Tags » Travelogues » Page 2

Darjeeling #WanderfulWednesday

When my son was a toddler, he used to be extremely hyperactive, leaving me exhausted. Managing household chores became difficult therefore I kept a cook. One day my husband said with disdain in his voice “you should cook something for him or else your son will never remember what is mom’s cooking.” Perhaps husband was right because even in movies, Nirupa Roy is only remembered for the… 380 more words

വാല്പാറ - യിലേക്ക് ഒരു ഫാമിലി ട്രിപ്പ്

യാത്രികന്‍ : Devarajan P R

എല്ലാ യാത്രകളും അതിരാവിലെ തന്നെ തുടങ്ങണം, എങ്കിലേ അതിനൊരു ഗുമ്മുള്ളു….!!!. ചങ്ക് കസിൻ വിഷ്ണുൻറെ അഭിപ്രായം ആണ്. എന്നാ പിന്നെ അവൻ പറഞ്ഞപോലെ അതിരാവിലെ തിടങ്ങിക്കളയാം എന്ന് ഞങ്ങൾ ഉറപ്പിച്ചു . ഞങ്ങൾ എന്ന് പറയുമ്പോൾ അവനെ കൂടാതെ എട്ടു പേര്. ഒരുപാടു നേരം ചർച്ച ചെയ്താണ് ഇത്തവണ അതിരപ്പള്ളി-വാൽപ്പാറ പൊയ്‌കളയാം എന്ന് തീരുമാനിച്ചത്. അങ്ങനെ ആ ദിവസം വന്നെത്തി.കൃത്യം 4 മണിക്ക് തെന്നെ എല്ലാ ഫോണുകളായും ഞങ്ങളെ വിളിച്ചെഴുന്നെപ്പിച്ചൂ. ഏകദേശം 15 മിനിറ്റ് എടുത്തിരിക്കണം എല്ലാര്ക്കും ചാനൽ വന്നു കിട്ടാൻ.കുളിച്ചു റെഡി ആയി 6 മണിയോടെഞങ്ങൾ ചെക്കന്മാർ എല്ലാം റെഡി ആയി. അത്രേം നേരം കൊണ്ട് ചിറ്റ ഞങ്ങള്ക് എല്ലാവര്ക്കും ഉള്ള ഇഡലി റെഡി ആക്കി വച്ചിരുന്നു. ഈ അമ്മമാർ എങ്ങനെ ആണ് വളരെ കുറഞ്ഞ നേരം കൊണ്ട് ഇതൊക്കെ ചെയ്യുന്നത്. ആ കൊച്ചു വെളുപ്പാംകാലത്തു 4 ഇഡലി അധികംആരും കാണാതെ തലേദിവസത്തെ ചിക്കൻ കറി കൂട്ടി ഞാനും അപ്പുവും അകത്താക്കിയിരുന്നു.ഇഡ്‌ലിക് സാമ്പാറും ചമ്മന്തിയും മാത്രം കൂട്ടി കഴിച്ചിട്ടുള്ളവർ ഇടക്ക് ഇതും ഒന്നും ട്രൈ ചെയ്യണം.ഇഡലി എല്ലാം പാർസൽ ആക്കി അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ എടുത്ത് വണ്ടിയിൽ വച്ച് ഞങ്ങൾ സ്ത്രീജനങ്ങളുടെ മേക്കപ്പിനായി കാത്തുനിന്നു.ഏതായാലും അധികം സമയം നിൽക്കേണ്ടി വന്നില്ല..6 30 ആയപ്പോഴേക്കും ഞങ്ങളുടെ പ്രതീക്ഷകളുമായി പടകുതിരകൾ കുതിച്ചു.പടക്കുതിര എന്നൊക്കെ പറഞ്ഞു തള്ളുമ്പോൾ അവരെ കുറിച്ച പറയണമല്ലോ ഒരു സ്വിഫ്റ്റ് ഡെക്കയും ഒരു ഫിയെസ്റ്റയും.ആലുവമുതൽ ചാലക്കുടി വരെ ഏതൊരു മലയാളിയെയും പോലെ ക്യാമറയെ പേടിച്ചു ഞങ്ങളും വണ്ടി ഓടിച്ചു.യാത്രയുടെ രസം ആരംഭിച്ചത് അവിടുന്നായിരുന്നു.പന കാടുകൾക്കിടയിലൂടെ വെളുപ്പിനെ ഒരു യാത്ര.AC ഒക്കെ ഓഫ് ആക്കി എല്ലാ വിൻഡോയും തുറന്നിട്ട് തണുത്ത കാറ്റൊക്കെ കൊണ്ട് പൊയ്ക്കൊണ്ടിരുന്നു.

