Tags » Publisher

Why I decided to self publish

Back in the day before the massive overload of technology, writers relied on big name publishers to back their books and promote them as authors. Most people didn’t stand a chance to be chosen out of the hundreds of submissions, but thanks to the internet that has all changed. 236 more words

Writing

I am

My favorite poems to write are “I am” poems. What is an “I am” poem? I think of words that describe me in a positive way and arrange them to make a poem. 140 more words

Writing

This crisis will lead to the Break up of UDF യു.ഡി.എഫ് തകര്‍ച്ചയുടെ തുടക്കമായി

പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെടുന്ന കെ.എം. മാണിയുടെ കത്ത് ഫലത്തില്‍ ഭരണമുന്നണിയെ തകര്‍ക്കാനുള്ള ദൗത്യം പി.സി ജോര്‍ജിനെത്തന്നെ ഏല്‍പ്പിക്കലാണ്. ജോര്‍ജിനെ ഉടന്‍ നീക്കണമെന്ന മാണിയുടെ ആവശ്യം  മുഖ്യമന്ത്രിക്ക് അംഗീകരിക്കേണ്ടിവരും.  മാണി പാര്‍ട്ടിയില്‍നിന്ന് ഇലപോലും തൊടുവിക്കാതെ എടുത്തെറിഞ്ഞെങ്കിലും പി.സി ജോര്‍ജ് തല്‍ക്കാലം യു.ഡി.എഫില്‍ തുടരും.  അഴിമതിക്കെതിരായ തന്റെ ധാര്‍മ്മിക പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പറഞ്ഞുകൊണ്ടുതന്നെ.

മുന്നണി സംവിധാനത്തില്‍ ചില കീഴ് വഴക്കങ്ങള്‍ ഉണ്ടല്ലോ എന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചതിന്റെ അര്‍ത്ഥം വ്യക്തമാണ്.  എട്ട് എം.എല്‍.എമാരുടെ നേതാവായ മാണിയുടെ ആവശ്യം അനുസരിക്കുകയേ വഴിയുള്ളൂവെന്ന്. ചീഫ് വിപ്പ് എന്ന ക്യാബിനറ്റ് പദവിയും ശമ്പളവും അലവന്‍സും പഴ്‌സണല്‍ സ്റ്റാഫും ഓഫീസും ഒക്കെ പോയാലും നാവുകൊണ്ടുമാത്രം നിന്നുപിഴക്കുന്ന പി.സി ജോര്‍ജിന് രാഷ്ട്രീയമായി നിരായുധനാക്കാന്‍ മാണിക്ക് കഴിയില്ല.

തന്നെ യോഗത്തിനുവിളിക്കുകയോ നേരില്‍ സംസാരിക്കുകയോ ചെയ്യാതെ ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും   യു.ഡി.എഫില്‍ പൊറുത്തുകൊള്ളാമെന്നൊന്നുമല്ല പി.സി  ജോര്‍ജ് പറയുന്നതിന്റെ അര്‍ത്ഥം.

ജോര്‍ജ് മറ്റൊരു അവസരം കാക്കുകയാണ്. അതിനുള്ള നിലപാടുതറ രൂപപ്പെടുംവരെ മാണിയെ തള്ളിയും ഉമ്മന്‍ചാണ്ടിയേയും  ചെന്നിത്തലയേയും കുഞ്ഞാലിക്കുട്ടി സാഹിബിനേയും വാഴ്ത്തിയും കേരളാ സെക്യുലര്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്ന ഭീഷണി മുഴക്കിയും കേരളാ അഴിമതി ഭരണമുന്നണി സര്‍ക്കസ്സില്‍ പി.സി പുലിയായിത്തന്നെ തുടരും.

ബാര്‍കോഴ അഴിമതിക്കേസില്‍ കുരുങ്ങിക്കിടക്കുന്ന മന്ത്രി മാണിയുടെ പ്രശ്‌നം കേരളാ കോണ്‍ഗ്രസ്സിനേയും ഭരണമുന്നണിയേയും ഒരുപോലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉലയ്ക്കുകയാണ്. അത് കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയാണ്  പി.സി ജോര്‍ജ് ചെയ്തത്.  പ്രതിപക്ഷത്തിന്റെ രാജിയാവശ്യം നിയമസഭയുടെ സല്‍പ്പേരുപോലും കളഞ്ഞ് നിരാകരിച്ച മാണിയോട് അതേ ആവശ്യം പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായ പി.സി ജോര്‍ജ്തന്നെ ഉന്നയിക്കുന്നു എന്നതാണ് മാണിസാറിനെ കുഴയ്ക്കുന്നത്. എന്നിട്ടും പി.സി ജോര്‍ജ് ഭരണമുന്നണിയുടെ ഭാഗമായി തുടരുന്നതും.   ജോര്‍ജിന്റെ ചീഫ് വിപ്പ് പദവി ഇല്ലാതാക്കിയതുകൊണ്ട് അതിന് പരിഹാരമാകുന്നില്ല.

