Tags » Thriller

The Absent One (US) Disgrace (UK) - Jussi Adler-Olsen (Department Q Series)

This is one of the horrifying and yet gripping book i have come across yet. Horrifying because of the portrayal of human depravity and gripping because once i started reading it, i could not put it down. 477 more words

Thriller

പറവ (2017)

പറന്നുയർന്ന് ഈ പറവ..

സംവിധാന സഹായിയായി രംഗത്തെത്തി, പിന്നീട് നടനായി തിളങ്ങി, ഇപ്പോഴിതാ സംവിധായകന്റെ വേഷവുമണിഞ്ഞിരിക്കുകയാണ് പറവയിലൂടെ സൗബിൻ ഷാഹിർ. പറവ എന്ന തന്റെ ഈ ആദ്യ ചിത്രത്തിലൂടെ മികച്ചൊരു സിനിമാ അനുഭവം തന്നെയാണ് സൗബിൻ ഒരുക്കിയിരിക്കുന്നത്. ദുൽക്കർ സൽമാൻ എന്ന നടന്റെ അപാര സ്ക്രീൻ പ്രെസെൻസ്, അഭിനയിച്ച ഓരോരുത്തരുടെയും മികവുറ്റ പ്രകടനം, കഥ കൊണ്ടുപോകുന്ന രണ്ടു പുതുമുഖ ബാലനടന്മാരുടെ തന്മയത്വം നിറഞ്ഞ അഭിനയം, സംഭാഷണങ്ങളിൽ നിറഞ്ഞു നിന്ന തീവ്രത, മട്ടാഞ്ചേരിയുടെ ഹൃദയം തൊട്ടറിഞ്ഞ രംഗങ്ങൾ, ഓരോ സീനുകളോടും താല്പര്യം ജനിപ്പിക്കുന്ന റെക്‌സ് വിജയന്റെ അപാര പശ്ചാത്തല സംഗീതം തുടങ്ങി സിനിമയെ കുറിച്ചു പറയാൻ വിശേഷങ്ങളേറെ..

കൊച്ചിയുടെ വിരിമാറിൽ നിലകൊള്ളുന്ന മട്ടാഞ്ചേരിക്ക് പലപ്പോഴും പറയാറുണ്ടാവൽ മട്ടാഞ്ചേരി ഗുണ്ടകളുടെയും മറ്റും കഥകളാണല്ലോ.. എന്നാൽ ഇവിടെ സൗബിൻ നമുക്ക് കാണിച്ചു തരുന്നത് ഒരുപിടി പറവകളെയാണ്. പ്രാവ് പറപ്പിക്കൽ മത്സരങ്ങൾ സ്ഥിരമായി നടക്കാറുള്ള ഇവിടത്തെ ഒരുപറ്റം മനുഷ്യജീവികളുടെയും അവരുടെ കൂടെ അൽപ്പം പ്രാവുകളുടെയും കഥ. സ്നേഹത്തിന്റെയും സഹൃദത്തിന്റെയും പ്രണയത്തിന്റെയും പകയുടെയും കുടുംബ ബന്ധങ്ങളുടെയും കഥ കൊച്ചിയുടെ തനത് ഭാഷയിൽ ‘കട്ട ലോക്കൽ’ ആയി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

അര മണിക്കൂറിൽ താഴെ മാത്രം സിനിമയിൽ വന്ന് ചിത്രത്തിലുടനീളം നിറഞ്ഞു നിന്ന ദുൽക്കർ സൽമാൻ എന്ന നടന്റെ വേറിട്ടൊരു പ്രകടനമാണ് നമുക്ക് കാണാൻ കഴിയുന്നത്. കൊച്ചി ഭാഷ സംസാരിച്ചു കൊണ്ട് ശക്തമായ ഒരു കഥാപാത്രവുമായി അദ്ദേഹം നമ്മളെ ഞെട്ടിക്കുന്നു. സാധാരണക്കാരിൽ സാധാരണക്കാരുടെ കഥ കഴിവതും റിയലിസ്റ്റിക് ആയി തന്നെ സൗബിൻ അവതരിപ്പിച്ചെങ്കിലും ചിത്രത്തിന്റെ കഥ പറയുന്ന ശൈലി ചിലർക്ക് ഒരു തൃപ്തി വരുത്താതെ വന്നേക്കാം.