മണ്ടയിൽ തണുപ്പടിച്ചിട്ടായിരിക്കണം dude മെല്ലെ ഉറക്കമുണർന്നു. പറയാൻ മറന്നു dude മകൻ ആണ്. അമ്മയുടെ മടിയിൽ ഒരു ഷാൾ കൊണ്ട് സുഖമായി മൂടി പുതച്ചു ഉറങ്ങുകയായിരുന്നു ഇതുവരെ അവൻ.ഒരു ബൈക്ക് റൈഡിനു പറ്റിയ റോഡ് ആണ് ഇത്.ഇടയ്ക്കു ഇടയ്ക്കു ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ വന്യ ജീവി ക്രോസിങ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടേ ഇരുന്നു.ഇതുവരെ ഒരു പൂച്ചക്കുഞ്ഞിനെ പോലും കണ്ടതേ ഇല്ല. അങ്ങനെ ഞങ്ങൾ അതിരപ്പള്ളി എത്തി.എൻട്രൻസിൽ ഒരു മലയണ്ണാൻ ഒരു പണീം ഇല്ലാതെ ആള്കാര്ക് സെൽഫി എടുക്കാൻ നിന്നുകൊടുക്കുന്നുണ്ടായിരുന്നു. എന്നിലെ ഫോട്ടോഗ്രാഫർ ഉണർന്നു. പോയി അറഞ്ചം പുറഞ്ചം കൊറേ ഫോട്ടോ എടുത്തു.അതിരപ്പള്ളി നല്ല കട്ട കലിപ്പിലാണെന്നു തോന്നുന്നു.കലങ്ങി ചോന്ന വെള്ളവുമായി താഴേക്ക് പതിച്ചുണ്ടിരിക്കുന്നു. മലയാളികളെകാൽ കൂടുതൽ തമിഴ്നാട്ടുകാരാണ് ഇവിടെ കൂടുതൽ.ആ കലക്ക വെള്ളത്തിൽ ഒത്തിരി ആളുകൾ കുളിക്കുന്നുണ്ട് .അവിടെ കുറച്ചുനേരം നിന്ന് കൊറേ ഫോട്ടോ ഒക്കെ എടുത്ത് മെല്ലെ ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു. അതിരപ്പള്ളി- വാഴച്ചാൽ റൂട്ടിൽ അധികം ആരും ശ്രെദ്ധിക്കാത്ത ഒരു പാവം വെള്ളച്ചാട്ടം ഉണ്ട്. ഒരു തിരക്കും ഇല്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. അവിടുത്തെ ഗൈഡ് ചേട്ടനെ കൊണ്ട് ഒരു ഗ്രൂപ്പ് ഫോട്ടോ ഒക്കെ എടുപ്പിച്ച ഞങ്ങൾ അവിടം വിട്ടു.മലക്കപ്പാറ കാട് തുടങ്ങുന്ന സ്ഥലത് ഫോറെസ്റ് ചെക്‌പോസ്റ്റിൽ വണ്ടിയുടെ ഡീറ്റെയിൽസ് ഒകെക് കൊടുക്കണം. അവിടെ നിന്ന് സ്റ്റാർട്ട് ചെയ്താൽ 2 മണിക്കൂറിനുള്ളിൽ കാട് കടന്നിരിക്കണം എവിടേം നിർത്താതെ ഓടിച്ചാലും 2 മണിക്കൂർ എടുക്കും അങ്ങനത്തെ റോഡ് ആണ്. ഓരോ വളവു തിരിയുമ്പോഴും ഒരു ഭീകരമായ വന്യജീവിയെ ഞങൾ എല്ലാവരും പ്രതീക്ഷിച്ചു.ആ പ്രതീക്ഷ മലക്കപ്പാറ വരെ നീണ്ടു നിന്നു. കൊടുംകാടാണ് ഹിമാലയൻ കടന്നു എന്നൊക്കെ പറഞ്ഞിട്ട് ഒരു ജീവിയെ പോലും കാണാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ടായിരുന്നു.പൊള്ളാച്ചി എത്തുന്നതിനു മുൻപ് കാട്ടുപോത്തിനെ കാണാൻ പറ്റും എന്ന് ഉറപ്പു തന്നു അളിയൻ ഞങ്ങളെ സമാധാനിപ്പിച്ചു.

മലക്കപ്പാറ ചെക്‌പോസ്റ്റിൽ എത്തിയപ്പോഴേക്കും 12 മണി ആയിരുന്നു. ഫോറെസ്റ് ചേട്ടന്മാർ അനുവദിച്ചതിനേക്കാൾ അര മണിക്കൂർ കൂടുതൽ. ഇച്ചിരി ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു എങ്കിലും അവർ ആ സമയ വ്യത്യാസം ശ്രെദ്ധിച്ചതേ ഇല്ല.ചെക്ക് പോസ്റ്റ് കഴിഞ്ഞു അഞ്ചു കിലോമീറ്റർ ഉള്ളിൽ നല്ല ഒരു വ്യൂ പോയിന്റ് ഉണ്ട്. നോക്കത്താദൂരം തേയില ചെടികൾ മലകളെ പച്ചപുതപ്പിച്ചിരിക്കുന്നു.ഒരു കട്ടൻ ഒക്കെ കുടിച്ചു നോക്കി ഇരിക്കാൻ പറ്റിയ വ്യൂ ആണ്. ദൈവം സഹായിച്ചു അവിടെ ഒരു പെട്ടിക്കട പോലും ഉണ്ടായിരുന്നില്ല.ഇത് വായിക്കുന്ന ആർകെങ്കിലും അവിടെ ഒരു കട തുടങ്ങാൻ തോന്നിയാൽ നിങ്ങൾ മെസ്സ്‌ ആണ്.അവിടുന്ന് കുറച്ചു ദൂരം പോകുമ്പോൾ ആളിയാർ ഡാം ബ്രിഡ്ജ് കാണാം. ഫോട്ടോ എടുക്കാൻ ഒകെ നല്ല സ്പോട്ട് ആണ്. ഡാമിന് ചുവട്ടിൽ ഒരു ചേട്ടൻ ഫ്രഷ് മീൻ വറുത്തു വിൽക്കുന്നുണ്.ഒരു പീക്കിരി കഷ്ണം മീനിന് 35 രൂപ എന്ന ക്രൂരമായ വില കേട്ടിട്ടും കൊതിയന്മാരായ ഞങ്ങൾ വേണ്ടുവോളം മീൻ തിന്നു.തെറ്റുപറയാൻ പറ്റില്ല നല്ല മീൻ ഫ്രൈ ആയിരിന്നു.വാല്പാറയുടെ സൗന്ദര്യം കൂടി കൂടി വന്നു.എങ്ങും പച്ചപ്പുമാത്രം പച്ച പട്ടു വിരിച്ച മലനിരകൾ നല്ല ചായപൊടിയുടെ മണം എങ്ങുനിന്നോ വരുന്നുണ്ട്.ഉച്ചക് ഫുഡ് കഴിക്കാൻ പറ്റിയ ഹോട്ടൽ ഇവിടെ മാത്രേ ഉണ്ടാകു എന്ന അളിയന്റെ ഭീഷണിക് വഴങ്ങി ഒരു കടയിൽ കേറി. കട ഒക്കെ കിടു ആണ്. ഫുഡ് പത്തു പൈസക് കൊള്ളില്ല. ഇവിടെ വരുന്ന സഞ്ചാരികൾ ഉച്ചക് വേണ്ടി കൂടെ ഉള്ള ആഹാരം കയ്യിൽ കരുതുന്നത് വളരെ നല്ല കാര്യം ആയിരിക്കും.ചെറിയ മഴ പൊടിയുന്നുണ്ട് മഴത്തുള്ളികൾ തേയില ഇലകളുടെ ഭംഗി ഇരട്ടിയാക്കി.

