടീ…ച്ചർ എന്നതിന്റെ ഈണം ഉണ്ടായിരുന്നത് കൊണ്ടാണോ എന്തോ ഇവനെന്താ കളിയാക്കുവാണോ എന്ന മട്ടിൽ ഒരു ദഹിപ്പിചുള്ള നോട്ടം കിട്ടി.  ഇന്നത്തെ പണിയൊക്കെ കണക്കായിരിക്കുമെന്നു മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. ഇടയ്ക്കു കാപ്പി കുടിക്കാനായി കൂട്ടുകാരൻ വിളിച്ചപ്പോഴേക്കും ഞാൻ ക്ലാസ്സ്‌ ഒക്കെ കട്ട്‌ ചെയ്തു അങ്ങു കാന്റീൻ വരെ എത്തി. ചേട്ടാ രണ്ടു കാപ്പി അതിൽ ഒന്ന് വിത്തൌട്ട് എന്ന് പറഞ്ഞാൽ രണ്ടും വിത്തൌട്ട് കൊണ്ട് തരുമായിരുന്നു. പക്ഷെ അതൊന്നും വെന്ടിംഗ് മെഷീനോടു പറഞ്ഞിട്ട് കാര്യമില്ലല്ലോ. പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യില്ലെ അവൻ. കൂടെ കാപ്പി കുടിക്കാൻ വന്നവൻ കാമുകിയും വെന്ടിംഗ് മെഷീൻ കാന്റീനും അടുത്തുണ്ടായിരുന്ന കസേര മരച്ചുവടുമായി മാറി. അവളുടെ കണ്ണുകളിലേക്കു നോക്കികൊണ്ട്‌ ഞാൻ എന്റെ ഗ്ലാസ്‌ അവൾക്കു കൈമാറിയിട്ട് അവളുടെ ഗ്ലാസ്സിനായി കാത്തിരുന്നു. അത് രണ്ടും കൊണ്ടു വേസ്റ്റ് ബോക്സിൽ കളഞ്ഞിട്ടു അവൻ എന്നെയും വിളിച്ചു കൊണ്ട് വീണ്ടും ഓഫീസിലേക്ക് പോയി. സീറ്റിൽ എത്തിയെങ്കിലും ഞാൻ ഇപ്പഴും ആ മരച്ചുവട്ടിൽ തന്നെയാണ്. പെട്ടെന്ന് ഒരു ബെല്ലടി ശബ്ദം കേട്ട് ഞാൻ ഞെട്ടിയെണീറ്റു. ഉച്ചയൂണിനുള്ള സമയമായി. തലേ ദിവസം വെച്ച മോരു കറി അധികം ഉള്ളതു കൊണ്ട് ചോറ് കൊണ്ടു വന്നിട്ടുണ്ട്. കൈ കഴുകി തിരിച്ചെത്തി പാത്രം തുറന്നപ്പോഴേക്കും നല്ല വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെയും അരച്ച ചമ്മന്തിയുടെയും മത്തി വറുത്തതിന്റെയും മണം. അടുത്തുള്ളവന്റെ പാത്രത്തിൽ നിന്നുമുള്ള അച്ചാറിന്റെ മണം കൂടിയായപ്പോഴേക്കും വായിൽ നിന്ന് വെള്ളമൂറി. പിന്നെ ഞങ്ങൾ കൊണ്ടുവന്ന മോരും തോരനും കൂട്ടി വറുത്ത മീനെ മനസ്സിൽ ധ്യാനിച്ചങ്ങുണ്ടു. ഇനി കുറച്ചു നേരം പണിയെടുക്കാമെന്നു കരുതി എന്തൊക്കെയോ ചെയ്തു കൂട്ടിയപ്പോഴേക്കും വീണ്ടും ക്ലാസ്സ് കട്ട് ചെയ്യാൻ തോന്നി.നാല് മണിക്ക് ചായയുടെ കൂടെ നല്ല ചൂട് പഴം പൊരിയും ബജിയും കഴിക്കുവാനായി കൻവീനീയെന്റ് സ്റ്റോറിൽ പോയി ഒരു പാക്കറ്റ് ജാം തേച്ച ബ്രെഡും വാങ്ങി തിരികെ വന്നു.

