Tags » Shyam

Chandanakkuriyumaayi ...

Film : Oru Nokku Kaanan(1985)
Music Director : Shyam
Lyrics : Chunakkara Ramankutty
Singers: Unni Menon, KS Chithra

Lyrics

സാമമ ഗാധധ മധമഗ സഗസ
ആ……
സാമമ ഗാധധ മധമഗ സഗസ
ആ……
സാസസ സാസസ ഗാഗഗ ഗാഗഗ മാമമ ധാധധ നീനിനി സാ

ചന്ദനക്കുറിയുമായി സുകൃതവനിയില്‍ ആ…
ചന്ദനക്കുറിയുമായിനീ സുകൃതവനിയില്‍
സുന്ദരീ സഗമാ… മന്ദമായ് ഗമധാ…
അഴകിന്നാടകള്‍ അണിഞ്ഞു ഒരുങ്ങി ഇറങ്ങി
നീ നൃത്തമാടീ എന്നുമെന്നും
ചന്ദനക്കുറിയുമായി…….

മധഗമ സാനിധമ മധഗമ സാനിധമ
മധഗമ സമഗമ സാനിധമഗസ

മോഹം ചിറകടിച്ചിടുന്നൂ
ഹര്‍ഷം തിരകളിളക്കിടുന്നൂ
പൊന്നില്‍ക്കുളിച്ച മഞ്ഞക്കിളിയോ
ഉള്ളിലുറങ്ങും പുള്ളിക്കുയിലോ
ഗാനം പാടീ എന്നുമെന്നും
ചന്ദനക്കുറിയുമായി…….

നെഞ്ചില്‍ കനവു നിറയുന്നൂ
ചുണ്ടില്‍ മധുരമുയരുന്നൂ
നിത്യവസന്തം തത്തിക്കളിക്കും
മുഗ്ധസൌന്ദര്യം മുത്തമിടുന്ന
രൂപവതീ എന്നുമെന്നും

Lyrics

Radhey Krishna Painting Portrays Love

Artist: Tejpal Singh Mann, Surrey,BC,Canada
This painting is called “Radhey Krishna” . It is included in the album “Jin Prem Keeyo,Tin Hee Prabhu Paayo”.
919 more words

Articles On Hinduism

Thozhuthu Madangum ...

Film : Aksharangal(1984)
Music Director : Shyam
Lyrics : ONV Kurup
Singer: Unni Menon

Lyrics

തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയില്‍ മറയുന്നു..
ഈറന്‍‌മുടിയില്‍ നിന്നിറ്റിറ്റു വീഴും
നീര്‍മണി തീര്‍ത്ഥമായ് ..
കറുകപ്പൂവിനു തീര്‍ത്ഥമായി..
(തൊഴുതുമടങ്ങും)

പഴയകോവിലിന്‍‍ സോപാനത്തില്‍
പതിഞ്ഞൊരീണം കേള്‍ക്കുന്നു..
ആ.. ആ‍.. ആ…
അതിലൊരു കല്ലോലിനി ഒഴുകുന്നു..
കടമ്പു പൂക്കുന്നു.. അനന്തമായ്…
കാത്തുനിൽക്കും ഏതോ മിഴികള്‍ തുളുമ്പുന്നു..
(തൊഴുതുമടങ്ങും)

ഇവിടെ ദേവകള്‍ ഭൂമിയെ വാഴ്ത്തി
കവിതകള്‍ മൂളി പോകുന്നു…
ഉം.. ഉം.. ഉം..
അതിലൊരു കന്യാഹൃദയം പോലെ
താമരപൂക്കുന്നു ..ദലങ്ങളില്‍..
ഏതോ നൊമ്പര തുഷാരകണികകള്‍ ഉലയുന്നു..
(തൊഴുതുമടങ്ങും)

Lyrics

Oru Madhurakkinaavin ...

Film : Kaanamarayathu(1984)
Music Director : Shyam
Lyrics : Bichu Thirumala
Singer : K J Yesudas

Lyrics

ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂ വിരിഞ്ഞു
അതിലായിരം ആശകളാല്‍ ഒരു പൊന്‍വല നെയ്യും
തേന്‍ വണ്ടു ഞാന്‍ അലരേ തേന്‍ വണ്ടു ഞാന്‍ (ഒരു മധുര)

അധരം അമൃത ജലശേഖരം
നയനം മദന ശിശിരാമൃതം
ചിരി മണിയില്‍ ചെറുകിളികള്‍
മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍
എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുല്‍കാന്‍
ഒന്നാകുവാന്‍ അഴകേ ഒന്നാകുവാന്‍ (ഒരു മധുര )

കളഭനദികള്‍ ഒഴുകുന്നതോ
കനക നിധികള്‍ ഉതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദം എഴുതിയോരീ
കാവ്യ സംഗീതം
കന്നി താരുണ്യം സ്വര്‍ണ്ണ തേന്‍കിണ്ണം
അതില്‍ വീഴും തേന്‍ വണ്ടു ഞാന്‍
നനയും തേന്‍ വണ്ടു ഞാന്‍ (ഒരു മധുര )

 

Lyrics

Kasthoorimaankurunne ...

Film : Kaanamarayathu(1984)
Music Director : Shyam
Lyrics : Bichu Thirumala
Singer : S Janaki

Lyrics

കസ്തൂരിമാന്‍ കുരുന്നേ തിങ്കള്‍ തോളില്‍
ആലോലമാടാം ഈ രാവില്‍ നീ കൂടെ വാ ( കസ്തുരി)

മിഴിയേറ്റു നോവും മാനസം
മൊഴിയേറ്റു പാടും വേളകള്‍
മധുരമായ മൌനം അലസമായ നാണം
എങ്ങോ നിന്നൂറും മഞ്ഞിന്‍ കണം
ആ മഞ്ഞുനീരില്‍ നിന്നീ സംഗമം
കണ്ണാടിബിംബങ്ങളുള്ളില്‍
കണ്ണാടിബിംബങ്ങളുള്ളില്‍
കുമിള്‍മുള വിതറുമ്പോള്‍
ഈ രാവില്‍ നീ കൂടെ വാ (കസ്തൂരി )

മൃദുവായ തൂവല്‍ പൂവുകള്‍
നിമിഷങ്ങളില്‍ നിന്നൂര്‍ന്നു പോയ്‌
ചിറകു തേടിയെല്ലാം ചിരികളായി നീന്തി
ഉള്ളിന്‍റെ ഉള്ളില്‍ നിന്നോരായിരം
മിന്നാമിനുങ്ങിന്‍ ചില്ലോളങ്ങളില്‍ ‍
ഓരോന്നിലും നിന്‍റെ രൂപം
ഓരോന്നിലും നിന്‍റെ രൂപം
പ്രതിഫലനമിടുമ്പോള്‍
ഈ രാവില്‍ നീ കൂടെ വാ (കസ്തൂരി )

Lyrics

Devathaaru poothu ...

Film : Engane Nee Marakkum(1983)
Music Director : Shyam
Lyrics : Chunakkara Ramankutty
Singer : K J Yesudas

Lyrics

ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍ (2)
നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍
(ദേവദാരു പൂത്തു…)

നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല(2)
മഴവില്ലിന്‍ അഴകായി ഒരു നാളില്‍ വരവായി
ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍
(ദേവദാരു പൂത്തു…)

വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി(2)
പുളകത്തിന്‍ സഖി ആയി വിരിമാറില്‍ കുളിരായി‌
ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
എന്‍ മനസ്സിന്‍ താഴ്വരയില്‍
എന്‍ മനസ്സിന്‍ താഴ്വരയില്‍

Lyrics