അങ്ങനെ പോയ്‌കൊണ്ടിരിക്കുമ്പോൾ അളിയന്റെ കണ്ണുകളിൽ എന്തോ തടഞ്ഞു. രണ്ടു വണ്ടികളും റോഡിൻറെ സൈഡ് ചേർന്ന് നിന്നു.മലയിൽ അങ്ങ് ദൂരെ കറുത്ത പൊട്ടുകണക്കെ എന്തോ അനങ്ങുന്നു.അളിയൻ ഉറപ്പിച്ചു പറഞ്ഞു അത് കാട്ടുപോത്താണ്. അവിടെ പോയി കാണാതെ വിശ്വസിക്കില്ല എന്ന് ഞാനും.അങ്ങനെ ഞാനും അളിയനും കട്ട ധൈര്യശാലി ആയ അനന്തരവനും കൂടെ അവയെ ലക്ഷ്യമാക്കി നടന്നു.ഏകദേശം ഒരു കിലോമീറ്റർ നടന്നിരിക്കണം.. എനിക്കും വിശ്വാസമായി ഒരു കൂട്ടം കാട്ടുപോത്തുകൾ തേയില ചെടികൾക്കു ഇടയിൽ നിന്ന് പുല്ലു തിന്നുന്നു..ഞങ്ങൾ കൂടുതൽ അടുത്തേക് ചെന്നു..ഇതുവരെ അവ ഞങ്ങളെ കണ്ടിട്ടില്ല. മെല്ല കുറച്ചു ഫോട്ടോ ഒക്കെ എടുത്തു നിന്നപ്പോൾ ഞങ്ങളുടെ സംസാരം കേട്ട് എല്ലാം തല ഉയർത്തി ഒറ്റ നിപ്പ്..!!! കഷ്ടിച്ചു 100 മീറ്റർ അകലം ഞങ്ങൾക്കും അതുങ്ങൾക്കും ഇടയിൽ ഇടതു വശത്തു കണ്ട കണ്ഠം വഴി ഒറ്റ ഓട്ടം…തിരിച്ചു വണ്ടിയിൽ എത്തിയിട്ടാണ് നിന്നതു.യാത്ര മുതലായതു ഇപ്പോഴാണ്. എന്റെ മനസ്സിൽ അപ്പോഴും അവയുടെ നോട്ടം ആയിരുന്നു. ചെറുതായിട് ഒന്ന് പേടിച്ചു. പക്ഷെ ആരോടും ഒന്നും പറഞ്ഞില്ല.വാല്പാറ ചുരം തുടങ്ങുന്ന സ്ഥലത്തെ വ്യൂ പോയിന്റ് മനോഹരമാണ്. ആളിയാർ ഡാമും ഹെയർപിൻ ബെന്റ്‌കളും ഒക്കെ ആയി അതിമനോഹരം.ദൈവം കൊണ്ട് നിർത്തിയ പോലെ ഒരു കൂട്ടം വരയാടുകൾ ആ വളവുകളിൽ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇരവികുളം പോയാൽ പോലും ഭാഗ്യം ഉണ്ടെങ്കിൽ മാത്രം കാണാൻ കഴയുന്ന ഈ വരയാടുകൾ ഇവിടെ കണ്ടത് ഭാഗ്യം മാത്രം ഉള്ളതുകൊണ്ടാണ്. ഞാൻ ജീവിതത്തിൽ ആദ്യമായി ആണ് ഈ ഐറ്റം കാണുന്നത്. ഒരുപാട് നേരം നോക്കി നിന്നു. അങ്ങനെ ഓരോ ഹെയർ പിന് ബെന്റുകളും വളരെ ശ്രേദ്ധപൂർവം എന്ജോയ് ചെയ്തു ഞങ്ങൾ ഡ്രൈവ് ചെയ്തു പൊള്ളാച്ചിയിൽ എത്തി.എല്ലാവരും ഒരു നല്ല ചായക്കായി ബഹളം ഉണ്ടാക്കുനുണ്ടായിരുന്നു.അധികം ആളുകൾ ഇല്ലാത്ത ഒരു ചെറിയ ചായക്കടയിൽ നിർത്തി ചായ കുടിച്ചു.സാമാന്യം നല്ല ചായ.പൊള്ളാച്ചി മാർക്കറ്റ് ഫ്രഷ് പച്ചക്കറി വാങ്ങുന്നതിനു ഉത്തമം ആണ്.കരാറ്റ്‌/ബീൻസ് നല്ല ഫ്രഷ് ആയി കിട്ടും.കൈ പൊള്ളുന്ന വിലയും ഇല്ല. ഒരു ഡിക്കി നിറയെ പച്ചക്കറി ഒക്കെ വാങ്ങി പാലക്കാട് വഴി രാത്രിയോടെ ഞങ്ങൾ വീട്ടിൽ എത്തി..അടുത്ത യാത്രക് ഉള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ്….!!!

