Tags » S Janaki

Ilammanjin Kulirumaayoru

Film : Ennishtam Ninnishtam(1986)
Music Director : Kannur Rajan
Lyrics : Mankombu Gopalakrishnan
Singers: KJ Yesudas, S Janaki

Lyrics

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേളതന്‍
രാഗം ഭാവം താളം
രാഗം ഭാവം താളം

ചിറകിടുന്ന കിനാക്കളില്‍
ഇതള്‍വിരിഞ്ഞ സുമങ്ങളില്‍
നിറമണിഞ്ഞ മനോജ്ഞമാം
കവിതനെയ്ത വികാരമായ്
നീ എന്റെ ജീവനില്‍ ഉണരൂ ദേവാ
(ഇളം മഞ്ഞിന്‍ …)

ചമയമാര്‍ന്ന മനസ്സിലെ
ചാരു ശ്രീകോവില്‍ നടകളില്‍
തൊഴുതുണര്‍ന്ന പ്രഭാതമായ്
ഒഴുകിവന്ന മനോഹരീ
നീയെന്റെ പ്രാണനില്‍ നിറയൂ ദേവീ
(ഇളം മഞ്ഞിന്‍ ….)

Lyrics

Sundarippoovinu Naanam ...

Film : Ente Upaasana(1984)
Music Director : Johnson
Lyrics : Poovachal Khader
Singer: S Janaki

Lyrics

സുന്ദരിപ്പൂവിനു നാണം, എന്തോ
മിണ്ടുവാന്‍ കാറ്റിനു മോഹം
നെഞ്ചിലോ നെഞ്ചിലെ ഓളം
അതിലോലം ലോലം ഏതോ നാദം
(സുന്ദരി…)

ചിന്തകള്‍ പാകും തന്ത്രികള്‍
പൊന്‍‌കമ്പിയില്‍‍ വീഴും ചിന്തുകള്‍
കുളിര്‍ മൂടുമോരം ഒരു രാഗതീരം
നീയെന്‍ മുന്നില്‍ നില്‍ക്കും നേരം
മഞ്ഞായ് മാറുമെന്‍ ദേഹം…
(സുന്ദരി…)

ജാലകം മുത്തിന്‍ ഗോപുരം
നിന്‍ കണ്ണിനാല്‍ ഏകും ലാളനം
കനകത്തിന്‍ താലം നവനീതനാളം
നിദ്ര ഈണം ചാര്‍ത്തുമ്പോഴും
എന്നില്‍ മേവും നിന്‍ രൂപം…
(സുന്ദരി…)
 

 

Lyrics

Vaalittezhuthiya ...

Film : Onnanu Nammal(1984)
Music Director : Ilayaraja
Lyrics : Bichu Thirumala
Singers: K J Yesudas, S janaki

Lyrics

വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ…ഇളം മാനോ..
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ…
ഓലൊഞ്ഞാലി കുരുവിയോ, കൂടുകൂട്ടും പുളകമോ…
പീലിവീശിയാടും മാമയിലോ….
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ …………….

ആ ആ ആ അ ആാ ആ ആ
അഅആആ…….

ഇല്ലം നിറ..നിറ നിറ.. വല്ലം നിറ
ചൊല്ലും കിളി വിഷുക്കണി കന്നികിളി..
ഇല്ലം നിറ..നിറ നിറ.. വല്ലം നിറ
ചൊല്ലും കിളി വിഷുക്കണി കന്നികിളി..

തുമ്പിലകള്‍ പിന്നി നീ കുമ്പിളുകള്‍ തുന്നുമോ…
നാള്‍ തോറും മാറ്റേറും.. ഈ ഓമല്‍ പെണ്ണിന്റെ…
യവ്വൌനവും പ്രായവും പൊതിഞ്ഞൊരുങ്ങുവാന്‍….
(വാലിട്ടെഴുതിയ ……..)

ആ ആ ആ അ ലല ലല ലാലാ ലാലാ ലലാ ലലാ ലാ
ലല ലല ലാലാ ലാലാ ലലാ ലലാ ലാ

പൊന്നും കുല.. നിറപറ വെള്ളിത്തിര
നാദസ്വരം.. തകിലടി താലപ്പൊലി…
പൊന്നും കുല.. നിറപറ വെള്ളിത്തിര..
നാദസ്വരം.. തകിലടി താലപ്പൊലി…

നാലുനില പന്തലില്‍..താലികെട്ടും വേളയില്‍..
നിന്‍ ഉള്ളില്‍..നിന്‍ കണ്ണില്‍..
നിന്‍ മെയ്യില്‍ ..ഞാന്‍ തേടും..
ആദ്യരാവിന്‍ നാണവും..തുടര്‍ കിനാക്കളും
(വാലിട്ടെഴുതിയ ……..)

Lyrics

Kasthoorimaankurunne ...

