Tags » V S SYAMLAL

'പറക്കും ബോട്ട്' വരുന്നു, ശരവേഗത്തില്‍...

കടലില്‍ കൂടി മുന്നോട്ടു നീങ്ങിയ ബോട്ട് വേഗം കൂടുന്നതിനനുസരിച്ച് പതിയെ മുകളിലേക്കുയര്‍ന്നു…

-സംഭവം കഥയൊന്നുമല്ല, സ്വപ്‌നവുമല്ല. നടക്കാന്‍ പോകുന്ന കാര്യമാണ്. നടപടികള്‍ പ്രതീക്ഷിക്കപ്പെടും പോലെ കൃത്യമായി മുന്നോട്ടു നീങ്ങുകയാണെങ്കില്‍ ഒരു വര്‍ഷത്തിനകം ഇത് കേരളത്തില്‍ യാഥാര്‍ത്ഥ്യമാവും. 6 more words

V S SYAMLAL

ഇത് 'നല്ല' തുടക്കം

അര്‍ജന്റീന 3-0ന് ഐസ്‌ലന്‍ഡിനെ തോല്പിക്കുമെന്നാണ് മത്സരത്തിനു മുമ്പുള്ള ടെലിവിഷന്‍ അവലോകനത്തില്‍ ബൈചുങ് ബൂട്ടിയ പറഞ്ഞത്. ലുയി ഗാര്‍സ്യ പ്രവചിച്ചത് അര്‍ജന്റീന 2-0ന് ജയിക്കുമെന്നാണ്. ഐസ്‌ലന്‍ഡിന്റെ കളി ഞാനിതുവരെ കണ്ടിട്ടില്ല. അതിനാല്‍ പ്രവചനം ശരിയാവുമെന്ന് ഉറപ്പിച്ചു കളി കാണാനിരുന്നു. പക്ഷേ, ഉള്ളിന്റെയുള്ളില്‍ എവിടെയോ അര്‍ജന്റീന സമനിലയില്‍ കുരുങ്ങണം എന്ന ആഗ്രഹമുണ്ടായിരുന്നു. 1-1 എന്ന സ്‌കോര്‍ വേണമെന്നും ആഗ്രഹിച്ചു. ഫുട്‌ബോള്‍ എന്നു പറഞ്ഞാല്‍ കളത്തിലെ കളി മാത്രമല്ല. വിശ്വാസവും അന്ധവിശ്വാസവും ഭാഗ്യവുമെല്ലാം ഇടകലരുമ്പോഴാണ് ഫുട്‌ബോളിന് പൂര്‍ണ്ണത കൈവരിക. ജീവിതത്തില്‍ ഞാന്‍ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നയാളാണ്. പക്ഷേ, ഫുട്‌ബോളില്‍ നേര്‍വിപരീതം. അതിനാലാണ് അര്‍ജന്റീനയുടെ പ്രകടനത്തെപ്പറ്റി ഞാന്‍ പറയുന്നത് -ഇതൊരു ‘നല്ല’ തുടക്കം.
….read more

V S SYAMLAL

അവധിയുണ്ടോ... അവധി???

അവധി സന്ദേശം സൃഷ്ടിച്ചയാള്‍ ബഹുമിടുക്കനാണ്. ഒരു വാര്‍ത്ത എഴുതുന്ന രീതിയില്‍ കൃത്യമായ ഘടന പാലിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി തന്നെ അവധി പ്രഖ്യാപിച്ചുകളഞ്ഞു.

ഓരോരുത്തരുടെ മോഹങ്ങള്‍ വാട്ട്‌സാപ്പിലൂടെ സന്ദേശമായി പടരുന്നു. സന്ദേശം ലഭിക്കുന്നവര്‍ക്ക് ഒടുവില്‍ അത് മോഹഭംഗമാവുന്നു.
….read more

V S SYAMLAL

സുനില്‍ മെസ്സി അഥവാ ക്രിസ്റ്റിയാനോ ഛെത്രി

ലോക ഫുട്‌ബോളിന്റെ പിന്നാമ്പുറത്തെങ്ങോ ഉള്ള ടീമിന്റെ നായകന്‍ അന്താരാഷ്ട്ര ഗാളടിക്കാരില്‍ മുമ്പന്‍!! ഏതാനും ദിവസങ്ങള്‍ക്കു ശേഷം റഷ്യയില്‍ ലോകകപ്പിന് അരങ്ങുണരുമ്പോള്‍ അത് ഗ്യാലറിയിലിരുന്നോ ടെലിവിഷന്‍ സ്‌ക്രീനിനു മുന്നിലിരുന്നോ കാണാന്‍ മാത്രം വിധിയുള്ളവന്‍. തലവര ചെറുതായൊന്നു മാറി പോര്‍ച്ചുഗലിലോ അര്‍ജന്റീനയിലോ ആണ് ഈ താരം ജനിച്ചിരുന്നതെങ്കില്‍ -സുനില്‍ മെസ്സിയോ ക്രിസ്റ്റിയാനോ ഛെത്രിയോ ആയിരുന്നെങ്കില്‍ -എവിടെയോ പോയി നില്‍ക്കുമായിരുന്നു.