കരയിലും വെള്ളത്തിലും ഒരുപോലെ നീങ്ങുന്ന, മാരക വിസ്‌ഫോടനശേഷിയുള്ള രാഷ്ട്രീയ മൈനാണ് പി.സി ജോര്‍ജ്.  പ്രതിപക്ഷമാകട്ടെ ഭരണപക്ഷമാകട്ടെ  ഒന്ന് ഉരസിയാല്‍ കഥകഴിഞ്ഞുപോകും. മുഖ്യമന്ത്രിയുടെ സോളാര്‍ സുവിശേഷംതൊട്ട് മാണിയുടെ ബാര്‍ കോഴയടക്കം പലപല രഹസ്യങ്ങളാണ് പുറത്തേക്ക് പൊട്ടിത്തെറിക്കുകയെന്ന് ഭരണമുന്നണിയില്‍ എല്ലാവരും ഭയപ്പെടുന്നു.

നെയ്യാറ്റിന്‍കരയില്‍ സി.പി.എം എം.എല്‍.എയെ രാജിവെപ്പിച്ച് ചാക്കില്‍കെട്ടി നിയമസഭയില്‍ ഭരണപക്ഷത്തിരുത്തിയതു തൊട്ട് പല രാഷ്ട്രീയ ഗൂഢനീക്കങ്ങളുടേയും പിന്നില്‍ പി.സി ജോര്‍ജ് ഉണ്ടായിരുന്നു.  ജോര്‍ജിനെ ശരിക്കും ഭയപ്പെടുന്നതുകൊണ്ടാണ് പി.ജെ ജോസഫ് വിഭാഗം എം.എല്‍.എമാര്‍ യോഗത്തില്‍ മൗനം പാലിച്ചത്.  ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കേരളാ കോണ്‍ഗ്രസ്സില്‍ മാണിയും കുടുംബാംഗങ്ങളും മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ജോര്‍ജ് പറയുന്നത് പ്രത്യാഘാതം അവരെല്ലാം ഭയപ്പെടുന്നു എന്ന് മനസ്സിലാക്കിത്തന്നെയാണ്.

നേരത്തെ എല്‍.ഡി.എഫില്‍ നിന്നപ്പോഴും പല രഹസ്യങ്ങളും വെളിപ്പെടുത്തുമെന്നുപറഞ്ഞ് പി.സി ജോര്‍ജ് ഭയപ്പെടുത്തിയിരുന്നു. യു.ഡി.എഫില്‍ തുടരാന്‍ ജോര്‍ജും അതനുവദിക്കാന്‍  മാണിയും യു.ഡി.എഫ് നേതാക്കളും ഒരുപോലെ നിര്‍ബന്ധിതമാകുന്നത് വിരോധാഭാസം മാത്രമല്ല ഈ മുന്നണിയുടെ ഗതികേടുതന്നെയാണ് കാണിക്കുന്നത്.

ഏപ്രില്‍ 20-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ്, അതിനുപിറകെ നടക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പ്, തൊട്ടുപിറകെ എത്തുന്ന പഞ്ചായത്ത് – നഗരസഭാ തെരഞ്ഞെടുപ്പുകള്‍, ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ്-  ഇനി ഇടവേളയില്ല.  എല്ലാവരും ഒരുപോലെ രാഷ്ട്രീയ കരുനീക്കങ്ങളിലാണ്.  ഉമ്മന്‍ചാണ്ടിയെ ഭരണനേതൃത്വത്തില്‍നിന്ന് മാറ്റണമെന്നുപോലും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഹൈക്കമാന്റിന്റെ ചെവി കടിക്കുന്നുണ്ട്.  മാണിയെ പേറി ഇനി പോകാനാകില്ലെന്ന് കേരളാ കോണ്‍ഗ്രസ്സിന് അകത്തുപോലും അടക്കംപറച്ചിലുണ്ട്. ഈ വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ മൂര്‍ച്ഛിക്കാനാണ് പോകുന്നത്.

