Tags » Qur'an

“..ഞാന്‍ ഈ ആയത്തില്‍ എത്തുവോളം..!”

“..ഞാന്‍ ഈ ആയത്തില്‍ എത്തുവോളം..!”

റബീഅ്‍ ഇബ്നു സുലൈമാന്‍ (ഇമാം ശാഫി(റ)യുടെ ഒരനുചരന്‍) പറഞ്ഞു:

“ഒരിക്കല്‍ ഞങ്ങള്‍ ഇമാം ഇമാം ശാഫി (റഹിമഹുല്ലാഹ്)യോടൊപ്പം ഇരിക്കവേ, പരുത്ത കമ്പിളിക്കുപ്പായവും കയ്യില്‍ ഊന്നുവടിയുമായി ഒരു മാന്യവൃദ്ധന്‍ ഞങ്ങളിലേക്ക് കടന്നു വന്നു. ഇമാം ശാഫി (റഹിമഹുല്ലാഹ്) എഴുന്നേറ്റ് നിന്ന് തന്റെ വസ്ത്രം നേരെയാക്കിയ ശേഷം അദ്ദേഹത്തെ ആദരവോടെ അഭിവാദ്യം ചെയ്തു സ്വീകരിച്ചു.

അദ്ദേഹം ഇരിപ്പിടത്തില്‍ ഇരുന്നു, ഇമാം ശാഫി(റഹിമഹുല്ലാഹ്) ബഹുമാനപൂര്‍വം അദ്ദേഹത്തിലേക്ക്‌ ശ്രദ്ധകൊടുത്തു.

അപ്പോള്‍ അദ്ദേഹം സംസാരിച്ചു.

വൃദ്ധന്‍ : ‘എനിക്ക് ചോദിക്കാമോ?’

ഇമാം ശാഫി (റഹിമഹുല്ലാഹ്) : ‘അതെ, താങ്കള്‍ ചോദിക്കുക’

വൃദ്ധന്‍ : ‘അല്ലാഹുവിന്റെ ദീനില്‍ ഹുജ്ജത്ത് (തെളിവ്) എന്താണ്?’

ഇമാം ശാഫി (റഹിമഹുല്ലാഹ്) : ‘അല്ലാഹുവിന്റെ ഗ്രന്ഥം.’

വൃദ്ധന്‍ : ‘വേറെ എന്ത്?’

ഇമാം ശാഫി (റഹിമഹുല്ലാഹ്) : ‘അല്ലാഹുവിന്റെ റസൂലിന്റെ ചര്യ (صَلَّى الله عَلَيْهِ وَسَلَّمَ)

വൃദ്ധന്‍ : ‘വേറെ എന്ത്?’

ഇമാം ശാഫി(റഹിമഹുല്ലാഹ്) :  ‘സമുദായത്തിന്റെ അഭിപ്രായ സമന്വയം – ഇജ്മാഅ്‍ (إجماع)’

വൃദ്ധന്‍ : ‘എവിടെ നിന്നാണ് താങ്കള്‍ക്ക് ‘ഇജ്മാഅ്‍’നെക്കുറിച്ച് ലഭിച്ചത്? (തെളിവെന്താണ്?)

ഇമാം ശാഫി(റഹിമഹുല്ലാഹ്) ഒരു നിമിഷം ചിന്തയില്‍ മുഴുകിയപ്പോള്‍, വൃദ്ധന്‍ തുടര്‍ന്നു പറഞ്ഞു: ‘ഞാന്‍ താങ്കള്‍ക്ക് മൂന്നു ദിവസം സമയം തരുന്നു. താങ്കള്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് (ആ സമയത്തിനകം) തെളിവുമായി വന്നെങ്കില്‍ നല്ലത്. അല്ല എങ്കില്‍, ഉന്നതനും പ്രതാപിയുമായ അല്ലാഹുവിലേക്ക് തൌബ ചെയ്ത് മടങ്ങുക!’

ഇമാം ശാഫി(റഹിമഹുല്ലാഹ്)യുടെ മുഖം വിവര്‍ണമായി, വൃദ്ധന്‍ മടങ്ങി.

തുടര്‍ന്ന്, ഇമാം ശാഫി (റഹിമഹുല്ലാഹ്)യെ പുറത്തേക്ക് ഞങ്ങള്‍ കണ്ടതേയില്ല; മൂന്നാം ദിവസം ദുഹറിനും അസ്വറിനും ഇടക്ക് അദ്ദേഹം പുറത്തെത്തും വരേയും. അന്നേരം അദ്ദേഹത്തിന്റെ മുഖവും കൈ കാലുകളും നീര് വന്നു വീര്‍ത്തിരുന്നു, അദ്ദേഹം അനാരോഗ്യത്താല്‍ ക്ഷീണിതനായിരുന്നു!