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ ലീഗ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ തോറ്റുവെങ്കിലും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കാന്‍ ഇന്ത്യ അര്‍ഹത നേടിയിട്ടുണ്ട്. അന്ന് ഛെത്രി രണ്ടു ഗോളടിച്ചാല്‍!! ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിക്കൊപ്പം!!! മൂന്നടിച്ചാല്‍ മെസ്സിയെ മറികടക്കും!! പക്ഷേ, ലോകകപ്പില്‍ കളിക്കുന്ന റൊണാള്‍ഡോയ്ക്കും മെസ്സിക്കും മുന്നേറാന്‍ ഏറെ അവസരങ്ങളുണ്ട്. അവര്‍ മുന്നേറുക തന്നെ വേണം, വിശേഷിച്ചും മെസ്സി. മെസ്സിയുടെ ഗോളുകളിലൂടെ അര്‍ജന്റീനയ്ക്ക് ജയിക്കണം.
….read more

V S SYAMLAL

ചോദിക്കാത്ത ചോദ്യങ്ങള്‍

ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി പല ദുരന്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്, ഇടപെടേണ്ടി വന്നിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്റെ തൊഴില്‍പരമായ വേദനകളാണത്. ഏതൊരു ദുരന്തത്തെയും വാര്‍ത്തയ്ക്കായി സമീപിക്കേണ്ടി വന്നപ്പോഴൊക്കെ മിതത്വം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് നെഞ്ചില്‍ത്തൊട്ടു പറയാം.

കടലുണ്ടി തീവണ്ടി അപകടം അടക്കം എത്രയോ ദുരന്തങ്ങള്‍ എന്റെ മുന്നിലൂടെ വന്നു പോയി. അവയെല്ലാം ഇന്നും സമ്മാനിക്കുന്നത് നടുക്കമാണ്. നിര്‍വ്വികാരതയുടെ മുഖംമൂടി അണിയുന്നതില്‍ വിജയിച്ചിരുന്നുവെങ്കിലും ഞാന്‍ തീരെ ദുര്‍ബലനായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ധൈര്യം എന്റെ അക്ഷരങ്ങള്‍ക്കു മാത്രമായിരുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനും ‘ഔചിത്യമില്ലാത്തവന്‍’ എന്ന ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാനും കാരണം അതാവണം. ചിലപ്പോഴൊക്കെ ദൗര്‍ബല്യം നല്ലതാണ്.
….read more

V S SYAMLAL

ജടായുമംഗലം

ജടായുപ്പാറയില്‍ വലിയൊരു പദ്ധതി വരുന്നു എന്ന് ആദ്യമായി കേട്ടത് ചടയമംഗലത്തെ ഒരു തട്ടുകട ചര്‍ച്ചയിലാണ്. ഏതാണ്ട് 14 വര്‍ഷം മുമ്പ്. ആ കേട്ടതിന് പദ്ധതിയുടെ രൂപം വരാന്‍ പിന്നെയും ഏറെക്കാലമെടുത്തു. ഇപ്പോള്‍ അത് പൂര്‍ത്തിയാവുന്നു, നമുക്കെല്ലാം പ്രവേശനം ലഭിക്കുന്നു എന്നറിഞ്ഞതില്‍ നിറയെ സന്തോഷം.

ഒരു പതിറ്റാണ്ടിലേറെ കാലം നീണ്ട സപര്യയിലൂടെ രാജീവ് അഞ്ചല്‍ തന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1,000 അടി ഉയരത്തിലാണ് ജടായുപ്പാറയിലെ ഭീമന്‍ ജടായു ശില്പം. ഇത് ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്പമാണ്. 61 മീറ്റര്‍ നീളമുണ്ടിതിന്. 46 മീറ്റര്‍ വീതിയും 21 മീറ്റര്‍ ഉയരവുമുണ്ട്. ഈ ഭീമന്‍ ജടായുവിന്റെ തറവിസ്തൃതി മാത്രം 15,000 ചതുരശ്രയടിയാണ്. ലോകവിസ്മയങ്ങളുടെ പട്ടികയില്‍ ഈ ജടായുവും ചടയമംഗലവും ഇടം നേടുമെന്നുറപ്പ്. ഇതിനകം ഇടം നേടിക്കഴിഞ്ഞു എന്നും പറയാം.
….read more

V S SYAMLAL

കാവി പുതച്ചെന്നോ? ആര്? എവിടെ?

രാജ്യത്തെ മൊത്തം 4,139 നിയമസഭാ സീറ്റുകള്‍ ഉള്ളതില്‍ വെറും 1,516 എണ്ണത്തില്‍ മാത്രമാണ് ബി.ജെ.പിക്കാര്‍ ജയിച്ചത്. വെറും 36.63 ശതമാനം. ‘ഇന്ത്യ കാവി പുതച്ചു’ എന്നൊക്കെ പറയണമെങ്കില്‍ ഒരു 70 ശതമാനമൊക്കെ വേണ്ടേ? കുറഞ്ഞ പക്ഷം 50 ശതമാനമെങ്കിലും വേണ്ടേ? അത് എത്താന്‍ ഇനിയും ഒരുപാട് കാതം താണ്ടണം. ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ 1,516 എന്ന എണ്ണം തന്നെ കാര്യമായി കുറയും. അപ്പോള്‍പ്പിന്നെ പുതപ്പിന്റെ കാര്യമൊക്കെ അങ്ങ് മറന്നേക്കൂ. വോട്ടിങ് യന്ത്രം വെച്ചു നടത്താവുന്ന തട്ടിപ്പിനൊക്കെ ഒരു പരിധിയുണ്ട് ഹേ!!
….read more

V S SYAMLAL