എന്നാല്‍ രാഷ്ട്രീയ ചാണക്യനായ ഉമ്മന്‍ചാണ്ടി ഏപ്രില്‍ 20-ലേക്ക് ഏറെ ശുഭപ്രതീക്ഷയോടെയാണ് നോക്കുന്നത്.  തന്നെക്കാള്‍ വലിയ പ്രതിസന്ധിയിലാണ് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൊത്തം എല്‍.ഡി.എഫും എന്നാണ് ഉമ്മന്‍ചാണ്ടി കാണുന്നത്.  വിശാഖപട്ടണത്ത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 19-ന്  കഴിയുന്നതോടെ  അതിന്റെ രാഷ്ട്രീയ ഗുണഭോക്താവ് കേരളത്തില്‍ യു.ഡി.എഫ് ആയിരിക്കും എന്നാണ് ഉമ്മന്‍ചാണ്ടി പ്രതീക്ഷിക്കുന്നത്.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടി വിരുദ്ധനായി പ്രഖ്യാപിക്കപ്പെട്ട പ്രതിപക്ഷനേതാവിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതീക്ഷ.  കഴിഞ്ഞദിവസം കേന്ദ്രകമ്മറ്റി വി.എസിന്റെ നിലപാടുകളെ പരസ്യമായി തള്ളി.  അതിനുള്ള പ്രതികരണം പിറകെ എന്ന് വി.എസ് പറഞ്ഞുവെച്ചിട്ടുമുണ്ട്.  തങ്ങള്‍ക്ക് അപമാനമെന്ന് വിശേഷിപ്പിച്ച വി.എസിനെ സി.പി.എം നേതാവായി നിയമസഭയില്‍ അടുത്തദിവസം കൊണ്ടാടി.  പ്രായോഗികതയുടെ പേരിലുള്ള ഈ പരിഹാസ്യ രാഷ്ട്രീയം വി.എസിനും സി.പി.എമ്മിനും പരമാവധി വിശാഖപട്ടണംവരെ മാത്രമേ പേറാന്‍കഴിയൂ.

പ്രതിപക്ഷ നേതൃസ്ഥാനം വി.എസ്  രാജിവെക്കുകയും തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയും ചെയ്യുന്നത് എപ്പോള്‍, എങ്ങനെ എന്ന് ഉമ്മന്‍ചാണ്ടി മാത്രമല്ല സി.പി.എം നേതൃത്വവും കാത്തിരിപ്പിലാണ്.  അതുകൊണ്ടാണ് പി.സി ജോര്‍ജ് വിഷയത്തോട് വലിയ ആവേശമൊന്നും കാട്ടാതെ പിണറായി വിജയന്‍ പ്രതികരിച്ചത്. അക്കാര്യം ഒരുപക്ഷേ നമ്മുടെ മാധ്യമങ്ങള്‍ക്ക് വേണ്ടത്ര മനസിലായിട്ടില്ല.

യു.ഡി.എഫ് സ്ഥാപകരിലൊരാളായ ആര്‍. ബാലകൃഷ്ണപിള്ള എം.എല്‍.എ മകനുമായി അതിന് പുറത്തിറങ്ങി പൊറുപ്പുതുടങ്ങിയിട്ട് കുറച്ചായി. ഒറ്റയാനായിട്ടാവില്ല  പി.സി ജോര്‍ജിന്റെ കളിയെന്ന് യു.ഡി.എഫിനും എല്‍.ഡി.എഫിനും അറിയാം.  പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍  പ്രതിപക്ഷ നേതാവായി തുടരാന്‍ വി.എസിനെ ആത്മാഭിമാനം അനുവദിക്കുകയില്ല.  ഒരു നേതാവും പാര്‍ട്ടിക്ക് അനിവാര്യരല്ലെന്നും പി. കൃഷ്ണപിള്ളയും ഇ.എം.എസും മരിച്ചിട്ടും പാര്‍ട്ടി മുന്നോട്ടുപോയെന്നും പറയുന്നത് സഹിച്ച് കഴിയുകയാണ് വി.എസ്.  ഒരര്‍ത്ഥത്തില്‍ പി.സി ജോര്‍ജും സി.പി.എം സ്ഥാപകനേതാവ് വി.എസ് അച്യുതാനന്ദനും ഇരുപാര്‍ട്ടികളുടേയും നിലപാടനുസരിച്ച്  ഒരേ തട്ടിലാണ് ഇപ്പോള്‍ തൂങ്ങുന്നത്. ഏതു പോക്കിനും ഒരു സമയപരിധി ഉള്ളതുകൊണ്ട് യു.ഡി.എഫിലും എല്‍.ഡി.എഫിലും ഒരുപോലെ വലിയൊരു രാഷ്ട്രീയ കലക്കത്തിന് ഇനി ഏറെ താമസമില്ല.