Travelogues

Gokarna - A Peaceseeker's Retreat

I have no doubts that I am a beach person. Whenever I start planning a new trip I already have a beach destination ready in my imagination. 1,686 more words

India

Mt. Pinatubo: Beauty for Ashes (A Photo Journal)

To going there

A midnight bus ride to sleep through. A six a.m. chilly tricycle ride to watch the sunrise in.  A dusty but sturdy 4 x 4 to give you the taste of adventure. 172 more words

#asia

Travelogue: Paris With A Toddler - Part 1

Where We Stayed

We stayed in a studio in the Saint Germain-des-Près area (6th arrondissement) that I found on Booking.com (use the link and get $20 towards your stay). 2,205 more words

Travelogues

കൊടക്കനാൽ - കോടമഞ്ഞിനാൽ പ്രകൃതിയുടെ ഇന്ദ്രജാലം

യാത്രികൻ : Sijo Symphoney

കൊടക്കനാൽ ഒരിക്കലും കണ്ടു തീർക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ്…എത്ര കണ്ടാലും വീണ്ടും വീണ്ടും പുതുമ നൽകുന്ന ഒരു സ്വർഗം …മനസിൽ സ്നേഹം മാത്രം ഉള്ള പച്ചയായ മനുഷ്യരുട നാട്…ആൾകുറ്റങ്ങളില്ലാത്ത മണ്ണിന്റെ മണമുള്ള നാട് ..മഞ്ഞുമലയുടെയും കുറിഞ്ഞിപ്പൂക്കളുടേയും പഴങ്ങളുടെയും നാട് കുടമഞ്ഞിനാൽ പ്രകൃതിയുടെ ഈത്രജാലം തീർത്ത കൊടൈക്കനാൽ.

ആദ്യം ആയിട്ടല്ല കൊടക്കനാൽ സന്ദർശിക്കുന്നത് അതുകൊണ്ടു തന്നെ കൊടക്കനാൽ എന്നു കേൾക്കുമ്പോൾ മനസിൽ മായുന്ന ഗുണ കേവ് , പില്ലർ റോക്ക് ,ഡോൾഫിൻ നോസ് , പൈൻ ഫോറെസ്റ് , കോക്കർസ് വാക് , ഗോൾഫ് ക്ലബ് ഒന്നും തന്നെ നമ്മുടെ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല…അങ്ങന ഒരു ആഴ്ച നീളുന്ന സ്വപ്നങ്ങളുടെ പൂർത്തീകരണം ആയിരുന്നു ഈ യാത്ര…

കോടമഞ്ഞിന്റെ മൗനവും വളഞ്ഞുപുളഞ്ഞ റോഡുകളുടെ വിജനതയും ആകാശം മുട്ടെ മഞ്ഞിൽ കുളിഞ്ഞു നിൽക്കുന്ന മലകളും ചെറിയ വെള്ളച്ചാട്ടങ്ങളും കണ്ടു മൂടല്‍ മഞ്ഞിനാല്‍ ഇന്ദ്രജാലം തീര്‍ത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കൊടൈക്കനാൽ. ആറു പേരടഞ്ഞുന്ന സംഗമായിരുന്നു നമ്മുടെ ,ബാ ഗ്ലുർ നിന്നും 465 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊടക്കനാൽ എത്തിച്ചേരാൻ സാധിക്കും .

സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതി ചെയുന്ന കൊടക്കനാൽ തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത്.കൊടക്കനാൽ എന്നാൽ മലനിരകളുടെ രാജകുമാരി എന്നാണ് അർഥം .1845 ൽ ആണ് കൊടക്കനാൽ സ്ഥാപിതമായത് .കൊടക്കനാൽ സന്ദർശിക്കുമ്പോൾ ഇന്ന് കാണുന്ന രീതിയിൽ കൊടക്കനലിന മാറ്റിയെടുക്കുന്നതിൽ അമേരിക്കൻ ക്രിസ്ത്യൻ മിഷനറീസ് വഹിച്ച പങ്കു ഓർക്കേണ്ടത് തന്നയാണ് . ശരിക്കും വാക്കുകൾ കൊണ്ടു വർണ്ണിക്കുന്നത്തിനും അപ്പുറത്താണ് കൊടക്കനാൽ നമുക്കു സമ്മാനിക്കുന്നത്‌ . റോഡില്‍ നിന്നും മുകളിലേക്കു നടക്കുവാന്‍ തുടങ്ങിയാല്‍ മഞ്ഞിന്റെ മണമുള്ള കാറ്റ് നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോകും . ഇടവിട്ടെത്തുന്ന മൂടല്‍ മഞ്ഞു അടുത്തുനില്‍ക്കുന്ന ആളിനെപോലും മറച്ചു കളയും .വാക്കുകൾ മുറിഞ്ഞു പോകുന്ന പലപ്പൊഴും കൊടക്കനാലിന്റെ മനോഹാരികത വര്ണിക്കുമ്പോൾ.

