Tags » Pranayam

It's a new dawn, a new day, a new year!

Here in the heart of winter, bitter dry winds, cold rainy days, or a sense of heaviness and stagnation are often the hallmarks of this dark time of the year.   270 more words

Yoga

Purple Sweet Potato pancakes!

It is unbelievably cold this winter in New York. My husband and I have been following this amazing Sattvic diet and pranayam routine through our holistic healer, … 363 more words

FOOD

പ്രണയം എന്ന പ്രപഞ്ച സത്യം

പ്രണയം. കവികളും കഥാകൃത്തുകളും അനശ്വരമാക്കിയത്, വെള്ളിത്തിരയിൽ സ്വപ്നലോകം സൃഷ്ടിച്ചത്, ഗായകർ ഉത്സവമാക്കിയത്, ചിത്രകാരന്മാർ തൂലിക ചലിപ്പിച്ചത് മുതൽ സാക്ഷാൽ താജ് മഹൽ സൃഷ്ടിക്കപ്പെട്ടതും, ക്ലിയോപാട്രയും മാർക് ആന്റണിയും ജീവൻ ത്യജിച്ചതുമെല്ലാം പ്രണയത്തിന് വേണ്ടിയായിരുന്നു.

പ്രണയിക്കത്തവരായി ആരാണുള്ളത്? കൗമാരത്തിലേക്ക്‌ കാലെടുത്തു വെക്കുമ്പോൾ, സുപരിചിതമല്ലാത്ത വികാരങ്ങളുടെ ഒരു പേമാരിയാണ് നമ്മെ വരവേൽക്കുന്നത്. അതിൽ തുഴഞ്ഞു നീങ്ങുമ്പോൾഴെപ്പോഴെങ്കിലും പ്രണയത്തിന്റെ നേരിയ തെന്നലിൽ കണ്ണടച്ചിരുന്നവരുണ്ടാകും നമുക്കിടയിൽ. അല്ലെങ്കിൽ പിന്നെ, ജീവിതത്തിന്റെ ആളൊഴിഞ്ഞ വഴിത്താരയിൽ യാദൃശ്ചികമായി പ്രണയത്തെ കണ്ടെത്തിയവരുണ്ടാകും, പ്രണയത്തെ കൊന്നവരുമുണ്ടാകും. അതും അല്ലെങ്കിൽ, സന്ദർഭങ്ങൾക്കും സഹചര്യങ്ങൾക്കുമിടയിൽ ശ്വാസംമുട്ടി മരിച്ച പ്രണയങ്ങളും, അതിന്റെ പ്രേതാത്മാക്കളും. ഇതൊക്കെയാണെങ്കിലും പ്രണയം ഒരു പ്രപഞ്ച സത്യം എന്നതിൽ സംശയമില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ പ്രണയം രണ്ടു വ്യക്തികൾ കണ്ടെത്തുന്ന “മധുരസുരഭില നിലാവെളിച്ചമെല്ലെ?”

എന്നാൽ കാലക്രമേണ പ്രണയത്തിനും പ്രണയസങ്കല്പത്തിനും, മറ്റെല്ലാത്തിനേയും പോലെ മാറ്റങ്ങളുണ്ടായി. മാനവതയോളം പഴക്കമുള്ള ഈ മനുഷ്യ വികാരത്തിന് ലിംഗവും നിറവും വയസ്സും ഉണ്ടായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെവിടെയോ മതവിശ്വാസങ്ങളുടെ ധൃതരാഷ്ട്രാലിംഗനത്തിൽപ്പെടുകയും ചെയ്തു. പ്രണയം പതിയെ പലതരം വ്യവസ്ഥകൾക്ക് അടിമപ്പെട്ടെന്ന് പറയാം. വ്യവസ്ഥകൾ വരുമ്പോൾ സ്വാഭാവികമായും വ്യവസ്ഥ ലംഘനങ്ങളും വരും. പിന്നെ പ്രണയസാഫല്യത്തിനായുള്ള നീണ്ട പോരാട്ടങ്ങൾ തുടങ്ങുകയായി. ഒടുവിൽ ബന്ധങ്ങൾ അറ്റു വീണു കിടക്കുന്ന പോർക്കളത്തിൽ നിൽക്കുമ്പോൾ ആര് ജയിച്ചു എന്ന് വ്യക്തമായി പറയാൻ സാധിക്കില്ല കാരണം കണ്ണീർ കഥകൾ ഇരുവശത്തുമുണ്ടാകും.