പക്ഷേ, ഇതുവരെ നടന്നതുപോലെ എല്‍.ഡി.എഫിലും യു.ഡി.എഫിലും  നേതൃത്വത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങും കാര്യങ്ങള്‍ എന്ന് കരുതേണ്ട.  ഇരു മുന്നണികളുടേയും  പിന്നില്‍ അണിനിരന്നിട്ടുള്ള ജനവിഭാഗങ്ങളില്‍ മഹാഭൂരിപക്ഷവും ഇപ്പോള്‍ അസംതൃപ്തരും നിരാശരും താന്താങ്ങളുടെ നേതൃത്വത്തോട് രോഷമുള്ളവരുമായി മാറിക്കഴിഞ്ഞു.  ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത, അഴിമതിക്കാരുമായി സന്ധിയും ഒത്തുതീര്‍പ്പും നടത്തുന്ന, സ്വയം അഴിമതി നടത്തുന്നവരാണ് ഭരണപക്ഷത്തും ഏറെക്കുറെ പ്രതിപക്ഷത്തുമെന്ന ധാരണ പരന്നിരിക്കുന്നു.  ഇതില്‍നിന്ന് വ്യത്യസ്തമായി ജനപക്ഷത്തുനിന്ന് നിലപാടെടുത്തിരുന്ന വി.എസിനെ വെടക്കാക്കി പുറംതള്ളുന്ന തീരുമാനം പാര്‍ട്ടി എടുത്തെങ്കിലും ജനങ്ങള്‍ അത് അപ്പടി വിഴുങ്ങിയിട്ടില്ല.  അതുകൊണ്ട് തങ്ങളുടെകൂടെ മുമ്പുണ്ടായ ജനങ്ങളൊക്കെയുണ്ട് എന്ന വിശ്വാസവുമായി യു.ഡി.എഫിനും എല്‍.ഡി.എഫിനും ജനവിധി നിര്‍ണ്ണായകമാകുന്ന തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാന്‍ കഴിയില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും യു.ഡി.എഫിന്റെ അടിത്തറ തീര്‍ത്തും ദുര്‍ബലമാകും – വിശേഷിച്ച് കോണ്‍ഗ്രസ് ഐ മുമ്പില്ലാത്തവിധം ജനങ്ങളില്‍നിന്ന് ഒറ്റപ്പെടും.  നിലവില്‍ അവര്‍ക്കൊപ്പമുള്ള ഘടകകക്ഷികളില്‍ ചിലത് മുന്നണിവിടും. നേതാക്കള്‍ ഉറച്ചുനിന്നാലും ചില ഘടകകക്ഷികള്‍ പിളരും. പിളര്‍പ്പിന്റെ ഏറ്റവും വലിയ ആഘാതം കേരളാ കോണ്‍ഗ്രസ് (എം)-ല്‍ ആയിരിക്കും.

എല്‍.ഡി.എഫ് – യു.ഡി.എഫ് മുന്നണി എന്നതിനുപകരം ഇത്തവണ ബി.ജെ.പിക്ക് പങ്കാളിത്തമില്ലാത്ത ഒരു പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട്.  ബി.ജെ.പിയാകട്ടെ  യു.ഡി.എഫിലെ ചിലരെ ചേര്‍ത്ത് ഒരു മൂന്നാംമുന്നണി സാന്നിധ്യമായി ഇടപെടാനുള്ള സാധ്യതയും. ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നശേഷം കേരള രാഷ്ട്രീയത്തില്‍ വീണ്ടും പുതിയ ധ്രുവീകരണങ്ങള്‍ ഉണ്ടാകും.