കാറിൽ അയിരുന്നു നമമുടെ യാത്രാ ബാംഗ്ലൂർ ജീവിതത്തിൽ നിന്നും ഒന്നു മാറി പ്രകൃതിയോടു ചേർന്ന് അതിനെ തൊട്ടും തലോടിയും നിൽക്കുക എന്നതു ഏതൊരു ബാംഗ്ലൂർ ജീവിക്കുന്നവരുടേയും അഗ്രഹം ആണ്‌ അതിനു കൊടക്കനാൽ അല്ലാതെ വേറെ ഒരു ഓപ്ഷൻസ് ഇല്ലായിരുന്നു അത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതായിരുന്നു ഈ യാത്ര.

ആദ്യദിവസം ബെരിജം ലക്ക് കാണാൻ ആണ് യാത്ര പുറപ്പെട്ടത്.കൊടക്കനാൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ബെരിജം ലേകിൽ എത്തിച്ചേരാം . യാത്രക്ക് മുമ്പ് ഫോറെസ്റ് ഡിപ്പാര്ട്മെന്റിന്റെ പാസ് ആവശ്യമാണ് 200 രൂപ നൽകിയാൽ നമുക്ക് പാസ് ലഭിക്കുന്നതാണ് . വാക്കുകൾ കൊണ്ട് അവരണീയം ആണ് കൊടക്കനാൽ നിന്നും ബെരിജം ലക്ക്ലേക്കുള്ള യാത്ര വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ്കൾ ,മൊട്ടക്കുന്നുകളാല്‍ സുന്ദരം, പച്ചപ്പുനിറഞ്ഞ ‍ക്കിടയിലൂടെ വെള്ളിയരഞ്ഞാണംപോലെ ഒഴുകുന്ന ചെറുകാട്ടരുവികള്‍. മഞ്ഞില്‍ മുങ്ങിപ്പൊങ്ങുന്ന പകലുകള്‍, ഹൈറേഞ്ചിന്റെ കുളിര്‍മ മുഴുവന്‍ ആവാഹിച്ചെടുത്ത കാറ്റ്.പലപ്പോഴും നമ്മൾ ഇന്ത്യയിൽ തന്നെ ആണോ എന്നു സംശയം ജനിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു പല കാഴ്ചകളും.പോകുന്ന വഴിക്കു നമുക്ക് സൈലന്റ് വാലി നമുക്ക് കണ്ണിന് കുളിർമ നൽകുന്ന ഒരു കാഴ്ചയാണ്‌.കൊടക്കനാൽ സന്ദർശിക്കുന്ന ഏതൊരു സഞ്ചരിക്കും ബെരിജം ലെക്ക്‌ ഒരു അവിസ്മരണീയമായ ഒരു കാഴ്ചയാണ്‌ . തിരിച്ചു വരുന്ന വഴിക്കു നമുക്ക് , പൈൻ ഫോറെസ്റ് , ഗുണ കേവ് , പിള്ളേർറോക്‌ , കോക്കേഴ്സ് വാക് എന്നിവ കാണാൻ സാധിക്കും. അങ്ങനെ ആദ്യത്തെ യാത്രയുടെ ഓർമ്മകൾ മനസിന് നൽകിയ സന്തോഷത്തിൽ ഉറക്കത്തിലേക്കു കടന്നു.

ഇന്ന് യാത്രയുടെ അവസാനത്തെ ദിവസമാണ് ആണ് .മന്നവനുർ പൂപ്പാറ എന്നിവയാണ് ഇന്നത്തെ യാത്രയുടെ ലക്‌ഷ്യം കൊടക്കനാൽ വന്ന് കഴിഞ്ഞാൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു കാഴ്ച്ചയാണ് മന്നവാനൂർ .മന്നവന്നുർ ശരിക്കും ഒരു സ്വർഗമാണ് ഒരു സഞ്ചാരി ഒരിക്കലെങ്ങിലും കണ്ടിരിക്കണ്ട പ്രകൃതിയുടെ സമ്മാനം .കൊടൈക്കനാലിൽ നിന്നും മുപ്പത്തിരണ്ട് കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്താൽ മന്നവനുർ എത്തിചെരാം .വിക്രo അഭിനയിച്ച ഐ നമ്മുടെ സ്വന്തം ലാലേട്ടൻ അഭിനയിച്ച ചിത്രം അങ്ങന ഒരുപാടു നല്ല ചിത്രങ്ങളുടെ ലൊക്കേഷൻ കൂടിയാണ് മന്നവനുർ. മന്നവനുർ യാത്രക്കിടെ നമുക്ക് പൂപ്പാറയുടെ ഗ്രാമഭങ്ങി കൂടി ആസ്വദിക്കാൻ സാധിക്കും .കൊടക്കനാൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൂപ്പാറയുടെ ഗ്രാമഭഗി ആസ്വദിക്കാൻ സാധിക്കുന്നതാണ് .വെളുത്തുള്ളി .സബര്ജിള്ളി ,കാരറ്റ് ,ആപ്പിൾ കാബേജും വിളയുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് പൂപ്പാറ .മലഞ്ചെരിവുകളിൽ, തട്ടുകളുണ്ടാക്കിയാണ് കൃഷി നടത്തുന്നത്. പൂപ്പാറക്ക്‌ ഒരു കിലോമീറ്റർ മുൻപാണ്, ഗ്രാമത്തിന്റെ മുഴുവൻ വ്യൂവും കാണാൻ സാധിക്കുന്നത്. അവിടെ നാട്ടുകാരൻ, സ്വന്തമായി ഒരു വ്യൂ ടവർ ഒക്കെ ഉണ്ടാക്കി ഇക്കോ ടൂറിസത്തിന്റെ സാധ്യതകൾ പരീക്ഷിച്ചിട്ടുണ്ട്.