ഇനി രണ്ടു പീരീഡ്‌ കൂടി ബാക്കിയുണ്ട് ബെല്ലടിക്കാൻ. അതു കഴിഞ്ഞിട്ട് വേണം കളിക്കാൻ പോകാൻ. സ്കൂൾ വിടാനുള്ള കൂട്ടമണി അടിച്ചെങ്കിലും പണി തീരാഞ്ഞാൽ  അപ്പൊ ഇറങ്ങാൻ പറ്റിയില്ല. സ്കൂൾ ബസ്‌ നേരത്തെ സമയത്തിനു പോയതു കൊണ്ട് ഒരുവിധം ഓടിപ്പിടിച്ച് ട്രെയിന് കയറി. പഴയ പോലെ ബസിൽ സീറ്റ്‌ പിടിക്കാൻ ആയിരുന്നില്ല ആ ഓട്ടം മറിച്ച് അവസാന വണ്ടി പിടിച്ചു വീടെത്തുവാനായിരുന്നു. കോളേജ് വിട്ടു പ്രൈവറ്റ് ബസിൽ കേറാൻ ഉണ്ടായിരുന്ന തിരക്ക്. മുന്നിൽ അനങ്ങാതെ കോട്ടും സൂട്ടും ഇട്ടു നിന്ന അപ്പൂപ്പനെ നോക്കി ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ അങ്ങോട്ട് കയറി നിക്ക് എന്ന് പറയണം എന്നുണ്ടായിരുന്നു പക്ഷെ അപ്പോഴേക്കും ഈ ഓർമകളുടെ സന്തോഷത്തിൽ എൻറെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അത് മനസിലായെന്നോണം ആ അപ്പൂപ്പ ഇത്തിരിയൊന്ന് ഒതുങ്ങി തന്നു. വീട്ടിലെത്തിയപ്പോഴേക്കും അമ്മേ വിശക്കുന്നു ചോറ് എടുത്ത് വെക്ക് എന്ന് പറയാതെ തന്നെ വേഗം ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി വെച്ച് ഇന്നലത്തെ മോരും കൂട്ടി മനസു നിറയെ ചമ്മന്തിയും മീൻ വറുത്തതും കൂട്ടി ചോറുണ്ടു. നാളെ പൊതി കൊണ്ട് പോകാൻ ബാക്കി കറി ഇല്ല . പൊതിയില്ലാത്ത ദിവസം പുറത്തുനിന്നു കഴിക്കാൻ തരുന്ന പൈസക്ക് പൊറോട്ടയും ചാറും കഴിക്കുന്ന സുഖം നാളത്തെ ബർഗർ കഴിക്കുമ്പോൾ കിട്ടില്ല എന്നറിയാമെങ്കിലും “അതൊക്കെ ഒരു കാലം” എന്ന് മനസ്സിൽ വിചാരിച്ചു ഇന്ന് നല്ലൊരു ദിവസമാക്കി തന്ന ദൈവത്തിനോട് നന്ദി പറഞ്ഞു പ്രാർത്ഥിച്ചു ആ നല്ല ഓർമകളിൽ ഞാൻ മയങ്ങി.

അതെ ഗൃഹാതുരത്വം എപ്പോഴും അങ്ങനെയാണ്. അത് ഒരു സുഖമുള്ള വികാരമാണ്. മനുഷ്യനെ ഏറ്റവും കൂടുതൽ വാചാലനാക്കുന്ന നിമിഷങ്ങൾ. എത്ര ചെറിയ കാര്യം ആണെങ്കിൽ പോലും നമ്മളെ വികരഭരിതനാക്കും.

എല്ലാ കാലഘട്ടത്തിൽ ജീവിക്കുന്നവർക്കും അവരുടേതായ ഗൃഹാതുരത്വ ഓർമകൾ ഉണ്ടാകും. വരും തലമുറയോടു ഇതൊക്കെ ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണെന്ന് ഒരു അഭിമാനം നിറഞ്ഞ അഹങ്കാരത്തോടെ അവർ പറയും. കൂടെ ഒരു ചെറു പുച്ഛത്തോടെ “അതൊക്കെ ഒരു കാലം! അതായിരുന്നു കാലം!” എന്ന് പറയാനും മറക്കില്ല. ആ…, അതൊക്കെ ഒരു കാലം!!! അതായിരുന്നു കാലം!!!

Nostalgia

when it's all about packing and leaving

There are some days in summer when everything feels like in slow motion. Today feels like one of them. It’s like watching a movie in a television and you accidentally pushed the  562 more words


Lying on the bed
Thinking about the sharp bend
The life’s not gonna be a perfect blend
The twists and turns are more than ever burning… 112 more words

Life

Coming Full Circle: A Love Story*

*Eulogy I delivered at my father’s memorial mass and inurnment earlier today

Today we celebrate a life well lived.

We mourn the passing of a loved one. 987 more words

Philippines

Departed

Tell the moon not to wait up tonight
I’ll talk to the sun if I have to
for it is the doorman of destiny
allowing every ray of light to sneak in through the back… 287 more words

Thoughts

The Ex-Best Friend

A/N Wrote this long back…even posted it on facebook but since this one’s one of my rare favorites, I thought this should be here :)  673 more words

The end of nostalgia (no, not really)

First I need to come clean and say I’ve got one more 90s piece I’m sharing tomorrow even though I said I wouldn’t. It’s told by a musician trying to make it in Seattle pre-grunge who left for New York just as the scene broke here. 555 more words

Memoir