അത്തരമൊരു മാറ്റത്തിലേക്ക് കേരള രാഷ്ട്രീയം നീങ്ങാന്‍ പോകുന്നതിന്റെ തുടക്കത്തിന് നിമിത്തമാകുകയാണ്  പി.സി ജോര്‍ജുമായി  ബന്ധപ്പെട്ട് നടക്കുന്ന പുതിയ സംഭവവികാസങ്ങള്‍.  വരാനിരിക്കുന്ന പൊട്ടിത്തെറി പരമാവധി താമസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ കവിഞ്ഞ് യു.ഡി.എഫ് നേതൃത്വത്തിന് ഭവിഷ്യത്ത് തടയാനാവില്ല.

കോളം

My first panic attack - do I need ISBN numbers?

So, what do you need to consider when setting up as a small press publisher? The first requirement is, of course, an excellent author. Regarding Frightful Horrors’ first author, Tony Lovell, I’ve enjoyed his work for some time having read his stories in several Megazanthus Press anthologies, including The First Book of Classical Horror Stories and Horror Without Victims, and also in The EXAGGERATED Press’s Monster Book for Girls. 353 more words

Frightful Horrors

Creative Challenge : when ?

From March monday 23th to friday 27th, students, lecturers,
artists and other guests brings their creative experienced
to forecast our future…. A practical think tank ?

Trois Carrés

Murder of democracy - the Kerala modelജനാധിപത്യത്തിന്റെ ഇരട്ടക്കൊല

പാര്‍ലമെന്ററി ജനാധിപത്യത്തെ  ഭരണഘടനാനുസൃതമായും  സത്യസന്ധതയോടും പ്രതിബദ്ധതയോടുമാണ് ബഹുമാനപ്പെട്ട സ്പീക്കറും നിയമസഭാ നേതാവായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വീക്ഷിക്കുന്നതെങ്കില്‍ കേരള നിയമസഭയില്‍ ജനാധിപത്യത്തിന്റെ ഇരട്ടക്കൊലയാണ് നടന്നതെന്ന് സമ്മതിക്കേണ്ടിവരും.  അല്ലെങ്കില്‍ ലോകസഭയില്‍ ഒരിക്കല്‍ പ്രധാനമന്ത്രി നെഹ്‌റു പറഞ്ഞതുപോലെ മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം താന്‍ അനാഥനാണെന്ന് വാദിക്കുന്ന പ്രതിയെപ്പോലെ ഭരണ-പ്രതിപക്ഷം സ്വയം ന്യായീകരിക്കുന്നത് ചരിത്രത്തിന് രേഖപ്പെടുത്തേണ്ടിവരും. 15 more words

മംഗളം

VS till Visagh conference വി.എസ്. വിഷയം വിശാഖപട്ടണം വരെ

ഈ ലേഖനം മാര്‍ച്ച് 20-ന് എഴുതി 21-ന് ഗള്‍ഫ് പത്രമായ മലയാളം ന്യൂസിലെ പംക്തിയില്‍ പ്രസിദ്ധീകരിച്ചതാണ്.  സി.പി.ഐ.എം കേന്ദ്രകമ്മറ്റി ഡല്‍ഹിയില്‍ യോഗം ചേരുന്നതിനുമുമ്പ്.  സാങ്കേതിക തകരാറുകള്‍ മൂലമുണ്ടായ തടസ്സം കാരണമാണ് ലേഖനം ബ്ലോഗില്‍ വൈകി പ്രസിദ്ധീകരിക്കുന്നത്.

വി.എസ്. അച്യുതാനന്ദന്‍ വിഷയം വിശാഖപട്ടണം വരെ പോകും. അവിടെ നടക്കുന്ന 21-ാം പാര്‍ട്ടി കോഗ്രസിലേ അത് അഭിസംബോധന ചെയ്ത് തീരുമാനമാക്കാന്‍ സി.പി.എം നേതൃത്വത്തിനാകൂ. അതിന് മുമ്പ് ഡല്‍ഹി എ.കെ.ജി ഭവനില്‍ ആരംഭിച്ച പി.ബി യോഗത്തിലോ ശനിയാഴ്ച തുടങ്ങുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലോ എന്തെങ്കിലും തീരുമാനമോ നടപടിയോ ഉണ്ടാകില്ല. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ സാധാരണഗതിയില്‍ എന്തെങ്കിലും തീരുമാനമോ നടപടിയോ ഉണ്ടാകില്ല. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ സാധാരണഗതിയില്‍ വേറിട്ടൊരു നടപടിയുടെ പ്രശ്‌നം തന്നെ ഉത്ഭവിക്കുന്നില്ല.