അങ്ങനെ ഇമാം (റഹിമഹുല്ലാഹ്) ഇരുന്ന് അല്‍പസമയം കഴിഞ്ഞില്ല, ആ മാന്യവൃദ്ധന്‍ അവിടേക്ക് എത്തിച്ചേര്‍ന്നു. അദ്ദേഹം ഇമാം (റഹിമഹുല്ലാഹ്)ക്ക് സലാം അറിയിച്ചു; ഇരിപ്പിടത്തില്‍ ഇരുന്നു, ശേഷം സംസാരമാരംഭിച്ചു.

വൃദ്ധന്‍ : ‘താങ്കളുടെ പക്കല്‍ ഞാന്‍ ചോദിച്ചത് ഉണ്ടോ?’

ഇമാം ശാഫി(റഹിമഹുല്ലാഹ്) :  ‘അതെ.

 أعوذ بالله من الشيطان الرجيم

‘ശപിക്കപ്പെട്ട പിശാചില്‍ നിന്ന്‍ ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു’

അത്യുന്നതനായ അല്ലാഹു പറഞ്ഞു:

وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا
﴿٤ –  ١١٥﴾

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം! (4 – 115)

“എന്നാല്‍ അവന്‍ (ഉന്നതനും പ്രതാപിയുമായ അല്ലാഹു) സത്യവിശ്വാസികളോട് ഏതെങ്കിലും ഒന്നില്‍ എതിരാവുന്നതിന് അവനെ നരകത്തിലിട്ട് കരിക്കുകയില്ല – അത് അവന്റെ മേല്‍ നിര്‍ബന്ധമായ ഒന്നാകുന്നു എങ്കിലല്ലാതെ.”

അപ്പോള്‍ ആ വൃദ്ധന്‍ പ്രതികരിച്ചു: ‘താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു.’

ശേഷം, അയാള്‍ എഴുന്നേറ്റ് യാത്ര പറഞ്ഞ് പിരിഞ്ഞു.

ഇമാം ശാഫി(റഹിമഹുല്ലാഹ്) പിന്നീട് ചുറ്റും കൂടിയിരുന്നവരോട് പറഞ്ഞു: ‘ഞാന്‍ ഓരോ ദിവസവും 3 തവണ വീതം (അദ്ദേഹത്തിനു നല്‍കപ്പെട്ട ആ 3 ദിവസവും) ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്ത്‌ പരിശോധിച്ചു; അങ്ങനെ ഞാന്‍ ഈ ആയത്തില്‍ എത്തുവോളം..!’

ഉറവിടം:  سـير أعـلام النبـلاء للإمام الذهبي –പരിഭാഷ

അതെ, ചിലപ്പോള്‍ അതങ്ങനെയാണ്; വിശുദ്ധ ഖുര്‍ആന്‍ ചില സന്ദര്‍ഭത്തില്‍ നമുക്ക് അതിന്റെ അമൂല്യമായ മുത്തുകള്‍ അനാവരണം ചെയ്യും.. ചില അവസരങ്ങളില്‍ ഗഹനമായ ഉത്തരങ്ങള്‍ നല്‍കും.. എന്നാല്‍ മറ്റൊരവസരത്തില്‍, നാം അനേകം തവണ മുമ്പ് ഉരുവിട്ട ഒരു വചനം പോലും പെട്ടെന്ന്‍ നമ്മെയും കൊണ്ട് അസാധാരണമായി മുങ്ങിപോകാം. അവര്‍ പറയും പോലെ: “لا تنقضي عجائبه  – അതിന്റെ അത്ഭുതങ്ങള്‍ നിലയ്ക്കുന്നില്ല!”

ഉന്നതനും പ്രതാപിയുമായ അല്ലാഹു അവന്റെ വിശുദ്ധ ഗ്രന്ഥത്തെ അത്യുത്തമമായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ നമ്മെ അനുഗ്രഹിക്കട്ടെ! ആമീന്‍..

All Posts

What is jihad?

With the current unrest in the world because of the recent attacks by the Islamic state and the refugee crisis it has spawned, it behooves us to consider the meaning of jihad. 719 more words

Current Events

"Violent" verses in Quran put in context

Are there verses in the Quran that are violent? Yes. There are. Does that mean that Islam is a religion of violence? That is what a lot of people believe. 92 more words

Things I Care About

Another word for peace...another word for sorry

Terrorist attacks are hitting the world, from Syria to Beirut to France, and it has a name, it is called ISIS.

Now every time ISIS attack, some people would immediately go on blaming Muslims around the world. 501 more words

Peace

655. Commandment –O Prophet! why dost thou forbidthyself that which Allah has made lawful to thee, seeking the pleasure of thy wives

  1. Commandment –O Prophet! why dost thou forbidthyself that which Allah has made lawful to thee, seeking the pleasure of thy wives

 O Prophet! why dost thou forbid thyself that which Allah has made lawful to thee, seeking the pleasure of thy wives? 29 more words

Asia

The Order for Taqwa, as much as One is Capable

{ So fear Allah as much as you are able and listen and obey and spend ; it is better for your selves. And whoever is protected from the stinginess of his soul – it is those who will be the successful. 176 more words

Allah