Film : Kaanamarayathu(1984)
Music Director : Shyam
Lyrics : Bichu Thirumala
Singer : S Janaki

Lyrics

കസ്തൂരിമാന്‍ കുരുന്നേ തിങ്കള്‍ തോളില്‍
ആലോലമാടാം ഈ രാവില്‍ നീ കൂടെ വാ ( കസ്തുരി)

മിഴിയേറ്റു നോവും മാനസം
മൊഴിയേറ്റു പാടും വേളകള്‍
മധുരമായ മൌനം അലസമായ നാണം
എങ്ങോ നിന്നൂറും മഞ്ഞിന്‍ കണം
ആ മഞ്ഞുനീരില്‍ നിന്നീ സംഗമം
കണ്ണാടിബിംബങ്ങളുള്ളില്‍
കണ്ണാടിബിംബങ്ങളുള്ളില്‍
കുമിള്‍മുള വിതറുമ്പോള്‍
ഈ രാവില്‍ നീ കൂടെ വാ (കസ്തൂരി )

മൃദുവായ തൂവല്‍ പൂവുകള്‍
നിമിഷങ്ങളില്‍ നിന്നൂര്‍ന്നു പോയ്‌
ചിറകു തേടിയെല്ലാം ചിരികളായി നീന്തി
ഉള്ളിന്‍റെ ഉള്ളില്‍ നിന്നോരായിരം
മിന്നാമിനുങ്ങിന്‍ ചില്ലോളങ്ങളില്‍ ‍
ഓരോന്നിലും നിന്‍റെ രൂപം
ഓരോന്നിലും നിന്‍റെ രൂപം
പ്രതിഫലനമിടുമ്പോള്‍
ഈ രാവില്‍ നീ കൂടെ വാ (കസ്തൂരി )

Lyrics

Gopike nin viral ...

Film : Kaattathe Kilikkoodu(1983)
Music Director : Johnson
Lyrics : Kavalam Narayana Panicker
Singer : S Janaki

Lyrics

ഗോപികേ നിന്‍ വിരല്‍ത്തുമ്പുരുമ്മി വിതുമ്പീ
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി
ഗോപികേ ആ….. ആ….ആ…..

ആവണിത്തെന്നലിൻ ആടുമൂഞ്ഞാലില്‍
അക്കരേ ഇക്കരേ എത്ര മോഹങ്ങള്‍
കൈനീട്ടി പൂവണിക്കൊമ്പിന്‍ തുഞ്ചമാട്ടി
വര്‍ണ്ണവും ഗന്ധവും അലിയും
തേനരുവിയിലാനന്ദമുന്മാദം(ഗോപികേ…..)

എൻ മനം പൂര്‍ണ്ണമാം പാനഭാജനമായ്
തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോള്‍
കാതിൽ നീ ലോലമായ് മൂളും മന്ത്രം കേട്ടു
നിത്യമാം നീലിമ മനസ്സിന്‍
രതിയുടെ മേഘങ്ങള്‍ സ്വപ്നങ്ങള്‍(ഗോപികേ…..)

 

Lyrics

Moham kondu njan ...

Film : Shesham Kaazhchayil(1983)
Music Director : Johnson
Lyrics : Konniyoor Bhas
Singer : S Janaki

Lyrics

മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ
ഈണം പൂത്ത നാള്‍ മധു തേടിപ്പോയി
നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍ (മോഹം)

കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി
സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍‌പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കള്‍തന്‍ തേരോട്ടം(മോഹം)

മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നകഞ്ചുകം ചാര്‍ത്തി
ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം (മോഹം)

Lyrics

Aadivaa Kaatte ...

Film : Koodevide(1983)
Music Director : Johnson
Lyrics : ONV Kurup
Singer : S Janaki

Lyrics

ആടിവാ കാറ്റേ പാടിവാ കാറ്റേ
ആയിരം പൂക്കള്‍ നുള്ളിവാ (ആടിവാ കാറ്റേ…)
അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും
മന്ദാരപ്പൂക്കള്‍ നുള്ളിവാ
കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
കരളില്‍ നിറയും കളരവമായ്…
പൂങ്കാറ്റേ ലലലാ…..(ആടിവാ കാറ്റേ…)

ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ (2)
ആയിരം വര്‍ണ്ണജാലം ആടിപ്പാടും വേളയില്‍
ആരോ പാടും താരാട്ടിന്നീണം ഏറ്റുപാടും…
സ്നേഹദേവദൂതികേ വരൂ…നീ വരൂ… (ആടിവാ കാറ്റേ…)

ഉണ്ണിക്കിനാവിന്‍ ചുണ്ടില്‍ പൊന്നും തേനും ചാലിച്ചൂ (2)
ആരുടെ ദൂതുമായീ ആടും മേഘമഞ്ചലില്‍
ആരേത്തേടി വന്നണഞ്ഞൂ നീ
ആടിമാസക്കാറ്റേ ദേവദൂതര്‍ പാടുമീവഴീ…..
ഈ വഴീ……. (ആടിവാ കാറ്റേ…)

 

Lyrics