വ്യാഴാഴ്ച പി.ബി. തുടങ്ങിയപ്പോള്‍ തന്നെ കേരള മാധ്യമങ്ങള്‍ ഉത്സുകരായി. എന്താണ് നടക്കാന്‍ പോകുതെന്ന ജനങ്ങളുടെ ഉത്കണ്ഠക്ക് ഉത്തരം കണ്ടെത്തേണ്ടത് അവരുടെ ബാധ്യതയാണ്. കൃത്യം ഒരു മാസമായി ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ആദ്യദിവസം ഇറങ്ങിപ്പോയ ശേഷം അദ്ദേഹം കേരളത്തിലെ പാര്‍ട്ടിയുടെ പരിപാടികളുടെ വേലിപ്പുറത്താണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ എത്തിയ വി.എസ്. എ.കെ.ജി ഭവനിലെ പടവുകള്‍ കയറി കേന്ദ്രകമ്മിറ്റി യോഗത്തില്‍ എത്തുമ്പോള്‍ മാത്രമേ വീണ്ടും പാര്‍ട്ടി വലയത്തിലാവുകയുള്ളൂ.

നിയമസഭയില്‍ സി.പി.എം അടക്കമുള്ള മൊത്തം പ്രതിപക്ഷത്തിന്റെയും സംസ്ഥാന സെക്രട്ടറിയുടെയും നേതാവായി നിയമസഭയില്‍ സമരം നയിച്ചെങ്കിലും ഇ.എം.എസ്. ചരമദിന ചടങ്ങില്‍ പാര്‍ട്ടി വി.എസിനെ ‘ഇരുത്തി’യതു തന്നെ വൈരുദ്ധ്യം തുടരുകയാണെന്ന് വ്യക്തമാക്കുന്നു.

സംസ്ഥാന സമ്മേളനത്തിലേക്ക് മടങ്ങിച്ചെന്ന് പാര്‍ട്ടിയെ അനുസരിക്കാന്‍ ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും മുടിയനായ പുത്രന്‍ വഴങ്ങിയില്ല. കേന്ദ്ര കമ്മിറ്റി യോഗത്തിന് പുറത്തു നിര്‍ത്തി വി.എസിനെ അച്ചടക്കം പഠിപ്പിക്കാനൊന്നും കാരാട്ടിന് കഴിയുകയുമില്ല.

വി.എസ്. വിഷയത്തിന് അച്ചടക്കത്തിന്റെ ഒരു മുള്‍മുന മാത്രമല്ല ഉള്ളത്. അദ്ദേഹം ഉയര്‍ത്തിയിട്ടുള്ളത് നയപ്രശ്‌നങ്ങളാണ്. തന്റെ ഘടകമായ കേന്ദ്ര കമ്മിറ്റിയില്‍ അത് ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നതും കേന്ദ്ര നേതൃത്വം നിരാകരിച്ചുകൊണ്ടിരുന്നതുമാണ്. എങ്കിലും അവ ആവര്‍ത്തിച്ച് ഉന്നയിക്കാനും കേരള കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി കോണ്‍ഗ്രസില്‍ എത്തിക്കാനും വി.എസിനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ല. തള്ളിക്കളഞ്ഞതാണ് എന്ന് പറഞ്ഞ്.

ശരിയായ രീതിയില്‍ ഉള്‍പാര്‍ട്ടി ചര്‍ച്ച അനുവദിക്കാതിരിക്കുക, ന്യൂനപക്ഷ നിലപാട് അവഗണിച്ച് മേധാവിത്വപരമായി പാര്‍ട്ടിയെ കൊണ്ടുപോകുക എന്ന ജനാധിപത്യ കേന്ദ്രീകരണവുമായി ബന്ധപ്പെട്ട നിലപാടുകള്‍ സംബന്ധിച്ച ഉള്‍പാര്‍ട്ടി സമരങ്ങളുടെ തീയില്‍ കുരുത്ത സി.പി.എമ്മിന്റെ ചരിത്രാവകാശിയാണ് വി.എസ്. വിയോജിക്കുന്നവരെ വകവരുത്തുന്ന നയമാണ് ടി.പി.ചന്ദ്രശേഖരന്‍ വധം മുതല്‍ പാര്‍ട്ടിയുടെയും എല്‍.ഡി.എഫിന്റെയും വരെ കാര്യങ്ങളില്‍ നടന്നത്. പാര്‍ട്ടിയുടെ വിശ്വാസ്യത കുറഞ്ഞതും എല്‍.ഡി.എഫ് ദുര്‍ബലമായതും നേതൃത്വത്തില്‍ ഈ നയം മൂലമാണ് എന്നാണ് വി.എസ്. ആവര്‍ത്തിച്ചു പറയുന്നത്.

