Tags » Oommen Chandy

മരണം കൊണ്ട് ഉത്ഘാടനം ചെയ്ത പാലം.

ചാത്തന്നൂർ:ഒരു മരണം ബാക്കി വെച്ചു പോയ ജീവിതത്തിന്റെ കൈയൊപ്പ്.
ഒരു വിലാപയാത്രാ വാഹനം കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലം കേരളത്തില്‍ ഉണ്ട്, അറിയാമോ?ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പാലം കാണുമെന്നു തോന്നുന്നില്ല.നമ്മുടെ കൊല്ലം ജില്ലയിലെ നാഷണല്‍ ഹൈവേ കടന്നു പോകുന്ന ഇത്തിക്കര പാലം ആണ് അത്..

Updates

ആ പ്രതീക്ഷ മാഞ്ഞു; തിരുത്തൽ ഹർജി തള്ളി - സൗമ്യ വധം.

ന്യൂഡൽഹി:സൗമ്യ വധക്കേസിൽ സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ആറംഗ ബഞ്ചാണ് ഹർജി തള്ളിയത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീം കോടതി വിധി തിരുത്തണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹർജി തള്ളിയത്. ഗോവിന്ദച്ചാമിയിൽ ആരോപിക്കപ്പെട്ടിരുന്ന കൊലക്കുറ്റം പുനഃസ്ഥാപിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.

Updates

രക്തസാക്ഷി ദിനവും ഗാന്ധിജിയും

കേരളത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് സുധീരന്‍. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് ചാടിക്കയറി പിണറായി വിജയനെതിരെയോ സര്‍ക്കാരിനെതിരെയോ തെറ്റായ ആരോപണമുന്നയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത തന്നെയാണ് നഷ്ടമാവുന്നത്. എന്തെങ്കിലും പറയുന്നതിനു മുമ്പ് നിജസ്ഥിതി പരിശോധിക്കാമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉത്തരവില്‍ നിന്ന് എന്തു മാറ്റമാണ് വരുത്തിയത് എന്നെങ്കിലും അന്വേഷിച്ചിരുന്നുവെങ്കില്‍ ഈ അക്കിടി പറ്റില്ലായിരുന്നു.
….read more

V S SYAMLAL

ദ ലാ റ്യൂ എന്ന ദുരൂഹത

ദ ലാ റ്യൂവിനെ കരിമ്പട്ടികയില്‍ പെടുത്തിയ തീരുമാനത്തിന് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നു, ആരോരുമറിയാതെ!! ആഭ്യന്തര മന്ത്രാലയത്തിന്റെ കരിമ്പട്ടികയില്‍ പെട്ട ഒരു കമ്പനിക്ക് മോചനം അത്ര എളുപ്പമല്ല. പക്ഷേ, എല്ലാ പ്രതിബന്ധങ്ങളും തട്ടിമാറ്റി ദ ലാ റ്യൂ തലയുയര്‍ത്തി നില്‍ക്കുന്നതു കാണുമ്പോള്‍ സംശയമുയരുക സ്വാഭാവികം.
….read more

V S SYAMLAL

രാഹുലിന്റെ കളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കളി

നോട്ടുപിന്‍വലിക്കലിനു പിന്നില്‍ അഴിമതിയുണ്ട് എന്ന വാദവുമായി പ്രതിപക്ഷം കാടടച്ച് വെടിവെയ്ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ആകെ ആശയക്കുഴപ്പം. അവിടെ കൃത്യമായി, കുറിക്കു കൊള്ളുന്ന രീതിയില്‍ ഇപ്പോള്‍ നരേന്ദ്ര മോദിക്കെതിരെ ആരോപണം വന്നിരിക്കുന്നു. തിളങ്ങി നിന്ന മോദിയെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്താന്‍ ശേഷിയുള്ള ആരോപണം തന്നെ. ആരോപണം വന്നത് ഡല്‍ഹിയില്‍ നിന്നല്ല, ഇങ്ങ് കേരളത്തില്‍ നിന്ന്. ആരോപണമുന്നയിച്ചത് മറ്റാരുമല്ല, സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി.
….read more

V S SYAMLAL

കൈക്കൂലി 1,000 കോടി!!!

ഏതാനും മാസങ്ങള്‍ക്കു മുമ്പു വരെ നമ്മുടെ സംസ്ഥാനം ഭരിച്ചിരുന്ന മുഖ്യമന്ത്രി ചോദിച്ച കൈക്കൂലി -1,000 കോടി രൂപ. കേരളം പുരോഗമിക്കുന്നില്ലെന്ന് ആരാണ് ഹേ പറഞ്ഞത്? മുന്‍ മുഖ്യമന്ത്രിയെ തട്ടിപ്പുകേസില്‍ ശിക്ഷിച്ചു എന്നതല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്, അദ്ദേഹം ചോദിച്ച കൈക്കൂലിയുടെ അളവാണ്!!

തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി!! ജയലളിതയെ പുച്ഛിച്ച നമുക്ക് ഇങ്ങനെ തന്നെ വേണം!!!!
….read more

V S SYAMLAL

ഈ സമരം ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി?

ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിന്ന് പിണറായി വിജയന്‍ സര്‍ക്കാരിലേക്ക് എത്തുമ്പോള്‍ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഫീസ് ഘടനയില്‍ ഉണ്ടായിട്ടുള്ള മാറ്റത്തെ ഇങ്ങനെ ചുരുക്കിപ്പറയാം.
* 161 സീറ്റുകളില്‍ ഫീസ് 5,00,000 രൂപയില്‍ നിന്ന് 25,000 രൂപയായി കുറഞ്ഞു.
* 264 സീറ്റുകളില്‍ ഫീസ് 5,00,000 രൂപയില്‍ നിന്ന് 2,50,000 രൂപയായി കുറഞ്ഞു.
* 425 സീറ്റുകളില്‍ തലവരി പൂര്‍ണ്ണമായി ഒഴിവായി മെരിറ്റ് വന്നു.
* 471 സീറ്റുകളില്‍ ഫീസ് 1,85,000 രൂപയില്‍ നിന്ന് 2,50,000 രൂപ ആയി വര്‍ദ്ധിച്ചു.
* 35 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലെ ഫീസ് 8,00,000 രൂപയില്‍ നിന്ന് 11,00,000 രൂപയായി വര്‍ദ്ധിച്ചു.
എന്തിനാണ് യു.ഡി.എഫ്. സമരം ചെയ്യുന്നത്? 65,000 രൂപ വീതം 471 സീറ്റുകളിലും 3,00,000 രൂപ വീതം പണക്കാര്‍ പഠിക്കുന്ന മാനേജ്‌മെന്റ് സീറ്റുകളിലും വര്‍ദ്ധിച്ചത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്. ആ നാമമാത്രമായ കുറവിനു വേണ്ടി ഈ വര്‍ഷത്തെ കരാറിലൂടെ കൈവരിച്ച മറ്റു നേട്ടങ്ങളെല്ലാം വേണ്ടെന്നു വെയ്ക്കണം എന്നാണോ?
….read more

V S SYAMLAL