നടൻ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോക്, നടൻ സൈനുദീന്റെ മകൻ സിനിൽ സൈനുദ്ധീൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായ രണ്ടു കുട്ടികളെ അവതരിപ്പിച്ചിരിക്കുന്നത്. ഷൈൻ നിഗം, ഹരിശ്രീ അശോകൻ, സിദ്ദിഖ്, ഇന്ദ്രൻസ്, ഗ്രിഗറി, ആഷിക് അബു, ശ്രിന്ദ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങി കരുത്തുറ്റൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഒപ്പം ദുൽക്കർ സൽമാനെ കൂടാതെ സൗബിനും ചിത്രത്തിൽ മികച്ചൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

പ്രധാന ഷൂട്ടിംഗ് ഷെഡ്യൂൾ 95 ദിവസങ്ങൾ കൊണ്ട് പൂർത്തിയായെങ്കിലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പ്രാവുകളുടെ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായിരുന്നു ഇത്രയും സമയമെടുത്തത്. ബാംഗ്ലൂർ ഡെയ്‌സ്, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ അൻവർ റഷീദ് അവതരിപ്പിക്കുന്ന ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സൗബിനും മുനീർ അലിയും ചേർന്നാണ് എഴുതിയിരിക്കുന്നത്. സിനിമയുടെ മാസ്മരിക പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് റെക്‌സ് വിജയനാണ്. ചിത്രത്തിൽ എടുത്തുപറയേണ്ട ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലിറ്റിൽ സ്വയമ്പും ആണ്.

ഒരുവിധം എല്ലാ പ്രേക്ഷകരെയും തൃപത്തിപ്പെടുത്താവുന്ന ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള സിനിമ ആയതിനാൽ തീർച്ചയായും കണ്ടു നോക്കാവുന്നതാണ്. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മലയാള സിനിമയുടെ മാറ്റങ്ങളിൽ ഇത്തരത്തിലുള്ള ഓരോ ചിത്രങ്ങളും ഓരോ സംഭാവനകൾ തന്നെയാണ്. അൻവർ റഷീദ് അതിനു മുൻകൈ എടുത്തതും സൗബിൻ സാഹിർ എന്ന ഒരു നടനിലുപരി മികവുറ്റ ഒരു സംവിധായകനെ കൂടെ നമുക്ക് കിട്ടിയതിലും ഓരോ സിനിമാപ്രേമിക്കും അഭിമാനിക്കാം.. ഒപ്പം നമുക്കൊന്നിച്ചു പറത്താം ഈ പറവകളെ.. പറന്നുയരട്ടെ ഈ പറവ.

റേറ്റിംഗ്: 3.8/5

Drama

SPOILER ALERT – 'IT' IS THE SCARIEST SHIT IN THEATERS

In the spirit of being honest on this blog, like our hostess with the mostest, I too am not a squeaky clean mama’s girl. 835 more words

Geek

Arlington Road - Film Review

Sometimes a thriller film can be really not-thrilling. Sometimes you know the plot in advance, the guess every twist and just don’t care about what happens at all. 555 more words

Review

The Betrayals by Fiona Neill

THE BETRAYALS

BY

Fiona Neill

I liked this book from the start.  The characters are sharply defined engaging the reader immediately. The focus is on two families, where the parents and the children have spent holidays and leisure time together.  392 more words

Book Reviews

You Don't Know Me by Brooke Magnanti

A body is found and questions must be answered – the conspiracy runs right to the top . . . 329 more words

Book Review

Unlawful Justice by Vish Dhamija (Book Review)

Add this book on Goodreads

Buy this book on Amazon

  • Genre: Thriller, Mystery, Crime
  • Publisher: HarperCollins India
  • Release Date: May 2017
  • Pages: 308
  • Format: Paperback…
  • 590 more words
Books