പാര്‍ട്ടിയില്‍ നയപ്രശ്‌നം ഒന്നുമില്ലെന്നും വി.എസിന്റെ താന്‍പ്രാമാണിത്തമാണ് വിഭാഗീയതയടക്കമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നുമാണ് കേരള പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. വി.എസ്. പാര്‍ട്ടിക്ക് അപമാനമായിരിക്കയാണെന്നും അദ്ദേഹത്തെ നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്നുമാണ് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടു തന്നെ ആവശ്യപ്പെട്ടിട്ടുള്ളത്. എന്തൊക്കെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുണ്ടായാലും ഇതുപോലൊരു ആവശ്യം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ സി.പി.എമ്മില്‍ തന്നെയോ ഉണ്ടായിട്ടില്ല. കേരള പാര്‍ട്ടി ആലപ്പുഴയില്‍ പ്രയോഗിച്ച ഈ വാരിക്കുന്തമാണ് സംഘടനാ റിപ്പോര്‍ട്ടിലൂടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഖ്യ വിഷയമായി എത്തുക. അത് ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാനാവുകയില്ല.

പോളിറ്റ് ബ്യൂറോക്ക് വി.എസ്. അയച്ച കത്ത് പത്രത്തില്‍ ചോര്‍ത്തി നല്‍കി പ്രസിദ്ധീകരിച്ചെന്ന ആരോപണമാണ് സമ്മേളനത്തോടനുബന്ധിച്ച് ഉയര്‍ന്നത്. അതേക്കുറിച്ചുള്ള  സെക്രട്ടറിയേറ്റിന്റെ പ്രമേയം വി.എസിനെ നിശിതമായി കുറ്റപ്പെടുത്തി സംസ്ഥാന സെക്രട്ടറി പരസ്യപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ ആസൂത്രിതമായി വി.എസിനെ കേന്ദ്രീകരിച്ച് സെക്രട്ടറി പിണറായിയും പ്രതിനിധികളും ആക്രമണം നടത്തി. അപ്പോഴാണ് സമ്മേളനം ബഹിഷ്‌കരിച്ച് വി.എസ്. ഇറങ്ങിയത്. ടി.പി. വധക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന പാര്‍ട്ടി നേതാക്കളായ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള  തന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച നിലപാടാണ് വി.എസ്. ജനറല്‍ സെക്രട്ടറിയില്‍ നിന്ന് ആവശ്യപ്പെട്ടത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് പുറമേ ഇന്ത്യന്‍ അവസ്ഥ സംബന്ധിച്ച വിദഗ്ദരുടെ പഠന റിപ്പോര്‍ട്ടുകളും കേന്ദ്രകമ്മിറ്റി മുമ്പാകെ വരുന്നുണ്ട്. അവ വിലയിരുത്തി അവസാന രൂപം നല്‍കേണ്ടതുമുണ്ട്. അതിനിടയില്‍ വി.എസിന്റെ ആവശ്യങ്ങളോടുള്ള പാര്‍ട്ടി നിലപാട് കേന്ദ്രകമ്മിറ്റി ചര്‍ച്ചക്കെടുക്കുവാന്‍ പോകുന്നില്ല. വി.എസിനെതിരേ നടപടി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യവും.