ഓരോ മിനിറ്റിലും വൈവിധ്യമേറിയ കാഴ്ചകൾ തന്ന് കൊണ്ടിരുന്നു കാട്‌.എവിടെ ക്യാമറ വെച്ചലും കണ്ണിന് കുളിർമ നൽകുന്ന ചിത്രങ്ങൾ കൂടെ തൊട്ടടുത്ത നിമിഷം എന്തായിരിക്കും സംഭവിക്കുക എന്ന ആകാംക്ഷയും.
ആ മായിക കാഴ്ച കണ്ട്‌ നേരം പോയതറിഞ്ഞില്ല. നാളെ രാവിലെ ബാംഗ്ലൂർ എത്തണം ജോലിക്കു പോകണം ,വെയിൽ മാഞ്ഞു. മാനം ഇരുണ്ട്‌ കനത്തു.
ഒരേ കാട്ടിലൂടെയുള്ള ഓരോ യാത്രയും പുതിയ കാഴ്ചകളിലൂടെയാണ്‌. നവ്യമായ അനുഭവങ്ങളിലൂടെയാണ്‌.പലപ്പോഴും അക്ഷരങ്ങളുടെ കോണുകളിൽ ഒതുകുന്നവയല്ല .

യാത്രകൾ അവനിക്കുന്നില്ല ഓരോ യാത്രകൾ അവസാനിക്കുമ്പോഴും അത് പുതിയൊരു യാത്രക്കുള്ള തുടക്കമാണ്…

Travelogues

കുടുക്കത്ത് പാറ - പശ്ചിമ ഘട്ടമലനിരകളിലെ വനറാണിയുടെ കിരീടം

ഒഴിവുകാലത്ത് മാത്രമല്ല സമയം കിട്ടുമ്പോഴൊക്കെ, കുടുംബസമേതവും, സുഹൃത്തുക്കളോടൊപ്പവുമൊക്കെ ടൂറിസ്റ്റുകേന്ദ്രങ്ങൾ തേടി യാത്ര തിരിക്കുന്നവരാണല്ലോ നമ്മളിലേറെയും.തെന്മല ഇക്കോടൂറിസം പലപ്രാവശ്യം കണ്ടിട്ടുള്ളവർക്ക് ഇതാ മറ്റൊരു ഇക്കോ ടൂറിസ്റ്റ് മേഖലകൂടി പരീക്ഷിച്ച് നോക്കാവുന്നതാണ്‌.

വനറാണിയൂടെ കിരീടമായി കുടുക്കത്ത് പാറ

പശ്ചിമ ഘട്ട മല നിരകളിൽ വനറാണിയുടെ കിരീടം പോലെ തലയെടുപ്പോടെ നിൽക്കുന്ന അപൂർവ്വമായ പ്രക്യതിയുടെ വിസ്മയക്കാഴചയാണ് കുടുക്കത്ത് പാറ. മന്വന്തരങ്ങളുടെ പഴക്കമുള്ള കാടിന്റെ മുതുമുത്തശ്ശന് ആയിരത്തി അഞ്ഞുറ് അടിയോളം ഉയരമുണ്ട് വിവിധ ദിക്കുകളിൽ നിന്നുനോക്കുമ്പോൾ വിവിധ ആകൃതികളിൽ ദൃശ്യാനുഭവം പകരുന്ന പ്രക്യതിയുടെ അത്ഭുത വിസ്മയ പ്രതീകമാണ് കുടുക്കത്ത് പാറ. പുരാണങ്ങളിൽ പോലും പരാമർശിക്കപ്പെടുന്ന ആരോഗ്യപ്പച്ച ഉൾപ്പെടെ അമൂല്യ സസ്യ ജൈവ സമ്പത്തുകൾ കുടുക്കത്ത് പാറയില്‍ സുഗന്ധം പരത്തുന്നു.

മന്വന്തരങ്ങളുടെ പഴക്കമുള്ള കുടുക്കത്ത് പാറയുടെ ഐതീഹ്യമായി പഴമക്കാർ പറയുന്നത്

സീതാദേവിയെ രാവണൻ കടത്തികൊണ്ട് പോയപ്പോൾ ജഡായുവുമായി നടന്ന യുദ്ധത്തിൽ രാവണന്‍റെ കത്തി തെറിച്ച് വീണ സ്ഥലമാണ് കുടുക്കത്ത് പാറ എന്നാണ്.രാവണൻ ലങ്കയിലെക്കുള്ള യാത്രാമദ്ധ്യേ ഇവിടെ നിന്ന് ആരോഗ്യ പച്ച ശേഖരിച്ച് എന്നും ഐതീഹ്യം നിലവിലുണ്ട്. കൂടാതെ യക്ഷന്മാരുടെയും ഗന്ധര്‍വന്മാരുടെയും ദേവന്മാരുടെയും വിഹാരരംഗമായ കുടുക്കത്ത് പാറയും അനുബന്ധ സ്ഥലങ്ങളും അശുദ്ധം ആക്കിയാല്‍ യക്ഷ, ഗന്ധര്‍വ,ദേവന്മാരുടെ ശാപം ഉണ്ടാകുകയും അങ്ങനെ ഉള്ളവര്‍ക്ക് അനേക കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകും എന്ന് പഴമക്കാര്‍ പറയുന്നു. അതിനാല്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ യാതൊരു പാഴ്വസ്തുക്കളും ഇവിടെ കളയാറില്ല.

മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെ കാണുന്ന ഇവിടെയെത്താൻ ആനക്കുളത്തു നിന്ന് വനഭാഗത്തൂടെ ഒരു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം. മുകളിലേക്ക് കയറാൻ പടവുകളും സുരക്ഷാവേലികളുമുണ്ട്. രണ്ട് പാറവരെ കയറാം. അടുത്തായി ഒരു തടയണയും, കാവും ഗുഹയുമുണ്ട് ഈ കാവിന് “കുടുക്കത്ത് കാവ്” എന്നും ഗുഹക്ക് “സായിപ്പ് ഗുഹ” എന്നുമാണ് പേര് വിളിക്കുന്നത്‌.ബ്രിട്ടിഷ് ഭരണ കാലത്ത് സാഹസികരായ ബ്രിട്ടിഷുകാർ കുടുക്കത്തു പാറയോട് ചേർന്ന് ഗുഹയിൽ താമസ്സിച്ചതായും അങ്ങനെ ആ ഗുഹക്ക് സായിപ്പ് ഗുഹ എന്ന് പേരും വന്നു എന്ന് പറയപ്പെടുന്നു.

കൊല്ലം ജില്ലയിലെ അലയമൺ ഗ്രാമപ്പഞ്ചായത്തിലെ ചണ്ണപ്പേട്ട ആനക്കുളത്ത് നിന്നും രണ്ട് കിലോമീറ്റർ വനപാതയിലുടെ സഞ്ചരിച്ച് പടവുകൾ കയറി പാറയുടെ മുകളിൽ എത്താം പൊൻമുടി മുതൽ തമിഴ്നാട്ടില്‍ വരെ നീണ്ട് നിൽക്കുന്ന അതിവിശാല കാഴചകൾ പാറയുടെ മുകളിൽ നിന്ന് കാണാം. വൈവിദ്ധ്യങ്ങളായ ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്ന പ്രക്യതിയുടെ വിസ്മയിപ്പിക്കുന്ന അത്ഭുത കാഴചകളിലേക്ക് പ്രകൃതി സ്നേഹികള്‍ക്ക് സാഹസികതയുടെ ലോകത്തിലേക്ക് സ്വാഗതം.

ഒരു ഇക്കോടൂറിസംപദ്ധതിയാണ് കുടുക്കത്ത് പാറ. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ ഒരു റോപ്‌വേ സംവിധാനമൊരുക്കാൻ പദ്ധതിയുണ്ട്.ആനക്കുളം ജംഗ്ഷനിൽ നിന്നും ഇക്കോടൂറീസ്റ്റ് മേഖലയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനുള്ള കൂറ്റൻ ആർച്ച് സ്ഥാപിച്ചിരിക്കുന്നു.സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ( കാർ, ജീപ്പ്, ബൈക്ക് മുതലായ ചെറിയ വാഹനങ്ങൾ) അകത്തേക്ക് ഓടിച്ച് പോകാം.ഇരുവശത്തും വൃക്ഷക്കൂട്ടങ്ങൾ നിറഞ്ഞ പരുക്കൻ മൺപാത, ഉരുളൻ കല്ലുകൾ, അവിടവിടെ ഉയർന്നു നില്ക്കുന്ന വൃക്ഷങ്ങളുടെ വേരുകൾ എന്നിവ യാത്ര അതീവ രസകരവും ഹൃദ്യവുമാക്കുന്നു. ( ആൾക്കൂട്ടവും, തിരക്കും, കച്ചവടസ്ഥാപനങ്ങളോ ഒന്നുമില്ലാത്ത നിബിഢമായ വൃക്ഷ നിരകൾക്കിടയിലൂടെയുള്ള യാത്ര ഏതോ ഹോളിവുഢ് ഹൊറർ സിനിമയെ ഓർമ്മിപ്പിക്കുന്നുവെന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു).

തടയണവരെ ഇങ്ങനെ ചെറിയ വാഹനങ്ങളിൽ സാഹസികമായി ഓടിച്ച് പോകാം, എന്നത് വളരെ സൗകര്യപ്രദമാണ്‌.( സുഹൃത് സംഘങ്ങൾക്കും, കുടുംബങ്ങൾക്കും കാൽനടയായി യാത്രയുടെ രസം നുകർന്ന് പോകുകയുമാവാം. )