കേരളത്തിൽ ഇപ്പോൾ ആഞ്ഞടിക്കുന്ന ഓഖിയുടെ മഴത്തുള്ളികൾ, കത്തിനിൽക്കുന്ന ഹാദിയ കേസിനെ തണുപ്പിച്ചോ എന്നറിയില്ല. എന്നാലും ഒരു പ്രണയവും അതിനെ തുടർന്നുള്ള പൊല്ലാപ്പും കാണുമ്പോൾ അത്ഭുതവും അതേസമയം പേടിയുമാകുന്നു.
നിർമ്മലമായ സ്വകാര്യ വികാരത്തെ നിയമകോടതിയിൽ മാസങ്ങളോളം തല്ലിയരക്കപ്പെടുന്നത് ലേശം വേദനയോടെയാണ് കാണുന്നത്.

മതത്തിന്റെ പേരിലുള്ള തീവ്രവാതത്തിന്റ നീരാളിപ്പിടുത്തിൽ നിന്നു കുതറിമാറാൻ നിരന്തരം ശ്രമിച്ചുകൊണ്ടു നിൽക്കുന്ന ഈ ലോകത്തിന് മുന്നിൽ, ഒരു ആഞ്ഞടിക്കുന്ന തിരമാലയായി നിൽക്കുകയാണ് നിർബന്ധിത മതപരിവർത്തനം. ഈ മല്ലയുദ്ധ്യത്തിൽ നാം വിസ്മരിച്ചുപോകുന്നത്‌, ഓരോ വ്യക്തിയുടെ സ്വകാര്യസ്വത്താണ് അവന്റെ വിശ്വാസവും വിശ്വാസമില്ലായിമായും. അതുപോലെതന്നെ, താൻ ചെയ്യ്യുന്നതിന്റെ അനന്തരഫലങ്ങൾ പരിപൂർണ ബോധത്തോടെ മനസ്സിലാക്കി മതപരിവർത്തനം നടത്താനും ഒരു വ്യക്തിക്ക്‌ അവകാശമുണ്ട്.

പഠിത്തം പൂർത്തിയാക്കാത്ത ഇരുപത്തിനാലുകാരിക്ക് എന്തറിയാം എന്ന ചോദ്യത്തിന് എത്രത്തോളം പ്രസക്തിയുണ്ട് എന്നപോലെ തന്നെയാണ്‌, ഒരു പ്രായപൂർത്തിയായ പെൺകുട്ടിക്ക് എത്രത്തോളം വ്യക്തി സ്വാതന്ത്ര്യമുണ്ട് എന്ന ചോദ്യവും. അതുപോലെതന്നെ മതത്തിന്റെ ഊന്നുവടിയിൽ അള്ളിപിടിച്ചു നടക്കുന്ന ന്യൂ ജനറേഷൻ പ്രണയത്തെ വിശകലനം ചെയ്‌യ്യേണ്ടതുണ്ട്, ഒരു സന്തുഷ്ടകുടുംബത്തിന് വേണ്ട ചേരുവകൾ കണ്ടുപിടിക്കേണ്ടതുണ്ട്. തന്റെ വിശ്വാസത്തലോ വിശ്വാസമിലായ്മയിലോ ഉറച്ചു നിന്നുകൊണ്ട്, മറ്റുള്ളവരുടെ വിശ്വാസത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ബഹുമാനിച്ച് സന്തോഷത്തോടെ ജീവിക്കാൻ പുരോഗമനത്തിന്റെ കൊടുമുടിൽ നിൽക്കുന്ന മാനവരാശിക്ക് സാധിക്കുന്നില്ലെങ്കിൽ, ഇതവസാനിക്കുന്നത് സർവ്വതും വെണ്ണീറാക്കുന്ന സംഹാരതാണ്ഡവത്തിൽ തന്നെ ആയിരിക്കും.

ഈ ചുരുങ്ങിയ മനുഷ്യായുസ്സിൽ വിരളമായി
കണ്ടുകിട്ടുന്ന നിലാവെളിച്ചത്തെ, കൈക്കുമ്പിളിൽ ഒതുക്കി, അതിന്റെ ബിംബത്തിൽ ഈ പ്രപഞ്ചം മുഴുവനും മിന്നുമാറാക്കട്ടെ.

Malayalam

Welcome To Metta Yoga

Namaste! 

Welcome to Metta Yoga and thank you so much for taking your time to visit my website.

In this blog, I will go into detail of why I became a Yoga Teacher and what Yoga means to me.

183 more words
Featured

The first 15 minutes

The gradual opening strains of  Max Carbacho’s ambient atmospheric music, nudges me from my depths of slumber each morning. I start my day with this piece, created with the express purpose of calm and relaxation.  225 more words

Music

Breath as a Bridge to Joy

“The yoga tradition tells us the mind and breath are twin laws of life, they travel together.  When the mind is calm and clear, the breath flows smoothly.  

724 more words
Yoga