എന്നാല്‍ ഇതു രണ്ടും കേരളവുമായി ബന്ധപ്പെട്ട സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടും. അത് എങ്ങനെ ഉള്‍പ്പെടുത്തണമെന്ന നിലപാട് വിശദീകരിക്കാന്‍ വി.എസിനും മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും ഒരുപോലെ അവസരമുണ്ട്. തന്റെ നിലപാടാണ് വി.എസ്.  നേതൃത്വത്തെ വീണ്ടും അറിയിച്ചിട്ടുള്ളത്. അതിനോട് പ്രതികരിച്ചു കൊണ്ട് കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി നേതാക്കള്‍ക്കും ജനറല്‍ സെക്രട്ടറിക്കുതന്നെയും സ്വന്തം നിലപാടുകള്‍ മുന്നോട്ടു വയ്ക്കാം. അത് വി.എസിന് നിര്‍ണായകമായിരിക്കും. അതുകൊണ്ടാണ് ഒരു പക്ഷേ തന്റെ പാര്‍ട്ടി ജീവിതത്തിലെ അവസാനത്തെ യോഗമായേക്കാവുന്ന ഈ നിര്‍ണായക കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വി.എസ്. പങ്കെടുക്കുന്നത്. കേരള പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് വ്യക്തമാണ്.

ആരും പാര്‍ട്ടിക്ക് അതീതരല്ല എന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിലൂടെ പാര്‍ട്ടി വേണമെങ്കില്‍ വി.എസ് ഒതുങ്ങിക്കഴിയണമെന്ന് പറയുന്നത്. പാര്‍ട്ടി നേതാവായി തുടരാന്‍ യോഗ്യനല്ലെന്ന്  സംസ്ഥാന സമ്മേളനം തന്നെ അംഗീകരിച്ച നിലക്ക് വീണ്ടും കേന്ദ്ര കമ്മിറ്റിയില്‍ വി.എസിനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും വിരളമാണ്. പി.ബി.യിലെ സ്വാധീനമുള്ള ആരെങ്കിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്താതെ അതിനുള്ള സാധ്യതയും വിരളമാണ്. വി.എസിനെ പോലുള്ള ഒരു സ്ഥാപക നേതാവിനെ പാര്‍ട്ടിയില്‍ മൂലക്കിരുത്തി കോണ്‍ഗ്രസ് പിരിയുമോ എന്നു മാത്രമാണ് കാണാനിരിക്കുന്നത്.

വര്‍ഗഘടനയിലടക്കം ഇന്ത്യന്‍ സമൂഹത്തില്‍ വന്നിട്ടുള്ള സമീപകാലങ്ങളിലെ മാറ്റങ്ങള്‍ പഠിക്കാനും അതിനനുസൃതമായ നയങ്ങളും അടവുകളും ആവിഷ്‌കരിക്കാനും കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിന്റെകൂടെ പശ്ചാത്തലത്തിലാണ് 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. കാല്‍ നൂറ്റാണ്ടു കാലത്തെ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളും അടവുകളും പരിശോധിക്കുക, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് ഇടതുപക്ഷ ബുദ്ധിജീവികള്‍ തയാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക. ആര്‍.എസ്.എസ്.- ബി.ജെ.പി നയിക്കുന്ന കേന്ദ്ര ഗവമെന്റില്‍ നിന്നുള്ള ഭീഷണി, ഇന്ത്യന്‍ ബൂര്‍ഷ്വാസി ഏകാധിപത്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത തുടങ്ങി ഒട്ടേറെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളും നയങ്ങളും തീരുമാനിക്കേണ്ട സമ്മേളനമാണിത്. ഇതില്‍ കേന്ദ്രീകരിക്കുകയും ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും  ചെയ്യേണ്ട കേരള ഘടകം മറിച്ചൊരു വിഷയമാണ് കടിച്ചു പിടിച്ചിട്ടുള്ളത്. ബംഗാളാകട്ടെ, കോണ്‍ഗ്രസ് ഐയുമായി സഹകരിച്ച് തൃണമൂല്‍ ഗവമെന്റിനെ കഴിയുംവേഗം അധികാരത്തില്‍ നിന്ന് നീക്കാനുള്ള വ്യത്യസ്ത നയം ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുമായാണ് കേന്ദ്രകമ്മിറ്റിയില്‍ എത്തുന്നത്.

അതിനെല്ലാം ഇടയില്‍ വി.എസ്. വിഷയം എത്ര കണ്ട്, എങ്ങനെ ഉയരും, കൈകാര്യം ചെയ്യും എത് കണ്ടറിയണം. ഏതായാലും നേരത്തെ പറഞ്ഞതുപോലെ വിശാഖപട്ടണംവരെ അതിന് കാക്കേണ്ടിവരും.

Publisher