തടയണ

ഇവിടെ വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ചുറ്റും കാടിന്‍റെ സമൃദ്ധി, അവയ്ക്കിടയിൽ ഉയർന്നുനില്‍ക്കുന്ന വിവിധ ആകൃതിയിലുള്ള കരിമ്പാറകൾ, കാഴ്ച്ചക്കാരന്റെ ഭാവനയ്ക്കനുസരിച്ച് ഓരോരോ രൂപങ്ങൾ സങ്കല്പ്പിച്ച് എടുക്കാവുന്ന തരത്തിലുള്ളവയാണ്‌ അവയോരോന്നും.സൂക്ഷിച്ച് കുത്തനെ ചരിഞ്ഞ ഒറ്റയടിപ്പാതയിലെ കാട്ടുചെടികൾ വകഞ്ഞുമാറ്റി താഴേക്കിറങ്ങിച്ചെന്നാൽ, ഉരുളൻ പാറകൾക്കിടയിലായി തടയണ കാണാം.മഴക്കാലത്ത് ജലസമൃദ്ധമാണെങ്കിലും വേനലിൽ അത് വരണ്ടതാണ്‌ എന്നത്‌ കുറച്ച് സങ്കടം സഞ്ചാരിയുടെ ഉള്ളിലുണ്ടാക്കും. ഒരു പുഴ, അല്ലെങ്കിൽ ഒരു കുഞ്ഞരുവി ഈ മരക്കൂട്ടങ്ങൾക്കിടയിൽ വറ്റാതെ ഒഴുകിയിരുന്നെങ്കിലെന്ന് നമ്മൾ അതിയായി ആഗ്രഹിച്ച് പോകുന്ന നിമിഷം. തിരിച്ച് കാട്ടുചെടികൾക്കിടയിലൂടെ മുകളിലേക്ക് നടക്കുമ്പോൾ അതൊരു മോഹഭംഗമായി മനസ്സിലുണ്ടാകും.

ഇനിയാണ്‌ ശരിയായ കയറ്റം തുടങ്ങുന്നത്‌. പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്ക് കയറാം. കയറ്റം തുടങ്ങുന്ന ഭാഗത്ത് കുറച്ച് കഠിനമാണെങ്കിലും, മുകളിലേക്ക് കയറുംതോറും അത് ആയാസരഹിതമാകുന്നുണ്ട്‌.കുടിക്കാനായി ശുദ്ധജലം കരുതുന്നത് വളരെ നല്ലതാണ്‌ എന്ന് അനുഭവം പഠിപ്പിക്കുന്നു, ഇതിനുള്ളിൽ കച്ചവടസ്ഥാപനങ്ങളോ , സ്റ്റാളുകളോ ഒന്നും തന്നെയില്ല. തികച്ചും നൈസർഗ്ഗികമായ ഭൂപ്രകൃതിമാത്രം, അതുകൊണ്ട് ആനക്കുളം ജംഗ്ഷനിൽ നിന്നുതന്നെ വെള്ളം കരുതുന്നതാണ്‌ നല്ലത്. ഒപ്പം ഒരപേക്ഷകൂടി വെള്ളകുപ്പികൾ ഉൾപ്പെടെയുള്ള ഒരു പ്ളാസ്റ്റിക്ക് വസ്തുക്കളും ദയവായി ഈ ജൈവസമൃദ്ധിയിൽ വലിച്ചെറിയരുത്.

മുകളിൽ നമുക്കുവേണ്ടി കാത്തിരിക്കുന്നത് അവിസ്മരണീയമായ കാഴ്ചകളാണ്‌. കുടുക്കത്ത്പാറ എന്നത് ആകാശം മുട്ടെ ഉയർന്നുനില്ക്കുന്ന ഒരു കൂറ്റൻ കരിമ്പാറയാണ്‌, അജയ്യമായി അതങ്ങ് ഉയർന്ന് നില്ക്കുന്നു, അതിനരികിലേക്കാണ്‌ നമ്മുടെ യാത്ര. അവിടേക്ക് കയറിയെത്താൻ അല്പം പ്രയത്നം ആവശ്യമാണ്‌. എത്തിയാലോ, സമുദ്രനിരപ്പിന്‌ വളരെ മുകളിൽ ആകാശത്തേക്ക് തലയുയർത്തി നില്ക്കുന്ന പടുകൂറ്റൻപാറയുടെ വശങ്ങളിലായി ചിറകുകൾ വിടർത്തിയപോലെ മറ്റനേകം പാറകൾ.അവയ്ക്കിടയിൽ അപൂർവ്വങ്ങളായ വൃക്ഷങ്ങൾ പലതും പുഷ്പിച്ചുനില്ക്കുന്നു. നമ്മളിതുവരെ കണ്ടിട്ടില്ലാത്ത പൂക്കൾ, വിവിധ വർണങ്ങളിൽ കാണാം. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കുടുക്കത്തു പാറക്കു മുകളിലെ.

“ഗന്ധര്‍വന്‍ പാല”

പാറകൾക്ക് മുകളിൽ ഇക്കോടൂറിസത്തിന്റെ ഭാഗമായി നിർമ്മിച്ച സുരക്ഷാവേലികൾ, അവയ്ക്കിടയിലൂടെ സൂക്ഷിച്ച് വശങ്ങളിലേക്ക് നീങ്ങി നിന്ന് , താഴ് വരയിൽ നിറഞ്ഞ കാടിന്റെ വന്യത കാണാം. വീശിയടിക്കുന്ന കാറ്റിൽ ഇരുകൈകളും വശങ്ങളിലേക്ക് വിടർത്തി അവർണനീയമായ അനുഭൂതിയിലേക്ക് ഉയരുമ്പോൾ, ഉറക്കെ ആരവം മുഴക്കാൻ തോന്നും. തണുത്ത കാറ്റിൽ വസ്ത്രങ്ങൾ ശരീരത്തോടൊട്ടുകയും, ഒരു തൂവൽ പോലെ നിങ്ങളുടെ മനസ്സും ശരീരവും ഭാരരഹിതമായിത്തീരുകയും ചെയ്യും.

Travelogues